Thursday, 18 February 2021

The Pondy Puppy

My daughter sent me two pictures some months back from Pondichery. she wrote a small piece about a 'Pondy Puppy' but there was not even word as caption for 'pasu'kkutty', The Calf. I didn't need one either, b'cause sight of calfs always accopanied by the legendary Joan Baez song ('On a wagon bound for market...') in my mind, and once you listen J Baez's, I am sure you will stop eating meat. She sang this number before a mammoth crowd of music lovers in 1969 and most listeners, I had read some where, stopped meat eating! Here is the link to Joan Baez song On a wagon... http://www.youtube.com/watch?v=BqzGZ5AaeSs LYRICS FOLLOWS On a waggon bound for market there`s a calf with a mournful eye. High above him there`s a swallow, winging swiftly through the sky. How the winds are laughing, they laugh with all their might. Laugh and laugh the whole day through, and half the summer`s night. Donna, Donna, Donna, Donna; Donna, Donna, Donna, Don. Donna, Donna, Donna, Donna; Donna, Donna, Donna, Don."Stop complaining!“ said the farmer, Who told you a calf to be ? Why don`t you have wings to fly with, like the swallow so proud and free?“ + Chorus Calves are easily bound and slaughtered, never knowing the reason why. But who ever treasures freedom, like the swallow has learned to fly. + Chorus

Thursday, 15 October 2020

#Halal Love Story ഹലാലാക്കി മാറ്റിയോ സിനിമ : A review talk on the film ...

#Halal Love Story ഹലാലാക്കി മാറ്റിയോ സിനിമ : A review talk on the film ...

Tuesday, 6 October 2020

എം.എസ്.ബാബുരാജ്:അനശ്വരമീ ജീവിതഗാനം



                                                                                            എൺപത്തിയേഴ് വർഷം മുന്‍പാണ്. കോഴിക്കോട് നഗരത്തിലെ പഴയ പോലീസ് ലൈനിനടുത്ത റോഡില്‍ ഒരാള്‍ക്കൂട്ടം.
മലബാര്‍ റിസര്‍വ്വ് പോലീസിലെ കോണ്‍സ്റ്റബിളായ കുഞ്ഞുമുഹമ്മദ് ഒരു കൗതുകത്തിന് അവിടേയ്ക്ക് ചെന്നു.
ഒരു തെരുവു ഗായകന്‍ പാടുകയാണ്. പത്ത്-പതിനഞ്ച് വയസ്സുള്ള പയ്യനാണ്. കള്ളി ബനിയനിട്ട ഒരവശനായ ഗായകന്‍ തന്റെ വയറില്‍ കൊട്ടി താളം പിടിച്ച് ഉച്ചത്തില്‍ പാടുകയാണ്. ശ്രുതിമധുരമാണ് ആ ഗാനങ്ങള്‍. ഹിന്ദുസ്ഥാനിയും, മാപ്പിളപ്പാട്ടുകളും, രബീന്ദ്രസംഗീതവുമൊക്കെയുണ്ട്. സംഗീതതല്പരനായ ആ പോലീസുകാരന്‍ ആ പാട്ടുകളില്‍ ആകൃഷ്ടനായി അവിടെ തന്നെ നിന്നു. പാടിത്തളര്‍ന്നപ്പോള്‍ അവന്‍ ഓരോരുത്തരുടെ മുന്നിലും കൈനീട്ടി. നാണയത്തുട്ടുകള്‍ എറിഞ്ഞു കൊടുത്ത് ഓരോരുത്തരായി പിരിഞ്ഞുപോയപ്പോള്‍ കുഞ്ഞു മുഹമ്മദ് അവന്റെ അടുത്തെത്തി സൗമ്യനായി തിരക്കി, “എന്താ നിന്റെ പേര്?”
“സാബിര്‍ ബാബു” അവന്‍ പറഞ്ഞു. അയാള്‍ അവന്റെ വീട്ടുകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ബാപ്പയും ഉമ്മയും മരിച്ചു പോയി. കുറച്ചു കാലമായി പാട്ടുപാടി തെരുവുകളില്‍ അലയുകയാണ്.
ജാന്‍ മുഹമ്മദ് സാഹിബ് എന്ന അക്കാലത്തെ പ്രശസ്തനായ ഖവാലി ഗായകനായിരുന്നു അച്ഛന്‍. അന്നൊക്കെ മലബാറിലെ ധനാഢ്യരായ മുസ്ലീങ്ങളുടെ വീടുകളിലെ നിക്കാഹിന് ഖവാലി സംഘങ്ങള്‍ മാറ്റുരയ്ക്കുന്ന പതിവുണ്ടായിരുന്നു. പുതിയാപ്ലയോടൊപ്പം വധൂഗൃഹങ്ങളിലേയ്ക്ക് ഗായകസംഘം പോകും. അവിടെയള്ള ഖവാലി ഗായകരുമായി മത്സരിച്ച് പാടി രാവ് വെളുപ്പിക്കും. അതിനായി കല്‍ക്കത്തയില്‍ നിന്നും വരുത്തിയതായിരുന്നു ജാന്‍ മുഹമ്മദിനെ. അദ്ദേഹം കോഴിക്കോട്ടു നിന്ന് വാഴക്കാടുകാരി ഫാത്തിമയെ വിവാഹം കഴിച്ചതില്‍ പിറന്നതാണ് സാബിര്‍ സാബു. ആറു വയസ്സായപ്പോഴേക്കും ഉമ്മ മരിച്ചു. ഉപ്പ തലശ്ശേരിയില്‍ നിന്നു പിന്നെയും കെട്ടി. അവന്റെ അനാഥ ബാല്ല്യം കെട്ടു പൊട്ടിയ പട്ടം പോലയായിതീരാന്‍ അധിക കാലം വേണ്ടി വന്നില്ല. ഉപ്പ കല്‍ക്കത്തയ്ക്ക് മടങ്ങിപ്പോയി. അങ്ങനെ, അക്ഷരാര്‍ത്ഥത്തില്‍ തെരുവിലായി അവന്റെ ജീവിതം. വയറ്റത്തടിച്ച് പാട്ടുപാടാന്‍ തുടങ്ങിയത് അങ്ങനെയാണ്. ഇടയ്‌ക്കെപ്പോഴോ ഉപ്പയെ അന്വേഷിച്ച് കല്‍ക്കത്തയ്ക്ക് കള്ളവണ്ടി കയറി. പക്ഷെ ഉപ്പയെ കണ്ടെത്താനാകാതെ ചൗരംഗിയിലും, ഹൗറയിലും നിത്യവൃത്തിക്കായി വയറ്റത്തടിച്ച് പാടി നടക്കേണ്ടി വന്നു. സൈഗാളിന്റെയും ആത്മയുടെയും പ്രശസ്ത ഗാനങ്ങള്‍ പാടി തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞ ശേഷമായിരുന്നു കോഴിക്കോട്ടെത്തിയത്.
ഈ തെരുവു ബാലന്റെ കരളലിയിക്കുന്ന ജീവിത കഥ ആ പോലീസുകാരനെ പിടിച്ചുലച്ചു. അയാള്‍ അവനെ കൈപിടിച്ച് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. നീയിനി എങ്ങും പോകേണ്ട. എന്റെ ഒപ്പം പോര്.
രണ്ട് അനിയന്മാരും അനിയത്തിമാരും അവിടെ കൂട്ടിനുണ്ടായിരുന്നു. കുഞ്ഞുമുഹമ്മദ് അവന് പുതുവസ്ത്രങ്ങളും ഭക്ഷണവും നല്‍കി. വൈകിട്ട് തന്റെ സുഹൃത്തുക്കളെ വിളിച്ചുകൂട്ടി സാബിര്‍ ബാബുവിനെക്കൊണ്ട് ഗാനമേള നടത്തിച്ചു. പിന്നെ, കോഴിക്കോട്ടെ സംഗീത സദസുകളിലൂടെ നാടകരംഗത്തേയ്ക്ക്. പിന്നെ സിനിമയിലൂടെ മലയാളിയുടെ മനസ്സിലേക്ക്  സാബിര്‍ ബാബു നടന്നടുത്തു, നമ്മുടെ പ്രിയപ്പെട്ട ബാബുരാജായി.
ഹിന്ദുസ്ഥാനി സംഗീതത്തെ മലയാളിയുടെ മനസ്സിലേക്ക് ആവാഹിച്ച നൂറുകണക്കിന് അനശ്വര ഗാനങ്ങള്‍ക്ക് ഈണം നല്‍കി, ബാബുരാജ്. ആദ്യമായി അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചത് പി.ഭാസ്‌കരന്‍ എഴുതിയ രാമു കാര്യാട്ടിന്റെ “മിന്നാമിനുങ്ങി”ലെ ഗാനങ്ങള്‍ക്കായിരുന്നു.
ജീവിതത്തില്‍ ഒന്നിനും കണക്കുവെയ്ക്കാതെ ആഘോഷപൂര്‍വ്വം മുന്നോട്ടുപോയ ബാബുരാജിന്റെ അവസാന നാളുകള്‍ അദ്ദേഹത്തെ അടുത്തറിയുന്നവരെ ഏറെ നൊമ്പരപ്പെടുത്തി. പക്ഷാഘാതം വരുകയും സിനിമയില്‍ അവസരങ്ങള്‍ കുറയുകയും ചെയ്തതോടെ കൂടെ നിന്നവരൊക്കെ ബാബുരാജിനെ കൈയ്യൊഴിഞ്ഞു.
മദിരാശിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ കിടന്നാണ് അന്‍പത്തിയേഴാം വയസ്സില്‍ അദ്ദേഹം അന്ത്യശ്വാസം വലിക്കുന്നത്.
മരണമടുത്തപ്പോള്‍ വാര്‍ഡില്‍ ഒപ്പമുണ്ടായിരുന്ന ഒരു സ്‌നേഹിതനോട് പി.ഭാസ്‌കരന്‍ എഴുതിയ “അന്വേഷിച്ചു കണ്ടെത്തിയില്ല” എന്ന ചിത്രത്തിലെ “താമരക്കുമ്പിള്ളല്ലോ മമ ഹൃദയം” എന്ന ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടു. ഒപ്പം പാടാന്‍ അദ്ദേഹം ശ്രമിച്ചു. ‘താതാ നിന്‍ കല്പനയാല്‍’ എന്ന വരി ദുര്‍ബ്ബല ശബ്ദത്തില്‍ പാടിക്കൊണ്ടിരിക്കേ ആ ശബ്ദം എന്നെന്നേയ്ക്കുമായി നിലച്ചു. 1978 ഒക്‌ടോബര്‍ 7 ന് ബാബുരാജ് ഈ ലോകം വിട്ടുപോയി. തന്റെ പ്രിയ സുഹൃത്തിനുള്ള ആദരാഞ്ജലിയായി ഭാസ്‌കരന്‍ മാസ്റ്റര്‍ “ബാബുരാജ്” എന്ന കവിത എഴുതിയിട്ടുണ്ട്.
 വിരഹത്തിന്റെ ഈ 42ആം വർഷത്തിലും പ്രിയപ്പെട്ടവർക്ക്  ആ സ്മരണകൾ കടലിരമ്പമാകുന്നു.ബാബുക്കയുടെ ഗാനങ്ങൾ അനശ്വരമാണു;അപൂർണ്ണമായ ആ ജീവിതം നൽകുന്ന അനുഭവപാഠങ്ങളും അങ്ങനെ തന്നെ.

