Tuesday 8 September 2009

“ജാലകം”മലയാളം ബ്ലോഗ്/വെബ് അഗ്രഗേറ്റര്‍

മലയാളിയുടെ സ്വതന്ത്ര ആശയവിനിമയ മാധ്യമമായി ബ്ലോഗുകള്‍ അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ വികാസത്തെ ത്വരിതപ്പെടുത്താനും കൂടുതല്‍ വിശാലമായിക്കൊണ്ടിരിക്കുകയും,ബ്ലോഗര്‍മാരുടെ അംഗസംഖ്യയുടെ വര്‍ദ്ധനയാല്‍ പരസ്പ്പരം തിരഞ്ഞുകണ്ടുപിടിക്കല്‍ അസാദ്ധ്യമാകുകയോ,അപ്രായോഗികമാകുകയോ ചെയ്യുന്ന ഇന്നത്തെ സന്ദര്‍ഭത്തില്‍ ബ്ലോഗര്‍മാരുടെ സ്വതന്ത്രമായ ഇടങ്ങളെ മറ്റെല്ലാ ബ്ലോഗര്‍മാരുടെയും മലയാളം വെബ്ബുകളുമായും അനായാസം ബന്ധിപ്പിക്കുന്ന അഗ്രഗേറ്ററുകള്‍ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. സ്വകാര്യമായ ബ്ലോഗുകളും വെബ്ബുകളും ഒറ്റപ്പെട്ട് നില്‍ക്കുന്നതിന്റെ ആശയവിനിമയ തടസ്സം ഇല്ലാതാക്കുന്ന ബ്ലോഗ് അഗ്രഗേറ്ററുകളും, കമന്റ് അഗ്രഗേറ്ററുകളും കൂടുതലായി ജന്മമെടുക്കുന്നത് സന്തോഷകരമാണ്. നിലവില്‍ ധാരാളം അഗ്രഗേറ്ററുകള്‍ നമുക്കുണ്ടെങ്കിലും (ശ്രദ്ധയില്‍പ്പെട്ടവ ബ്ലോഗ് അക്കാദമിയുടെ ഹെല്‍പ്പ് ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്)ഇയ്യിടെ ആരംഭിച്ച “മലയാളം വെബ് ലോകത്തേക്കൊരു ജാലകം”എന്ന വിശേഷണത്തോടെയുള്ള അഗ്രഗേറ്റര്‍ വളരെ സൌകര്യപ്രദമാണെന്ന് കാണുന്നു.
ഒന്നോ രണ്ടൊ മിനിട്ടുകൊണ്ട് ഏതൊരു ബ്ലോഗര്‍ക്കും അനായാസം ആ അഗ്രഗേറ്ററില്‍ സ്വന്തം ബ്ലോഗുകളോ വെബ് സൈറ്റുകളോ രജിസ്റ്റെര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ലഭിക്കുന്ന htmlകോഡ് കോപ്പി ചെയ്ത് സ്വന്തം ബ്ലോഗിലെ ലേഔട്ടില്‍ പ്രവേശിച്ച് add a gadget എന്ന കോളത്തില്‍ ക്ലിക്കി html/java script വിന്‍ഡോക്കകത്ത് ചേര്‍ത്ത്
സേവ് ചെയ്താല്‍ ആ ബ്ലോഗിലെഴുതുന്ന പോസ്റ്റുകളെല്ലാം അഗ്രഗേറ്ററില്‍ ലിസ്റ്റു ചെയ്യാന്‍ ബ്ലോഗിന്റെ മാര്‍ജിനില്‍ പ്രത്യക്ഷപ്പെടുന്ന “ജാലക”ത്തിന്റെ ലിങ്ക് ബാനറില്‍ ഒന്നു ക്ലിക്കുകയേ വേണ്ടു. ഈ അഗ്രഗേറ്ററിന്റെ ഇത്രയും സുഗമമായ പ്രവര്‍ത്തന സംവിധാനം
ബ്ലോഗുകളെ ജനകീയമാക്കുന്നതില്‍ കാര്യമായ സംഭാവനചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
നിലവില്‍ ജാലകം അഗ്രഗേറ്ററില്‍(ഇവിടെ ക്ലിക്കുക) രജിസ്റ്റെര്‍ ചെയ്തിട്ടില്ലാത്ത ബ്ലോഗര്‍മാര്‍ ഉടന്‍ രജിസ്റ്റെര്‍ ചെയ്ത് ജാലകം അഗ്രഗേറ്ററിന്റെ പോസ്റ്റ് റിഫ്രഷര്‍ ബാനര്‍ സ്വന്തം ബ്ലോഗുകളില്‍ സ്ഥാപിക്കുക. പോസ്റ്റെഴുതി ഗൂഗിളിനേയും,മറ്റ് അഗ്രഗേറ്ററുകളേയും പ്രതീഷിച്ച് ദയനീയമായി കാത്തിരിക്കുന്ന യുഗം ബൂലോകത്ത് അവസാനിക്കേണ്ടത് ബ്ലോഗര്‍മാരുടെ എല്ലാവരുടേയും അഭിലാഷമാണ്. ഇത്രയും കാലം നമുക്ക് നല്ല സേവനം നല്‍കിക്കൊണ്ടിരുന്ന മറ്റ് അഗ്രഗേറ്ററുകളും ഈ സാങ്കേതിക മികവിലേക്ക് വളരാന്‍ അമാന്തിക്കരുതെന്ന്
അഭ്യര്‍ത്ഥിക്കുന്നു. അഗ്രഗേറ്ററുകളുടെ എണ്ണം എത്ര കൂടിയാലും ബൂലോകത്തിന് അത് അധികമാകില്ല. ബൂലോഗം വികസിച്ചുകൊണ്ടിരിക്കുകയാണ്.... മലയാളത്തിലെ എല്ലാ അഗ്രഗേടറുകള്‍ക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട്...സസ്നേഹം.

ഈ വിഷയത്തെക്കുറിച്ച് ചിത്രകാരന്റെ ബ്ലോഗിലെ കാഴ്ച്ചപ്പാട് ഇവിടെ ഞെക്കി വായിക്കാം:ആഗ്രഹിച്ച ബ്ലോഗ് അഗ്രഗേറ്റര്‍ !

Translate