Monday, 10 January 2011

ബ്ലോഗര്‍ അങ്കിള്‍ അന്തരിച്ചു (ചന്ദ്രകുമാര്‍)


ആദ്യം വിശ്വസിക്കാനായില്ല, സാജുവിന്റേയും കിരണ്‍ തോംബിലിന്റേയും പോസ്റ്റുകളില്‍ നിന്നാണ് മരണ വാര്‍ത്ത വായിച്ചത്. എന്നിട്ടും വിശ്വാസം പോരാഞ്ഞ് യാരിദിനെ വിളിച്ചു. സത്യം തന്നെ.ബ്ലോഗര്‍ അങ്കിള്‍ ഇന്നലെ വൈകീട്ട് അന്തരിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച്ച കൂടി അദ്ദേഹത്തെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു... വല്ലാത്ത ഷോക്കായിപ്പോയി ഈ മരണ വാര്‍ത്ത.
ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. കുളിമുറിയില്‍ നിന്നും പുറത്തുവരാത്തതുകണ്ട് വാതില്‍ തള്ളിത്തുറന്നപ്പോള്‍ മരിച്ചിരുന്നു. ഇപ്പോള്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു.
വിദേശത്തായിരുന്ന മകള്‍ എത്തിയിട്ടുണ്ട്. യു എസ്സില്‍ നിന്നും മകന്‍ കൂടി എത്തിച്ചേരാനുണ്ട്. നാളെ രാവിലെ 9 മണിക്കു ശേഷം അന്ത്യകര്‍മ്മങ്ങള്‍ നടക്കുമെന്ന് അങ്കിളിന്റെ ബ്രദര്‍ ഇന്‍ ലായില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ സൌകര്യമുള്ള ബ്ലോഗര്‍മാര്‍ അങ്കിളിനു അന്ത്യാഞ്ജലി അര്‍പ്പിക്കണം. സര്‍ക്കാര്‍ കെടുകാര്യസ്ഥതക്കെതിരേയും, അഴിമതിക്കെതിരേയും ബ്ലോഗിലൂടെ ഒറ്റക്ക് പൊരുതിയ നന്മനിറഞ്ഞ ധീരനാണ് അങ്കിള്‍.കേരള ബ്ലോഗ് അക്കാദമി തിരുവനന്തപുരം ശില്‍പ്പശാലയിലാണ് (തിരുവനന്തപുരം ബ്ലോഗ് ശില്പശാല-ചില ചിത്രങ്ങള്‍)അങ്കിളിനെ ആദ്യമായി കാണുന്നത്. നിസ്വാര്‍ത്ഥനായ ഉത്തമ മനുഷ്യസ്നേഹിയായിരുന്നു അങ്കിള്‍.
അങ്കിളിന്റെ(ചന്ദ്രകുമാര്‍)വീട്ടിലെ ഫോണ്‍ നംബര്‍: 0471-2360822


അങ്കിളിന്റെ ബ്ലോഗുകള്‍ :സര്‍ക്കാര്‍ കാര്യം http://sarkkaarkaryam.blogspot.com/
ഉപഭോക്താവ്  http://upabhokthavu.blogspot.com
കൂടുതല്‍ അറിയുന്നതിനും അങ്കിളിന്റെ വീട്ടിലേക്കുള്ള ഗ്ഗൂഗിള്‍ മാപ്പിനും ഈ ലിങ്കില്‍ ക്ലിക്കുക:
ബ്ലോഗർ അങ്കിൾ അന്തരിച്ചു

അങ്കിളിന് ആദരാഞ്ജലികള്‍

ഇതോടൊപ്പം കൊടുത്തിരിക്കുന്ന അങ്കിളിന്റെ ഫോട്ടോ ഹരീഷ് തൊടുപുഴ ചെറായി മീറ്റില്‍ വച്ച് എടുത്തിട്ടുള്ളതാണ്.