Sunday, 20 September 2020

Radio cartoons making waves in Kerala




Radio cartoons are quite popular in Keral since 1970s.The weekly skits,"Kandathum Kettathum" in All India Radio,Thiruvananthapuram,"Kinchana Varthamanam" in Kozhikode and "Palarum Palathum" in Thrissur attracted a huge audience,as they cladestently crticised the vices of the society,sandwiched in humour,thus surpassing the inherent restrictions as being the Government- controlled media.

Written by noted playwright Thikkodiyan in early 1970s,"Kinchana Varthamanam" ,which has it's predecessors in the agricultural programmes,was an instant hit.Based basically on current events ,it had one stock character,Sankunni Ammavan.N.N.Kakkad,veteran poet and staff member,lent voice to this character.Other participants were P.M.Mohammed Koya,Rajam K Nair,Vinayan,Balakrishnan. Nair,K.V.Rama handran,M.Pushpa Kumari,U.A .Khader,Manjula Mathews,Kappil V Sukumaran ,all staff members.Prominent actors Balan K Nair,Kuthiravattonpm Pappu,Nellikode Bhaskaran and Kunjava too lent voice occasionally.Thikkodiyan extensively used the local dialects of the Muslim and Hindu communities of Malabar.After his retirement K.A.Muralidharan,R.Vimalasenan Nair,P.P.Sreedharanunni,Iravi Gopal,Khan Kavil,Abdulla Nanmanda and other programme officers were deputed to write the scripts.

"Palarum Palathum" in Thrissur too has it's origin in 1970's.Written and presented by M.D Rajendran,lyricist and staff announcer, in early years,prominent voices were of R.Manikantan Nair,Thrissur P Radhakrishnan ,C.P.Rajasekharan and M.Thankamani,apart from the author.There was no stock character.

It is believed that Nagavally R. S .Kurup and Jagathy N.K Achari had written the earlier scripts for "Kandathum Kettathum".Thirunayanarkurissi,Madavoor Bhasi,K.G.Sethunath,Veeraraghavan Nair too wrote scripts and lent voice to the skits,which are stock-character based.It was S.Ramankutty Nair, who wrote the script and presented the central character,an octogenarian,who speaks in typical local dialect,made it one of the most popular radio programmes in Kerala.T.P. Radhamani,K.G.Devakiamma and C.S Radhadevi too carved a niche for themselves playing opposite to S.Ramankutty Nair.This popular radio cartoon has an unceremonious exit in October,this year.Kalikalam,a daily popular radio cartoon started by Biju Mathew along with Sreekumar Mukhathala in 2007 in the morning chunk too has two stock characters, now being played by K.A. Muralidharan and Rajeshwari Mohan,with occasional presence of another stock character,by G.Sreeram.Sarcastic comments on current events made it a popular programme thanks to the scripts written by S.Narayanan Nampoothiri for a few months and K A Muralidharan,thereafterThe term radio cartoon has been familiarised to the listeners in Kerala with the advent of "Kalikalam".

I have been associated with radio skits since October,2013. I took up the skit programme "Palarum Palathum" in Thrissur station too after joining there on transfer in April,2006. 
It was an accidental entry,as my colleague in Kozhikode station,who had been assigned to script it that week failed to turn up.Though never wrote any humorous piece earlier,I managed to cobble one.That was an unexpected success.Thus begun my jounrey through this road,untravelled.I drew characters mainly from the current socio-political events.I tried to introduce a pattern with only one theme or incident ,usually with two characters ,ending in a dramatic twist.Most skits are event- centric,not comment-centric.They are light satires,by nature.The duration is maximum 5 mts.Local dialects and slangs of all parts of Kerala had extensively been used,apart from the new-generation yuppie style.

Some radio cartoons:
-What will happen,if you lose your smart phone? A high-profile,tech-savvy person,loses his moble while alighting from a train.Co-passengers pacify him.
"sir,please call your service provider and block the SIM"
He fumbles, as he could not remember his phone number.
"Then dail your wife,or your kids,sir.They could give you the number"
He is about to break down.He doesn't know their number too.
"Everything lost....it was my mini computer,all phone numbers,schedules,correspondences....eveything were fed on that mobile"
He is to reach the airport soon.Someone advised him to hire a taxi.He asked for the rates.When he frantically searches his pocket,somebody points to the nearby ATM counters.He was spell-bound ,as he fails to remember his PIN too.Everybody disperses passing some sarcastic comments.
The taxi driver offers to take him back home.
"where's your house,sir......which road?which flat?......any number??"
When he has no answer,the driver raised his voice
"What an hightech illiterate...could not even remember own phone number! Now sit here with a begging bowl!"
-This is the gist of the radio cartoon,title of which has been given to my collection of radio cartoons,"Hightech Niraksharacharitham",released recently.


A villager wakes up dreaming of television channels giving live interviews with him as witness to an "aircrash "in the nearby paddy fields!
An angry wife curses him,but a publicity -hungry husband is carried away by the TV blitzkrieg featuring his neighbours too.
She sends him to the local market.A few minitues later she gets a call from him.A hilarious husband screams that TV crews will reach soon for live telecast.
she is scared 
"where're you?"
"I 'm on our tree-top.I rang up all channels from here,..I told them that I'll commit suicide by jumping off.....You go and make some tea..all will reach now ...switch on the TV!!


<

Thursday, 5 March 2020

ഷെമി സ്വജീവിതം കൊണ്ടെഴുതിയ അതിജീവന കഥ



' നടവഴിയിലെ നേരുകൾ' ( നോവൽ)
ഷെമി
 വില 575 രൂപ.
ഡി.സി.ബുക്സ്

ഒരാഴ്ചയായി വായിക്കുകയായിരുന്നു,639 പേജുള്ള ബൃഹത്തായ ഈ നോവൽ.എത്രയോ കാലമായിക്കാണും, ഇത്രയും വലുപ്പമുള്ള ഒരു പുസ്തകം വായിച്ചിട്ട്.

ഹൃദയത്തെ നുറുക്കുന്നതാണിതിലെ ഓരോ പേജും.മലയാള സാഹിത്യത്തിൽ ഇതിനു് സമാനമായൊരു കൃതിയില്ല. ഒരു ജൻമത്തിൻ്റെ ആദ്യപാദങ്ങളിൽ തന്നെ പല ജൻമങ്ങളുടെ ദുരിതഭാണ്ഡങ്ങൾ പേറേണ്ടി വന്ന, ഉത്തര മലബാറിലെ ഒരു മുസ്ലീം പെൺകുട്ടിയുടെ ആത്മകഥയെന്നോ, ആത്മാംശം നിറഞ്ഞ ആഖ്യാനമെന്നോ വിശേഷിപ്പിക്കാവുന്ന രചനയാണ്, ' നടവഴിയിലെ നേരുകൾ'.
24 വർഷത്തെ ജീവിതമാണിതിൽ.

 യാതനകളുടെ ആഴക്കയങ്ങളിൽ അകപ്പെട്ടു പോയ ഈ പെൺകുട്ടിയുടെയും കൂടെപ്പിറപ്പുകളുടെയും ജീവിതം, കഥയെ വെല്ലുന്നതാണ് . പാർശ്വവല്കരിക്കപ്പെട്ട, തിരസ്കൃത ജീവിതങ്ങളുടെ, അതിസൂക്ഷ്മമായ യഥാതഥാഖ്യാനം ആരുടെയും കണ്ണു നനയിക്കും.

