പ്രിയ ബ്ലോഗര്‍മാരെ,
ഈ വരുന്ന ഞായറാഴ്ച്ച (01-05-2011)എന്റോസള്‍ഫാന്‍ ദുരന്തഭൂമിയായ കാസര്‍ഗോട്ടെ ഗ്രാമങ്ങളിളേക്ക് ബ്ലോഗര്‍മാരുടേ ഒരു യാത്ര ബ്ലോഗ് അക്കാദമി സംഘടീപ്പിക്കുകയാണ്. പത്രമാധ്യമങ്ങളിലൂടേ എന്റോസല്‍ഫാന്‍ ദുരന്തത്തിന്റെ ചിത്രം നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും, അതിലുപരി നേരിട്ടുള്ള അനുഭവമായി മാനവികതയെ നടുക്കുന്ന ഈ ഭീകരതയെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഉദ്ദേശിക്കുന്നത്. മെയ് 1 ന് രാവിലെ 10 മണിക്ക് കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഒത്തുകൂടിയതിനു ശേഷം ദുരന്തബാധിത പ്രദേശങ്ങളായ ഗ്രാമങ്ങളിലേക്ക് (ഏതാണ്ട് 35 കി.മി.ദൂരെ)വാടകക്കെടുത്ത വാഹനങ്ങളില്‍ യാത്ര തിരിക്കാം.ബ്ലോഗര്‍മാരായ നമുക്ക് ഈ പ്രശ്നത്തില്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് ആലോചിക്കാനും, പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ആരെങ്കിലും മുന്നിട്ടിറങ്ങണമെന്നത് പ്രധാനപ്പെട്ട കാര്യമായതിനാലാണ് ബ്ലോഗ് ശില്‍പ്പശാല എന്ന ഉദ്ദേശം മാത്രം ലക്ഷ്യവച്ച കേരള ബ്ലോഗ് അക്കാദമി ഈ യാത്ര സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ ബ്ലോഗര്‍മാര്‍ക്കും ഈ ഉദ്ദ്യമത്തില്‍ കൂട്ടുചേരാവുന്നതാണ്. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്കു പോകുന്ന 6347 നമ്പര്‍ മംഗലാപുരം എക്സ്പ്രസ്സ് ട്രൈനിന് രാവിലെ 10 മണിക്ക് കാസര്‍ഗോഡ് എത്തിച്ചേരുന്നതായിരിക്കും സൌകര്യം. സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാം. വൈകീട്ട് 4 മണിക്ക് തിരിച്ചു പോരാനാകുമെന്നും കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9249401004.
Thursday, 28 April 2011
Thursday, 7 April 2011
ഇന്ത്യയിലും നെറ്റ് വിപ്ലവം !
മംഗളത്തില്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെക്കുറിച്ചുള്ള നല്ലൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നു. വാര്‍ത്തയിലേക്കുള്ള ലിങ്ക് വാര്‍ത്ത താഴെ കോപ്പി പേസ്റ്റുകയും ചെയ്യുന്നു.പ്രധാന മന്ത്രിക്കുള്ള അണ്ണാ ഹസാരെയുടെ കത്ത് (ലിങ്ക്)
അണ്ണാ ഹസാരെക്കൊപ്പം യുവജന ലക്ഷങ്ങള്‍
ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാന നഗിരിയിലെ ജന്തര്‍മന്ദറില്‍ ഗാന്ധിയനായ അണ്ണാ ഹസാരെ നടത്തുന്ന അഴിമതി വിരുദ്ധ സമരത്തിനു പിന്നില്‍ അണി നിരക്കുന്നവരിലേറെയും യുവജനങ്ങള്‍. ടുണീഷ്യയിലും ഈജിപ്‌തിലും അരങ്ങേറിയ ജനാധിപത്യ പ്രക്ഷോഭങ്ങളില്‍നിന്നുള്ള ആവേശമാണ് അണ്ണാ ഹസാരയ്‌ക്കു പിന്നില്‍ അണിനിരക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. കോളജുകളിലും ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇവരില്‍ പലരും. ഐടി, എന്‍ജിനീയറിംഗ് മേഖലയിലെ വിദഗ്‌ധരും ജന്തര്‍മന്ദറിലെ സമരപന്തലില്‍ അണ്ണാ ഹസാരെയ്‌ക്കൊപ്പമുണ്ട്. അഴിമതി കാര്യക്ഷമമായി തടയുന്ന വിധം ലോക്‌പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് അണ്ണാ ഹസാരെ മരണം വരെയുള്ള നിരാഹാര സമരം ആരംഭിച്ചത്. സമരം ഇന്നു മൂന്നാം ദിവസത്തേക്കു കടക്കുമ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യുവജനങ്ങള്‍ ഇന്റര്‍നെറ്റിലെ സൗഹൃദ കൂട്ടായ്‌മകളിലൂടെ അണ്ണാ ഹസാരയ്‌ക്കു പിന്തുണയുമായി അണിനിരക്കുന്നു. ടുണീഷ്യയിലും ഈജിപ്‌തിലുമെല്ലാം ഇന്റര്‍നെറ്റാണ് ജനാധിപത്യ വിപ്ലവത്തിനു തിരിതെളിച്ചത്. ഈ മാതൃകയാണ് ഇന്ത്യയിലെ യുവജനങ്ങളും പിന്തുടരുന്നത്. ഹസാരയുടെ സമരത്തെ പിന്തുണയ്‌ക്കണമെന്നാവശ്യപ്പെട്ട് ഫേസ്‌ബുക്കിലും ട്വിറ്ററിലും ലക്ഷക്കണക്കിനു സന്ദേശങ്ങളാണ് അയയ്‌ക്കപ്പെടുന്നത്.
ഫേസ്‌ബുക്കില്‍ ഒരാള്‍ക്ക് നൂറുകണക്കിനു സുഹൃത്തുക്കളുണ്ട്. ഇവരില്‍ പത്തിലൊരാളുടെ പിന്തുണ ഹസാരെയുടെ സമരത്തിനു നേടാനായാല്‍ ഇന്ത്യയില്‍നിന്നു അഴിമതി പൂര്‍ണമായും തുടച്ചു നീക്കാനാവുമെന്നാണ് ഇലക്‌്ട്രിക് എന്‍ജീയര്‍ ജോലി ഉപേക്ഷിച്ച് തെരുവുനാടകക്കാരനായി മാറിയ വിനീത് അഹൂജ ഫേസ്‌ബുക്കില്‍ കുറിച്ചത്. അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധ സമരത്തെ പിന്തുണച്ചു വിദ്യാര്‍ഥികളും സാമൂഹ്യപ്രവര്‍ത്തകരും പ്രഫഷണലുകളുമടക്കം ആയിരക്കണക്കിനു യുവജനങ്ങളാണ് ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ മെഴുകുതിരികളുമേന്തി പ്രകടനം നടത്തിയത്. ഫേസ്‌ബുക്കിലും ട്വിറ്ററിലൂടെയും നടക്കുന്ന പ്രചാരണത്തില്‍നിന്ന് ഊര്‍ജം ഉള്‍കൊണ്ടാണ് ഇവരില്‍ ഭൂരിപക്ഷവും അണിനിരന്നത്. ഈജിപ്‌തില്‍ മൂന്നു പതിറ്റാണ്ടോളം ഭരിച്ച ഹോസ്‌നി മുബാറക്കിനെ പുറത്താക്കാന്‍ തലസ്‌ഥാനമായ കെയ്‌്റോയിലെ തഹ്‌്റിര്‍ ചത്വരത്തില്‍ തടിച്ചുകൂടിയ ജനലക്ഷങ്ങളെ അനുസ്‌മരിപ്പിക്കും വിധമാണ് ജന്തര്‍മന്ദര്‍ പരിസരങ്ങള്‍.