Saturday, 25 December 2010

കമന്റുകളില്‍ ചിത്രം ചേര്‍ക്കുംബോള്‍

ബ്ലോഗില്‍ ചിത്രങ്ങളും,അനിമേഷനും,ചലച്ചിത്രങ്ങളും എല്ലാം ചേര്‍ക്കാനുള്ള സൌകര്യമുണ്ടെങ്കിലും കമന്റു ബോക്സുകളില്‍ അത്തരം സൌകര്യം ബ്ലോഗര്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ചില എച്ച് ടി എം എല്‍ കോഡുകളുടെ സഹായത്തോടെ കമന്റുകളില്‍ അത്തരം പൊടിക്കയ്കളെല്ലാം ഉള്‍പ്പെടുത്താമെന്ന് അറിയിച്ചുകൊണ്ട് മാത്തമറ്റിക്സ് ബ്ലോഗില്‍ ഒരു പോസ്റ്റ് കാണുന്നു. താല്‍പ്പര്യവും സാവകാശവുമുള്ളവര്‍ പ്രസ്തുത സൌകര്യം പരിശോധിച്ച് ബ്ലോഗര്‍മാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഉചിതമായിരിക്കും. ബ്ലോഗ് കമന്റുകളിലെ ചിത്രങ്ങള്‍ വളരെ മിതമായി മാത്രം ഉപയോഗിക്കുകയാണെങ്കില്‍ ശാസ്ത്ര-ചരിത്ര സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അനുഗ്രഹമാകാനിടയുണ്ട്. എന്നാല്‍, കമന്റുകള്‍ കൂടെക്കൂടെ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ സൌകര്യവും സമയവുമില്ലാത്തവര്‍ ഈ സൌകര്യം ഏര്‍പ്പെടുത്തിയാല്‍ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.കാരണം, വല്ലവരും നമ്മളുടെ കമന്റ് ബോക്സിലൂടെ വല്ല അശ്ലീല വെബ് ചിത്രമോ,വീഡിയോയോ അപ്പ്ലോഡ് ചെയ്താല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബ്ലോഗ് ഉടമക്കാകുമെന്നതിനാല്‍ ഈ സൌകര്യത്തിലേക്ക് ഏടുത്തു ചാടുന്നതിനു മുന്‍പ് ഏല്ലാ വശങ്ങളും ചിന്തിക്കേണ്ടതാണെന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.ഐടി.നിയമ പ്രകാരം ജാമ്യം ലഭിക്കാത്ത ഗുരുതരകുറ്റകൃത്യമായി അശ്ലീല ചിത്രങ്ങളുടെ പ്രസിദ്ധീകരണം കാരണമാകും.എന്നാല്‍,കമന്റ് ബോക്സില്‍ സ്റ്റാംബ് സൈസിലുള്ള കാര്യമാത്രപ്രസക്തമായ ചിത്രങ്ങള്‍ നന്നായിരിക്കുമെങ്കിലും വലിയ ചിത്രങ്ങള്‍ ഓര്‍ക്കുട്ട് ബസ്സ് എന്നിവയുടെ മുഖച്ഛായയും അസൌകര്യവും ബ്ലോഗിലേക്ക് പടരാന്‍ കാരണമാകുകയും,ബ്ലോഗിന്റെ ഗൌരവവും കാര്യമാത്രപ്രസക്തമായ വായനയുടേ വേഗതയും കുറക്കുമെന്നും തോന്നുന്നു.ഏതായാലും ഇത്തരം പുതിയ സാധ്യതകളെക്കുറിച്ചുള്ള അറിവു നല്‍കുന്ന മാത്സ് ബ്ലോഗിലെ പോസ്റ്റ് അഭിനന്ദനീയമാണ്.മാത്സ് ബ്ലോഗിലെ പ്രസ്തുത പോസ്റ്റിലേക്കുള്ള ലിങ്ക് താഴെ കൊടുക്കുന്നു.ലിങ്കില്‍ ക്ലിക്കി, പോസ്റ്റ് വായിക്കുക.
കമന്റില്‍ ഇപ്പോള്‍ ചിത്രവും ഉള്‍പ്പെടുത്താം

Friday, 6 August 2010

കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍‌കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.

കൊച്ചി ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്ന ഏല്ലാ ബ്ലോഗര്‍മാര്‍ക്കും, ബ്ലോഗ് വായനക്കാര്‍ക്കും, അതിന്റെ സംഘാടകര്‍ക്കും അഭിനന്ദനങ്ങളും, ആശംസകളുമറിയിക്കാം !!!

ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളും, സംഘാടകരെ നേരിട്ടു ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പറുകളും താഴെക്കൊടുത്ത ലിങ്കില്‍ ക്ലിക്കിയാല്‍ ലഭിക്കും.

ബ്ലോഗ് മീറ്റ്; അറിയിപ്പ്..

