ബ്ലോഗില്‍ നിരന്തരം പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകേണ്ടതും,നിലവിലുള്ള ബ്ലോഗര്‍മാര്‍ ശില്‍പ്പശാലകളുമായി ബന്ധപ്പെട്ട്
ഒത്തുകൂടേണ്ടതും ബ്ലോഗിന്റെ ക്രിയാത്മകമായ വളര്‍ച്ചയുടെ ഭാഗമായി അവശ്യം നടക്കേണ്ടതായ കാര്യങ്ങളാണ്.
2008-2009 വര്‍ഷങ്ങളിലായി 9 ബ്ലോഗ് ശില്‍പ്പശാലകള്‍ കേരളത്തിന്റെ വിവിധ ജില്ലകളിലായി കേരള ബ്ലോഗ് അക്കാദമിയുടെ
ആഭിമുഖ്യത്തില്‍ മലയാള ബൂലോക വാസികള്‍ക്ക് നടത്താനായിരുന്നു.സംഘാടകരുടെ സമയക്കുറവിനാല്‍ ഇടക്ക് നിര്‍ത്തിവച്ച ബ്ലോഗ് ശില്‍പ്പശാലകള്‍ക്ക് വീണ്ടും ഉണര്‍വ്വേകിക്കൊണ്ട് 2010 മെയ് രണ്ടാം പകുതിയില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ
എറണാകുളത്തുവച്ച് ഒരു ശില്‍പ്പശാല സംഘടിപ്പിക്കപ്പെടുന്നു. ശില്‍പ്പശാലയുടെ തിയ്യതി സ്ഥലം എന്നിവ തീരുമാനിക്കുന്നതിലേക്കായി ഒരു ആലോചന യോഗം മെയ് ഒന്നിനോ രണ്ടിനോ എറണാകുളത്ത് ഉടന്‍ ചേരേണ്ടതുണ്ട്. എറണാകുളത്തും സമീപ പ്രദേശങ്ങളിലുമായുള്ള ബ്ലോഗര്‍മാര്‍ പരസ്പ്പരം ബന്ധപ്പെട്ട് പ്രസ്തുത ആലോചനായോഗം ചേരേണ്ടതും, ശില്‍പ്പശാല ബ്ലോഗര്‍മാരുടെ ഒരു സംഗമവേദികൂടിയായി ഉപയോഗപ്പെടുത്തേണ്ടതുമാണെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരള ബ്ലൊഗ് അക്കാദമിയുടേയും, മലയാളം ബ്ലോഗ് കൌണ്‍സിലിന്റേയും ആഭിമുഖ്യത്തിലാണ് ശില്‍പ്പശാല നടത്തപ്പെടുക.ജൂനിയര്‍/സീനിയര്‍/പ്രശസ്ത/അപ്രശസ്ത....ബ്ലോഗര്‍ തുടങ്ങിയ ഭേദവിചാരങ്ങള്‍ക്കൊന്നും സ്ഥാനം നല്‍കാതെ,ബ്ലോഗ് വായനക്കാര്‍ക്കുകൂടി ഇടം നല്‍കിക്കൊണ്ടുള്ള ഈ ശില്‍പ്പശാല സംഘാടന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തുനടത്താന്‍ തയ്യാറുള്ള എല്ല സുമനസ്സുകളേയും ക്ഷണിച്ചുകൊള്ളുന്നു.കൂടുതല്‍ വിവരങ്ങളും ശില്‍പ്പശാല സംഘാടനത്തിനുള്ള ആലോചന യോഗ വിവരങ്ങളും എറണകുളം ബ്ലോഗ് അക്കാദമിയില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. അവിടേക്കുള്ള ലിങ്ക്:എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം
.......................
20.5.10
........................
അന്നേ ദിവസം നടന്ന യോഗ തീരുമാനപ്രകാരം മെയ് 30 ന് കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.
ബ്ലോഗ് ശിൽപ്പശാലയിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.
Thursday, 29 April 2010
Sunday, 28 March 2010
ബ്ലോഗ് തുടങ്ങുക.. ശില്‍പ്പശാല
നമുക്കറിയാം,കുറച്ചെങ്കിലും കംബ്യൂട്ടര്‍ സാക്ഷരതയുള്ളവര്‍ക്ക് ബ്ലോഗ് തുടങ്ങാന്‍ ആരുടേയും സഹായം ആവശ്യമില്ലെന്ന്.ഒരു ഈ മെയില്‍ അക്കൌണ്ട് തുടങ്ങുന്നതുപോലെ ലളിതമാണ് ബ്ലോഗ് ആരംഭിക്കുന്നത്.
പ്രശ്നം ആരംഭിക്കുന്നത്,നാം തുടങ്ങിയ ബ്ലോഗ് ആരും ശ്രദ്ധിക്കുന്നില്ലെന്ന് അറിയുംബോഴാണ്.
മാത്രമല്ല, അധികം പേരും ഒറ്റക്ക് ബ്ലോഗ് തുടങ്ങുബോള്‍ നമ്മുടെ മാതൃഭാഷയായ മലയാളത്തിലല്ല, ഇംഗ്ലീഷിലാണ് ബ്ലോഗ് ക്രിയേറ്റ് ചെയ്യുക. അതുകൊണ്ടുതന്നെ മലയാളികളായ ബ്ലോഗ് വായനക്കാരുടേയും എഴുത്തുകാരുടേയും ശ്രദ്ധയില്‍ പെടാതെ പുതിയ ബ്ലോഗര്‍ ഒറ്റപ്പെട്ടു നില്‍ക്കുകയോ, മനസ്സുമടുത്ത് ബ്ലോഗ് എന്ന പരിപാടി തന്നെ നിര്‍ത്തിപ്പോകുകയോ ചെയ്തേക്കാം. കുറച്ചു പേര്‍ ഇങ്ങനെ ഒറ്റപ്പെട്ടു നില്‍ക്കുകയോ,ബ്ലോഗ് മതിയാക്കുകയോ ചെയ്തതുകൊണ്ട് നമുക്കാര്‍ക്കും നഷ്ടമൊന്നുമില്ല. എങ്കിലും ബ്ലോഗ് എഴുതാനും വായിക്കാനും തയ്യാറായി വരുന്ന മലയാളിക്ക് മലയാള ബൂലോകത്തിന്റെ പൊതുവേദിയില്‍ എത്തിപ്പെടാനാകാതെവരുന്നത് അമ്മക്ക് സ്വന്തം മക്കളെ കൈവിട്ടുപോകുന്നതുപോലെ ... മലയാള ഭാഷക്കും സമൂഹത്തിനും ഒരു നഷ്ടം തന്നെയാണ്.