 അറയ്ക്കൽ മുസ്ലീം രാജ വംശത്തിൻ്റെ തായ് വഴിയിൽ പിറന്ന ഉപ്പയുടെ ഈ മകളുടെ ബാല്യകൗമാരങ്ങൾ കടുത്ത പട്ടിണിയിലും, അരക്ഷിതാവസ്ഥയിലും ദാരിദ്യത്തിലുമായിരുന്നു.
സ്വന്തമായി വീടോ, വരുമാനമോ ഇല്ലാത്ത,ക്ഷയരോഗിയായ,ഇഴഞ്ഞു  നീങ്ങുന്ന ഉപ്പ. മൂത്ത മകനെ പഠിപ്പിച്ച് ഉന്നതോദ്യോഗസ്ഥനാക്കിയെങ്കിലും കൊല്ലം-കൊല്ലം പ്രസവിക്കുന്ന ഉമ്മാനെയും ഉപ്പാനെയും അയാൾ വെറുത്തു . ' കൊല്ലം, കൊല്ലം പ്രസവിക്കാൻ നിങ്ങള് ഇയാൾക്ക് കൂട്ടുകെടന്നിട്ടില്ലേ' എന്ന്  ഉമ്മയുടെ മുഖത്തു നോക്കി അലറുന്നുണ്ട്, അയാൾ. അവസാനം, ഉപ്പയെയും ഉന്മയേയും അടിച്ചു പുറത്താക്കുകയും ചെയ്യുന്നു: 'ഇയാളേം ഈ പെണ്ണ്ങ്ങളേം ഇനി ജവിടെ കണ്ട് പോകര്ത്.ഇയാളും ഈ സ്ത്രീയും ഒന്നിച്ച്ണ്ടായാൽ പിന്നെം ഇത്പോലെ കൊറേണ്ണത്ത്ന പ്രസവിച്ചുകൂട്ടും'.

ഉമ്മയുടെ ഭാഷയിൽ പറഞ്ഞാൽ, 'കാലിച്ചന്ത തുടങ്ങാൻ മാത്രംള്ള ചെതലക്കാലികൾ നിറഞ്ഞ പുരയിൽ ആധികപ്പറ്റായി പിറന്നവളാണ് ആഖ്യാതാവ്.'ഏഴാണിനെ തുരുതുരാ ന്നങ്ങ് പെറ്റ് കഴിഞ്ഞപ്പം, ഒരു പെങ്കുഞ്ഞിനെ ചമീച്ചൊര്ക്കാനുള്ള പൂതികൊണ്ട്', ദേവാലയങ്ങൾ കേറിയിറങ്ങിയ അവർക്ക് കിട്ടിയത് 'മന്ദക്കനായ ഒന്നിനെ(സൗറ). പിന്നെയും അവർ നേർച്ചേം നെയ്യും നേർന്നപ്പോൾ പളുങ്കു പോലത്തെ രണ്ട് മക്കളെ കൂടി കിട്ടി (ഹാജിറ ,റംല ).'പക്കേങ്കില് ഒരു കാര്യം ല്ലാണ്ട് രണ്ടെണ്ണത്തിനെ ചോയ്ച്ച്റ്റ് ഒര് സൊഖോം നെറോം പോലുംല്ലാത്ത ഈ മൂന്നാമത്തെയ്നെ എന്ത്നാനപ്പാ, അള്ള എന്ക്ക് തന്ന്ത്!'
'വെളുത്തോർക്ക്ടേല് കറുത്തൊരണ്ണം' എന്ന് ചാപ്പ കുത്തി മാറ്റി നിർത്തപ്പെട്ടവൾ.
വാടകവീടുകളിൽ നിന്ന് തെരുവുകളിലേക്കും ഒറ്റമുറികളിലേക്കും കടത്തിണ്ണകളിലേക്കും അനാഥാലയത്തിലേക്കും അടിക്കടി പറിച്ചു നടപ്പെട്ട ജീവിതം. വിശപ്പടക്കാൻ മണ്ണും കരിയും തിന്ന്, പൈപ്പ് വെള്ളവും കുടിച്ച്, തല ചായ്ക്കാനൊരിടം തേടി നടന്ന ബാല്യകൗമാരങ്ങൾ. 
സിനിമാക്കഥകളിലെ ക്രൂരരായ വില്ലൻമാരെപ്പോലും നിഷ്പ്രഭരാക്കുന്ന ,അലസരും, ക്രൂരരും മദ്യത്തിനും മയക്കുമരുന്നിനുമടിമകളുമായ മൂത്ത സഹോദരൻമാർ. സഹോദരിമാരെപ്പോലും മാനഭംഗപ്പെടുത്തുന്നവർ.ഇരന്നും, സക്കാത്ത് വാങ്ങിച്ചുമുണ്ടാക്കിയ അരി, അടുപ്പത്ത് കലത്തോടെ തല്ലി ഉടച്ച് എല്ലാം അൽകുൽത്താക്കുന്നവർ....

എടുത്താൽ പൊങ്ങാത്ത ജീവിത ദുരന്തങ്ങൾ പേറി, ഭാണ്ഡക്കെട്ടുകളുമായി അലഞ്ഞപ്പോഴും, വീടുകളിൽ വേലയ്ക്കു നിന്നപ്പോഴും, കീറി - മുഷിഞ്ഞ വസ്ത്രങ്ങളും, ഒട്ടിയവയുമായി ക്ലാസിൽ പോകണമെന്നും, പഠിച്ച് രക്ഷപ്പെടണമെന്നും ദൃഢനിശ്ചയം ചെയ്ത അവൾ,മിക്ക ക്ലാസിലും ഒന്നാമതെത്തി. ബാപ്പയ്ക്കു പിന്നാലെ ഉമ്മയും മരിച്ചതോടെ ,കോഴിക്കോട്ടെ അനാഥാലയത്തിൽ എത്തപ്പെട്ട അവളുടെയും സഹോദരങ്ങളുടെയും ദുരിതപർവ്വങ്ങൾ അവസാനിക്കുന്നില്ല.
 അവിടുത്തെ ഭീകരമായ ഇരുണ്ട ജീവിതത്തിൽ നിന്ന് രക്ഷപെടാൻ പല പ്രാവശ്യം പുറപ്പെട്ടു പോയെങ്കിലും, അവിടെ തന്നെ മടങ്ങിയെത്താനായിരുന്നു, അവരുടെ യോഗം.

അവളുടെ അതിജീവനത്തിൻ്റെ കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്. എന്നും സഹജീവി സ്നേഹവും കാരുണ്യവും ധാർമ്മികതയും പുലർത്തിയ അവൾ,പ്രീ - ഡിഗ്രിയും ജനറൽ നഴ്സിംങ്ങ് കോഴ്സും പാസായി .ജനറൽ ഹോസ്പിറ്റലിൽ നെഴ്സായപ്പോഴും മറ്റുള്ളവർക്കായി ജീവിച്ചു.അശരണരെ സഹായിച്ചു.പക്ഷേ, അവളുടെ മനസ് ആരും കണ്ടില്ല.
 സ്നേഹിക്കാനും പ്രേമിക്കാനും, മനസാക്ഷിക്കനുസരിച്ച് ജീവിക്കാനും, സ്വന്തം സഹോദരങ്ങളും സമൂഹവും അവളെ അനവദിക്കുന്നില്ല. 

അവസാനം, നാട്ടുനടപ്പനുസരിച്ച് നടത്തിയ നിക്കാഹ് ഒഴിഞ്ഞ്,തന്നെ സ്നേഹിക്കുന്നവനെ ജീവിത സഖാവാക്കി. അയാളച്ചുതന്ന വിസയുമായി, കൈക്കുഞ്ഞിനൊപ്പം ഗൾഫിൽ വിമാനമിറങ്ങിയ അവൾ തിരിച്ചറിയുന്നതിങ്ങനെ:'ഇരുപത്തിനാല് വർഷക്കാലം ഞാനനുഭവവിച്ച ദുരിതങ്ങളെക്കാൾ വലിയ ദുരന്തങ്ങളുമായി ദുബായ് നഗരം എന്നെ കാത്തിരിക്കുന്നതറിയാതെ ഞാൻ തിടുക്കപ്പെട്ട്,മുന്നിലെത്തി നിന്നു.'

 ഉത്തര മലബാറിലെ ദരിദ്രരായ മുസ്ലീങ്ങളുടെ, അതും നിസ്വരായ സ്ത്രീകളുടെ ജീവിതം, ഇത്രയും സമഗ്രമായി മലയാള സാഹിത്യത്തിൽ ആരും രേഖപ്പെടുത്തിയിട്ടില്ല. കണ്ണൂരിലെ സാധാരണക്കാരുടെ നാട്ടുഭാഷ അതീവ ചാരുതയോടെ, സംഭാഷണങ്ങളിൽ സത്യസന്ധമായി ഒപ്പിയെടുത്തു, നോവലിസ്റ്റ് .

ഒരിക്കലും മനസിൽ നിന്ന് മായാത്ത എത്രയെത്ര മനഷ്യർ ! അൻവർ,ഷുക്കൂർ ,ജമ്പാർ, തൗസർ, മുനീർ എന്നീ ഭായിമാർ .ഉമ്മ ,'കുതിര' എന്ന് വിളിക്കുന്ന ഹാജിറ എന്ന ഇത്താത്ത .പിന്നെ റംല, മബുദ്ധിമാന്ദ്യമുള്ള സൗറ.പെരുന്നാളിന്  ഉടുപ്പണിയിച്ച്,'ഉമ്മക്കൊത്സു'എന്ന് പേരുമിട്ട്,കോഴിയെയും പിന്നെ ആടിനെയും ഓമനിച്ച് വളർത്തുന്ന റാഫി എന്ന അനുജൻ, ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും വഴിയിൽ നിന്ന് പട്ടിണിപ്പിള്ളേരെയും കൂട്ടി,ഇല്ലായ്മയുടെ കുടിയിലേക്ക് വരുന്ന ഉപ്പ, കണ്ണൻ മാഷിൻ്റെ ക്ലാസ് ജനാലയിലൂടെ കേട്ടും നോക്കിയും പഠിക്കാൻ വരുന്ന കുഞ്ഞായി എന്ന അനാഥ ബാലിക......

