Friday, 6 August 2010

കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍‌കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.

കൊച്ചി ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്ന ഏല്ലാ ബ്ലോഗര്‍മാര്‍ക്കും, ബ്ലോഗ് വായനക്കാര്‍ക്കും, അതിന്റെ സംഘാടകര്‍ക്കും അഭിനന്ദനങ്ങളും, ആശംസകളുമറിയിക്കാം !!!

ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളും, സംഘാടകരെ നേരിട്ടു ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പറുകളും താഴെക്കൊടുത്ത ലിങ്കില്‍ ക്ലിക്കിയാല്‍ ലഭിക്കും.

ബ്ലോഗ് മീറ്റ്; അറിയിപ്പ്..

7 comments:

Blog Academy said...

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.

Visala Manaskan said...

എല്ലാവിധ ആശംസകളും. മീറ്റ് ഗംഭീരമാകട്ടെ... എഴുതുന്നവർക്ക് പ്രചോദനമാകാനും ബ്ലോഗിങ്ങിലേക്ക് പുതിയ പുതിയ ആളുകൾ വരുവാനും ഈ മീറ്റ് വഴിമരുന്നിടട്ടേ.

സ്നേഹത്തോടെ,
വിശാലം & കോ.

നിരക്ഷരന്‍ said...

അബുദാബിയിലെ ഒരു എണ്ണപ്പാടത്ത് കുടുങ്ങിപ്പോയതുകൊണ്ട് സ്വന്തം നാട്ടില്‍ നടക്കുന്ന ഈ മീറ്റില്‍ പങ്കെടുക്കാനാവാത്തതില്‍ അതിയായി ഖേദിക്കുന്നു.

മീറ്റിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഈ ബൂലോഗസംഗമം അതിമനോഹരമായി ആഘൊഷിക്കുമാറാകട്ടേ.... അടുത്തകൊല്ലം ഒത്തുകൂടുന്നതിന്റെ ദിനവും,സ്ഥലവും കൂടി ഏവരും കൂടി ഒരു തീരുമാനത്തിൽ എത്തിയാൽ ഞങ്ങളെപ്പോലെയുള്ള പ്രവാസി ബൂലോഗർക്ക് മുങ്കൂട്ടി ആയതിൽ പങ്കെടുക്കുന്നതിലേക്കുള്ള ചുവടുകൾ വെക്കുവാൻ സാധിക്കും....കേട്ടൊ ഇതിൽ പങ്കെടുത്ത് നമ്മുടെ ഈ എറണാകുളം മീറ്റ് വിജയിപ്പിക്കുന്ന എല്ലാബൂലോഗമിത്രങ്ങൾക്കും സകല വിധ ആശംസകളും,ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ.....

Anonymous said...

വൈകി അറിഞ്ഞതിനാല്‍ എത്താന്‍ സാധിച്ചില്ല..
അടുത്ത നീക്കത്തിന് ഭാവുകങ്ങള്‍

സായ് കിരണ്‍ Saikiran said...

എന്‍റെ പുതിയ ബ്ലോഗ്‌. വായിക്കുക, അഭിപ്രായം അറിയിക്കുക, Follow ചെയ്യുക. ഏവരെയും സ്വാഗതം ചെയ്യുന്നു >> www.dhaivam.blogspot.com

Rashmi S said...

Head hunters in Bangalore
Consultany in Bangalore
Serviced Apartments in Bangalore
SEO Services in Bangalore
SEO Services in India

Translate