Thursday, 28 May 2009

ക്രിമിനലുകള്‍ക്കെതിരെ പ്രതികരിക്കുക !

പ്രിയമുള്ള ബ്ലോഗ് സുഹൃത്തുക്കളെ,
അറിവിന്റെയും,അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും ലോകമായ ബ്ലോഗില്‍ പുതിയ അറിവുകളേയും,ചിന്തകളേയും ഉള്‍ക്കൊള്ളാനാകാത്തവിധം മനസ്സ് ഇടുങ്ങിപ്പോയ ചില ക്രിമിനല്‍ മനസ്സുകളുടെ ക്ഷുദ്രപ്രവര്‍ത്തികള്‍ ആരംഭിച്ചത് ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ.
അഭിപ്രായങ്ങള്‍ക്ക് പകരമായി അഭിപ്രായവും,അശയങ്ങള്‍ക്ക് പകരമായി ആശയങ്ങളും നിരത്തി ആരോഗ്യകരമായി,വ്യക്തിവിദ്വേഷമില്ലാതെ സഹിഷ്ണുതയോടെ പ്രവര്‍ത്തിക്കാന്‍ വിവേചന രഹിതമായ വേദിയൊരുക്കുന്ന ബ്ലോഗിനെ
തകര്‍ക്കാനാകില്ലെങ്കിലും, ബ്ലോഗിനെ സുരക്ഷിതമല്ലാത്ത ഒരു മാധ്യമമായി പേരുദോഷം വരുത്തിയെങ്കിലും സ്വതന്ത്ര ആശയവിനിമയത്തിനു തടയിടുക/താമസം വരുത്തുക എന്ന ലക്ഷ്യമുള്ളവരാണ് ഈ ക്രിമിനല്‍ മനസ്സുകള്‍ക്കുള്ളതെന്നു തോന്നുന്നു.

കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റും, നമ്മുടെ ബൂലോകത്ത് സ്നേഹ സംവാദം,ഖുറാന്‍ പഠനം,യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ ഇ.എ.ജബ്ബാര്‍ മാഷെയാണ് ഇത്തവണ മത ഭ്രാന്തന്മാരായ ചില ക്രിമിനലുകള്‍ ആക്രമിക്കാന്‍ കോപ്പുകൂട്ടുന്നത്.
ജബ്ബാര്‍ മാഷിന്റെ യുക്തിവാദം ബ്ലോഗിന്റെ കോപ്പിയെടുത്ത് ഇവര്‍ ജബ്ബാര്‍ മാഷുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായ ഒരു ബ്ലോഗ് തുടങ്ങിയതായി കാണുന്നു. അതില്‍ ജബ്ബാര്‍ മാഷുടെ പടം നെടുകെ കീറിയ വിധത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കൂടാതെ, വ്യാജമായി ചമച്ചുണ്ടാക്കിയ ജബ്ബാര്‍ മാഷുടെ ഐഡിയില്‍ ഇവര്‍ കമന്റുകളുമെഴുതിയിരിക്കുന്നു. ജബ്ബാര്‍ മാഷിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ പോസ്റ്റുകളും,കമന്റുകളും അദ്ദേഹത്തിന്റെ ഐഡിയില്‍ തന്നെ എഴുതിപ്പിടിപ്പിച്ച് ബ്ലൊഗ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുക,അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഇകഴ്ത്തിക്കാണിക്കുക തുടങ്ങിയ ന്യായീകരിക്കാനാകാത്ത പ്രവര്‍ത്തികളാണ് ഈ ക്രിമിനലുകള്‍ ആരംഭിച്ചിരിക്കുന്നത്.

മറ്റൊരു വ്യക്തിയുടെ ഐഡി വ്യാജമായി നിര്‍മ്മിക്കുന്നതും,അന്യന്റെ ഐഡിയില്‍ ബ്ലോഗ് എഴുതുന്നതും, കമന്റെഴുതുന്നതും അങ്ങേയറ്റം അധാര്‍മ്മികമായ പ്രവര്‍ത്തിയായതിനാല്‍ ഇത്തരം ക്രിമിനലുകളെ സത്യത്തിന്റെ വെളിച്ചത്തില്‍ തുറന്നുകാണിക്കേണ്ടതും, ഒറ്റപ്പെടുത്തേണ്ടതും ബ്ലോഗിന്റെ സ്വാതന്ത്യവും, വളര്‍ച്ചയും ഉറപ്പുവരുത്താന്‍ ആവശ്യമാണ്.