അസാധാരണമായ, അനുഭവങ്ങളുടെ കുത്തൊഴുക്കാണ് ഇവിടെ. ഒരു നോവൽ എന്നതിലുപരി, ആത്മകഥയുടെ ഗില്പഘടനയാണിതിന് 
സുഗമമായ വായനയെ തടസപ്പെടുത്തുന്ന പ്രധാന പ്രശ്നം, ഒഴുക്കുള്ള ആഖ്യാനത്തെ ഇടയ്ക്കിടക്ക് തടസ്സപ്പെടുത്തുന്ന ഒട്ടേറെ വാക്കുകളും പ്രയോഗങ്ങളുമാണ്. ഉദാഹരണങ്ങളേറെയുണ്ട്: 'ഉദ്ദീക്ഷണാ വൈഭവമുള്ള കണ്ണുകൾ, വിമനസ്ഥത, അദ്ധ്യയനം നവാഗതമായിട്ട്, അച്ചടക്കം ബന്ധിതമായ ക്ലാസ് മുറി, എൻ്റെ അല്പത, പരിച്ഛേദമന്യമായ ആത്മലയത്തിൻ്റെ സങ്കലനം, ക്രമീകൃത പരിപാടി,മർദ്ദിത മുഖം, ജീപ്പിനുള്ളിലെ ബീഭത്സം, ആകാശം അനാച്ഛാദനം ചെയ്യപ്പെട്ട പോലെ, സ്വേദന നനവുള്ള നെഞ്ച്, സ്വാദൃശ്യാഭിരുചിയുള്ള പുസ്തകം, അപ്രേയമായ ഉദ്ദീപനം.... എന്നിങ്ങനെ, അനാവശ്യവും അർത്ഥശൂന്യവുമായ ധാരാളം പ്രയോഗങ്ങൾ തീർച്ചയായും ഒഴിവാക്കാമായിരുന്നു.

മൂന്നു ഭാഗങ്ങളായി മാത്രം തിരിക്കപ്പെട്ട ഈ ബൃഹദ് രചന അദ്ധ്യായങ്ങളായി തിരിക്കുകയും, കഥാസന്ദർങ്ങൾക്കനുസരിച്ച്, ഖണ്ഡികകൾക്കിടയിൽ ആവശ്യമുള്ളിടത്തെല്ലാം ചിഹ്നങ്ങൾ നൽകുകയും വേണം.

പ്രസാധനത്തിന് മുൻപ്,ഒരു ലിറ്റററി എഡിറ്ററുടെ കൈകളിലൂടെ സസൂക്ഷ്മം കടന്ന്പോയിരുന്നുവെങ്കിൽ, ഈ രചന 300 പേജിൽ,രൂപഭദ്രമായ ഒന്നാന്തരം നോവലാകുമായിരുന്നു.

പുരസ്കാരങ്ങൾ ധാരാളം നേടിയ, പല പതിപ്പുകൾ ഇതിനോടകം ഇറങ്ങിയ ഷെമിയുടെ 'നടവഴിയിലെ നേരുകൾ', അടുത്ത പതിപ്പിലെങ്കിലും ഈ പോരായ്മകൾ പരിഹരിച്ച് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

അത് എന്തായാലും, പ്രതിസന്ധികളുടെ ലാവാപ്രവാഹത്തിനു നടുവിൽ നിന്ന്, അതിജീവനത്തിനായി പോരാടുന്നവരെല്ലാം,ആത്മബലത്തിനായി ആവർത്തിച്ച് വായിക്കേണ്ടതാണ് ഷെമി, സ്വന്തം ജീവിതം കൊണ്ടെഴുതിയ ഈ കൃതി.

# ഷെമി
# നടവഴിയിലെ നേരുകൾ

Friday, 2 August 2019

ആ കത്തുകള്‍ മരിക്കുന്നില്ല...