ഒരു ബ്ലോഗ് അക്കൌണ്ട് തുടങ്ങിയതുകൊണ്ടുമാത്രം നമ്മളാരും ബ്ലോഗറാകുന്നില്ല.ബ്ലോഗില്‍ നിരന്തരം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് ജനശ്രദ്ധ നമ്മുടെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാനാകുന്നില്ലെങ്കില്‍ ബ്ലോഗ് എഴുത്ത് വൃഥാവ്യായാമമായിത്തീര്‍ന്നേക്കാം. നമ്മുടെ പോസ്റ്റ് ജനശ്രദ്ധക്ക് പാത്രമാകാന്‍ അത്രയും കഴിവുറ്റ പ്രതിഭയാകണമെന്നൊന്നുമില്ല. നമ്മുടെ ഭാഷക്കും പ്രതിപാദ്യത്തിനുമനുസരിച്ച് വായനക്കാരന്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നുണ്ട് എന്നതിനാല്‍ പാണ്ഡിത്യം കൂടിയതിനും കുറഞ്ഞതിനും അതിന്റേതായ വായനക്കാരുണ്ട്.
ശ്രദ്ധിക്കാനുള്ളത് നമ്മുടെ പുതിയതായി തുടങ്ങിയ ബ്ലോഗ് ബ്ലോഗര്‍മാരുടെ പൊതു വായനാസ്ഥലങ്ങളില്‍ ലിസ്റ്റ് ചെയ്യാനുള്ള സെറ്റിങ്ങുകള്‍ നാം ചെയ്തിട്ടുണ്ടോ എന്നതാണ്.
നമ്മുടെ ബ്ലോഗിലെ പോസ്റ്റുകളില്‍ എഴുതുന്ന കമന്റുകള്‍ കമന്റ് ഗ്രൂപ്പുകളിലെ വായന സ്ഥലങ്ങളിലേക്ക് അയക്കാനുള്ള സെറ്റിങ്ങുകളും ചെയ്യേണ്ടതുണ്ട്. അതുപോലെ നമ്മുടെ പുതിയ ബ്ലോഗ് സെര്‍ച്ച് എഞ്ചിനുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ഗൂഗിളില്‍ ആഡ് യു.ആര്‍.എല്‍ കൊടുക്കണം.ബ്ലോഗ് തുടങ്ങാനും എഴുതാനും ഇതിന്റെയൊന്നും ആവശ്യമില്ലെങ്കിലും,ബ്ലോഗ് കൂടുതല്‍ പ്രചാരം നേടാന്‍ ഇങ്ങനെ കുറച്ചു ചെറിയ ജോലികള്‍ ചെയ്യണം.പലതും സാവധാനത്തില്‍ പഠിച്ച് ചെയ്യാവുന്നതേയുള്ളു.
ഇങ്ങനെയുള്ള നിരവധി ചെറിയ കാര്യങ്ങള്‍ ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് നേരിട്ട് പറഞ്ഞുകൊടുക്കുന്നതിനായി ബ്ലൊഗ് അക്കാദമി 2008ല്‍ മലയാളം ബ്ലോഗ് ശില്‍പ്പശാല എന്ന ആശയം നടപ്പിലാക്കുകയുണ്ടായി.2008മാര്‍ച്ച്നും 2009 ജൂണിനുമിടയില്‍ കേരളത്തിലെ വിവിധ പട്ടണങ്ങളിലായി ഒന്‍പതൊളം ബ്ലോഗ് ശില്‍പ്പശാലകള്‍ ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തുകയുണ്ടായി.സൌജന്യമായി കുറച്ച് ബ്ലോഗര്‍മാര്‍ സ്വമേധയാ നല്‍കിവന്ന ഈ സേവനം സമയക്കുറവിനാല്‍ ഒരു വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ബ്ലോഗ് ശില്‍പ്പശാലകള്‍ നല്ല മാധ്യമ ശ്രദ്ധലഭിച്ച ബ്ലൊഗ് പ്രചരണ പരിപാടിയായിരുന്നു.അതുകൊണ്ടുതന്നെ ബൂലോകത്തിന്റെ വികസനത്തിനും,മലയാളികളുടെ ഏറ്റവും വലിയ പ്രതികരണ വേദിയും, മാധ്യമവുമെന്ന നിലയിലുമുള്ള വളര്‍ച്ചക്കും ബ്ലോഗ് ശില്‍പ്പശാലകള്‍ക്ക് ഇനിയും പ്രസക്തിയുണ്ട്. സ്കൂളുകള്‍,കോളേജുകള്‍,ക്ലബ്ബുകള്‍,വായനശാലകള്‍,സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ബ്ലൊഗ് ശില്‍പ്പശാലകള്‍ നടത്തപ്പെടേണ്ടതുണ്ട്. നിലവിലുള്ള ബ്ലോഗര്‍മാരുടെ കൂട്ടായ്മകള്‍ രൂപപ്പെടുന്നതിനും നിലവിലുള്ള ബ്ലോഗര്‍മാരുടെ അനുഭവങ്ങള്‍ പുതിയ ബ്ലോഗര്‍മാരിലേക്ക് പകര്‍ന്നുകൊടുക്കുന്നതിനും ബ്ലോഗ് ശില്‍പ്പശാലകള്‍ വേദിയാകുന്നുണ്ട് എന്നതിനാല്‍ ബ്ലോഗ് ശില്‍പ്പശാലകള്‍ക്ക് പ്രാധാന്യമുണ്ട്. ഈ വസ്തുത പരിഗണിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ബ്ലോഗ് ശില്‍പ്പശാലകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ താല്‍പ്പര്യമുള്ള ബ്ലോഗ് പ്രേമികളും ബ്ലോഗര്‍മാരും മുന്നോട്ടുവരിക. കേരള ബ്ലോഗ് അക്കാദമി നിങ്ങള്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തയ്യാറായി നില്‍ക്കുന്നു.