Thursday, 29 April 2010

എറണാകുളം ശില്‍പ്പശാല മെയ് മാസം

ബ്ലോഗില്‍ നിരന്തരം പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകേണ്ടതും,നിലവിലുള്ള ബ്ലോഗര്‍മാര്‍ ശില്‍പ്പശാലകളുമായി ബന്ധപ്പെട്ട്
ഒത്തുകൂടേണ്ടതും ബ്ലോഗിന്റെ ക്രിയാത്മകമായ വളര്‍ച്ചയുടെ ഭാഗമായി അവശ്യം നടക്കേണ്ടതായ കാര്യങ്ങളാണ്.
2008-2009 വര്‍ഷങ്ങളിലായി 9 ബ്ലോഗ് ശില്‍പ്പശാലകള്‍ കേരളത്തിന്റെ വിവിധ ജില്ലകളിലായി കേരള ബ്ലോഗ് അക്കാദമിയുടെ
ആഭിമുഖ്യത്തില്‍ മലയാള ബൂലോക വാസികള്‍ക്ക് നടത്താനായിരുന്നു.സംഘാടകരുടെ സമയക്കുറവിനാല്‍ ഇടക്ക് നിര്‍ത്തിവച്ച ബ്ലോഗ് ശില്‍പ്പശാലകള്‍ക്ക് വീണ്ടും ഉണര്‍വ്വേകിക്കൊണ്ട് 2010 മെയ് രണ്ടാം പകുതിയില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ
എറണാകുളത്തുവച്ച് ഒരു ശില്‍പ്പശാല സംഘടിപ്പിക്കപ്പെടുന്നു. ശില്‍പ്പശാലയുടെ തിയ്യതി സ്ഥലം എന്നിവ തീരുമാനിക്കുന്നതിലേക്കായി ഒരു ആലോചന യോഗം മെയ് ഒന്നിനോ രണ്ടിനോ എറണാകുളത്ത് ഉടന്‍ ചേരേണ്ടതുണ്ട്. എറണാകുളത്തും സമീപ പ്രദേശങ്ങളിലുമായുള്ള ബ്ലോഗര്‍മാര്‍ പരസ്പ്പരം ബന്ധപ്പെട്ട് പ്രസ്തുത ആലോചനായോഗം ചേരേണ്ടതും, ശില്‍പ്പശാല ബ്ലോഗര്‍മാരുടെ ഒരു സംഗമവേദികൂടിയായി ഉപയോഗപ്പെടുത്തേണ്ടതുമാണെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരള ബ്ലൊഗ് അക്കാദമിയുടേയും, മലയാളം ബ്ലോഗ് കൌണ്‍സിലിന്റേയും ആഭിമുഖ്യത്തിലാണ് ശില്‍പ്പശാല നടത്തപ്പെടുക.ജൂനിയര്‍/സീനിയര്‍/പ്രശസ്ത/അപ്രശസ്ത....ബ്ലോഗര്‍ തുടങ്ങിയ ഭേദവിചാരങ്ങള്‍ക്കൊന്നും സ്ഥാനം നല്‍കാതെ,ബ്ലോഗ് വായനക്കാര്‍ക്കുകൂടി ഇടം നല്‍കിക്കൊണ്ടുള്ള ഈ ശില്‍പ്പശാല സംഘാടന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തുനടത്താന്‍ തയ്യാറുള്ള എല്ല സുമനസ്സുകളേയും ക്ഷണിച്ചുകൊള്ളുന്നു.കൂടുതല്‍ വിവരങ്ങളും ശില്‍പ്പശാല സംഘാടനത്തിനുള്ള ആലോചന യോഗ വിവരങ്ങളും എറണകുളം ബ്ലോഗ് അക്കാദമിയില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. അവിടേക്കുള്ള ലിങ്ക്:എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം
.......................

20.5.10
........................
അന്നേ ദിവസം നടന്ന യോഗ തീരുമാനപ്രകാരം മെയ് 30 ന് കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.

ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.

Sunday, 28 March 2010

ബ്ലോഗ് തുടങ്ങുക.. ശില്‍പ്പശാല

നമുക്കറിയാം,കുറച്ചെങ്കിലും കംബ്യൂട്ടര്‍ സാക്ഷരതയുള്ളവര്‍ക്ക് ബ്ലോഗ് തുടങ്ങാന്‍ ആരുടേയും സഹായം ആവശ്യമില്ലെന്ന്.ഒരു ഈ മെയില്‍ അക്കൌണ്ട് തുടങ്ങുന്നതുപോലെ ലളിതമാണ് ബ്ലോഗ് ആരംഭിക്കുന്നത്.
പ്രശ്നം ആരംഭിക്കുന്നത്,നാം തുടങ്ങിയ ബ്ലോഗ് ആരും ശ്രദ്ധിക്കുന്നില്ലെന്ന് അറിയുംബോഴാണ്.
മാത്രമല്ല, അധികം പേരും ഒറ്റക്ക് ബ്ലോഗ് തുടങ്ങുബോള്‍ നമ്മുടെ മാതൃഭാഷയായ മലയാളത്തിലല്ല, ഇംഗ്ലീഷിലാണ് ബ്ലോഗ് ക്രിയേറ്റ് ചെയ്യുക. അതുകൊണ്ടുതന്നെ മലയാളികളായ ബ്ലോഗ് വായനക്കാരുടേയും എഴുത്തുകാരുടേയും ശ്രദ്ധയില്‍ പെടാതെ പുതിയ ബ്ലോഗര്‍ ഒറ്റപ്പെട്ടു നില്‍ക്കുകയോ, മനസ്സുമടുത്ത് ബ്ലോഗ് എന്ന പരിപാടി തന്നെ നിര്‍ത്തിപ്പോകുകയോ ചെയ്തേക്കാം. കുറച്ചു പേര്‍ ഇങ്ങനെ ഒറ്റപ്പെട്ടു നില്‍ക്കുകയോ,ബ്ലോഗ് മതിയാക്കുകയോ ചെയ്തതുകൊണ്ട് നമുക്കാര്‍ക്കും നഷ്ടമൊന്നുമില്ല. എങ്കിലും ബ്ലോഗ് എഴുതാനും വായിക്കാനും തയ്യാറായി വരുന്ന മലയാളിക്ക് മലയാള ബൂലോകത്തിന്റെ പൊതുവേദിയില്‍ എത്തിപ്പെടാനാകാതെവരുന്നത് അമ്മക്ക് സ്വന്തം മക്കളെ കൈവിട്ടുപോകുന്നതുപോലെ ... മലയാള ഭാഷക്കും സമൂഹത്തിനും ഒരു നഷ്ടം തന്നെയാണ്.