ഴിഞ്ഞ 28 വര്‍ഷമായി റേഡിയോനിലയത്തിലെ എന്റെ ദിനചര്യയിലെ മുടക്കമില്ലാത്ത ആദ്യ ഇനങ്ങളിലൊന്നാണു ശ്രോതാക്കളുടെ കത്തുകള്‍ വായിക്കുക എന്നത്.മിക്ക കത്തുകളും കാര്‍ഡിലാണു വരുന്നത്.ഇന്‍ലന്റിലും കവറിലുമുള്ളവ അപൂര്‍വ്വം.പണ്ടൊക്കെ മുന്നൂറും നാനൂറും കത്തുകള്‍ വന്നിരുന്നു.അടുത്തിടെ അത് ചുരുങ്ങി-ചുരുങ്ങി ഇരുപതും പത്തുമൊക്കെയായി.ചിലപ്പോഴെങ്കിലും അവ വിരളിലെണ്ണാവുന്നത് മാത്രമായി.ഇങ്ങനെ പോയല്‍ ഒരൊറ്റ കത്തും ഞങ്ങളെത്തേടിയെത്താത്ത ദിവസം വന്നെത്തുമോ? -.കാലം മാറുകയാണു.ചുവരെഴുത്തുകള്‍ ആ സൂചന നല്‍കുന്നുണ്ടു. അടുത്തിടെ രണ്ടു പ്രമുഖപുരസ്കാരജേതാക്കളുടെ സിനിമകള്‍ക്കെങ്കിലും,ചില ഷോയ്ക്ക് ,ഒരൊറ്റ പ്രേക്ഷകന്‍ പോലും തീയറ്ററിലെത്താത്ത ദാരുണമായ ദുരന്തമുണ്ടായി. ആശംസാപ്രസംഗകര്‍ മാത്രമടങ്ങിയ പുസ്തകപ്രകാശന ചടങ്ങുകള്‍‍ക്ക് ഞാന്‍ പലവട്ടം സാക്ഷിയാകേണ്ടിവന്നിട്ടുണ്ടു.കര്‍ണ്ണാടകശാസ്ത്രീയാ‍സ്വാദകര്‍ ധാരാളമുള്ളതായി പറയപ്പെടുന്ന തൃപ്പൂണിത്തുറയിലെ കളിക്കോട്ടപാലസില്‍ ഒരു പ്രമുഖസംഗീതജ്ഞന്റെ കച്ചേരി കേള്‍ക്കാനെത്തിയത് വെറും എട്ടുപേരായിരുന്നു.‍എറണാകുളം ടൌണ്‍ ഹാളില്‍ അടുത്തിടെ ആനന്ദിനേയും എന്‍.എസ് മാധവനേയും ശ്രവിക്കാനെത്തിയ അതിശുഷ്കമായ സദസിനെക്കുറിച്ച് എം.വി.ബന്നി ആകുലപ്പെട്ടത് കൌതുകത്തോടെ വായിച്ചു.പത്തു പേരെങ്കിലും വന്നുവല്ലോ.മഹാഭാഗ്യം!താരനിബിഡമായ മെഗാഷോകള്‍ അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത് ഇതൊക്കെ ആര്‍ക്കുവേണം? അഭിരുചികള്‍ മാറുകയാണു.ത്രീ-ജിയും ഈ-മെയിലും എസ്.എം.എസുമുള്ളപ്പോള്‍ ആരെങ്കിലും തപാല്‍ ഓഫീസില്‍ പോയി പോസ്റ്റ് കാര്‍ഡ് വാങ്ങി റേഡിയോ നിലയത്തിലേക്ക് കത്തെഴുതുമോ? -എഴുതും എന്നാ‍ണു ഉത്തരം.ചിലര്‍ക്കെങ്കിലും ഇന്നും അതൊരു സംസ്കാരത്തിന്റെ, ജീവിതചര്യയുടെ ഭാഗമാണു .അവരില്‍ നല്ലൊരു ശതമാനം പേരും സമൂഹത്തിന്റെ താഴ്ന്ന ശ്രേണിയിലുള്ളവരാണു.കൂലിപ്പണിക്കര്‍,മീന്‍ കച്ചവടക്കര്‍,തയ്യല്‍ക്കാര്‍,സ്വര്‍ണ്ണപ്പണിക്കാര്‍,കടകളില്‍ നില്‍ക്കുന്നവര്‍,വീട്ടുവേലക്കാര്‍,അന്ധര്‍ എന്നിങ്ങനെ സമൂഹത്തില്‍ അധികാരമോ പദവിയോ സമ്പത്തോ ഒന്നുമില്ലാത്ത സാധാരണക്കാര്‍.അവരുടെ ഉറ്റ സുഹൃത്തും വഴികാട്ടിയുമെല്ലാം റേഡിയോയാണു.അവര്‍ തങ്ങളുടെ കൊച്ചു-കൊച്ചു സന്തോഷങ്ങളും ആകുലതകളുമൊക്കെ മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ റേഡിയോ നിലയത്തിലേക്ക് മുടങ്ങാതെ കത്തുകളെഴുതുന്നു.പുറം ലോകവുമായി,സമൂഹവുമായി അവരെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഒറെയൊരു കണ്ണിയാണു റേഡിയോ.ശരിക്ക് വഴങ്ങാത്ത അക്ഷരങ്ങളിലൂടെ അവര്‍ സ്വയം ആവിഷ്ക്കരിക്കുകയാണു. സമ്പൂര്‍ന്ന സാക്ഷരതായജ്ഞത്തിലൂടെ അക്ഷരത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് വന്നവരുടെ തുടര്‍വിദ്യാഭ്യാസവും സ്വയം പഠനവുമാണു ഈ കത്തെഴുത്ത് എന്ന് അറിയുമ്പോഴേ ഇതിന്റെ സാമൂഹികമാനങ്ങള്‍ വ്യക്തമാകൂ.ഈ സാധുക്കള്‍ക്ക് സധൈര്യം ആശയപ്രകാശനം നടത്താന്‍ പിന്നെ ഏതു മാദ്ധ്യമമാണുള്ളത്?അവര്‍ പത്രങ്ങളിലേക്കോ മാസികകളിലേക്കോ ചാനലുകളിലേക്കോ എഴുതാന്‍ തുനിയുകയില്ല.അതൊക്കെയും അവര്‍ക്ക് കൈയ്യെത്തിപ്പിടിക്കാനാകാത്തത്ര ഉയരത്തിലുള്ളവയാണെന്ന് അവര്‍ വിശ്വസിക്കുന്നു.അവരുടെ സന്ധ്യകളെ ടെലിവിഷന്‍ ചാനലുകള്‍ കൈയ്യടക്കിവെച്ചിട്ടുണ്ടാകാം.പക്ഷേ,അവരാരും ആ ചാനലുകളിലേക്ക് എസ്.എം.എസ് അയയ്ക്കുകയില്ല.ഫോണ്‍ ചെയ്യുക പോലുമില്ല.എന്തുകൊണ്ടെന്നാല്‍, അവ തങ്ങളുടെയൊക്കെ പരിധിക്കും അപ്പുറത്താണെന്ന് അവര്‍ കരുതുന്നു.‘ഇത് എന്റേതാണു’ എന്ന ബോധം-SENSE OF BELONGNESS-ഉണ്ടാക്കാന്‍ ഈ നവമദ്ധ്യമങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല.അടുത്തിടെ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനായ ടി.എന്‍.ഗോപകുമാര്‍ സ്വാനുഭവങ്ങളെ മുന്നിര്‍ത്തി ഇത് പറയുകയുണ്ടായി.ഇന്നും ഒരോ നിലയത്തിലും ശ്രോതാക്കള്‍ ഹൃദയത്തിലേറ്റി നടക്കുന്ന റേഡിയോ അവതാരകര്‍ ധാരാളമുണ്ടു.അവര്‍ ഉണ്ടാക്കിയ ജനസ്വാധീനം മറ്റൊരു മാദ്ധ്യമത്തിലേയും ഒരു അവതാരകനോ അവതാരികക്കോ ഇന്നേവരെ ഉണ്ടാക്കാനായിട്ടില്ല.അതിനു ഇനിയും കഴിയുമെന്നു തോന്നുന്നില്ല.മോഹന്‍ലാലിനേയൊ മമ്മൂട്ടിയേയോ വെല്ലുന്ന താരമൂല്യമുള്ള ഗള്‍ഫിലെ ഒരു റേഡിയോ ജോക്കിയെപറ്റി അടുത്തിടെ അവിടത്തെ ഏഷ്യാനെറ്റ് റേഡിയോയിലെ വാര്‍ത്താവിഭാഗം തലവനും കവിയുമായ കുഴൂര്‍ വിത്സണ്‍ പറഞ്ഞത് ഓര്‍ത്തുപോവുകയാണു. എവിടെയും ജനങ്ങളുടെ ഹൃദയത്തോടടുത്ത് നില്‍ക്കുന്ന മാദ്ധ്യമം റേഡിയോ തന്നെ. പക്ഷേ, പുതുകാലത്തിന്റെ മാദ്ധ്യമമായി അത് എഫ്.എമ്മില്‍ പുനരവതാരം നടത്തിയപ്പോള്‍ അതിന്റെ രൂപവും ഭാവവും അപ്പാടെ മാ‍റി.മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും അടിപൊളി ചെത്ത് പാട്ടുകളും കൊച്ചുവര്‍ത്തമാനങ്ങളും വിറ്റുകളും കൊഞ്ചലുകളും കേള്‍പ്പിക്കുന്ന പുതിയ റേഡിയോ മറ്റൊരു മാദ്ധ്യമമാണു.അതിനു പഴയ മീഡിയം വേവ് റേഡിയോയുടെ,ആ പഴഞ്ചന്‍ പാട്ടുപെട്ടിയുടെ വിദൂര പ്രതിച്ഛായ പോലുമില്ല.അത് ചാനലുകളുമായി മത്സരിക്കുന്ന ഒരു കമേഴ്സ്യല്‍ എന്റെര്‍ടൈനെറാണു.