Saturday, 25 December 2010

കമന്റുകളില്‍ ചിത്രം ചേര്‍ക്കുംബോള്‍

ബ്ലോഗില്‍ ചിത്രങ്ങളും,അനിമേഷനും,ചലച്ചിത്രങ്ങളും എല്ലാം ചേര്‍ക്കാനുള്ള സൌകര്യമുണ്ടെങ്കിലും കമന്റു ബോക്സുകളില്‍ അത്തരം സൌകര്യം ബ്ലോഗര്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ചില എച്ച് ടി എം എല്‍ കോഡുകളുടെ സഹായത്തോടെ കമന്റുകളില്‍ അത്തരം പൊടിക്കയ്കളെല്ലാം ഉള്‍പ്പെടുത്താമെന്ന് അറിയിച്ചുകൊണ്ട് മാത്തമറ്റിക്സ് ബ്ലോഗില്‍ ഒരു പോസ്റ്റ് കാണുന്നു. താല്‍പ്പര്യവും സാവകാശവുമുള്ളവര്‍ പ്രസ്തുത സൌകര്യം പരിശോധിച്ച് ബ്ലോഗര്‍മാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഉചിതമായിരിക്കും. ബ്ലോഗ് കമന്റുകളിലെ ചിത്രങ്ങള്‍ വളരെ മിതമായി മാത്രം ഉപയോഗിക്കുകയാണെങ്കില്‍ ശാസ്ത്ര-ചരിത്ര സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അനുഗ്രഹമാകാനിടയുണ്ട്. എന്നാല്‍, കമന്റുകള്‍ കൂടെക്കൂടെ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ സൌകര്യവും സമയവുമില്ലാത്തവര്‍ ഈ സൌകര്യം ഏര്‍പ്പെടുത്തിയാല്‍ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.കാരണം, വല്ലവരും നമ്മളുടെ കമന്റ് ബോക്സിലൂടെ വല്ല അശ്ലീല വെബ് ചിത്രമോ,വീഡിയോയോ അപ്പ്ലോഡ് ചെയ്താല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബ്ലോഗ് ഉടമക്കാകുമെന്നതിനാല്‍ ഈ സൌകര്യത്തിലേക്ക് ഏടുത്തു ചാടുന്നതിനു മുന്‍പ് ഏല്ലാ വശങ്ങളും ചിന്തിക്കേണ്ടതാണെന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.ഐടി.നിയമ പ്രകാരം ജാമ്യം ലഭിക്കാത്ത ഗുരുതരകുറ്റകൃത്യമായി അശ്ലീല ചിത്രങ്ങളുടെ പ്രസിദ്ധീകരണം കാരണമാകും.എന്നാല്‍,കമന്റ് ബോക്സില്‍ സ്റ്റാംബ് സൈസിലുള്ള കാര്യമാത്രപ്രസക്തമായ ചിത്രങ്ങള്‍ നന്നായിരിക്കുമെങ്കിലും വലിയ ചിത്രങ്ങള്‍ ഓര്‍ക്കുട്ട് ബസ്സ് എന്നിവയുടെ മുഖച്ഛായയും അസൌകര്യവും ബ്ലോഗിലേക്ക് പടരാന്‍ കാരണമാകുകയും,ബ്ലോഗിന്റെ ഗൌരവവും കാര്യമാത്രപ്രസക്തമായ വായനയുടേ വേഗതയും കുറക്കുമെന്നും തോന്നുന്നു.ഏതായാലും ഇത്തരം പുതിയ സാധ്യതകളെക്കുറിച്ചുള്ള അറിവു നല്‍കുന്ന മാത്സ് ബ്ലോഗിലെ പോസ്റ്റ് അഭിനന്ദനീയമാണ്.മാത്സ് ബ്ലോഗിലെ പ്രസ്തുത പോസ്റ്റിലേക്കുള്ള ലിങ്ക് താഴെ കൊടുക്കുന്നു.ലിങ്കില്‍ ക്ലിക്കി, പോസ്റ്റ് വായിക്കുക.
കമന്റില്‍ ഇപ്പോള്‍ ചിത്രവും ഉള്‍പ്പെടുത്താം

7 comments:

Blog Academy said...