താല്‍പ്പര്യമുള്ളവര്‍ താഴെക്കൊടുത്ത വിലാസങ്ങളില്‍ ഫോണ്‍ നംബര്‍ സഹിതം മെയിലയച്ചാല്‍ മതിയാകും.
blogacademy@gmail.com,
sajipsla@gmail.com,
mullookkaaran@gmail.com,
edacheridasan@gmail.com,
dpradeepkumar@gmail.com,
maheshbkrishna@gmail.com,
chithrakaran@gmail.com

Thursday, 26 November 2009
സൈബര്‍ നിയമങ്ങളും ബ്ലോഗര്‍മാരും
പിണറായി വിജയന്റെ വീട് എന്ന പേരിൽ മറ്റ് ഏതോ വീടിന്റെ ദൃശ്യം ഏതാനും മാസങ്ങളായി നെറ്റിൽ പലരുടേയും പേരിൽ മെയിലായി വന്നുകൊണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടു ചിത്രം ഫോർവ്വേഡ് ചെയ്ത ഒട്ടനവധിപേർ ഐ ടി ആക്റ്റ് അനുസരിച്ച് പോലീസ് നടപടിക്ക് വിധേയരായിരിക്കുന്നു.പിണറായി വിജയന്റെ യഥാർത്ഥ വീട് ഇതല്ല എന്നറിയാത്ത പലരും തങ്ങൾക്ക് കിട്ടിയ മെയിലുകൾ അശ്രദ്ധമായി സുഹൃത്തുക്കൾക്ക് ഫോർവ്വേഡ് ചെയ്തവരും അറിയാതെ കുറ്റവാളി ലിസ്റ്റിൽ പെട്ടിരിക്കയാണ്.
സംസ്ഥാനത്ത് കെട്ടിട-നിയന്ത്രണ ചട്ടങ്ങൾക്ക് വിധേയമായി ഏത് തരത്തിലുള്ള വീട് വെക്കുന്നതിന്നും നിയമ തടസ്സം നിലനിൽക്കുന്നില്ല.
അതിന്റെ ചിത്രങ്ങൾ ആരെങ്കിലും കാണുന്നതിനോ,അതേമാതൃകയിൽ മറ്റാർക്കെങ്കിലും വീട് വെക്കുന്നതിന്നോ നിയമ തടസ്സങ്ങൾ നിലവിലില്ല.പക്ഷെ സമൂഹത്തിൽ മാതൃകയാകേണ്ടുന്ന സാമൂഹ്യ-രാഷ്ട്രീയ -പൊതു പ്രവർത്തകരുടെ വ്യക്തിജീവിതത്തിലെ എല്ലാ വിഷയങ്ങളും സാധാരണക്കാരന്ന് അറിയാനും പഠിക്കാനും തന്റെ ജീവിതത്തിൽ പകർത്താനും താൽപര്യമുണ്ടാവും.ഉണ്ടാവണം.
അതുകൊണ്ടുതന്നെ മാതൃകയാക്കേണ്ടവയും തള്ളിക്കളയേണ്ടവയും ഏതൊക്കെ എന്ന ചർച്ചയും സമൂഹത്തിൽ നടക്കും .
അത് രാഷ്ട്രീയമാണ്.അല്ലെങ്കിൽ ആവണം.അതുകൊണ്ടാണ് പൊതു പ്രവർത്തകന്റെ പൊതു ജീവിതം തുറന്ന് വെക്കേണ്ടി വരുന്നത്.
സൂചിപ്പിക്കുന്നത്, പിണറായി വിജയന്റെ വീടുമായി ബന്ധപ്പെട്ട് നെറ്റിൽ ധാരാളം ചർച്ചകൾ നടന്നു.അനുകൂലമായും പ്രതികൂലമായും.
ഉത്തര വാദ ബോധത്തോടെ നെറ്റിൽ പ്രവർത്തിക്കുന്നവർ ഇതു വ്യാജമാണെന്ന് വ്യക്തമാക്കിയതോടെ ഒരു പരിധിവരെയുള്ളവർക്ക് ബോദ്ധ്യപ്പെട്ടതുമാണ്.ആ ഒരു രീതിയിൽ രാഷ്ട്രീയ മായി പരിഹരിക്കേണ്ടുന്ന ഈ വിഷയത്തെ പൊതു ജനങ്ങൾക്കും കംപ്യൂട്ടർ ഉപയോക്താക്കൾക്കുമുള്ള"പാഠം" എന്ന നിലയിൽ ,പതിനായിരങ്ങൾ കുറ്റവാളികളാകുന്ന ,പോലീസ് കൈകാര്യം ചെയ്യുന്നരീതിയിലേക്ക് വലിച്ചിഴച്ചത് പ്രതിഷേധാർഹമാണ്..നെറ്റ് ഉപയോക്താക്കൾ മുഴുവൻ പിണറായിയെ മനപൂർവ്വം അപകീർത്തിപ്പെടുത്താൻ ഗൂഡാലോചന നടത്തുന്നവരാണെന്ന തലത്തിൽ ചിന്തിക്കരുത്.ഇന്റർ നെറ്റും മറ്റും ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.കുറ്റവാളികളെ ഫലപ്രദമായി നിയന്ത്രിക്കാനാവശ്യമായ നടപടി അടിയന്തിര പ്രാധാന്യമുള്ളതാണ്.ആ നിയന്ത്രണംകം പ്യൂട്ടർ സാങ്കേതിക വിദ്യയേയും,അതിന്റെ ഗുണകരമായ നേട്ടങ്ങളേയും വികസിപ്പിക്കുന്നതിന്നായിരിക്കണം.ഇന്ന് നിലവിലിരിക്കുന്ന ഐ ടി ആക്ട് പ്രാകൃതമായിരിക്കുന്നു.മറ്റുനിയമങ്ങളെപ്പോലെ മനുഷ്യത്വരഹിതമായി,വിഷയത്തിന്റെ അവസ്ഥ കണക്കിലെടുക്കാതെ സൈബർ കേസ് കൈകാര്യം ചെയ്യുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമായിത്തീരും.
പുതിയ സൈബർ നിയമം നിലവിൽ വന്നിട്ട് ഏതനും ആഴ്ചകൽ മത്രമേ ആകുന്നുള്ളൂ.
മാദ്ധ്യമങ്ങൾക്കും നിയമപാലകർക്കും പൊതുസമൂഹത്തിനും നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ല.സർക്കാർ തന്നെ അതിനു ഉടൻ മുൻ കൈ എടുക്കണം.
കൌമാരപ്രായക്കാർ ഉൾപ്പെടുന്ന വലിയൊരു വിഭാഗം ഇപ്പോൾ കമ്പ്യൂട്ടർ അനുദിനം ഉപയോഗിക്കുന്നുണ്ടു.
കമ്മ്യൂണിറ്റി സൌഹൃദ കൂട്ടായ്മകളിലൂടെ ലഭിക്കുന്ന മെയിലുകൾ ഫോർവേഡ് ചെയ്യുകയും സൈറ്റുകൾ സന്ദർശിക്കുകയും ചെയുന്നുണ്ടു.അവരെയൊക്കെ സൈബർ കുറ്റവാളികളാക്കാൻ ,അമിതാധികാര മോഹിയായ ഒരു പൊലീസ് ഉദ്യോഗസ്ഥനു സാധിക്കും.ഇത് വളരെ അപകടകരമാണു.അതുകൊണ്ടു സർക്കാർ ,പൊതുസമ്മതിയുടെ അടിസ്ഥാനത്തിൽ ,ഈ നിയമം നടപ്പിലാകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം.സത്യസന്ധരും ധർമ്മിഷ്ഠരുമായ ഉദ്യോഗസ്ഥന്മാരെ മാത്രമേ ഇതിനു ചുമതലപ്പെടുത്താവൂ.