അവിടേയ്ക്ക് മങ്ങിയ നിറമുള്ള,പോയകാലത്തിന്റെ തത്സ്വരൂപമായ തപാല്‍ കാര്‍ഡില്‍ എഴുതുന്ന ഈ കത്തുകള്‍‍ക്ക് എന്തു പ്രസക്തി? ‍ -നോക്കുക;ഇതില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന സാംസ്കാരിക ചിഹ്നങ്ങള്‍ എന്തൊക്കെയാണെന്ന്!നഗരത്തിലെ തിരക്കിനിടയിലൂടെ പഴയൊരു കാലന്‍ കുട നിവര്‍ത്തിപ്പിടിച്ച് നടക്കുന്നയാള്‍ ഒരിക്കലും ഒരു ഐ.ടി.പ്രൊഫഷണലോ ബ്യൂറോക്രാറ്റോ ആകുകയില്ലല്ലോ.അവരുടെ വ്യവഹാര ചിഹ്നങ്ങള്‍ വ്യത്യസ്തമാണു.അതേ പോലെയാണു മീഡിയം വേവ് റേഡിയോ സ്റ്റേഷനു കത്തയക്കുന്നവരും എഫ്.എമ്മിനു എസ്.എം.എസോ മെയിലോ അയക്കുന്നവരും തമ്മിലുള്ള വ്യത്യാസം.അവര്‍ വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിലുള്ളവരാണു.അവരുടെ മാദ്ധ്യമവ്യവഹാരങ്ങള്‍ അതുകൊണ്ടു തന്നെ വ്യത്യസ്തങ്ങളാണു.തപാലില്‍ കത്തയക്കുന്നവരുടെ സാമൂഹിക ഇടപെടലുകള്‍ തുലോം പരിമിതമാണു.അവര്‍ ലോകത്തോടു സംസാരിക്കുന്നത് ഈ കാര്‍ഡുകളിലൂടെയാണു. മറ്റുള്ളവര്‍ മാദ്ധ്യമപ്രളയത്തിനു നടുവില്‍ ജീവിക്കുന്നവരാണു.ഒരു നിമിഷാര്‍ദ്ധം കൊണ്ടു അവരുടെ ശബ്ദം ലോകമെമ്പാടുമെത്തും.തത്സമയചര്‍ച്ചകളിലൂടെ,അവയിലേക്ക് പ്രവഹിക്കുന്ന ഈ- മെയിലുകളിലൂടെ,പത്രമദ്ധ്യമങ്ങള്‍ക്കും അധികാരകേന്ദ്രങ്ങള്‍ക്കും നിരന്തരം നല്‍കുന്ന സന്ദേശങ്ങളിലൂടെ അവര്‍ തങ്ങളെതന്നെ സ്ഥാപിച്ചെടുക്കും.മാദ്ധ്യമങ്ങളുടെ വാ‍ര്‍ത്താവ്യവഹാരങ്ങളെ തന്നെ മാറ്റിമറിക്കും.തീരുമാനങ്ങളെ തങ്ങള്‍ക്കനുകൂലമാക്കിക്കി മാറ്റിയെഴുതിക്കും.അവര്‍ക്കെന്തിനു തപാലിനെ ആശ്രയിക്കണം? തപാല്‍ ഓഫീസുകള്‍ പോലും ഇന്ന് ഇടത്തരക്കാര്‍ മുതല്‍ മുകളിലുള്ളവരുടെ നിത്യജീവിതത്തില്‍ വരുന്ന സാമൂഹിക സ്ഥാപനമല്ല.പഞ്ചായത്ത് ഓഫീസുകര്‍ വരെ മാദ്ധ്യമങ്ങള്‍ക്ക് അറിയിപ്പുകളയക്കാന്‍ കൊറിയര്‍ സര്‍വീസിനെ ആശ്രയിക്കുമ്പോള്‍,ലോകത്തെ ഏറ്റവും വിപുലവും കാര്യക്ഷമവുമായ തപാല്‍ ശൃംഖല ഊര്‍ദ്ധശ്വാസം വലിക്കാതെന്തു ചെയ്യും?പുതു തലമുറയ്ക്ക് തപാലിനെ തീരെ പരിചയമില്ല.അമിതമായ ചാര്‍ജ്ജ് ഈടാക്കുന്നതും ഒട്ടും കാര്യക്ഷമവും വിശ്വസനീയവുമല്ലാത്തതുമായ സ്വകാര്യകൊറിയറാണു ഇന്നിന്റെ ഫാഷന്‍. പോസ്റ്റ്മാന്‍ പണ്ടു പ്രതീക്ഷയുടെ പ്രതിപുരുഷനായിരുന്നു.സന്തോഷവും സന്താപവും കൊണ്ടുവരുന്ന നല്ല ശമരിയാക്കാരനായിരുന്നു.ആരും കത്തയക്കാനില്ലെങ്കിലും എവിടുന്നോ ഒരു സന്തോഷവാര്‍ത്തയുമായി ഒരു നാള്‍ ഒരു തപാല്‍ എത്തുമെന്ന പ്രതീക്ഷയില്‍ നിത്യവും പോസ്റ്റ്മാന്റെ ബെല്ലടിക്ക് കതോര്‍ത്തിരുന്നവരുടെ നടാണിത്. ഇന്ന് പ്രതാപങ്ങളെല്ലാം അസ്തമിച്ച്,അനാഥവും ‍‍ ഏകാന്തവുമായ വാര്‍ദ്ധക്യം തള്ളിനീക്കുന്നവരെ അനുസ്മരിപ്പിക്കുന്നു,നമ്മുടെ തപല്‍ ഓഫീസുകളും തപാല്‍ക്കാരും.പോസ്റ്റോഫീസുകളില്‍ മിക്കദിവസങ്ങളിലും സ്റ്റാമ്പില്ല;കവറില്ല;ഇന്‍ലന്റും കാര്‍ഡുമില്ല. ആകാശവാണിക്ക് കത്തെഴുതാനുള്ള കാര്‍ഡും തേടി പോസ്റ്റ് ഓഫീസുകള്‍ കയറി ഇറങ്ങിയ ഒരു ശ്രോതാവിന്റെ കത്ത് വന്നിരുന്നു.കാര്‍ഡിനു കടുത്ത ക്ഷാമമാണത്രേ. റേഡിയോ നിലയത്തിലേക്കല്ലാതെ ഇക്കാലത്ത് ആരു കാര്‍ഡില്‍ കത്തയക്കും?കൊറിയറും സ്പീഡ്പോസ്റ്റും ഈ-മെയിലുമൊക്കെയുള്ളപ്പോല്‍ എന്തിനാണു ഈ പഴയ തപാല്‍ കാര്‍ഡ് എന്ന് ചോദിക്കുന്നവരുണ്ടാകും.ബുള്ളറ്റ് ട്രെയിനും ഫ്ലൈറ്റുമുള്ളപ്പോല്‍ നിങ്ങളെന്തിനാണു സൈക്കിളില്‍ സഞ്ചരിക്കുന്നത് എന്നു ചോദിക്കും പോലെയാണത്.അല്ലെങ്കില്‍,മൂന്നു നേരവും ചിക്കന്‍ഫ്രൈയും ബിരിയാണിയും കിട്ടുമ്പോള്‍ നിങ്ങളെന്തിനു കഞ്ഞി അന്വേഷിക്കുന്നു എന്നു ചോദിക്കും പോലെയാണത്. അവരോടായി പറയട്ടെ- തന്റെ പ്രാകൃതമായ ഭാഷയില്‍ ,അക്ഷരതേറ്റോടെ റേഡിയോ നിലയത്തിനു ആഴ്ചതോറും കാര്‍ഡില്‍ കത്തയക്കുന്ന ഒരാള്‍ ചെയ്യുന്നത് ജനാധിപത്യപ്രക്രിയയില്‍ സക്രിയമായി ഇടപെടുക എന്ന മഹദ്കര്‍മ്മമാണു.ആ കത്തുകള്‍ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ഒരു വലിയവിഭാഗം ജനങ്ങളുടെ ഹൃദയത്തുടിപ്പുകളാണു.അവരുടെ നിസ്വനങ്ങളാണവ. ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു,മനസില്‍ നിന്ന് ഒരിക്കലും മായാത്ത ആ രണ്ടു കത്തുകള്‍. പാലക്കാട്ടെ ചിറ്റൂരിലെ വൈദ്യുതി എത്താത്ത ഒരു വിദൂര‍ ഗ്രാമത്തില്‍ നിന്ന് പത്ത് വര്‍ഷം മുന്‍പ് കൊച്ചി നിലയത്തിലേക്ക് ഒരു അമ്മ എഴുതി;ഇത് ഒരു അപേക്ഷയാണു.കഴിഞ്ഞ ദിവസം രാത്രി 10 മണിമുതല്‍ 11 മണിവരെ വെച്ചതു പോലുള്ള പ്രേതഗാനങ്ങള്‍ ഇനിയും പ്രക്ഷേപണം ചെയ്യരുതേ.നെല്‍പ്പാടങ്ങള്‍ക്ക് നടുവിലുള്ള വീട്ടില്‍ ഞാനും മകളും മാത്രമേയുള്ളൂ താമസം.ചീവീടുകളുടെ ശബ്ദവും ഈ പ്രേതഗാനങ്ങളും കാരണം ഉറങ്ങാനേ കഴിഞ്ഞില്ല.....ഇപ്പോഴും പേടിയാണു. മറ്റൊരു വീട്ടമ്മ എഴുതി;എന്റെ കുഞ്ഞുംനാളില്‍ റേഡിയോ കേ‍ട്ട് അമ്മ എനിക്കു പാടിത്തന്ന ഒരു താരാട്ടുപാട്ടുണ്ടു...എന്റെ മകനെ ആ പാട്ട്പാടിക്കേള്‍പ്പിച്ചാണു ഞാനുറക്കിയിരുന്നത്...അവന്‍ പോയി.ഒറ്റ മകനായിരുന്നു.ആ പാട്ട് ഇടയ്ക്കിടെ റേഡിയോയില്‍ കേള്‍‍ക്കുമ്പോഴൊക്കെ അവനെന്ത് സന്തോഷമായിരുന്നെന്നോ!അവന്റെ ഓര്‍മ്മയ്ക്കായി അവന്റെ പിറന്നാളിനു ആ താരാട്ടു പാട്ട് ഒരിക്കല്‍ കൂടി കേള്‍‍പ്പിക്കുമോ?‍