ഈ ക്രിമിനലുകളുടെ ദ്രോഹപ്രവര്‍ത്തി ജബ്ബാര്‍ മാഷിന്റെ വ്യക്തിപരമായ പ്രശ്നമല്ലെന്നും, എല്ലാ ബ്ലോഗേഴ്സിനുമെതിരായുള്ളതും , ബ്ലോഗ് എന്ന സ്വതന്ത്രമാധ്യമത്തിനെതിരെയുള്ളതുമായ അസഹിഷ്ണുതപൂണ്ട ക്രിമിനലുകളുടെ ദ്രോഹപ്രവര്‍ത്തിയാണെന്നും മനസ്സിലാക്കി ഈ സംഭവത്തെ നാം നോക്കിക്കാണേണ്ടിയിരിക്കുന്നു.
പ്രതിഷേധിക്കുക...,
പ്രതികരിക്കുക....!!!
1) ക്രിമിനല്‍ വിളയാട്ടം ബ്ലോഗിലും. (ഇതു സംബന്ധിച്ച ജബ്ബാര്‍ മാഷുടെ ബ്ലോഗിലെ പോസ്റ്റ്.)
2) ക്രിമിനലുകള്‍ നിര്‍മ്മിച്ച ജബ്ബാര്‍ മാഷിന്റെ വ്യാജ ബ്ലോഗ്

158 comments:

Blog Academy said...

ഈ ക്രിമിനലുകളുടെ ദ്രോഹപ്രവര്‍ത്തി ജബ്ബാര്‍ മാഷിന്റെ വ്യക്തിപരമായ പ്രശ്നമല്ലെന്നും, എല്ലാ ബ്ലോഗേഴ്സിനുമെതിരായുള്ളതും , ബ്ലോഗ് എന്ന സ്വതന്ത്രമാധ്യമത്തിനെതിരെയുള്ളതുമായ അസഹിഷ്ണുതപൂണ്ട ക്രിമിനലുകളുടെ ദ്രോഹപ്രവര്‍ത്തിയാണെന്നും മനസ്സിലാക്കി ഈ സംഭവത്തെ നാം നോക്കിക്കാണേണ്ടിയിരിക്കുന്നു.
പ്രതിഷേധിക്കുക...,
പ്രതികരിക്കുക....!!!

അപ്പൂട്ടന്‍ said...
This comment has been removed by the author.
സി. കെ. ബാബു said...

മലർന്നു് കിടന്നു് തുപ്പിയാൽ വീഴുന്നതു് സ്വന്തം മുഖത്തുതന്നെ. "ഇനിയും അങ്ങനെതന്നെ തുപ്പൂ" എന്നു് ആർത്തുവിളിക്കുന്നവരുണ്ടു്. നാറ്റം മൂലം അകന്നു് നിൽക്കുന്നവരുമുണ്ടു്. ഏതു് വിഭാഗത്തിന്റേതാണു് ശരിയായ നിലപാടെന്നു് ബോധമുള്ള മനുഷ്യർക്കറിയാം.

അപ്പൂട്ടന്‍ said...

വ്യാജബ്ലോഗില്‍ തുടക്കത്തില്‍ ജബ്ബാര്‍ മാഷിന്റെ കീറാത്ത ഫോട്ടോ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ജബ്ബാര്‍ മാഷ്‌ തന്റെ ബ്ലോഗില്‍ ഉപയോഗിച്ചിരുന്ന അതേ ഫോട്ടോ. പിന്നീട് അത് മാറ്റുകയായിരുന്നു.

ഇത്തരത്തില്‍ നടത്തുന്ന സ്വഭാവഹത്യക്കെതിരെ എന്റെ പ്രതിഷേധം ഞാന്‍ ഇവിടെ കൂടി രേഖപ്പെടുത്തട്ടെ.

അനില്‍ശ്രീ... said...

ഇന്നാണ് ഇത് കണ്ടത്. ചെയ്തത് ആരായാലും ഒരിക്കലും ന്യായീകരിക്കാനാവില്ല. നാളെ ഇത് പലര്‍ക്കും സംഭവിക്കാം...സഹിഷ്ണത എന്നത് തൊട്ടു തീണ്ടിയില്ലാത്ത ഒരു സമൂഹത്തിലെ ഏതോ കുബുദ്ധികള്‍ ചെയ്ത ഈ പ്രവൃത്തിയില്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു.