ഇത്തരമൊരു സാഹചര്യത്തിൽ പുതിയ സൈബർ നിയമത്തെക്കുറിച് ഒരു പൊഹുസംവാദം നടക്കട്ടെ.
അതിലുരുത്തിരിഞ്ഞുവരുന്ന അഭിപ്രയങ്ങളുടെ അടിസ്ഥാനത്തിൽ കാലോചിതമായ പരിഷ്കാരത്തിലൂടെ നിലവിലുള്ള സൈബർ നിയമങ്ങളെ വികസിപ്പിക്കുന്നതിന്ന് ഉത്തരവാദപ്പെട്ടവർ തയ്യാറാകണം.പിണറായിയുടെ വീടിന്റെ ചിത്രം വ്യാജമാണെന്നറിയാതെ കൌതുകത്തിനോ തമാശയ്ക്കോ മെയിൽചെയ്ത നിരപരാധികളായ കമ്പ്യൂട്ടർ ഉപയോക്താക്കൾക്ക് നേരെയുള്ള നടപടികൾ അടിയന്തിരമായി നിർത്തിവെക്കണം എന്നു അഭ്യർത്ഥിക്കുന്നു.

Wednesday, 21 October 2009
ഫയര്‍ ഫോക്സില്‍ ബ്രോഡ് ബാന്‍ഡ് സ്പീഡ് കൂട്ടാന്‍...
നമ്മുടെ ബൂലോകം വികസിക്കുന്നത് അറിവുകള്‍ നിസ്വാര്‍ത്ഥതയോടെ പങ്കുവക്കുന്ന നല്ല മനസ്സുകളുടെ സാന്നിദ്ധ്യംകൊണ്ടാണ്.കംബ്യൂട്ടറുകളുടെ ബാലപാഠം പോലുമറിയാത്ത ഒട്ടേറെ പേര്‍ അനായാസമായി ബൂലോഗത്തില്‍ പിച്ചവെച്ചു നടക്കാന്‍ കാരണക്കാരായ ഒട്ടേറെ സാങ്കേതിക വിദഗ്ദരായ ബ്ലോഗര്‍മാരുണ്ട്. അവരില്‍ പ്രമുഖമായ സ്ഥാനമുള്ള ഒരാളായ രാഹുല്‍ കടക്കല്‍ തന്റെ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന ബ്ലോഗ് ടിപ്സുകളിലേക്ക് ബ്ലോഗര്‍മാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. രാഹുല്‍ കടക്കലിന്റെ ഇന്‍ഫ്യൂഷന്‍ ബ്ലോഗിങ്ങ് ടിപ്സ്& ട്രിക്കുകള്‍ക്കും ബ്ലോഗില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് ഉപയോഗപ്പെടുത്താനാകും.
ഇന്‍ഫ്യൂഷന്‍ ബ്ലോഗിലെത്താന്‍ താഴെക്കാണുന്ന ലിങ്ക് ബാനറില്‍ ക്ലിക്കിയാല്‍ മതിയാകും.

രാഹുല്‍ കടക്കലിന്റെ ഇന്‍ഫ്യൂഷന്‍ ബ്ലോഗില്‍ താഴെക്കാണുന്ന വിഷയങ്ങളില്‍ പോസ്റ്റുകളുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് അവ വായിച്ച് സംശയ നിവാരണം നടത്തുന്നതിന് ലിങ്കുകളില്‍ ക്ലിക്കിയാല്‍ മതി.
ഫയര്‍ഫോക്സില്‍ ബ്രൌസിങ്ങ് സ്പീഡ് ഇരട്ടിയാക്കാം നിങ്ങളുടെ കമന്റുകള്‍ വ്യത്യസ്തമായി ബ്ലോഗില്‍ കാണിക്കാന്‍!!!
നിങ്ങളുടെ പോസ്റ്റുകളില്‍ ആനിമേഷന്‍ ചേര്‍ക്കാന്‍
നിങ്ങള്‍ യാഹൂ മെസഞ്ചറില്‍ ഓണ്‍ലൈന്‍ ആണോ എന്ന് ബ്ലോഗില്‍ കാണിക്കാന്‍
ചിത്രങ്ങളും കാര്‍ട്ടൂണുകളും പോസ്റ്റ് ചെയ്യുന്ന ബ്ലോഗര്‍ന്മാര്‍ക്കായി ഒരു ട്രിക്ക്
മികച്ച ബ്ലോഗ് ടെപ്ലേറ്റുകള്‍... ഡൌണ്‍ലോഡ് ചെയ്യൂ
നിങ്ങളുടെ ബ്ലോഗില്‍ ഒരു ആനിമേറ്റഡ് മെനു
താഴെനിന്നും മുകളിലേക്ക് പുതിയ ടൈറ്റിലുകള്‍ സ്ക്രോള്‍ ചെയ്യിക്കാന്‍
പോസ്റ്റ് ടൈറ്റിലുകള്‍ സ്ക്രോള്‍ ചെയ്യിക്കാന്‍!!!
നിങ്ങളൂടെ പുതിയ പോസ്റ്റ് ടൈറ്റിലുകള്‍ അവയിലെ ഒരു ചെറിയ ചിത്രത്തോടൊപ്പം സൈഡ് ബാറില്‍ കാണിക്കാന്‍!!
എങ്ങനെ നിങ്ങളൂടെ ഹെഡ്ഡറിനു താഴെ ഒരു മെനു ഉണ്ടാക്കാം!!
എങ്ങനെ നിങ്ങളുടെ പോസ്റ്റ് ടൈറ്റിലുകള്‍ സൈഡ് ബാറില്‍ കാണിക്കാം
എങ്ങനെ ലേബലില്‍ ഉള്ള അക്കങ്ങള്‍ (number count) എടുത്ത് കളയാം!
എങ്ങനെ ഇന്നത്തെ ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ച പോസ്റ്റ് ലിസ്റ്റ് ചെയ്യിക്കാം
എങ്ങനെ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ച പോസ്റ്റ് ലിസ്റ്റ് ചെയ്യിക്കാം!
