Thursday 29 April 2010

എറണാകുളം ശില്‍പ്പശാല മെയ് മാസം

ബ്ലോഗില്‍ നിരന്തരം പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകേണ്ടതും,നിലവിലുള്ള ബ്ലോഗര്‍മാര്‍ ശില്‍പ്പശാലകളുമായി ബന്ധപ്പെട്ട്
ഒത്തുകൂടേണ്ടതും ബ്ലോഗിന്റെ ക്രിയാത്മകമായ വളര്‍ച്ചയുടെ ഭാഗമായി അവശ്യം നടക്കേണ്ടതായ കാര്യങ്ങളാണ്.
2008-2009 വര്‍ഷങ്ങളിലായി 9 ബ്ലോഗ് ശില്‍പ്പശാലകള്‍ കേരളത്തിന്റെ വിവിധ ജില്ലകളിലായി കേരള ബ്ലോഗ് അക്കാദമിയുടെ
ആഭിമുഖ്യത്തില്‍ മലയാള ബൂലോക വാസികള്‍ക്ക് നടത്താനായിരുന്നു.സംഘാടകരുടെ സമയക്കുറവിനാല്‍ ഇടക്ക് നിര്‍ത്തിവച്ച ബ്ലോഗ് ശില്‍പ്പശാലകള്‍ക്ക് വീണ്ടും ഉണര്‍വ്വേകിക്കൊണ്ട് 2010 മെയ് രണ്ടാം പകുതിയില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ
എറണാകുളത്തുവച്ച് ഒരു ശില്‍പ്പശാല സംഘടിപ്പിക്കപ്പെടുന്നു. ശില്‍പ്പശാലയുടെ തിയ്യതി സ്ഥലം എന്നിവ തീരുമാനിക്കുന്നതിലേക്കായി ഒരു ആലോചന യോഗം മെയ് ഒന്നിനോ രണ്ടിനോ എറണാകുളത്ത് ഉടന്‍ ചേരേണ്ടതുണ്ട്. എറണാകുളത്തും സമീപ പ്രദേശങ്ങളിലുമായുള്ള ബ്ലോഗര്‍മാര്‍ പരസ്പ്പരം ബന്ധപ്പെട്ട് പ്രസ്തുത ആലോചനായോഗം ചേരേണ്ടതും, ശില്‍പ്പശാല ബ്ലോഗര്‍മാരുടെ ഒരു സംഗമവേദികൂടിയായി ഉപയോഗപ്പെടുത്തേണ്ടതുമാണെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരള ബ്ലൊഗ് അക്കാദമിയുടേയും, മലയാളം ബ്ലോഗ് കൌണ്‍സിലിന്റേയും ആഭിമുഖ്യത്തിലാണ് ശില്‍പ്പശാല നടത്തപ്പെടുക.ജൂനിയര്‍/സീനിയര്‍/പ്രശസ്ത/അപ്രശസ്ത....ബ്ലോഗര്‍ തുടങ്ങിയ ഭേദവിചാരങ്ങള്‍ക്കൊന്നും സ്ഥാനം നല്‍കാതെ,ബ്ലോഗ് വായനക്കാര്‍ക്കുകൂടി ഇടം നല്‍കിക്കൊണ്ടുള്ള ഈ ശില്‍പ്പശാല സംഘാടന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തുനടത്താന്‍ തയ്യാറുള്ള എല്ല സുമനസ്സുകളേയും ക്ഷണിച്ചുകൊള്ളുന്നു.കൂടുതല്‍ വിവരങ്ങളും ശില്‍പ്പശാല സംഘാടനത്തിനുള്ള ആലോചന യോഗ വിവരങ്ങളും എറണകുളം ബ്ലോഗ് അക്കാദമിയില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. അവിടേക്കുള്ള ലിങ്ക്:എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം
.......................

20.5.10
........................
അന്നേ ദിവസം നടന്ന യോഗ തീരുമാനപ്രകാരം മെയ് 30 ന് കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.

ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.

12 comments:

Blog Academy said...

ബ്ലോഗില്‍ നിരന്തരം പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകേണ്ടതും,നിലവിലുള്ള ബ്ലോഗര്‍മാര്‍ ശില്‍പ്പശാലകളുമായി ബന്ധപ്പെട്ട്
ഒത്തുകൂടേണ്ടതും ബ്ലോഗിന്റെ ക്രിയാത്മകമായ വളര്‍ച്ചയുടെ ഭാഗമായി അവശ്യം നടക്കേണ്ടതായ കാര്യങ്ങളാണ്.

Anonymous said...

