Monday, 10 January 2011

ബ്ലോഗര്‍ അങ്കിള്‍ അന്തരിച്ചു (ചന്ദ്രകുമാര്‍)


ആദ്യം വിശ്വസിക്കാനായില്ല, സാജുവിന്റേയും കിരണ്‍ തോംബിലിന്റേയും പോസ്റ്റുകളില്‍ നിന്നാണ് മരണ വാര്‍ത്ത വായിച്ചത്. എന്നിട്ടും വിശ്വാസം പോരാഞ്ഞ് യാരിദിനെ വിളിച്ചു. സത്യം തന്നെ.ബ്ലോഗര്‍ അങ്കിള്‍ ഇന്നലെ വൈകീട്ട് അന്തരിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച്ച കൂടി അദ്ദേഹത്തെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു... വല്ലാത്ത ഷോക്കായിപ്പോയി ഈ മരണ വാര്‍ത്ത.
ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. കുളിമുറിയില്‍ നിന്നും പുറത്തുവരാത്തതുകണ്ട് വാതില്‍ തള്ളിത്തുറന്നപ്പോള്‍ മരിച്ചിരുന്നു. ഇപ്പോള്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു.
വിദേശത്തായിരുന്ന മകള്‍ എത്തിയിട്ടുണ്ട്. യു എസ്സില്‍ നിന്നും മകന്‍ കൂടി എത്തിച്ചേരാനുണ്ട്. നാളെ രാവിലെ 9 മണിക്കു ശേഷം അന്ത്യകര്‍മ്മങ്ങള്‍ നടക്കുമെന്ന് അങ്കിളിന്റെ ബ്രദര്‍ ഇന്‍ ലായില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ സൌകര്യമുള്ള ബ്ലോഗര്‍മാര്‍ അങ്കിളിനു അന്ത്യാഞ്ജലി അര്‍പ്പിക്കണം. സര്‍ക്കാര്‍ കെടുകാര്യസ്ഥതക്കെതിരേയും, അഴിമതിക്കെതിരേയും ബ്ലോഗിലൂടെ ഒറ്റക്ക് പൊരുതിയ നന്മനിറഞ്ഞ ധീരനാണ് അങ്കിള്‍.കേരള ബ്ലോഗ് അക്കാദമി തിരുവനന്തപുരം ശില്‍പ്പശാലയിലാണ് (തിരുവനന്തപുരം ബ്ലോഗ് ശില്പശാല-ചില ചിത്രങ്ങള്‍)അങ്കിളിനെ ആദ്യമായി കാണുന്നത്. നിസ്വാര്‍ത്ഥനായ ഉത്തമ മനുഷ്യസ്നേഹിയായിരുന്നു അങ്കിള്‍.
അങ്കിളിന്റെ(ചന്ദ്രകുമാര്‍)വീട്ടിലെ ഫോണ്‍ നംബര്‍: 0471-2360822


അങ്കിളിന്റെ ബ്ലോഗുകള്‍ :സര്‍ക്കാര്‍ കാര്യം http://sarkkaarkaryam.blogspot.com/
ഉപഭോക്താവ്  http://upabhokthavu.blogspot.com
കൂടുതല്‍ അറിയുന്നതിനും അങ്കിളിന്റെ വീട്ടിലേക്കുള്ള ഗ്ഗൂഗിള്‍ മാപ്പിനും ഈ ലിങ്കില്‍ ക്ലിക്കുക:
ബ്ലോഗർ അങ്കിൾ അന്തരിച്ചു

അങ്കിളിന് ആദരാഞ്ജലികള്‍

ഇതോടൊപ്പം കൊടുത്തിരിക്കുന്ന അങ്കിളിന്റെ ഫോട്ടോ ഹരീഷ് തൊടുപുഴ ചെറായി മീറ്റില്‍ വച്ച് എടുത്തിട്ടുള്ളതാണ്.

14 comments:

കൂതറHashimܓ said...