ഹസാരയ്‌ക്കു പിന്തുണ നല്‍കുന്നവരുടെ പേരുകള്‍ രജിസ്‌റ്റര്‍ ചെയ്യാനായി പ്രഖ്യാപിച്ച ടെലിഫോണ്‍ നമ്പരിലേക്കു ഏഴു ലക്ഷത്തിലേറെ കോളുകളാണ് രണ്ടു ദിവസത്തിനുള്ളില്‍ എത്തിയത്. ഇവരില്‍ ഏറെയും യുവജനങ്ങളാണ് എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ ഹസാരെയുടെ സമരത്തിനു പിന്തുണയുമായി ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ഖാനും രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു നല്‍കുന്ന പിന്തുണയേക്കാള്‍ അധികം പിന്തുണ ഹസാരെയുടെ സമരത്തിനു നല്‍കണമെന്നാണ് അമീര്‍ ആവശ്യപ്പെട്ടത്.
ഏഴുപതുവയസുകഴിഞ്ഞ അണ്ണാ ഹസാരയ്‌ക്കു അഴിമിതി വിരുദ്ധ സമരം നടത്താമെങ്കില്‍ എന്തുകൊണ്ട് ഞങ്ങള്‍ക്കാവില്ലെന്നാണ് ജേണലിസം വിദ്യാര്‍ഥിയായ കൗഷിക് കുമാര്‍ പറയുന്നത്. തിങ്ങളാഴ്‌ച നടക്കാനിരിക്കുന്ന പരീക്ഷ ഉപേക്ഷിച്ചാണ് കൗഷികും കൂട്ടരും അണ്ണാ ഹസാരയ്‌ക്കു പിന്തുണയുമായി ജന്തര്‍മന്ദറില്‍ തടിച്ചുകൂടിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ യുവജനങ്ങള്‍ അണ്ണാ ഹസാരയ്‌ക്കൊപ്പം ഉപവാസത്തിലും പ്രതിഷേധത്തിലും പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ആയിരക്കണക്കിനു യുവജനങ്ങള്‍ ഹസാരെയ്‌ക്കു പിന്തുണയുമായി അണിനിരക്കുമ്പോള്‍ സര്‍ക്കാരിനു മുട്ടുമടക്കേണ്ടിവരുമെന്നാണ് അനുയായികളുടെ കണക്കുകൂട്ടല്‍.
ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് ജനകീയ വിപ്ലവമെന്ന തരത്തിലാണ് അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധസമരത്തെ പാശ്‌ചാത്യലോകം നിരീക്ഷിക്കുന്നത്.
-ഓണ്‍ ലൈന്‍ മംഗളം വാര്‍ത്ത.

Thursday, 17 March 2011
തിരൂര്‍ തുഞ്ചന്‍ പറമ്പ് ബ്ലോഗ്‌മീറ്റില്‍ പങ്കെടുക്കുക
ബ്ലോഗുകളും,ഫേസ്‌ബുക്ക്,ട്വിറ്റര്‍,ബസ്സ്... തുടങ്ങിയ ഇന്റെര്‍നെറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളും സമൂഹത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം നേടിക്കൊണ്ടിരിക്കുകയാണല്ലോ. ഈ സൈബര്‍ മാധ്യമം സമൂഹത്തിന്റെ അഭിപ്രായ രൂപീകരണത്തില്‍ മറ്റൊരു മാധ്യമത്തിനും കഴിയാത്ത വിധം ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും വേദിയായി മാറിക്കൊണ്ടിരിക്കുന്നു. ഇന്റെര്‍നെറ്റ് സാക്ഷരത വോട്ടവകാശം പോലെ ജനങ്ങളുടെ പ്രധാന ആവശ്യമായിക്കൊണ്ടിരിക്കുകയാണ്. പരിഷ്കൃത സമൂഹത്തിന്റെ ദൈനംദിന പ്രവര്‍ത്തികളെല്ലാം ഇന്റെര്‍നെറ്റുമായി ബന്ധപ്പെട്ട് നിവര്‍ത്തിക്കേണ്ടതായി