ആർപീയാർ | RPR said...

കേസായില്ലേ.... ബാക്കി കാത്തിരുന്നു കാണാം. ഇതുപോലെയുള്ള എല്ലാ ക്രിമിനലുകൾക്കും ഒരു പാഠമാകട്ടേ ഇത്. ശക്തമായി പ്രതിഷേധിക്കുന്നു...

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ബ്ലോഗുകളിലും മതാന്ധത ബാധിച്ച ക്രിമിനലുകള്‍ കൈയേറ്റം നടത്താന്‍ തുടങ്ങിയിരിക്കുന്നു.ഇത് ഒരു കുറ്റകൃത്യമായിക്കണ്ട് പരിഹാരനടപടി സ്വീകരിക്കണം.

hAnLLaLaTh said...

...പ്രതിഷേധിക്കുന്നു...

chithrakaran:ചിത്രകാരന്‍ said...

കുറ്റകരമായ ആള്‍മാറാട്ടത്തിലൂടെ ബ്ലോഗര്‍മാരെ കബളിപ്പിക്കുകയും,ജബ്ബാര്‍ മാഷെ വ്യക്തിപരമായി അപമാനിക്കുകയും ചെയ്യുന്ന വ്യാജബ്ലോഗിന്റെ നിര്‍മ്മാതാക്കള്‍ തങ്ങളുടെ തെറ്റു മനസ്സിലാക്കി നിര്‍വ്യാജം മാപ്പുപറയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
(അവര്‍ വിശ്വസിക്കുന്ന ദൈവത്തിന്റെയും, അവരുടെ
മാതാപിതക്കളുടേയും മഹത്വം നിലനിര്‍ത്താന്‍ മാത്രം!)
സസ്നേഹം.

santhoshhk said...

നിന്ദ്യം എന്ന് പറയുന്നില്ല. അത് ചെയ്ത പണിയുടെ ഗൗരവം കുറക്കും. ഇത് ക്രിമിനല്‍ ഗൂഢാലോചന തന്നെ. ഇവരെ ബൂലോഗ മധ്യത്തില്‍ തുറന്നു കാട്ടുക. നിയമ നടപടി എന്തു മാത്രം വിജയിക്കും എന്നറിഞ്ഞുകൂടാ.

അനില്‍@ബ്ലോഗ് said...

ഇതൊക്കെ സംഭവിച്ചില്ലങ്കിലല്ലേ അത്ഭുതമുള്ളൂ.
ഒരു വ്യാജ ഐഡി ഉണ്ടാക്കി എന്ന് വച്ച് തൂക്കൊല്ലാനൊന്നും വകുപ്പില്ലെന്ന് ആര്‍ക്കാണറിയാത്തത്?
പക്ഷെ അവര്‍ക്കറിയാത്ത ഒന്നുണ്ട്, ആയിരക്കണക്കിനു നിഷ്പക്ഷമതികള്‍, വിവിധ മത വിഭാഗങ്ങളിലു പെടുന്നവര്‍ വായിക്കുന്നൊരു ബ്ലോഗ്ഗാണത്. തീര്‍ച്ചയായും “ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ” എന്ന അനുമാനത്തിലെത്താന്‍ വലിയ ബുദ്ധി വൈഭവം ഒന്നും വേണ്ട. അതിലുമുപരി ഇന്ന് മുതല്‍ ആ ബ്ലോഗില്‍ ചില വീഡിയോകളും പോസ്റ്റുകളും കാണുന്നു. വളരെ വ്യക്തമായി പറഞ്ഞാല്‍ നിച്ച് ഓഫ് ട്രൂത്തിന്റ് എം.എം.അക്ബറുമായുള്ള സംവാദമാ‍ണതിലൊന്ന്. അവര്‍ക്കും അവര്‍ പിന്തുണക്കുന്ന വിഭാഗത്തിനും തന്നെ ഇതിന്റെ ചീത്തപ്പേര്, അതിന് കോടതിയിലൊന്നും പോകണ്ട.
ജബ്ബാര്‍ മാഷിന്റ്റെ കയ്യില്‍ ആദ്യ സ്ക്രീന്‍ ഷോട്ട് കാണും എന്ന് കരുതുന്നു, എന്തായാലും എന്റ്റെ കയ്യില്‍ ഉണ്ട്.