ഒരു ബ്ലോഗ് അക്കൌണ്ട് തുടങ്ങിയതുകൊണ്ടുമാത്രം നമ്മളാരും ബ്ലോഗറാകുന്നില്ല.ബ്ലോഗില്‍ നിരന്തരം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് ജനശ്രദ്ധ നമ്മുടെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാനാകുന്നില്ലെങ്കില്‍ ബ്ലോഗ് എഴുത്ത് വൃഥാവ്യായാമമായിത്തീര്‍ന്നേക്കാം. നമ്മുടെ പോസ്റ്റ് ജനശ്രദ്ധക്ക് പാത്രമാകാന്‍ അത്രയും കഴിവുറ്റ പ്രതിഭയാകണമെന്നൊന്നുമില്ല. നമ്മുടെ ഭാഷക്കും പ്രതിപാദ്യത്തിനുമനുസരിച്ച് വായനക്കാരന്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നുണ്ട് എന്നതിനാല്‍ പാണ്ഡിത്യം കൂടിയതിനും കുറഞ്ഞതിനും അതിന്റേതായ വായനക്കാരുണ്ട്.
ശ്രദ്ധിക്കാനുള്ളത് നമ്മുടെ പുതിയതായി തുടങ്ങിയ ബ്ലോഗ് ബ്ലോഗര്‍മാരുടെ പൊതു വായനാസ്ഥലങ്ങളില്‍ ലിസ്റ്റ് ചെയ്യാനുള്ള സെറ്റിങ്ങുകള്‍ നാം ചെയ്തിട്ടുണ്ടോ എന്നതാണ്.
നമ്മുടെ ബ്ലോഗിലെ പോസ്റ്റുകളില്‍ എഴുതുന്ന കമന്റുകള്‍ കമന്റ് ഗ്രൂപ്പുകളിലെ വായന സ്ഥലങ്ങളിലേക്ക് അയക്കാനുള്ള സെറ്റിങ്ങുകളും ചെയ്യേണ്ടതുണ്ട്. അതുപോലെ നമ്മുടെ പുതിയ ബ്ലോഗ് സെര്‍ച്ച് എഞ്ചിനുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ഗൂഗിളില്‍ ആഡ് യു.ആര്‍.എല്‍ കൊടുക്കണം.ബ്ലോഗ് തുടങ്ങാനും എഴുതാനും ഇതിന്റെയൊന്നും ആവശ്യമില്ലെങ്കിലും,ബ്ലോഗ് കൂടുതല്‍ പ്രചാരം നേടാന്‍ ഇങ്ങനെ കുറച്ചു ചെറിയ ജോലികള്‍ ചെയ്യണം.പലതും സാവധാനത്തില്‍ പഠിച്ച് ചെയ്യാവുന്നതേയുള്ളു.