രാവിലെ ഗൂഗിള്‍ ബസ്സില്‍ നിന്നാണ് അറിഞ്ഞത്....
ഞാന്‍ ഫോളോ ചെയ്യുന്ന ചുരുക്കം ബ്ലോഗുകളില്‍ ഒന്നാണ് ഉപഭോക്താവ്... പുതു പോസ്റ്റുകള്‍ക്കിനി അവിടെ സ്ഥാനമില്ലെങ്കിലും എന്നും ഞാന്‍ ഇഷ്ട്ടപെടുന്ന ഒരു ബ്ലോഗായിരിക്കും അത്.
ബ്ലോഗിലൂടെ അങ്കില്‍ എന്നും നമ്മുടെ കൂടെ ഉണ്ടാവും .. എന്നും...

ചാണക്യന്‍ said...

പ്രിയ മാഷിന് ആദരാഞ്ജലികൾ....

ഇ.എ.സജിം തട്ടത്തുമല said...

ആദരാഞ്ജലികൾ!

kadathanadan:കടത്തനാടൻ said...

പ്രിയ മാഷിന് ആദരാഞ്ജലികള്‍....

Suresh Nair said...

priya unkil nu adaranjalikal...

ഒരു നുറുങ്ങ് said...

അങ്കിള്‍ സാറിന്‍ ആദരാഞ്ജലികള്‍:(
സന്തപ്തകുടുംബത്തിന്‍റേയും ബ്ളോഗ് സുഹൃത്തുക്കളുടേയും സന്താപത്തില്‍ പങ്ക് ചേരുന്നു.

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ബ്ലോഗുലകത്തിലെ സൌമ്യ മധുരമായ സാന്നിദ്ധ്യമായിരുന്നു അങ്കിൾ.
അദ്ദേഹത്തെ ആദ്യമായി കാണുന്നത് തിരുവനന്തപുരം ബ്ലോഗ് ശിൽ‌പ്പശാലയുടെ തലേന്നായിരുന്നു.ഒരു 20കാരന്റെ ചുറുചുറുക്കോടെ മറ്റുള്ളവർക്കൊപ്പം സംഘാടകനായി ഓടിനടന്ന അങ്കിൾ തന്റെ ബ്ലോഗുകളിലൂടെ നടത്തിയത് അർത്ഥവത്തായ ഇടപെടലുകളായിരുന്നു.തർക്കങ്ങളിൽ നയതന്ത്രജ്ഞതയോടെ ഇടപെട്ടു.പുതിയ ബ്ലോഗർമാർക്ക് ഗുരുവും വഴികാട്ടിയുമായി.ഏറ്റവുമൊടുവിൽ കണ്ടത് ചെറായി മീറ്റിലായിരുന്നു.....ഇനി അങ്കിളില്ല.ആ സ്മരണയ്ക്ക് മുന്നിൽ നമിക്കുന്നു.ആദരാജ്ഞലികൾ.

പട്ടേപ്പാടം റാംജി said...

ആദരാഞ്ജലികള്‍.

വേണു venu said...

ആദരാജ്ഞലികള്‍.

keralafarmer said...

ഇന്ന് രാവിലെ 11.30 AM ന് സംസ്കാര ചടങ്ങുകള്‍ തൈയ്ക്കാട് ശാന്തി കവാടത്തില്‍ നടക്കും.

Areekkodan | അരീക്കോടന്‍ said...

ചില സെറ്റിംഗ്സ് ചേഞ്ച് ചെയ്യാനായി ലോഗ് ഇന്‍ ചെയ്തപ്പോഴാണ് കൊട്ടോട്ടിയുടെ “കല്ലുവച്ച നുണകള്‍”ഇല്‍ ഈ വാര്‍ത്ത കണ്ടത്.ശരിക്കും ഞെട്ടി.സര്‍ക്കാര്‍ ജീവനക്കാരനായ ഞാനും എന്റെ ആവശ്യങ്ങള്‍ക്കും അനിയന്റെ ആവശ്യങ്ങള്‍ക്കും അങ്കിളുമായി സംസാരിക്കാറുണ്ടായിരുന്നു.ഇനി ആ സ്വരം ഇല്ല എന്ന് ഓര്‍ക്കുമ്പോള്‍ ദു:ഖം തോന്നുന്നു.

എബി ജോൻ വന്‍നിലം said...

ആദരാഞ്ജലികള്‍ !

Satheesh Haripad said...

ആദരാഞ്ജലികൾ

ബെഞ്ചാലി said...

ആദരാഞ്ജലികള്‍ !

Translate