നിങ്ങളുടെ മുഴുവന്‍ പോസ്റ്റുകളുടേയും കിട്ടിയ മുഴുവന്‍ കമന്റുകളുടേയും എണ്ണം കാണിക്കാന്‍
നിങ്ങളുടെ ബ്ലോഗ് അഡ്രസ്സില്‍ നിന്ന് blogspot.com മറയ്ക്കാന്‍
നിങ്ങളുടെ പോസ്റ്റിനു താഴെ Related പോസ്റ്റൂകള്‍ കാണിക്കാന്‍
നിങ്ങളുടെ ബ്ലോഗിലെ popular പോസ്റ്റുകള്‍ കാണിക്കാന്‍
നിങ്ങള്‍ online ആണോ എന്ന് ബ്ലോഗില്‍ കാണിക്കാന്‍
ഇന്നത്തെ ദിവസം മലയാളത്തില്‍ നിങ്ങളുടെ ബ്ലോഗില്‍ കാണിക്കാന്‍
നിങ്ങളുടെ ബ്ലോഗിലെ ജനപ്രീയ പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യിക്കാന്‍
ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ കമന്റ് പോസ്റ്റ് ചെയ്തവരുടെ പേര് ലിസ്റ്റ് ചെയ്യിക്കാന്‍
നിങ്ങള്‍ക്കും വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്യാം നിങ്ങളുടെ കമന്റുകള്‍ വ്യത്യസ്തമായി ബ്ലോഗില്‍ കാണിക്കാന്‍!!! സോഫ്റ്റ്വെയറുകള്‍ ഒന്നും ഉപയോഗിക്കാതെ തന്നെ വിന്‍ഡോസ് ഫോള്‍ഡറുകള്‍ ലോക്ക് ചെയ്യാം ! ചില സൌജന്യ ഫോള്‍ഡര്‍ ലോക്കുകളും അവയുടെ ഡൌണ്‍ലോഡ് ലിങ്കുകളും നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്ത വെബ് സൈറ്റുകളും ഇപ്പോള്‍ ബ്രൌസ് ചെയ്യാം നിങ്ങളുടെ ഫോട്ടോയില്‍ മാജിക്ക് കാണിക്കാന്‍ പറ്റിയ ചില വെബ് സൈറ്റുകള്‍ ഒരു ബ്രൌസറില്‍ ഉള്ള ബുക്ക്മാര്‍ക്കുകള്‍ എങ്ങനെ മറ്റോരു ബ്രൌസറിലേക്ക് മാറ്റാം
ഇന്‍ഫ്യൂഷന്‍ ബ്ലോഗിലെത്താന്‍ താഴെക്കാണുന്ന ലിങ്ക് ബാനറില്‍ ക്ലിക്കിയാല്‍ മതിയാകും.
രാഹുല്‍ കടക്കലിന്റെ ഇന്‍ഫ്യൂഷന്‍ ബ്ലോഗില്‍ താഴെക്കാണുന്ന വിഷയങ്ങളില്‍ പോസ്റ്റുകളുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് അവ വായിച്ച് സംശയ നിവാരണം നടത്തുന്നതിന് ലിങ്കുകളില്‍ ക്ലിക്കിയാല്‍ മതി.
Tuesday, 20 October 2009
നെറ്റിലെ മലയാളം കമ്മ്യൂണിറ്റികള്‍ ? malayalam communities
ഈ സാധനങ്ങളെയൊക്കെ ഇങ്ങനെ വിളിക്കാമോ എന്ന് ചിത്രകാരനറിയില്ല.
നെറ്റിലെ സാങ്കേതിക ജ്ഞാനത്തിന്റെ കുറവു കാരണം ചിത്രകാരന് പരിമിതമായ കമ്മ്യൂണിറ്റികളില്‍ മാത്രമേ എത്തിപ്പെടാനായിട്ടുള്ളു.
എന്നാല്‍, അതൊരു അയോഗ്യതയും വൈകല്യവുമായാണ് കാണുന്നതും.കാരണം,മലയാളം കമ്മ്യൂണിറ്റികള്‍ നമ്മുടെ നെറ്റിലെ ബോധമണ്ഡലത്തിന്റെ വ്യാസം വികസിപ്പിക്കുന്ന ഘടകങ്ങളാണ്. ഇയ്യിടെ ചിത്രകാരന്‍ മലയാളികളുടെ കമ്മ്യൂണിറ്റികളായ “കൂട്ടം”,കന്മദം
തുടങ്ങിയവയില്‍ അംഗമായിരുന്നു. അതുകൂടാതെ, ട്വിറ്റര്‍,ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലും പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുകയുണ്ടായി. പരസ്പ്പരം അറിയാനും പങ്കുവക്കാനും കൊതിക്കുന്ന നല്ല ആശയങ്ങളുള്ള ധാരാളം പേര്‍ ഈ കമ്മ്യൂണിറ്റികളിലെല്ലാമുണ്ട്. അതാതു കമ്മ്യൂണിറ്റികളുടെ പരിമിതികളും സാദ്ധ്യതകളും മനസ്സിലാക്കി ഇന്റെര്‍നെറ്റ് എന്ന മാധ്യമത്തിലെ മലയാളി സാന്നിദ്ധ്യം കൂടുതല്‍ വ്യാപിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒറ്റപ്പെട്ടും,സ്വയം പര്യാപ്തമായും നില്‍ക്കുന്ന ഈ കമ്മ്യൂണിറ്റികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് റോഡുകളും,പാലങ്ങളും,കപ്പല്‍ ചാലുകളും,വിമാനത്താവളങ്ങളും,വിക്ഷേപണ തറകളും നിര്‍മ്മിക്കാന്‍ നെറ്റ് ജീവികളായ നല്ലവരായ മലയാളികള്‍ മുന്നോട്ടു വരണമെന്ന് ചിത്രകാരന്‍ അഭ്യര്‍ഥിക്കുന്നു.
ചിത്രകാരന്റെ ശ്രദ്ധയില്‍പ്പെട്ട ഏതാനും കമ്മ്യൂണിറ്റികളുടെ വിലാസം താഴെ ലിങ്കായി നല്‍കുന്നു.
അവയില്‍ അംഗമായി കൂടുതല്‍ വായിക്കപ്പെടുന്നതിനും,ആശയവിനിമയം നടത്തുന്നതിനും,പരിചയം വ്യാപിപ്പിക്കുന്നതിനും ബൂലോകത്തെ ബ്ലോഗര്‍മാര്‍ ശ്രദ്ധവക്കുക.മലയാളി ലോകത്തിന്റെ എവിടെയാണെങ്കിലും,മലയാളത്തില്‍ ആരു ശബ്ദിക്കുന്നതും
മലയാളിയുടെ പൊതുരാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ,സാഹോദര്യത്തോടെ എല്ലാ മലയാളി കമ്മ്യൂണിറ്റികളേയും
നമുക്ക് സമാഹരിക്കാം.