ഇങ്ങനെയുള്ള നിരവധി ചെറിയ കാര്യങ്ങള്‍ ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് നേരിട്ട് പറഞ്ഞുകൊടുക്കുന്നതിനായി ബ്ലൊഗ് അക്കാദമി 2008ല്‍ മലയാളം ബ്ലോഗ് ശില്‍പ്പശാല എന്ന ആശയം നടപ്പിലാക്കുകയുണ്ടായി.2008മാര്‍ച്ച്നും 2009 ജൂണിനുമിടയില്‍ കേരളത്തിലെ വിവിധ പട്ടണങ്ങളിലായി ഒന്‍പതൊളം ബ്ലോഗ് ശില്‍പ്പശാലകള്‍ ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തുകയുണ്ടായി.സൌജന്യമായി കുറച്ച് ബ്ലോഗര്‍മാര്‍ സ്വമേധയാ നല്‍കിവന്ന ഈ സേവനം സമയക്കുറവിനാല്‍ ഒരു വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ബ്ലോഗ് ശില്‍പ്പശാലകള്‍ നല്ല മാധ്യമ ശ്രദ്ധലഭിച്ച ബ്ലൊഗ് പ്രചരണ പരിപാടിയായിരുന്നു.അതുകൊണ്ടുതന്നെ ബൂലോകത്തിന്റെ വികസനത്തിനും,മലയാളികളുടെ ഏറ്റവും വലിയ പ്രതികരണ വേദിയും, മാധ്യമവുമെന്ന നിലയിലുമുള്ള വളര്‍ച്ചക്കും ബ്ലോഗ് ശില്‍പ്പശാലകള്‍ക്ക് ഇനിയും പ്രസക്തിയുണ്ട്. സ്കൂളുകള്‍,കോളേജുകള്‍,ക്ലബ്ബുകള്‍,വായനശാലകള്‍,സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ബ്ലൊഗ് ശില്‍പ്പശാലകള്‍ നടത്തപ്പെടേണ്ടതുണ്ട്. നിലവിലുള്ള ബ്ലോഗര്‍മാരുടെ കൂട്ടായ്മകള്‍ രൂപപ്പെടുന്നതിനും നിലവിലുള്ള ബ്ലോഗര്‍മാരുടെ അനുഭവങ്ങള്‍ പുതിയ ബ്ലോഗര്‍മാരിലേക്ക് പകര്‍ന്നുകൊടുക്കുന്നതിനും ബ്ലോഗ് ശില്‍പ്പശാലകള്‍ വേദിയാകുന്നുണ്ട് എന്നതിനാല്‍ ബ്ലോഗ് ശില്‍പ്പശാലകള്‍ക്ക് പ്രാധാന്യമുണ്ട്. ഈ വസ്തുത പരിഗണിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ബ്ലോഗ് ശില്‍പ്പശാ‍ലകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ താല്‍പ്പര്യമുള്ള ബ്ലോഗ് പ്രേമികളും ബ്ലോഗര്‍മാരും മുന്നോട്ടുവരിക. കേരള ബ്ലോഗ് അക്കാദമി നിങ്ങള്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തയ്യാറായി നില്‍ക്കുന്നു.
താല്‍പ്പര്യമുള്ളവര്‍ താഴെക്കൊടുത്ത വിലാസങ്ങളില്‍ ഫോണ്‍ നംബര്‍ സഹിതം മെയിലയച്ചാല്‍ മതിയാകും.
blogacademy@gmail.com,
sajipsla@gmail.com,
mullookkaaran@gmail.com,
edacheridasan@gmail.com,
dpradeepkumar@gmail.com,
maheshbkrishna@gmail.com,
chithrakaran@gmail.com

Thursday, 26 November 2009

സൈബര്‍ നിയമങ്ങളും ബ്ലോഗര്‍മാരും

പിണറായി വിജയന്റെ വീട്‌ എന്ന പേരിൽ മറ്റ്‌ ഏതോ വീടിന്റെ ദൃശ്യം ഏതാനും മാസങ്ങളായി നെറ്റിൽ പലരുടേയും പേരിൽ മെയിലായി വന്നുകൊണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടു ചിത്രം ഫോർവ്വേഡ്‌ ചെയ്ത ഒട്ടനവധിപേർ ഐ ടി ആക്റ്റ്‌ അനുസരിച്ച്‌ പോലീസ്‌ നടപടിക്ക്‌ വിധേയരായിരിക്കുന്നു.പിണറായി വിജയന്റെ യഥാർത്ഥ വീട്‌ ഇതല്ല എന്നറിയാത്ത പലരും തങ്ങൾക്ക്‌ കിട്ടിയ മെയിലുകൾ അശ്രദ്ധമായി സുഹൃത്തുക്കൾക്ക്‌ ഫോർവ്വേഡ്‌ ചെയ്തവരും അറിയാതെ കുറ്റവാളി ലിസ്റ്റിൽ പെട്ടിരിക്കയാണ്.

സംസ്ഥാനത്ത്‌ കെട്ടിട-നിയന്ത്രണ ചട്ടങ്ങൾക്ക്‌ വിധേയമായി ഏത്‌ തരത്തിലുള്ള വീട്‌ വെക്കുന്നതിന്നും നിയമ തടസ്സം നിലനിൽക്കുന്നില്ല.
അതിന്റെ ചിത്രങ്ങൾ ആരെങ്കിലും കാണുന്നതിനോ,അതേമാതൃകയിൽ മറ്റാർക്കെങ്കിലും വീട്‌ വെക്കുന്നതിന്നോ നിയമ തടസ്സങ്ങൾ നിലവിലില്ല.പക്ഷെ സമൂഹത്തിൽ മാതൃകയാകേണ്ടുന്ന സാമൂഹ്യ-രാഷ്ട്രീയ -പൊതു പ്രവർത്തകരുടെ വ്യക്തിജീവിതത്തിലെ എല്ലാ വിഷയങ്ങളും സാധാരണക്കാരന്ന് അറിയാനും പഠിക്കാനും തന്റെ ജീവിതത്തിൽ പകർത്താനും താൽപര്യമുണ്ടാവും.ഉണ്ടാവണം.
അതുകൊണ്ടുതന്നെ മാതൃകയാക്കേണ്ടവയും തള്ളിക്കളയേണ്ടവയും ഏതൊക്കെ എന്ന ചർച്ചയും സമൂഹത്തിൽ നടക്കും .
അത്‌ രാഷ്ട്രീയമാണ്.അല്ലെങ്കിൽ ആവണം.അതുകൊണ്ടാണ് പൊതു പ്രവർത്തകന്റെ പൊതു ജീവിതം തുറന്ന് വെക്കേണ്ടി വരുന്നത്‌.