വന്നുതുടങ്ങിയിരിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ നെറ്റ് ഉപയോക്താക്കള്‍, അവര്‍ ബ്ലോഗര്‍മാരായാലും മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോക്താക്കളോ വെറും ഈ മെയില്‍ മാത്രം ഉപയോഗിക്കുന്നവരായാലും ഇടക്ക് ഒത്തുകൂടേണ്ടതും , ഈ മാധ്യമത്തിന്റെ വികസനത്തിനു വേണ്ടിയും പ്രചാരത്തിനു വേണ്ടിയും പരസ്പ്പരം സഹകരിക്കേണ്ടതും സമൂഹത്തിന്റെ ജനാധിപത്യപരമായ വികാസത്തിനും പുരോഗതിക്കും അവശ്യമായിരിക്കുന്നു. 2011 ഏപ്രില്‍ 17 ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ കുറച്ചു ബ്ലോഗര്‍മാരുടെ ആത്മാര്‍ത്ഥമായ ശ്രമഫലമായി ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കപ്പെടുകയാണ്. ഇതുവരെ സംഘടിപ്പിക്കപ്പെട്ട ബ്ലോഗ് മീറ്റുകളില്‍ നിന്നും വ്യത്യസ്തമായി ബ്ലോഗുകളുടെ വളര്‍ച്ചയെ രേഖപ്പെടുത്തുന്നതും പരിചയപ്പെടുത്തുന്നതുമായ ഒരു സ്മരണികയും, പുസ്തക പ്രകാശനങ്ങളും, ചിത്രപ്രദര്‍ശനവുമെല്ലാം ബ്ലോഗ് മീറ്റില്‍ ഉള്‍പ്പെടുത്തിയതായറിയുന്നു.
കേരളത്തില്‍ ബ്ലോഗുകളുടെ ചരിത്രത്തില്‍ പ്രധാന ചുവടുവയ്പ്പായി കണക്കാക്കാവുന്ന തിരൂര്‍ തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ ബ്ലോഗര്‍മാരും മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോക്ത്താക്കളും ആവതും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തിരൂര്‍ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും സംഘാടകരെ നേരില്‍ ബന്ധപ്പെടുക.
കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പറുകള്‍:
1. കൊട്ടോട്ടിക്കാരന്‍ 9288000088 (kottotty@gmail.com)
2. നന്ദു 9995635557 (nandu.blogger@gmail.com)
3. ഡോ. ആര്‍ കെ തിരൂര്‍ 9447408387 (drratheeshkumar@gmail.com)
4. തോന്ന്യാസി 9447891614
ഇതുമായി ബന്ധപ്പെട്ട ബ്ലോഗ് പോസ്റ്റുകളിലേക്കുള്ള ലിങ്കുകള്‍ താഴെ കൊടുക്കുന്നു:
1)തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്
2)...കഥയ മമ കഥയ മമ കഥകളതിസാദരം.-ഡോ.ആര്‍.കെ.തിരൂര്‍
3)മീറ്റ്: സ്ഥലവും തീയതിയും തീരുമാനിച്ചു.-കൊട്ടോട്ടിക്കാരന്‍
4)തിരൂര്‍ തുഞ്ചന്‍പറമ്പിലെ ചില പടംസ്-കൊട്ടോട്ടിക്കാരന്‍
5)മലബാറില്‍ ഒരു ബ്ലോഗേഴ്‌സ് മീറ്റ് - ആലോചനാപോസ്റ്റ്-കൊട്ടോട്ടിക്കാരന്‍
6)തിരൂര്‍ തുഞ്ചന്‍ പറമ്പ്- ബ്ലോഗ് മീറ്റ് ആലോചന-ബ്ലോഗ് അക്കാദമി
7)ബ്ളോഗ് സുവനീർ 'തുഞ്ചൻ മീറ്റ് 2011'

Wednesday, 16 February 2011
Tuesday, 15 February 2011
ഈജിപ്തിലെ ഫേയ്സ്ബുക്ക് വിപ്ലവം !