കമന്റുകള്‍ കൂടെക്കൂടെ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ സൌകര്യവും സമയവുമില്ലാത്തവര്‍ ഈ സൌകര്യം ഏര്‍പ്പെടുത്തിയാല്‍ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.കാരണം, വല്ലവരും നമ്മളുടെ കമന്റ് ബോക്സിലൂടെ വല്ല അശ്ലീല വെബ് ചിത്രമോ,വീഡിയോയോ അപ്പ്ലോഡ് ചെയ്താല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബ്ലോഗ് ഉടമക്കാകുമെന്നതിനാല്‍ ഈ സൌകര്യത്തിലേക്ക് ഏടുത്തു ചാടുന്നതിനു മുന്‍പ് ഏല്ലാ വശങ്ങളും ചിന്തിക്കേണ്ടതാണെന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.ഐടി.നിയമ പ്രകാരം ജാമ്യം ലഭിക്കാത്ത ഗുരുതരകുറ്റകൃത്യമായി അശ്ലീല ചിത്രങ്ങളുടെ പ്രസിദ്ധീകരണം കാരണമാകും.

Hari | (Maths) said...
This comment has been removed by the author.
Hari | (Maths) said...

തീര്‍ച്ചയായും. ബ്ലോഗ് അക്കാദമി പറഞ്ഞതിനോട് ഞങ്ങളും യോജിക്കുന്നു. ഞങ്ങള്‍ ഈ സംവിധാനത്തെ ഒന്നു പരിചയപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളു. സംശയങ്ങളും പ്രശ്നങ്ങളുമായി എപ്പോഴും കമന്റുകള്‍ ഉണ്ടാകുമെന്നതു കൊണ്ട് തന്നെ മോഡറേഷന്‍ ഞങ്ങള്‍ക്കും സാധ്യമല്ല. അതു കൊണ്ട് ഈ സംവീധാനം മാത്​സ് ബ്ലോഗിലും താല്‍ക്കാലികമായിരിക്കും.

ഇത്തരത്തില്‍ കമന്റില്‍ മര്യാദാരഹിതമായി എഴുതിയ ഒരാള്‍ക്കെതിരെ മാത്​സ് ബ്ലോഗിന് പരാതി നല്‍കേണ്ടി വരികയും ആളുടെ വിവരങ്ങള്‍ സൈബര്‍ പോലീസ് കണ്ടെത്തുകയുമുണ്ടായ വിവരവും സൂചിപ്പിക്കട്ടെ.

കാഡ് ഉപയോക്താവ് said...

Blog Academy പറഞ്ഞതിനോട് യോജിക്കുന്നു. ബ്ലോഗ് design ചെയ്യുമ്പോൾ , വളരെ low band width വരെ ഉള്ള വായനാക്കാരെ കൂടി പരിഗണിക്കണം. കഴിയുന്നതും അലങ്കാരത്തേക്കാൾ , ഉള്ളടക്കത്തിനാണ്‌ പ്രാധാന്യം നൽകേണ്ടത്.
ക്രിസ്തുമസ്, നവവത്സര ആശംസകൾ
സസ്നേഹം ....
ജിയോജിബ്രമലയാളം.

ഒരു നുറുങ്ങ് said...

നല്ല അറിവ്,താങ്ക്സ്.
സാങ്കേതിക അറിവുകള്‍ ഏറെ ഗുണകരമാവുന്നത് അത് നല്‍കുന്ന നേട്ടങ്ങളെയും,കോട്ടളെയും വിലയിരുത്തിയാണല്ലോ.
ഇവിടെ മിസ്‌യൂസിന്‍ വളരെയധികം സാധ്യതയുള്‍ള ഒന്നായിത്തീരാന്‍ എല്ലാ ചാന്സുകളും ഈ ഓപ്ഷനില്‍ പതിയിരിക്കുന്നു.
വീഞ്ഞുണ്ടാക്കുന്നത് മുന്തിരിയില്‍ നിന്നായത്കൊണ്ട് ,അതിന്റെ കൃഷീയെ പ്രോത്സാഹിപ്പിക്കേണ്ടതില്ല് എന്നല്ല പറയുന്നത്.ഇത്തിരി സൂക്ഷ്മത പുലര്‍ത്തണം എന്ന് മാത്രമാണ്.

Salam Thattanichery said...

It is usefull information

Unknown said...

http://naduonline.tk/
THIS NEW BLOG
ITS JUST STARTING..
WHATS YOUR COMMENTS
YOU MUST WATCH YOU CAN SEE SOMETHING DIFFERENT
http://naduonline.tk/

Translate