സൂചിപ്പിക്കുന്നത്‌, പിണറായി വിജയന്റെ വീടുമായി ബന്ധപ്പെട്ട്‌ നെറ്റിൽ ധാരാളം ചർച്ചകൾ നടന്നു.അനുകൂലമായും പ്രതികൂലമായും.
ഉത്തര വാദ ബോധത്തോടെ നെറ്റിൽ പ്രവർത്തിക്കുന്നവർ ഇതു വ്യാജമാണെന്ന് വ്യക്തമാക്കിയതോടെ ഒരു പരിധിവരെയുള്ളവർക്ക്‌ ബോദ്ധ്യപ്പെട്ടതുമാണ്.ആ ഒരു രീതിയിൽ രാഷ്ട്രീയ മായി പരിഹരിക്കേണ്ടുന്ന ഈ വിഷയത്തെ പൊതു ജനങ്ങൾക്കും കംപ്യൂട്ടർ ഉപയോക്താക്കൾക്കുമുള്ള"പാഠം" എന്ന നിലയിൽ ,പതിനായിരങ്ങൾ കുറ്റവാളികളാകുന്ന ,പോലീസ്‌ കൈകാര്യം ചെയ്യുന്നരീതിയിലേക്ക്‌ വലിച്ചിഴച്ചത്‌ പ്രതിഷേധാർഹമാണ്..നെറ്റ്‌ ഉപയോക്താക്കൾ മുഴുവൻ പിണറായിയെ മനപൂർവ്വം അപകീർത്തിപ്പെടുത്താൻ ഗൂഡാലോചന നടത്തുന്നവരാണെന്ന തലത്തിൽ ചിന്തിക്കരുത്‌.ഇന്റർ നെറ്റും മറ്റും ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു എന്നത്‌ യാഥാർത്ഥ്യമാണ്.കുറ്റവാളികളെ ഫലപ്രദമായി നിയന്ത്രിക്കാനാവശ്യമായ നടപടി അടിയന്തിര പ്രാധാന്യമുള്ളതാണ്.ആ നിയന്ത്രണംകം പ്യൂട്ടർ സാങ്കേതിക വിദ്യയേയും,അതിന്റെ ഗുണകരമായ നേട്ടങ്ങളേയും വികസിപ്പിക്കുന്നതിന്നായിരിക്കണം.ഇന്ന് നിലവിലിരിക്കുന്ന ഐ ടി ആക്ട്‌ പ്രാകൃതമായിരിക്കുന്നു.മറ്റുനിയമങ്ങളെപ്പോലെ മനുഷ്യത്വരഹിതമായി,വിഷയത്തിന്റെ അവസ്ഥ കണക്കിലെടുക്കാതെ സൈബർ കേസ്‌ കൈകാര്യം ചെയ്യുന്നത്‌ കടുത്ത മനുഷ്യാവകാശ ലംഘനമായിത്തീരും.

പുതിയ സൈബർ നിയമം നിലവിൽ വന്നിട്ട് ഏതനും ആഴ്ചകൽ മത്രമേ ആകുന്നുള്ളൂ.
മാദ്ധ്യമങ്ങൾക്കും നിയമപാലകർക്കും പൊതുസമൂഹത്തിനും നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ല.സർക്കാർ തന്നെ അതിനു ഉടൻ മുൻ കൈ എടുക്കണം.
കൌമാരപ്രായക്കാർ ഉൾപ്പെടുന്ന വലിയൊരു വിഭാഗം ഇപ്പോൾ കമ്പ്യൂട്ടർ അനുദിനം ഉപയോഗിക്കുന്നുണ്ടു.
കമ്മ്യൂണിറ്റി സൌഹൃദ കൂട്ടായ്മകളിലൂടെ ലഭിക്കുന്ന മെയിലുകൾ ഫോർവേഡ് ചെയ്യുകയും സൈറ്റുകൾ സന്ദർശിക്കുകയും ചെയുന്നുണ്ടു.അവരെയൊക്കെ സൈബർ കുറ്റവാളികളാക്കാൻ ,അമിതാധികാര മോഹിയായ ഒരു പൊലീസ് ഉദ്യോഗസ്ഥനു സാധിക്കും.ഇത് വളരെ അപകടകരമാണു.അതുകൊണ്ടു സർക്കാർ ,പൊതുസമ്മതിയുടെ അടിസ്ഥാനത്തിൽ ,ഈ നിയമം നടപ്പിലാകുന്നതിനുള്ള മാ‍ർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം.സത്യസന്ധരും ധർമ്മിഷ്ഠരുമായ ഉദ്യോഗസ്ഥന്മാരെ മാത്രമേ ഇതിനു ചുമതലപ്പെടുത്താവൂ.