1) കന്മദം മലയാളം ബ്ലോഗ് കമ്മ്യൂണിറ്റി(നമ്മുടെ ബൂലോകത്ത് ഇല്ലാത്ത പല സൌകര്യങ്ങളും ഈ കമ്യൂണിറ്റിയിലുണ്ട്.)
2) കൂട്ടം മലയാളം ബ്ലോഗ് കമ്മ്യൂണിറ്റി (ബ്ലോഗിനു പുറമേ ഫേസ്ബുക്കുപോലുള്ള പല സൌകര്യങ്ങളും ഇതിലുണ്ട്.)
3)വാക്ക് മലയാളം ബ്ലോഗ് കമ്മ്യൂണിറ്റി
4)സ്നേഹക്കൂട് മലയാളം കമ്മ്യൂണിറ്റി
5) ട്വിറ്റര്‍ (തരൂരിന്റെ ശുദ്ധഗതി ട്വിറ്റുകള്‍ കാരണം ശ്രദ്ധേയമായ മീഡിയ)
6) ഫേസ്ബുക്ക് (വളരെ രസകരമായും,സൌകര്യപ്രദമായും വിവരങ്ങള്‍ പങ്കുവെക്കാവുന്ന സൌഹൃദ വേദി)
7) മലയാളം വിക്കിപ്പീഡിയ (സ്വതന്ത്ര മലയാളം വിജ്ഞാനകോശം.നിങ്ങള്‍ക്കും ഇവിടെ ലേഖനങ്ങളെഴുതാം)
8) ഓര്‍ക്കുട്ട്
..........................................
കമ്മ്യൂണിറ്റികള്‍ കൂടാതെ, ചില പോര്‍ട്ടലുകളുടെ വിലാസങ്ങള്‍ കൂടി താഴെ കൊടുക്കുന്നു.
9) കേരള വാച്ച് (ഒരു മലയാളം ന്യൂസ് പൊര്‍ട്ടലാണ്. നല്ല ലേഖനങ്ങളുണ്ട്. )
10) സ്കൂപ്പ് ഐ (ജേണലിസ്റ്റുകളുടെ ഒരു ന്യൂസ് പോര്‍ട്ടല്‍)
11) മലയാളം സ്ക്രാപ്പ് ഡോട്ട് കോം ( മലയാളത്തില്‍ ആശംസാകാര്‍ഡുകള്‍ അയക്കാന്‍ സഹായിക്കുന്ന സൈറ്റ്)
12) മലയാളം വെബ് ദുനിയ
13) മലയാളം യാഹു
14) ദാറ്റ്സ് മലയാളം
15) ചിന്ത - തര്‍ജ്ജനി മാസിക
16) കണിക്കൊന്ന
വല്ലതും ഇതില്‍ കൂട്ടിച്ചേര്‍ക്കാന്‍ പറ്റുന്നതുണ്ടെങ്കില്‍ കമന്റ്റായി ലിങ്കു നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Tuesday, 8 September 2009
“ജാലകം”മലയാളം ബ്ലോഗ്/വെബ് അഗ്രഗേറ്റര്‍
മലയാളിയുടെ സ്വതന്ത്ര ആശയവിനിമയ മാധ്യമമായി ബ്ലോഗുകള്‍ അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ വികാസത്തെ ത്വരിതപ്പെടുത്താനും കൂടുതല്‍ വിശാലമായിക്കൊണ്ടിരിക്കുകയും,ബ്ലോഗര്‍മാരുടെ അംഗസംഖ്യയുടെ വര്‍ദ്ധനയാല്‍ പരസ്പ്പരം തിരഞ്ഞുകണ്ടുപിടിക്കല്‍ അസാദ്ധ്യമാകുകയോ,അപ്രായോഗികമാകുകയോ ചെയ്യുന്ന ഇന്നത്തെ സന്ദര്‍ഭത്തില്‍ ബ്ലോഗര്‍മാരുടെ സ്വതന്ത്രമായ ഇടങ്ങളെ മറ്റെല്ലാ ബ്ലോഗര്‍മാരുടെയും മലയാളം വെബ്ബുകളുമായും അനായാസം ബന്ധിപ്പിക്കുന്ന അഗ്രഗേറ്ററുകള്‍ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. സ്വകാര്യമായ ബ്ലോഗുകളും വെബ്ബുകളും ഒറ്റപ്പെട്ട് നില്‍ക്കുന്നതിന്റെ ആശയവിനിമയ തടസ്സം ഇല്ലാതാക്കുന്ന ബ്ലോഗ് അഗ്രഗേറ്ററുകളും, കമന്റ് അഗ്രഗേറ്ററുകളും കൂടുതലായി ജന്മമെടുക്കുന്നത് സന്തോഷകരമാണ്. നിലവില്‍ ധാരാളം അഗ്രഗേറ്ററുകള്‍ നമുക്കുണ്ടെങ്കിലും (ശ്രദ്ധയില്‍പ്പെട്ടവ ബ്ലോഗ് അക്കാദമിയുടെ ഹെല്‍പ്പ് ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്)ഇയ്യിടെ ആരംഭിച്ച “മലയാളം വെബ് ലോകത്തേക്കൊരു ജാലകം”എന്ന വിശേഷണത്തോടെയുള്ള അഗ്രഗേറ്റര്‍ വളരെ സൌകര്യപ്രദമാണെന്ന് കാണുന്നു.