എറണാകുളം കാരിക്കാമുറി ക്രോസ് റോഡിലുള്ള(സൌത്ത് റെയില്‍വേ സ്റ്റേഷന് വളരെയടുത്താണിത്)ശിക്ഷക് സദനില്‍ ആലോചനായോഗം കൂടുന്നു, മെയ് രണ്ടിന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക്. പങ്കെടുക്കുക.(അധ്യാപകഭവനും ശിക്ഷക് സദനും ഒറ്റ കോമ്പൌണ്ടിലാണ്.)
ശിക്ഷക് സദന്റെ ഫോണ്‍ നം : 0484 237664
Mob: 9495425511(Prasad Mash-Shikshak Sadan)

വഴി കണ്ടുപിടിക്കാന്‍ എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ മാത്രം ഈ നംബറില്‍ വിളിക്കാം.
എന്റെ നംബര്‍ :9539137170

Anonymous said...

Phone No:0484 2376664
Mob No of Prasad Sir: 9495425511

Blog Academy said...

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ലിങ്ക് ക്ലിക്ക് ചെയ്യുക.
കൊച്ചി ശില്‍പ്പശാല 2010 മെയ് 30 ന്

Cartoonist said...

വേദി തീരുമാനിച്ചില്ലെങ്കില്‍...

ഇന്നലെ ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്കിലെ സെക്രട്ടറി ശ്രീ മുരളിയോട് സംസാരിച്ചു. ഒരു ദിവസം 1000 ക വരും. ചായ വേറെ. 100 പേര്‍ക്കിരിക്കാവുന്ന, ഫാനുള്ള, മേല്‍ക്കൂരയുള്ള ഹാള്‍ വേദിക്കു മുന്നിലുണ്ട്. വാഹനങ്ങളുടെ കലമ്പല്‍ സദാ ഉണ്ടാവും.കേള്‍ക്കാത്തവര്‍ക്ക് സുഖായിട്ട് കേള്‍ക്ക്വേം ചെയ്യാം.
മുരളി : 94479-85804

Anonymous said...

കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ നടത്താം.

Blog Academy said...

2010 മെയ് 30 ന് കൊച്ചിയിലെ കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.

ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ശില്പശാലയ്ക്ക് എല്ലാ ആശംസകളും.എനിക്ക് അന്നു തിരുവനന്തപുരത്താണു ഷൂട്ടിം‌ഗ്.ഒഴിവാക്കാൻ നിവൃത്തിയില്ല. എല്ലാവരോടും ക്ഷമ ചോദിക്കുന്നു.‌- ബാലൻ.

Unavailable said...

ഞാന്‍ ഒരു ബ്ലോഗ്‌ എഴുതുന്നുണ്ട്, അത്ര വലുതല്ലെങ്കിലും മോശമല്ലാത്ത നിലയില്‍ പോകുന്നു, എനിക്കും ശില്പശാലയില്‍ പങ്കെടുക്കനമെന്നുണ്ട്. പക്ഷേ ഞാന്‍ തിരുവന്തപുരത്തു നിന്നും അവിടെ ഇതിനായി എത്തുക പല കാരണങ്ങള്‍ കൊണ്ടും അസംഭവ്യമാണ്...തെക്കന്‍ കേരളത്തില്‍ എവിടെങ്കിലും ഇതൊന്നു സംഘടിപ്പിക്കുമോ...ഉവ്വെങ്കില്‍ ദയവായി എന്നെ അറിയിക്കണേ...എനിക്ക് നിങ്ങളെ പരിചയപെടനമെന്നുണ്ട്...
എന്‍റെ ആശംസകള്‍.
സ്നേഹ പൂര്‍വ്വം റൂബിന്‍

നിരക്ഷരൻ said...

ഒരു ബ്ലോഗ് അക്കാഡമി ശില്‍പ്പശാലയിലെങ്കിലും പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. മെയ് 26ന് മുന്നേ നാട്ടില്‍ എത്താനും ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കാനും പറ്റുമെന്നാണ് കരുതിയിരുന്നത്. പക്ഷെ ജോലിത്തിരക്ക് കാരണം അടുത്ത മാസം ആദ്യവാരത്തിലേ നാട്ടിലെത്തൂ. സ്വന്തം നാട്ടില്‍ ശില്‍പ്പശാല നടന്നിട്ടും പങ്കെടുക്കാന്‍ പറ്റാതെ പോകുന്നതില്‍ അതിയായ ദുഃഖമുണ്ട്. ശില്‍പ്പശാലയ്ക്ക് എല്ലാ ആശംസകളും നേരുന്നു.

ഡി .പ്രദീപ് കുമാർ said...

ഇപ്പോൾ താമസം അവിടെയല്ലെങ്കിലും കൊച്ചി 1987 മുതൽ എന്റെ നാടാണു.അതുകൊണ്ടു തീർച്ചയായും വരും.തിരക്കു കാരണം സംഘാടനത്തിൽ ഒട്ടും സഹകരിക്കാനായില്ല.മാദ്ധ്യമസുഹൃത്തുക്കൾക്കും മറ്റും SMS ചെയ്യുന്നുണ്ടു.
ക്ഷമിക്കുമെല്ലോ.
ആശംസകൾ

ശാന്ത കാവുമ്പായി said...

ശില്പശാലയ്ക്ക് എല്ലാ ആശംസകളും നേരുന്നു.

Translate