ഇത്തരമൊരു സാഹചര്യത്തിൽ പുതിയ സൈബർ നിയമത്തെക്കുറിച് ഒരു പൊഹുസംവാദം നടക്കട്ടെ.
അതിലുരുത്തിരിഞ്ഞുവരുന്ന അഭിപ്രയങ്ങളുടെ അടിസ്ഥാനത്തിൽ കാലോചിതമായ പരിഷ്കാരത്തിലൂടെ നിലവിലുള്ള സൈബർ നിയമങ്ങളെ വികസിപ്പിക്കുന്നതിന്ന് ഉത്തരവാദപ്പെട്ടവർ തയ്യാറാകണം.പിണറായിയുടെ വീടിന്റെ ചിത്രം വ്യാജമാണെന്നറിയാതെ കൌതുകത്തിനോ തമാശയ്ക്കോ മെയിൽചെയ്ത നിരപരാധികളായ കമ്പ്യൂട്ടർ ഉപയോക്താക്കൾക്ക്‌ നേരെയുള്ള നടപടികൾ അടിയന്തിരമായി നിർത്തിവെക്കണം എന്നു അഭ്യർത്ഥിക്കുന്നു.

Wednesday, 21 October 2009

ഫയര്‍ ഫോക്സില്‍ ബ്രോഡ് ബാന്‍ഡ് സ്പീഡ് കൂട്ടാന്‍...

നമ്മുടെ ബൂലോകം വികസിക്കുന്നത് അറിവുകള്‍ നിസ്വാര്‍ത്ഥതയോടെ പങ്കുവക്കുന്ന നല്ല മനസ്സുകളുടെ സാന്നിദ്ധ്യംകൊണ്ടാണ്.കംബ്യൂട്ടറുകളുടെ ബാലപാഠം പോലുമറിയാത്ത ഒട്ടേറെ പേര്‍ അനായാസമായി ബൂലോഗത്തില്‍ പിച്ചവെച്ചു നടക്കാന്‍ കാരണക്കാരായ ഒട്ടേറെ സാങ്കേതിക വിദഗ്ദരായ ബ്ലോഗര്‍മാരുണ്ട്. അവരില്‍ പ്രമുഖമായ സ്ഥാനമുള്ള ഒരാളായ രാഹുല്‍ കടക്കല്‍ തന്റെ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന ബ്ലോഗ് ടിപ്സുകളിലേക്ക് ബ്ലോഗര്‍മാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. രാഹുല്‍ കടക്കലിന്റെ ഇന്‍ഫ്യൂഷന്‍ ബ്ലോഗിങ്ങ് ടിപ്സ്& ട്രിക്കുകള്‍ക്കും ബ്ലോഗില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് ഉപയോഗപ്പെടുത്താനാകും.

ഇന്‍ഫ്യൂഷന്‍ ബ്ലോഗിലെത്താന്‍ താഴെക്കാണുന്ന ലിങ്ക് ബാനറില്‍ ക്ലിക്കിയാല്‍ മതിയാകും.