ഈജിപ്തില്‍ ഏകാധിപത്യത്തിനെതിരെയുള്ള അഹിംസാത്മകമായ ജനകീയ വിപ്ലവം സംഘടിപ്പിച്ചത് ഫേസ് ബുക്ക് കൂട്ടായ്മയായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഇന്റെര്‍നെറ്റ് എന്ന മാധ്യമത്തിന്റെ ജനാധിപത്യ ശക്തിയുടെ പ്രഖ്യാപനം കൂടി ആയിരിക്കുന്നു.30 വര്‍ഷത്തെ മുബാറക്കിന്റെ ഏകാധിപത്യ ഭരണം താങ്ങി നിര്‍ത്തിയത് ആരെല്ലാമായിരുന്നു എന്നും,അതില്‍ പരംബരാഗത മീഡിയയുടെ സ്ഥാനം എന്തായിരുന്നു എന്നും അപഗ്രഥിക്കുമ്പോഴാണ് ഇന്റെര്‍ നെറ്റ് അധിഷ്ഠിതമായ സ്വതന്ത്ര മാധ്യമത്തിന്റെ പ്രാധാന്യവും ജനാധിപത്യ മുഖവും പൂര്‍ണ്ണമായി ബോധ്യപ്പെടുക. സാമൂഹ്യ നീതി സമൂഹത്തിലെ എല്ലാ മനുഷ്യര്‍ക്കും ലഭ്യമാക്കുന്നതിനായി ബ്ലോഗ്,ഫേസ് ബുക്ക്, ട്വിറ്റര്‍,ബസ്സ്,...തുടങ്ങിയ എല്ലാ മാര്‍ഗ്ഗങ്ങളും എല്ലാ സമൂഹങ്ങള്‍ക്കും സുപരിചിതമാകേണ്ടിയിരിക്കുന്നു.ഈജിപ്തിലെ ഫേസ്ബുക്ക് വിപ്ലവം നല്‍കുന്ന പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നമ്മള്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ബ്ലോഗര്‍ മനോജ് ഈജിപ്തിലെ ഫേസ്ബുക്ക് വിപ്ലവത്തെക്കുറിച്ചെഴുതിയ പോസ്റ്റ് ആശയ പ്രചരണത്തിന്റെ വേഗതകൂട്ടുന്നതിനായി താഴെ കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്നു. മനോജിന്റെ വ്യഥകള്‍ എന്ന ബ്ലോഗിലേക്കുള്ള ലിങ്ക്:ഫേയ്സ്ബുക്ക് വഴിയുള്ള വിപ്ലവം വിജയിച്ചു
(ബ്ലോഗര്‍ മനോജിന്റെ വ്യഥകള്‍ എന്ന ബ്ലോഗില്‍ നിന്നുള്ളതാണ് ഈ പോസ്റ്റ്)................................................
2008 ഏപ്രില്‍ 6ന് ഈജിപ്റ്റില്‍ മുബാറിക്കിനെതിരെ അണിചേരാനുള്ള ആഹ്വാനം ഫേയ്സ്ബുക്കില്‍ (ഏപ്രില്‍ 6 യൂത്ത് മൂവ്മെന്റ്) നല്‍കി തുടങ്ങിയ നീക്കം അതിന്റെ ഫലസമാപ്തിയില്‍ എത്തി. 30 കൊല്ലം അടക്കി വാണ മുബാറക്ക് രാജി വെച്ചൊഴിഞ്ഞു. 18 ദിവസം മാത്രം നീണ്ട ഒടുവില്‍ നടന്ന സമരത്തിന് (18 ദിവസത്തെ വിശേഷങ്ങള്‍) ജനുവരി 25നാണ് ഫേയ്സ്ബുക്കിലൂടെ ആഹ്വാനം നടത്തിയത്.