Friday, 7 December 2018

എന്റെ മദിരാശി


എനിക്ക് നിരവധി സുഹൃത്തുക്കള്‍ മദിരാശിയിലുണ്ട്.
ആ നഗരം എനിക്ക് പ്രിയപ്പെട്ട ഒന്നാണ്.
അവിടെ 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ജോലി തേടിയും, പിന്നെ മാതൃഭൂമിയുടെ മദിരാശി ലേഖകനായി ജോലി ചെയ്തും കഴിച്ചിരുന്നു.
ആ നഗരം എനിക്ക് അന്നവും ഉറങ്ങാനിടവും തന്നു.
പോരാ, ഞാന്‍ പ്രശസ്തരായ സംഗീതജ്ഞരെ അടുത്തുകാണുന്നതും അവരുടെ സംഗീതം കേള്‍ക്കുന്നതും മദിരാശിയില്‍ വെച്ചാണ്.എം ഡി രാമനാഥന്‍, ഭീംസെന്‍ ജോഷി, നര്‍ത്തകി ബാലസരസ്വതി ....
പി കെ ശ്രീനിവാസനുമൊത്ത് ഹാരിങ്ങ്ടണ്‍ റോഡിലെ വീട്ടില്‍ ചെന്ന് എം ഗോവിന്ദനെ കാണാറുള്ളത് ഓര്‍മ്മിക്കുന്നു. പി.കെ.ശ്രീനിവാസന്‍ കേരള കൗമുദി ലേഖകന്‍ ആയി വന്ന മുതല്‍ സിനിമാ ലോകത്ത് ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര.
അമിതാഭ് ബച്ചനെ തനിച്ച് എനിക്ക് മുന്നില്‍ ലഭിച്ചത് വിജയവാഹിനി സ്റ്റുഡിയോയില്‍ വെച്ചാണ്. 'കൂലി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ആമാശയത്തില്‍ ക്ഷതം സംഭവിക്കുകയും മരണത്തിനടുത്തുവരെ എത്തുകയും ചെയ്ത ശേഷം ആദ്യമായി ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അമിതാഭ് ബച്ചന്‍ മദിരാശിയില്‍ എത്തിയ അവസരമായിരുന്നു അത്. വെറും അഞ്ച് മിനിറ്റ് നേരം മാത്രമാണെങ്കിലും എക്‌സ്‌ക്‌ളൂസ്സിവ് ആയി സംസാരിക്കാന്‍ അവസരം ലഭിച്ചതും അതനുസരിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കാനായതും അവിടെവെച്ചാണ്. അല്‍പം ദൂരെ മാറി നിന്ന് ശ്രീ ടി ദാമോദരനും ശ്രീ പി.വി.ഗംഗാധരനും അമിതാഭ്ബച്ചനുമായി ഞാന്‍ സംസാരിക്കുന്നത് നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഭരതന്റെ 'കാറ്റത്തെ കിളീക്കൂട്' എന്ന ചിത്രത്തിന്റെ ശബ്ദസന്നിവേശം ആ സ്റ്റുഡിയോയിലൊരിടത്ത് നടക്കുന്നത് 'ചിത്രഭൂമി'യിലെഴുതാന്‍ പോയതായിരുന്നു ഞാന്‍.
പ്രേംനസീറിനെയും സമകാലിക നടീനടന്മാരേയും സംവിധായകരേയും അടുത്തു പരിചയപ്പെടുന്നതും മദിരാശിയില്‍ വെച്ച്. ചന്ദ്രാജി, അടൂര്‍ ഭാസി, പി.എ.ബക്കര്‍, കെ.ജി.ജോര്‍ജ്ജ്, ഭരതന്‍, ജോണ്‍ പോള്‍......
അടൂര്‍ ഭാസിയുടെ ചില പ്രായോഗിക തമാശകള്‍ അസാമാന്യമായിരുന്നു.
ഒന്നിപ്രകാരം.
അദ്ദേഹം താമസിച്ചിരുന്നത് കോടമ്പാക്കത്ത് രാജവീഥിയെന്ന തെരുവിലെ നാലാം വീട്ടില്‍. മുകള്‍ നിലയില്‍ അടൂര്‍ ഭാസി. മിക്കവാറും ഷൂട്ടിംഗ് തിരക്കുമായി അടൂര്‍ ഭാസി കേരളത്തിലാവും.താഴെ നിലയില്‍ ജ്യേഷ്ഠന്‍ ചന്ദ്രാജിയും ഭാര്യയും മകനും.
ഞാന്‍ എന്റെ വിവാഹം അറിയിക്കാന്‍ ചെന്ന ദിവസം അടൂര്‍ ഭാസി ഉണ്ടായിരുന്നു.
മുകളിലേക്ക് ചെല്ലാന്‍ പറഞ്ഞ ചന്ദ്രാജി, ഒന്നുകൂടി പറഞ്ഞു. 'സൂക്ഷിച്ചു നോക്കി പോണം'. അപ്പറഞ്ഞതെന്തിനെന്ന് എനിക്കപ്പോള്‍ മനസ്സിലായില്ല.മുകളില്‍ ചെന്നപ്പോള്‍ അടൂര്‍ഭാസി സോഫയില്‍ ഇരിക്കുന്നു,
മുഴുനഗ്‌നനാണ്. 'വല്ലാത്ത ഉഷ്ണം, വസ്ത്രം വേണ്ടെന്നു തോന്നി, കയറിവരുന്നത് സഹദേവനല്ലെ, ദേവിയല്ലല്ലൊ'. ചന്ദ്രാജി പറഞ്ഞതിനര്‍ത്ഥം അപ്പോഴാണ് മനസ്സിലായത്.
കുറച്ചുനേരം ഇരുന്നു സംസാരിച്ച ഭാസി തന്റെ സ്വതസിദ്ധമായ നര്‍മ്മബോധം പ്രദര്‍ശിപ്പിക്കാന്‍ എഴുന്നേറ്റു. എഴുന്നേല്‍ക്കുന്നതിനുമുന്‍പായി മുന്നിലെ ടീപ്പോയിയില്‍ നിന്ന് 'ഹിന്ദു' പത്രം എടുത്തു നിവര്‍ത്തി, പിന്‍ഭാഗം മറച്ചു പിടിച്ചു. നടന്നു കൊണ്ട് സംസാരിക്കാന്‍ തുടങ്ങി, 'ചങ്ങനാശ്ശേരിയിലായിരുന്നു ഷൂട്ടിംഗ്, കുറച്ചു ഭാഗം കോട്ടയത്തും'...
മുറിയുടെ അറ്റം വരെ പോയി ഭാസി തിരിഞ്ഞു, നടത്തം എനിക്കഭിമുഖമായി നൊടിയിടയില്‍ 'ഹിന്ദു' മുന്നില്‍ സ്ഥാനം പിടിച്ചു. സംസാരം തുടര്‍ന്നു, 'അടുത്ത ആഴ്ച തിരുവനന്തപുരത്തു പോകും'. അതും പറഞ്ഞ് അദ്ദേഹം മുന്‍പിരുന്ന സോഫയില്‍ ചെന്നിരുന്നു.
അഞ്ചു മിനിറ്റു പോലും നീണ്ടു നില്‍ക്കാത്ത ഒരു രംഗം. ഞാന്‍ കണ്ട എറ്റവും ഹാസ്യാത്മകമായ രംഗം, ലൈവ് ഫ്രം ദ ഗ്രേറ്റ് കൊമേഡിയന്‍ ആന്‍ഡ് ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റ്. ഈ രംഗം അദ്ദേഹം പല തവണ പലരുടെയും മുന്നില്‍ ആവര്‍ത്തിച്ചിരിക്കണം.
റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഒട്ടുമിക്ക സ്ഥലങ്ങളും ഞാന്‍ സഞ്ചരിച്ചത് മദിരാശിയില്‍ ജോലിചെയ്യവെയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രാദേശികകേന്ദ്രങ്ങള്‍ മദിരാശിയിലായതിനാല്‍ അത്തരം അവസരങ്ങള്‍ ഏറെയായിരുന്നു. ഒ.എന്‍.ജി.സി യുടെ പ്രവര്‍ത്തനയിടങ്ങളായ ഗുജറാത്തിലെ കലോല്‍ എണ്ണപാടം, ഡെറാഡൂണിലെ ഗവേഷണകേന്ദ്രം. മസ്സൂറി...
ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ അന്ന് ചെറുറോക്കറ്റുകള്‍ വിക്ഷേപിച്ചു പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നതേയുള്ളൂ. സുപ്രധാന വിക്ഷേപണ ദിവസങ്ങളില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നെ സന്നിഹിതയായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തിലാണ് ഞാന്‍ അനിതാ പ്രതാപുമായി പരിചയപ്പെടുന്നത്. വിക്ഷേപണ സമയം ആവാന്‍ പ്രധാനമന്ത്രിയെ കാത്തിരുന്ന നീണ്ട സമയം ചെലവഴിക്കാന്‍ ഞാന്‍ ലൂയി ബോര്‍ഹസിന്റെ 'അദര്‍ ഇന്‍ക്യുസിഷന്‍സ്' എന്ന അതീവരസകരമായി എനിക്കനുഭവപ്പെട്ട ലേഖനസമാഹാരം വായിക്കുകയായിരുന്നു. അടുത്ത ഒഴിഞ്ഞ സീറ്റില്‍ വന്നിരുന്നത് അനിത. അനിത അന്ന് എം ജെ അക്ബര്‍ പത്രാധിപരായ 'സണ്‍ഡെ' വാരികയുടെ ലേഖികയാണ്. അനിത സംസാരിച്ചതും ആ പുസ്തകത്തെ കുറിച്ചാണ്. അനിതയുമായുള്ള സൗഹൃദം ഇപ്പോഴും തുടരുന്നു.
1984 ലെ മദിരാശി മീനമ്പാക്കം വിമാനത്താവളത്തിലെ ബോംബ് സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്ത ഓര്‍മ്മയുണ്ട്. ഞാന്‍ തന്നെ ആയിരുന്നു അന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച പി.ടി.ഐയുടെതല്ലാത്ത ചിത്രങ്ങള്‍ എടുത്തത്. ഒരു മിനോള്‍ട്ട എക്‌സ്.ജി.എം ക്യാമറ.