ബ്ലോഗിങ്ങ് ടിപ്സുകളും ട്രിക്കുകളും മലയാളത്തില്‍

രാഹുല്‍ കടക്കലിന്റെ ഇന്‍ഫ്യൂഷന്‍ ബ്ലോഗില്‍ താഴെക്കാണുന്ന വിഷയങ്ങളില്‍ പോസ്റ്റുകളുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് അവ വായിച്ച് സംശയ നിവാരണം നടത്തുന്നതിന് ലിങ്കുകളില്‍ ക്ലിക്കിയാല്‍ മതി.
  • ഫയര്‍ഫോക്സില്‍ ബ്രൌസിങ്ങ് സ്പീഡ് ഇരട്ടിയാക്കാം
  • നിങ്ങളുടെ കമന്റുകള്‍ വ്യത്യസ്തമായി ബ്ലോഗില്‍ കാണിക്കാന്‍!!!
  • നിങ്ങളുടെ പോസ്റ്റുകളില്‍ ആനിമേഷന്‍ ചേര്‍ക്കാന്‍
  • നിങ്ങള്‍ യാഹൂ മെസഞ്ചറില്‍ ഓണ്‍ലൈന്‍ ആണോ എന്ന് ബ്ലോഗില്‍ കാണിക്കാന്‍
  • ചിത്രങ്ങളും കാര്‍ട്ടൂണുകളും പോസ്റ്റ് ചെയ്യുന്ന ബ്ലോഗര്‍ന്മാര്‍ക്കായി ഒരു ട്രിക്ക്
  • മികച്ച ബ്ലോഗ് ടെപ്ലേറ്റുകള്‍... ഡൌണ്‍ലോഡ് ചെയ്യൂ
  • നിങ്ങളുടെ ബ്ലോഗില്‍ ഒരു ആനിമേറ്റഡ് മെനു
  • താഴെനിന്നും മുകളിലേക്ക് പുതിയ ടൈറ്റിലുകള്‍ സ്ക്രോള്‍ ചെയ്യിക്കാന്‍
  • പോസ്റ്റ് ടൈറ്റിലുകള്‍ സ്ക്രോള്‍ ചെയ്യിക്കാന്‍!!!
  • നിങ്ങളൂടെ പുതിയ പോസ്റ്റ് ടൈറ്റിലുകള്‍ അവയിലെ ഒരു ചെറിയ ചിത്രത്തോടൊപ്പം സൈഡ് ബാറില്‍ കാണിക്കാന്‍!!
  • എങ്ങനെ നിങ്ങളൂടെ ഹെഡ്ഡറിനു താഴെ ഒരു മെനു ഉണ്ടാക്കാം!!
  • എങ്ങനെ നിങ്ങളുടെ പോസ്റ്റ് ടൈറ്റിലുകള്‍ സൈഡ് ബാറില്‍ കാണിക്കാം
  • എങ്ങനെ ലേബലില്‍ ഉള്ള അക്കങ്ങള്‍ (number count) എടുത്ത് കളയാം!
  • എങ്ങനെ ഇന്നത്തെ ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ച പോസ്റ്റ് ലിസ്റ്റ് ചെയ്യിക്കാം
  • എങ്ങനെ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ച പോസ്റ്റ് ലിസ്റ്റ് ചെയ്യിക്കാം!
  • നിങ്ങളുടെ മുഴുവന്‍ പോസ്റ്റുകളുടേയും കിട്ടിയ മുഴുവന്‍ കമന്റുകളുടേയും എണ്ണം കാണിക്കാന്‍
  • നിങ്ങളുടെ ബ്ലോഗ് അഡ്രസ്സില്‍ നിന്ന് blogspot.com മറയ്ക്കാന്‍
  • നിങ്ങളുടെ പോസ്റ്റിനു താഴെ Related പോസ്റ്റൂകള്‍ കാണിക്കാന്‍
  • നിങ്ങളുടെ ബ്ലോഗിലെ popular പോസ്റ്റുകള്‍ കാണിക്കാന്‍
  • നിങ്ങള്‍ online ആണോ എന്ന് ബ്ലോഗില്‍ കാണിക്കാന്‍
  • ഇന്നത്തെ ദിവസം മലയാളത്തില്‍ നിങ്ങളുടെ ബ്ലോഗില്‍ കാണിക്കാന്‍
  • നിങ്ങളുടെ ബ്ലോഗിലെ ജനപ്രീയ പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യിക്കാന്‍
  • ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ കമന്റ് പോസ്റ്റ് ചെയ്തവരുടെ പേര് ലിസ്റ്റ് ചെയ്യിക്കാന്‍
  • നിങ്ങള്‍ക്കും വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്യാം
  • നിങ്ങളുടെ കമന്റുകള്‍ വ്യത്യസ്തമായി ബ്ലോഗില്‍ കാണിക്കാന്‍!!!
  • സോഫ്റ്റ്വെയറുകള്‍ ഒന്നും ഉപയോഗിക്കാതെ തന്നെ വിന്‍ഡോസ് ഫോള്‍ഡറുകള്‍ ലോക്ക് ചെയ്യാം !
  • ചില സൌജന്യ ഫോള്‍ഡര്‍ ലോക്കുകളും അവയുടെ ഡൌണ്‍ലോഡ് ലിങ്കുകളും
  • നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്ത വെബ് സൈറ്റുകളും ഇപ്പോള്‍ ബ്രൌസ് ചെയ്യാം
  • നിങ്ങളുടെ ഫോട്ടോയില്‍ മാജിക്ക് കാണിക്കാന്‍ പറ്റിയ ചില വെബ് സൈറ്റുകള്‍
  • ഒരു ബ്രൌസറില്‍ ഉള്ള ബുക്ക്മാര്‍ക്കുകള്‍ എങ്ങനെ മറ്റോരു ബ്രൌസറിലേക്ക് മാറ്റാം
  • Translate