വിക്കിലീക്സ് വഴി മനസ്സിലാകുന്നത് ഫേയ്സ്ബുക്ക് വിപ്ലവം വിജയിക്കുമെന്ന വിശ്വാസം അമേരിക്കയ്ക്ക് പോലും ഇല്ലായിരുന്നു എന്നാണ്. എന്നാല്‍ പൊതുവേദിയില്‍ പ്രതിഷേധത്തിന് സാധ്യതയില്ലാത്തിടത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി വിജയം നേടാം എന്ന് ഈജിപ്തിലെ യുവജനത തെളിയിച്ചു. അതിന് നേതൃത്വം കൊടുത്തവരില്‍ പലരും കടുത്ത യാതനകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു (ആദ്യ കാലത്ത് അവര്‍ നേരിടേണ്ടി വന്നത് യൂ ട്യൂബില്‍ കാണാം, പണ്ട് അജിതയും മറ്റും അനുഭവിച്ചത് എത്രമാത്രം ഭീകരമായിരുന്നുവെന്ന് ഓര്‍മ്മയിലേയ്ക്ക് വരുന്നത് സ്വാഭാവികമായിരിക്കാം, ഭരണകൂടം എന്നും എതിരാളികളെ തകര്‍ക്കുന്നത് ഇങ്ങനെയാണ്).
അമേരിക്കയില്‍ 2010 ഏപ്രില്‍ 27ന് ന്യൂജേര്‍ഴ്സിയില്‍ ചില കുട്ടികള്‍ ഫേയ്സ്ബുക്കിലൂടെ സമരത്തിന് ആഹ്വാനം ചെയ്ത് വിജയിച്ചതിനെ പറ്റി അന്ന് ഒരു പോസ്റ്റിട്ടിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്ലാതെ അമേരിക്കയില്‍ അങ്ങിനെ ഒന്ന് ഫേയ്സ്ബുക്കിലൂടെ വിജയിച്ചപ്പോള്‍ തെല്ല് അത്ഭുതമുണ്ടായിരുന്നു. 2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാം എന്ന് ഒബാമ കാട്ടി തന്നു. 2010ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ യൂട്യൂബ് പരസ്യം വരെ സ്ഥാനാര്‍ത്ഥികള്‍ നല്‍കി എന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ ശക്തി തെളിയിക്കുന്നു...
എന്നാല്‍ ഒരു രാജ്യത്തിന്റെ ഭരണാധിപതിയെ വളരെ ചുരുങ്ങിയ സമയം കൊണ്ട് പണ ചെലവ് അധികമില്ലാതെ താഴെയിറക്കാം എന്ന് ഈജിപ്തിലെ യുവജനത ലോകത്തിന് കാട്ടി തരുമ്പോള്‍ സമാധാനം നഷ്ടപ്പെടുന്നത് ഭരണകര്‍ത്താക്കളാണ്.
ഇടയ്ക്ക് അടിച്ചൊതുക്കുവാന്‍ “കൂലി തല്ലുകാരെ” ഇറക്കിയെങ്കിലും അതിനെയും അതി ജീവിച്ച് നില്‍ക്കുവാന്‍ ഈജിപ്ത്യന്‍ യുവരക്തം തയ്യാറായി. അവര്‍ക്ക് പിന്തുണയുമായി മറ്റുള്ളവരും.
അമേരിക്കയുടെ ഇന്റലിജന്‍സിന് ഈജിപ്തിലെ സമര നീക്കം മുങ്കൂട്ടി കാണുവാന്‍ സാധിച്ചില്ല എന്ന വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു.
ട്യൂണിഷ്യയില്‍ കണ്ട വിജയമാണ് ഈജിപ്തിലെ ഫേയ്സ്ബുക്ക് വിപ്ലവകാരികള്‍ക്ക് ത്വരഗമായത് എങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ശക്തി എത്രമാത്രമെന്ന് ലോകം കൊണ്ടറിഞ്ഞു.
ലോകം ഇനിയും എത്രയോ ഫേയ്സ്ബുക്ക് വിപ്ലവങ്ങള്‍ക്ക് സാക്ഷിയാകാനിരിക്കുന്നു.....