ഉറുമ്പ്‌ /ANT said...

സഹിക്കാനാവന്നുണ്ടാവില്ല. അതാവും ഇങ്ങനോക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്‌. എന്റെ പ്രതിഷേധം അറിയിക്കുന്നു.

മുക്കുവന്‍ said...

ശക്തമായി പ്രതിഷേധിക്കുന്നു...

ചാണക്യന്‍ said...

ഒരാളിന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുന്നത് കുറ്റകരമല്ലെ?
ആള്‍മാറാട്ടത്തിനു തുല്യമായ കുറ്റകരമായ പ്രവര്‍ത്തിയെന്നാണ് തോന്നുന്നത്...

ജബ്ബാര്‍ മാഷിന്റെ അഭിപ്രായങ്ങളോട് നേരിട്ട് സംവദിക്കാന്‍ കഴിയാതെ ഉത്തരം മുട്ടിയപ്പോള്‍ മാനസികാവസ്ഥ തകരാറിലായതിന്റെ ബഹിര്‍സ്ഫുരണമാവാം ഇത്തരം ചെയ്തികള്‍ക്ക് പിന്നില്‍...

ഈ കുറ്റകരമായ പ്രവര്‍ത്തിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു....

ജബ്ബാര്‍ മാഷിനു എല്ലാവിധ പിന്തുണയും സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു....

കാലം said...

തെമ്മാടിത്തം ആരും ചെയ്താലും അത് തെമ്മാടിത്തം തന്നെയാണ്. സംശയിമില്ല. ഒരു വിശ്വാസി ചെയ്താല്‍ അത് രണ്ട് തെമ്മാടിത്തമാണ്. ഒന്ന് അതിനിരയായവനോട്, രണ്ടാമത് അവന്റെ വിശ്വാസത്തോടും.

യുക്തിവാദിയായ ജബ്ബാറിന് മുസ് ലീങ്ങളുടെ വേദ ഗ്രന്ഥമായ ഖുര്‍ ആന്റെ പേരില്‍ ബ്ലോഗ് തുടങ്ങാമെങ്കില്‍ യുക്തിവാദം എന്ന പേരില്‍ മറ്റൊരു ബ്ലോഗര്‍ക്കും ബ്ലോഗ് തുടങ്ങാന്‍ പാടില്ലാ എന്ന് തീരുമാനിക്കുന്നതാരാണ്? അങ്ങിനെ വല്ല നിയമവുമുണ്ടോ. അങ്ങിനെയാണെങ്കില്‍ ബ്ലോഗിലെ ഏറ്റവും വലിയ ക്രിമിനല്‍ ജബ്ബാറാ‍ണ്.

എന്റെ അനുഭവത്തില്‍, യുക്തിവാദികളോളം അസഹിഷ്ണുക്കളും, മറ്റുള്ളവരുടെ വിശ്വാസ വികാരങ്ങളെ സ്വന്തം പൊട്ട യുക്തി ഉപയോഗിച്ച് മുറിവേല്പിക്കുന്നവരും മറ്റാരുമുണ്ടെന്ന് തോന്നുന്നില്ല.
ഒരാളുടെ വിശ്വാസാചാരങ്ങളെ അസത്യങ്ങളും വിവരക്കേടുകളും വിളിച്ച് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് മഹത്വ വത്ക്കരിക്കാന്‍ ശ്രമിക്കുന്ന ചില പുകഴ്ത്തു പാട്ടുകാര്‍ക്ക് ഇതൊരുത്സവമാണ്.

ദയാവായി വിശ്വാസി സുഹൃത്തുക്കള്‍ ഇവര്‍ക്കിതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കരുത് എന്നപേക്ഷിക്കുന്നു. കാരണം നിങ്ങളില്‍ നിന്ന് ഇത്തരം പ്രതികരണമാണ് യഥാര്‍ത്തത്തില്‍ അവരാഗ്രഹിക്കുന്നത്. അതിന് അവര്‍ നിങ്ങളെ‍ അല്ല ആക്ഷേപിക്കുക നിങ്ങളുടെ വിശ്വാസത്തെയാണ്. ജബ്ബാര്‍ ഇസ് ലാമിനെ മാത്രമാണ് ടാര്‍ജ്ജറ്റ് ചെയ്യുന്നത്. വിശ്വാസികളെ പ്രകോപിച്ച് അതില്‍ നിന്ന് മുതലെടുക്കുക എന്നത് ജബ്ബാറിന്റെ ഒരു തന്ത്രമാണ്. പ്രകോപിതനാക്കിയിട്ട് പറയും കണ്ടില്ലേ ഇവര്‍! ഇവരുടെ ആദര്‍ശമാണ് ഇവരെ ഇങ്ങനെയാക്കിയത്.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ ഉത്തമം രോഗം വരാതെ നോക്കുന്നതാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ മനസ്സിലാക്കും.