ഒന്നോ രണ്ടൊ മിനിട്ടുകൊണ്ട് ഏതൊരു ബ്ലോഗര്‍ക്കും അനായാസം ആ അഗ്രഗേറ്ററില്‍ സ്വന്തം ബ്ലോഗുകളോ വെബ് സൈറ്റുകളോ രജിസ്റ്റെര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ലഭിക്കുന്ന htmlകോഡ് കോപ്പി ചെയ്ത് സ്വന്തം ബ്ലോഗിലെ ലേഔട്ടില്‍ പ്രവേശിച്ച് add a gadget എന്ന കോളത്തില്‍ ക്ലിക്കി html/java script വിന്‍ഡോക്കകത്ത് ചേര്‍ത്ത്
സേവ് ചെയ്താല്‍ ആ ബ്ലോഗിലെഴുതുന്ന പോസ്റ്റുകളെല്ലാം അഗ്രഗേറ്ററില്‍ ലിസ്റ്റു ചെയ്യാന്‍ ബ്ലോഗിന്റെ മാര്‍ജിനില്‍ പ്രത്യക്ഷപ്പെടുന്ന “ജാലക”ത്തിന്റെ ലിങ്ക് ബാനറില്‍ ഒന്നു ക്ലിക്കുകയേ വേണ്ടു. ഈ അഗ്രഗേറ്ററിന്റെ ഇത്രയും സുഗമമായ പ്രവര്‍ത്തന സംവിധാനം
ബ്ലോഗുകളെ ജനകീയമാക്കുന്നതില്‍ കാര്യമായ സംഭാവനചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
നിലവില്‍ ജാലകം അഗ്രഗേറ്ററില്‍(ഇവിടെ ക്ലിക്കുക) രജിസ്റ്റെര്‍ ചെയ്തിട്ടില്ലാത്ത ബ്ലോഗര്‍മാര്‍ ഉടന്‍ രജിസ്റ്റെര്‍ ചെയ്ത് ജാലകം അഗ്രഗേറ്ററിന്റെ പോസ്റ്റ് റിഫ്രഷര്‍ ബാനര്‍ സ്വന്തം ബ്ലോഗുകളില്‍ സ്ഥാപിക്കുക. പോസ്റ്റെഴുതി ഗൂഗിളിനേയും,മറ്റ് അഗ്രഗേറ്ററുകളേയും പ്രതീഷിച്ച് ദയനീയമായി കാത്തിരിക്കുന്ന യുഗം ബൂലോകത്ത് അവസാനിക്കേണ്ടത് ബ്ലോഗര്‍മാരുടെ എല്ലാവരുടേയും അഭിലാഷമാണ്. ഇത്രയും കാലം നമുക്ക് നല്ല സേവനം നല്‍കിക്കൊണ്ടിരുന്ന മറ്റ് അഗ്രഗേറ്ററുകളും ഈ സാങ്കേതിക മികവിലേക്ക് വളരാന്‍ അമാന്തിക്കരുതെന്ന്
അഭ്യര്‍ത്ഥിക്കുന്നു. അഗ്രഗേറ്ററുകളുടെ എണ്ണം എത്ര കൂടിയാലും ബൂലോകത്തിന് അത് അധികമാകില്ല. ബൂലോഗം വികസിച്ചുകൊണ്ടിരിക്കുകയാണ്.... മലയാളത്തിലെ എല്ലാ അഗ്രഗേടറുകള്‍ക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട്...സസ്നേഹം.
ഈ വിഷയത്തെക്കുറിച്ച് ചിത്രകാരന്റെ ബ്ലോഗിലെ കാഴ്ച്ചപ്പാട് ഇവിടെ ഞെക്കി വായിക്കാം:ആഗ്രഹിച്ച ബ്ലോഗ് അഗ്രഗേറ്റര്‍ !

Thursday, 30 July 2009
ചേറായി ബ്ലോഗ് മീറ്റ് ... കേരള ബ്ലോഗ് മീറ്റ് 2009 kerala blog meet

2009 ജൂലായ് 26 ന് ഞായറാഴ്ച എറണാകുളത്തെ ചേറായില്‍ ഒത്തുചേര്‍ന്ന ബ്ലോഗര്‍മാരുടെ സംഗമം നമ്മുടെ എളിയ ബ്ലോഗ് ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ഏടായി. പുനര്‍ജന്മ ബന്ധം പോലെ... അപരിചിതത്വത്തിന്റെ മുഖവുരയില്ലാതെ തമ്മില്‍ തിരിച്ചറിഞ്ഞ് സൌഹൃദത്തില്‍ ഒന്നാകുന്ന അപൂര്‍വ്വ അവസരത്തിനാണ് ചേറായി ബ്ലോഗ് മീറ്റ് വേദിയായത്. വിഭാഗീയതകളോ ഭേദഭാവങ്ങളോ ഇല്ലാതെ എകോദര സോദരങ്ങളായി പരസ്പരം മനസ്സിലാക്കാനും ബ്ലോഗിലെ അഭിപ്രായപ്രകടനങ്ങള്‍ ക്രിയാത്മഗതയുടെ
സാമൂഹ്യ സംവേദനശ്രമങ്ങളാണെന്നും, ബ്ലോഗിനു പുറത്ത് നാം സാധാരണ മനുഷ്യരാണെന്നും ഉള്‍ക്കാഴ്ച്ച നല്‍കാനും ഈ ബ്ലോഗ് മീറ്റ് സഹായിച്ചിരിക്കുന്നു. സംശയത്തിന്റേയും, തെറ്റിദ്ധാരണകളുടേയും പുകമറക്കകത്തിരുന്ന് മറ്റുസഹ ബ്ലോഗര്‍മാരെക്കുറിച്ച് സത്യവിരുദ്ധമായ ധാരണകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും ഇത്തരം ബ്ലോഗു മീറ്റുകളില്‍ പങ്കെടുത്തവര്‍ക്കാര്‍ക്കും കഴിയുകയില്ല.ആ ബാലിശമായ ചാപല്യങ്ങളെ പകല്‍ വെളിച്ചത്തില്‍ മനസ്സില്‍ നിന്നും ആട്ടിയോടിക്കാന്‍ ഒരിക്കലെങ്കിലും ഇത്തരം ബ്ലോഗ് മീറ്റുകളില്‍ പങ്കെടുക്കണമെന്ന് ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാത്ത മാന്യ ബ്ലോഗര്‍മാരോട് സ്നേഹത്തിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കട്ടെ.
ചേറായി ബ്ലോഗ് മീറ്റില്‍ പങ്കെടുത്ത എല്ലാ ബ്ലോഗര്‍മാരെയും, അതിന്റെ സംഘാടനത്തിനായി വിയര്‍പ്പൊഴുക്കിയ നന്മ നിറഞ്ഞ സുഹൃത്തുക്കളെയും അഭിനന്ദിക്കാം.