Monday, 10 January 2011
ബ്ലോഗര്‍ അങ്കിള്‍ അന്തരിച്ചു (ചന്ദ്രകുമാര്‍)

ആദ്യം വിശ്വസിക്കാനായില്ല, സാജുവിന്റേയും കിരണ്‍ തോംബിലിന്റേയും പോസ്റ്റുകളില്‍ നിന്നാണ് മരണ വാര്‍ത്ത വായിച്ചത്. എന്നിട്ടും വിശ്വാസം പോരാഞ്ഞ് യാരിദിനെ വിളിച്ചു. സത്യം തന്നെ.ബ്ലോഗര്‍ അങ്കിള്‍ ഇന്നലെ വൈകീട്ട് അന്തരിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച്ച കൂടി അദ്ദേഹത്തെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു... വല്ലാത്ത ഷോക്കായിപ്പോയി ഈ മരണ വാര്‍ത്ത.
ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. കുളിമുറിയില്‍ നിന്നും പുറത്തുവരാത്തതുകണ്ട് വാതില്‍ തള്ളിത്തുറന്നപ്പോള്‍ മരിച്ചിരുന്നു. ഇപ്പോള്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു.
വിദേശത്തായിരുന്ന മകള്‍ എത്തിയിട്ടുണ്ട്. യു എസ്സില്‍ നിന്നും മകന്‍ കൂടി എത്തിച്ചേരാനുണ്ട്. നാളെ രാവിലെ 9 മണിക്കു ശേഷം അന്ത്യകര്‍മ്മങ്ങള്‍ നടക്കുമെന്ന് അങ്കിളിന്റെ ബ്രദര്‍ ഇന്‍ ലായില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ സൌകര്യമുള്ള ബ്ലോഗര്‍മാര്‍ അങ്കിളിനു അന്ത്യാഞ്ജലി അര്‍പ്പിക്കണം. സര്‍ക്കാര്‍ കെടുകാര്യസ്ഥതക്കെതിരേയും, അഴിമതിക്കെതിരേയും ബ്ലോഗിലൂടെ ഒറ്റക്ക് പൊരുതിയ നന്മനിറഞ്ഞ ധീരനാണ് അങ്കിള്‍.കേരള ബ്ലോഗ് അക്കാദമി തിരുവനന്തപുരം ശില്‍പ്പശാലയിലാണ് (തിരുവനന്തപുരം ബ്ലോഗ് ശില്പശാല-ചില ചിത്രങ്ങള്‍)അങ്കിളിനെ ആദ്യമായി കാണുന്നത്. നിസ്വാര്‍ത്ഥനായ ഉത്തമ മനുഷ്യസ്നേഹിയായിരുന്നു അങ്കിള്‍.
അങ്കിളിന്റെ(ചന്ദ്രകുമാര്‍)വീട്ടിലെ ഫോണ്‍ നംബര്‍: 0471-2360822
അങ്കിളിന്റെ ബ്ലോഗുകള്‍ :സര്‍ക്കാര്‍ കാര്യം http://sarkkaarkaryam.blogspot.com/
ഉപഭോക്താവ് http://upabhokthavu.blogspot.com
കൂടുതല്‍ അറിയുന്നതിനും അങ്കിളിന്റെ വീട്ടിലേക്കുള്ള ഗ്ഗൂഗിള്‍ മാപ്പിനും ഈ ലിങ്കില്‍ ക്ലിക്കുക:
ബ്ലോഗർ അങ്കിൾ അന്തരിച്ചു
അങ്കിളിന് ആദരാഞ്ജലികള്‍
ഇതോടൊപ്പം കൊടുത്തിരിക്കുന്ന അങ്കിളിന്റെ ഫോട്ടോ ഹരീഷ് തൊടുപുഴ ചെറായി മീറ്റില്‍ വച്ച് എടുത്തിട്ടുള്ളതാണ്.