ഭക്ഷ്യധാന്യം നല്‍കുന്നതില്‍ തമിഴ്‌നാടിനോടുള്ള കേന്ദ്രസര്‍ക്കാറിന്റെ അവഗണനക്കെതിരെ മുഖ്യമന്ത്രിയായിരുന്ന എം.ജി.ആര്‍ മരീന കടപ്പുറത്തു നിരാഹാരസമരം ചെയ്ത അന്നാണ് എനിക്ക് അദ്ദേഹവുമായി സംസാരിക്കാനും ചോദ്യം ചോദിക്കാനും അവസരമുണ്ടായത്. 'അന്നത്തെ ആ സമരത്തെ കുറിച്ചുള്ള അടുത്ത ദിവസത്തെ മാതൃഭൂമി മുഖ്യവാര്‍ത്തയോടൊപ്പമുണ്ടായിരുന്ന ടോപ്പ് ബ്രേക്ക് അപ്പ് തലക്കെട്ട് അദ്ദേഹത്തിന്റെ കേന്ദ്രത്തോടുള്ള ഒരു ചോദ്യമായിരുന്നു. 'ചീര്‍പ്പൊളിപ്പിച്ചാല്‍ കല്യാണം മുടങ്ങുമൊ? തമിഴ്മലയാളി ലക്ഷണമുള്ള ചൊല്ല്.
എം.ജി.ആര്‍. രോഗബാധിതനായി അപ്പോളോ ആശുപത്രിയില്‍ കിടക്കവെ വി.ഐ.പികളുടെ പ്രവാഹമായിരുന്നു. ഫോട്ടോഗ്രാഫര്‍ രാജന്‍ പൊതുവാളും ഞാനും ദിവസവും രാവിലെ ആശുപത്രിയില്‍ സന്നിഹിതരാവും. ബി.ബി.സി. ഉള്‍പ്പെടെ ലോകമെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഒന്നിച്ചുകൂടിയ ദിനങ്ങള്‍. അന്നത്തെ ഹോസ്പിറ്റല്‍ റിപ്പോര്‍ട്ടിങ്ങ് മുഖ്യമന്ത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഒതുങ്ങുന്നതായിരുന്നില്ല. തമിഴ്‌നാടു രാഷ്ട്രീയത്തിന് അതില്‍ വലിയ പങ്കുണ്ട്. ആരാണ് വാസ്തവത്തില്‍ തമിഴ്‌നാടു ഭരിക്കുന്നത്?
ആര്‍ക്കാണ് മുഖ്യമന്ത്രിയുടെ ചുമതല? എങ്കില്‍ ആര് ഭരണം നടത്തുന്നു. വി ആര്‍ നെടൂഞ്ചേഴിയനോ ആര്‍ എം വീരപ്പനോ, പണ്ട്രുരുറ്റി എസ്.രാമചന്ദ്രനോ?
വാസ്തവത്തില്‍ സംസ്ഥാനത്ത് ഭരണഘടനാ സ്തംഭനമില്ലേ?
ആരും തന്നെ അത് തുറന്നെഴുതിയില്ല. ഒക്കെ ശുഭം.
അന്ന് വിഭ്രമജനകമായ കാഴ്ചകള്‍ക്ക് പഞ്ഞമില്ലായിരുന്നു. നഗരത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് എം ജി ആര്‍ ആരാധകര്‍ മലവും ചളിവെള്ളവും കെട്ടിക്കിടന്ന തെരുവുകളിലൂടെ ശയന പ്രദക്ഷിണം ചെയ്ത് അപ്പോളോ ആശുപത്രിയില്‍ എത്തിയിരുന്നു. വഴിപാടാണ്. ചളി പുരണ്ടതുമാത്രമായിരുന്നില്ല ആ ശരീരങ്ങള്‍. ഉരുണ്ടുവരവേ വഴിവക്കിലെ പൊട്ടിക്കിടക്കുന്ന കുപ്പിച്ചില്ലുകള്‍ തറച്ചു ചോരയൊലിക്കുന്നുമുണ്ടായിരുന്നു അവ. ചേരികളിലെ സ്ത്രീകള്‍ ആള്‍വലിപ്പത്തിലുള്ള എം.ജി.ആര്‍ സിനിമാ പോസ്റ്ററുകള്‍ പറിച്ചെടുത്ത് തറയില്‍ വിരിച്ച് അതില്‍ കിടന്ന് മകനെയോ അണ്ണനേയൊ പിതാവിനെയോ എന്ന പോലെ പ്രതീകാത്മകമായി ശുശ്രൂഷിച്ച നാളുകളായിരുന്നു അവ! അദ്ദേഹം ആരോഗ്യവാനായിരുന്ന കാലത്ത് ആ പോസ്റ്ററുകളിലെ രൂപത്തിന് ഭാവം ഉത്തമനായ മാതൃകാപുരുഷനില്‍ കുറഞ്ഞൊന്നുമായിരുന്നില്ല. ഭര്‍ത്താവോ കാമുകനോ ആവാം.
ഒരു റിപ്പോര്‍ട്ടര്‍ക്ക് പഠിക്കാനുള്ള നല്ല വിളഭൂമിയായിരുന്നു അന്നെനിക്ക് മദിരാശി. ഒരിടത്ത് ഗൗരവം ഒട്ടും ചോര്‍ന്നു പോകാതെ നില നിര്‍ത്തുന്ന 'ഹിന്ദു', അങ്ങേയറ്റത്ത് എല്ലാം മധുരതരമാക്കുന്ന 'ദിനതന്തി'.
ഒരു ദിനതന്തി വര്‍ത്തമാനം ഓര്‍മ്മ വരുന്നു. പദ്മിനി തോമസ് ഏഷ്യാഡില്‍ വെള്ളിമെഡല്‍ നേടി മടങ്ങുന്ന വേളയില്‍ ദക്ഷിണ റെയില്‍വെ അവര്‍ക്ക് സ്വീകരണം നല്‍കി. അവരുമായി സംസാരിക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് അവസരവുമൊരുക്കി. പദ്മിനി മലയാളത്തിലാണ് സംസാരിക്കുന്നത്. എന്റെ ഒരു വശത്ത് യു എന്‍ ഐയില്‍ നിന്നുള്ള ഇന്ദു എന്ന യുവതി, അവരുടെ ചോദ്യങ്ങള്‍ക്കുള്ള പദ്മിനിയുടെ മറുപടി ഇംഗ്‌ളീഷിലാക്കി പറഞ്ഞുകൊടുക്കാന്‍ എന്നോട് അപേക്ഷിക്കുന്നു. മറുവശത്ത് 'ദിനതന്തി'യിലെ സ്‌പോര്‍ട്ട്‌സ് ലേഖകനും അതു തന്നെ ആവശ്യം, പദ്മിനിയുടെ ഉത്തരം തമിഴില്‍ പറഞ്ഞുകൊടുക്കണം. 'ദിനതന്തി' എന്നോട് ചോദിക്കുന്നു, 'കേളുങ്കൊ സാര്‍, ഇവര്‍ക്ക് തിരുമണമായി ട്ച്ചാ?'. പദ്മിനിക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കി.
'പദ്മിനി സൂക്ഷിച്ച് മറുപടി പറഞ്ഞാല്‍ മതി'.
പദ്മിനി പറഞ്ഞ്, 'അടുത്തു തന്നെ ഉണ്ടാവും'
ദിനതന്തിക്ക് ഉത്സാഹം. 'കേളുങ്കൊ സാര്‍ കാതല്‍ തിരുമണമാ?'
പദ്മിനി അങ്ങനെയും ഇങ്ങനെയും അതു പറഞ്ഞൊപ്പിച്ചു.. ഇതിനിടയില്‍ ദിനതന്തി ഫോട്ടോഗ്രാഫര്‍ ആ യുവാവിനെ അവിടെ അടുത്തുനിന്നു തന്നെ പിടികൂടി പത്രസമ്മേളനം കഴിയേണ്ട താമസം ഇരുവരെയും ക്യാമറയിലാക്കി. അടുത്ത ദിവസം ദിനതന്തിയിലെ മെയിന്‍ വാര്‍ത്ത, 'വെള്ളിപ്പതക്കം പെറ്റ്ര പദ്മിനിക്ക് കാതല്‍ തിരുമണം'. (വെള്ളിമെഡല്‍ കരസ്ഥമാക്കിയ പദ്മിനിക്ക് പ്രണയവിവാഹം)
നവംബര്‍ കഴിഞ്ഞാല്‍ മദിരാശി ഉത്സവലഹരിയിലേക്ക് ചായും. സുഖകരമായ കാലാവസ്ഥ, ചുടുകുറവ്, നേരിയ തണുപ്പ് ആവരണം ചെയ്ത സായാഹ്നങ്ങള്‍.
കൈത്തറി പ്രദര്‍ശനങ്ങള്‍, നൃത്ത സന്ധ്യകള്‍, മ്യൂസിക് അക്കാദമിയില്‍ സംഗീതോത്സവം. മൈലാപ്പൂരിലും മറ്റിടങ്ങളിലും ഗാനസഭകളുടെ ആഭിമുഖ്യത്തില്‍ സമ്പന്നമായ സംഗീതസദസ്സുകള്‍. വിദേശങ്ങളില്‍ നിന്ന് മദിരാശീക്കാര്‍ ആ സീസണില്‍ എത്തുന്നു. ഫില്‍റ്റര്‍ കോഫി, മുല്ലപ്പൂ കനകാംബരം മരിക്കൊളുന്ത് മണം, വിവാഹപ്രായമായവരെ കൂട്ടിയിണക്കുന്ന കുടുംബസംഗമങ്ങള്‍, ഡിസംബര്‍ മുതല്‍ ജനവരി അവസാനം വരെ നീളുന്ന ഒരു സാമൂഹ്യോത്സവ സീസണ്‍.
35 വര്‍ഷം മുന്‍പുള്ള മദിരാശിയല്ല ഇന്ന്. സീസണില്‍ ആധുനികത ഒരുപാട് സ്വാധീനം ചെലുത്തിയത് ഇന്ന് അനുഭവിക്കാം.
2015 -ലെ ആ സീസണ്‍ ആണ് ഇരുവശവും അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ആധുനിക അംബരചുംബികള്‍ക്ക് നടുവിലൂടെ തോണികള്‍ ഇഴഞ്ഞുനീങ്ങുന്ന സറിയലിസ്റ്റ് ദൃശ്യത്തിലവസാനിച്ചിരിക്കുന്നത്.
ഞാന്‍ ആലോചിച്ചു.
എന്റെ 1980 കളിലെ മദിരാശിയോടുള്ള വൈകാരികമായ ആഭിമുഖ്യം ഈ 2015ല്‍ അവിടെ ജീവിക്കുന്ന മകള്‍ക്ക് എങ്ങനെ കൈവന്നു.എന്താണവളെ മദിരാശിക്ക് പിടിച്ചുവലിക്കുന്നത്? എന്താണ് ആ ജീന്‍പുള്‍ ജൈവശക്തി? മകളെ പ്രസവിക്കാറായ കാലത്ത് ഞാനും ഭാര്യയും എനിക്ക് കേരളത്തിലേക്ക് സ്ഥലം മാറ്റമായതോടെ തിരിച്ചുവന്നിരുന്നു.
അവള്‍ കണ്‍സീവ് ചെയ്യപ്പെടുന്നത് മദിരാശിയില്‍ വെച്ചായിരുന്നു.കില്‍പോക്ക് പദ്മ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ ആയിരുന്നു ആദ്യം പരിശോധിച്ച് ഞങ്ങളെ ഉപദേശിക്കുന്നത്.
ഇനി യാത്ര വേണ്ട.
പക്ഷെ ഞങ്ങള്‍ക്ക് കേരളത്തിലേക്ക് തിരിച്ചുവരേണ്ടിയിരുന്നു.
കണ്‍സീവ് ചെയ്യപ്പെട്ട നാള്‍ മുതല്‍ മകള്‍ 'തമിഴ്‌ശെല്‍വി'യായിക്കഴിഞ്ഞിരുന്നു.
പ്രായമായപ്പോള്‍ ചാരുലേഖ അവളുടെ 'തായ്‌ നാട്‌' സ്വയം വരിച്ചു.

Translate