മലയാളം ബ്ലോഗ് വികാസ ചരിത്രത്തില്‍ ഒരു നാഴികകല്ലായി ചെറായി ബ്ലോഗ് മീറ്റ് ഓര്‍മ്മിക്കപ്പെടും തീര്‍ച്ച. ( photo: ഹരീഷിന്റെത് )
ബ്ലോഗ് സംഗമത്തില്‍ പന്കെടുത്തവരുറെ ലിസ്റ്റ് :
1. ജി.മനു
2. ഷെറീഫ് കൊട്ടാരക്കര
3. ജുനൈദ്
4. പകൽകിനാവൻ
5. നന്ദകുമാർ
6. നൊമാദ്
7. മുള്ളൂർക്കാരൻ
8. മുരളീകൃഷ്ണ മാലോത്ത്
9. പ്രിയ
10.സുനിൽ കൃഷ്ണൻ
11.നാസ്
12.തോന്ന്യാസി
13.ചാണക്യൻ
14.വാഴക്കോടൻ
15.ജിപ്പൂസ്
16.ഡി.പ്രദീപ്കുമാർ
17.ബാബുരാജ്
18.അരീക്കോടൻ
19.ഷിജു/the friend
20.പാവപ്പെട്ടവൻ
21.വിനയൻ
22.മണികണ്ഠൻ
23.പിരിക്കുട്ടി
24.ഡോ.ജയൻ ഏവൂർ
25.യാരിദ്
26.എഴുത്തുകാരി
27.പോങ്ങുമ്മൂടൻ
28.ബിന്ദു കെ പി
29.അപ്പൂട്ടൻ
30.മണി
31.കാർട്ടൂണിസ്റ്റ് സജീവ്
32.ഡോക്ടർ
33.വാവ
34.കിച്ചു
35.ബിലാത്തിപട്ടണം
36.നിരക്ഷരൻ
37.രസികൻ
38.ജിഹേഷ്
39.വല്ല്യമ്മായി
40.അപ്പു
41.ചാർവാകൻ
42.അശ്വിൻ
43.ഹാഷ്
44.ഗോപക് യു ആർ
45.മിന്നാമിനുങ്ങ്
46.തറവാടി
47.ഷംസുദ്ദീൻ
48.ഷിജു അലെക്സ്
49.ശരത്
50.കുമാർ നീലകണ്ഠൻ
51.കേരളാ ഫാർമെർ
52.സമാന്തരൻ
53.ഹൻല്ലലത്ത്
54.ശ്രീലാൽ
55.വേദവ്യാസൻ
56.അനിൽ@ബ്ലോഗ്
57.രമണിഗ
58.ധനേഷ്
59.അരുൺ കായംകുളം
60.സൂര്യോദയം
61.അങ്കിൾ
62.നാട്ടുകാരൻ
63.പാവത്താൻ
64.ജോഹർ ജോ
65.സജി അച്ചായൻ
66.സുൽ
67.സെറീന
68.പിപഠിഷു
69.ലതി
70.പഥികൻ
71.ചിത്രകാരൻ
72.ശ്രീ@ശ്രേയസ്സ്
73.വെള്ളായണി വിജയൻ
74.കൊട്ടോട്ടിക്കാരൻ
75.വേണു
76.സിബു സി ജെ
77.ഹരീഷ് thotupuza
ചേറായി ബ്ലോഗ് മീറ്റ് പോസ്റ്റുകളുടെ ലിങ്കുകള്‍:
1) ഹരീഷ് തൊടുപുഴയുടെ പോസ്റ്റ്: ബ്ലോഗേഴ്സിന്റെ മുഖചിത്രങ്ങള്‍ (ഫോട്ടോ പോസ്റ്റ്)
2) ഹരീഷ് തൊടുപുഴയുടെ പോസ്റ്റ്:ബ്ലോഗ് മീറ്റ് പടങ്ങള്‍
3) അപ്പുവിന്റെ ബ്ലോഗ് മീറ്റ് പടങ്ങള്‍ പിക്കാസയില്‍
4) ശ്രീലാലിന്റെ ബ്ലൊഗ് മീറ്റ് പിക്കാസ പടങ്ങള്‍
5) നന്ദപര്‍വ്വം ബ്ലോഗ് മീറ്റ് വിശേഷം
6) വാഴക്കോടന്റെ കുഞ്ഞീവി കണ്ട ചേറായി മീറ്റ്
7) സജി അച്ചായന്റെ ബ്ലോഗ് മീറ്റ് ചിത്രങ്ങള്‍
8) മണികണ്ഠന്റെ ചേറായി ബ്ലോഗ് മീറ്റ്
9) അപ്പുവിന്റെ അതിരുകളില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്
10) പോങ്ങമ്മൂടന്റെ ചേറായി.. സ്വ ലേ മാര്‍ വിട്ടുപോയ കാര്യങ്ങള്‍
11) ഫാര്‍മര്‍ ചേറായി ബ്ലോഗേഴ്സ് മീറ്റില്‍
12) അനില്‍@ബ്ലോഗിന്റെ സൌഹൃദത്തിന്റെ നറു പുഞ്ചിരികള്‍
13) ഫൈസല്‍ കൊണ്ടോട്ടിക്ക് ചേറായിയില്‍ നഷ്ടമായത്
14) ജുനൈദിന്റെ ചേറായി ജോറായി
15) മുള്ളൂക്കാരന്റെ ചേറായിബ്ലൊഗ്മീറ്റ് പോസ്റ്റുകളുടെ ലിങ്ക് ശേഖരം
16) അരീക്കോടന്റെ മലയാള ഭാഷക്ക് ചേറായി മീറ്റിന്റെ സംഭാവന
17) ചിത്രകാരന്റെ ചേറായി ബ്ലോഗ് മീറ്റ് ചിത്രങ്ങള്‍
18) ബോണ്‍സിന്റെ മീറ്റിനു വൈകി വന്ന ബ്ലോഗര്‍
19) ഹരീഷിന്റെ ചാവേര്‍ മടങ്ങുന്നു
20) കൃഷ്ണനുണ്ണിയുടെ ചേറായി മീറ്റ് ബാക്കി നിര്‍ത്തുന്നത്
21) ഗോപക് യു.ആര്‍. ന്റെ മീറ്റ് അനുഭവം
22) പാവത്താന്റെ ബ്ലോഗ് പൂട്ടല്‍
23) ജൊഹാറിന്റെ മീറ്റ് പോസ്റ്റുകളുടെ ലിങ്ക് ലിസ്റ്റ്
24) ഗോപാലിന്റെ ചേറായി മീറ്റ്
25) എഴുത്തുകാരിയുടെ ടു ചെറായി
26) ഷെരീഫ് കൊട്ടാരക്കരയുടെ ചെറായ് മീറ്റ് ...നന്ദി
27) നാട്ടുകാരന്‍ വിമര്‍ശകരെ അറിയിക്കുന്നു
28) കുഞ്ഞന്‍ മീറ്റ് തുടങ്ങിയതിനെക്കുറിച്ച് പോസ്റ്റ്
29) ഫാര്‍മറുടെ മീറ്റിനു മുന്‍പും ശേഷവും
30) വെള്ളയാണി വിജയന്റെ ചേറായിയില്‍ വിരിഞ്ഞ ബൂലോക സൌഹൃദം
31) കൂതറയുടെ ചേറായി മീറ്റ് പാഠം
Subscribe to:
Posts (Atom)