Labels:
Chandrakumar,
ungle,
Unkle,
അങ്കിള്‍
Saturday, 25 December 2010
കമന്റുകളില്‍ ചിത്രം ചേര്‍ക്കുംബോള്‍
ബ്ലോഗില്‍ ചിത്രങ്ങളും,അനിമേഷനും,ചലച്ചിത്രങ്ങളും എല്ലാം ചേര്‍ക്കാനുള്ള സൌകര്യമുണ്ടെങ്കിലും കമന്റു ബോക്സുകളില്‍ അത്തരം സൌകര്യം ബ്ലോഗര്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ചില എച്ച് ടി എം എല്‍ കോഡുകളുടെ സഹായത്തോടെ കമന്റുകളില്‍ അത്തരം പൊടിക്കയ്കളെല്ലാം ഉള്‍പ്പെടുത്താമെന്ന് അറിയിച്ചുകൊണ്ട് മാത്തമറ്റിക്സ് ബ്ലോഗില്‍ ഒരു പോസ്റ്റ് കാണുന്നു. താല്‍പ്പര്യവും സാവകാശവുമുള്ളവര്‍ പ്രസ്തുത സൌകര്യം പരിശോധിച്ച് ബ്ലോഗര്‍മാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഉചിതമായിരിക്കും. ബ്ലോഗ് കമന്റുകളിലെ ചിത്രങ്ങള്‍ വളരെ മിതമായി മാത്രം ഉപയോഗിക്കുകയാണെങ്കില്‍ ശാസ്ത്ര-ചരിത്ര സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അനുഗ്രഹമാകാനിടയുണ്ട്. എന്നാല്‍, കമന്റുകള്‍ കൂടെക്കൂടെ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ സൌകര്യവും സമയവുമില്ലാത്തവര്‍ ഈ സൌകര്യം ഏര്‍പ്പെടുത്തിയാല്‍ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.കാരണം, വല്ലവരും നമ്മളുടെ കമന്റ് ബോക്സിലൂടെ വല്ല അശ്ലീല വെബ് ചിത്രമോ,വീഡിയോയോ അപ്പ്ലോഡ് ചെയ്താല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബ്ലോഗ് ഉടമക്കാകുമെന്നതിനാല്‍ ഈ സൌകര്യത്തിലേക്ക് ഏടുത്തു ചാടുന്നതിനു മുന്‍പ് ഏല്ലാ വശങ്ങളും ചിന്തിക്കേണ്ടതാണെന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.ഐടി.നിയമ പ്രകാരം ജാമ്യം ലഭിക്കാത്ത ഗുരുതരകുറ്റകൃത്യമായി അശ്ലീല ചിത്രങ്ങളുടെ പ്രസിദ്ധീകരണം കാരണമാകും.എന്നാല്‍,കമന്റ് ബോക്സില്‍ സ്റ്റാംബ് സൈസിലുള്ള കാര്യമാത്രപ്രസക്തമായ ചിത്രങ്ങള്‍ നന്നായിരിക്കുമെങ്കിലും വലിയ ചിത്രങ്ങള്‍ ഓര്‍ക്കുട്ട് ബസ്സ് എന്നിവയുടെ മുഖച്ഛായയും അസൌകര്യവും ബ്ലോഗിലേക്ക് പടരാന്‍ കാരണമാകുകയും,ബ്ലോഗിന്റെ ഗൌരവവും കാര്യമാത്രപ്രസക്തമായ വായനയുടേ വേഗതയും കുറക്കുമെന്നും തോന്നുന്നു.ഏതായാലും ഇത്തരം പുതിയ സാധ്യതകളെക്കുറിച്ചുള്ള അറിവു നല്‍കുന്ന മാത്സ് ബ്ലോഗിലെ പോസ്റ്റ് അഭിനന്ദനീയമാണ്.മാത്സ് ബ്ലോഗിലെ പ്രസ്തുത പോസ്റ്റിലേക്കുള്ള ലിങ്ക് താഴെ കൊടുക്കുന്നു.ലിങ്കില്‍ ക്ലിക്കി, പോസ്റ്റ് വായിക്കുക.
കമന്റില്‍ ഇപ്പോള്‍ ചിത്രവും ഉള്‍പ്പെടുത്താം

Subscribe to:
Posts (Atom)