ചാര്‍വാകന്‍ said...

താലിബാന്‍ പടിക്കലോളമെത്തി.മതേതരരും ,യുക്തി ബോധമുള്ളവരുമോക്കെ
വല്ല കുണ്ടിലുമൊളിക്കുക.

sherriff kottarakara said...

On going through the all post by Jabbaar I am realising that what was Jabbar's will or what he was expecting , it was done. The person who did the crime supported the wishes of Jabbar.

കാട്ടിപ്പരുത്തി said...

ഒരാളുടെ ഐഡെന്റിറ്റി തെറ്റിദ്ധരിപ്പിക്കും വിധം ഉപയോഗിക്കുന്നത് തീര്‍ച്ചയായും അപലനീയമണു- അതിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു- പക്ഷെ, അതിന്നിടയിലെ വരികള്‍ക്കിടയിലെ മുസ്ലിം വിരോധം മൊത്തം ബ്ലോഗുകാരെ പ്രതിനിധാനം ചെയ്യുന്ന കേരള ബ്ലോഗ് അക്കാഡമി നല്‍കുന്നതിന്നെതിരെയും പ്രതിഷേധമറിയിക്കുന്നു- ബ്ലോഗ് ഒരു സ്വതന്ത്ര സംവിധാനമാണു- അവിടെ ഹിന്ദുവിന്നും മുസ്ലിമിന്നും കമ്യൂനിസ്റ്റുകാരന്നും കോങ്രസ്സുകാരന്നും ലീഗുകാരന്നും കവിത എഴുതുവാനറിയുന്നവനും അറിയാത്തവനും കൃസ്ത്യാനിക്കും ഇതൊന്നുമില്ലാത്തവന്നും അവരുടെ ആശയങ്ങളെ പ്രചരിപ്പിക്കാനും കോറിയിടാനും അവസരമുണ്ട്-

ജബ്ബാര്‍മാഷിന്റെ ഐഡി വ്യാജമായി നിര്‍മ്മിക്കുന്നതും,അന്യന്റെ ഐഡിയില്‍ ബ്ലോഗ് എഴുതുന്നതും, കമന്റെഴുതുന്നതും അങ്ങേയറ്റം അധാര്‍മ്മികമായ പ്രവര്‍ത്തിയായതിനാല്‍ ഇത്തരം ക്രിമിനലുകളെ സത്യത്തിന്റെ വെളിച്ചത്തില്‍ തുറന്നുകാണിക്കേണ്ടതും, ഒറ്റപ്പെടുത്തേണ്ടതും ബ്ലോഗിന്റെ സ്വാതന്ത്യവും, വളര്‍ച്ചയും ഉറപ്പുവരുത്താന്‍ ആവശ്യമാണ് എന്നു അക്കാഡമി ആവശ്യപ്പെടുമ്പോള്‍ ഇങ്ങിനെ ആരില്‍ നിന്നുമുണ്ടായാലും അക്കാഡമിയുടെ നിലപാട് ഇതേരീതിയില്‍ ആണു എന്ന് പ്രഖ്യാപിക്കുക കൂടി ആകണം -

ഏത് ബ്ലോഗറും ഏതു ആശയം കൈകാര്യം ചെയ്യുമ്പോഴും അതിനെ സ്വന്തമായ ഐഡിയില്‍ പ്രതികരിക്കുവാനുള്ള സ്വാതന്ത്ര്യവും അക്കാഡമിയുടെ താത്പര്യമാകണമല്ലോ-

കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റും, നമ്മുടെ ബൂലോകത്ത് സ്നേഹ സംവാദം,ഖുറാന്‍ പഠനം,യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ ഇ.എ.ജബ്ബാര്‍ മാഷെയാണ് എന്ന അക്കാഡമിയുടെ വിലയിരുത്തല്‍ ഒരു മുസ്ലിം എന്ന നിലയില്‍ ഞാന്‍ നിരാകരിക്കുന്നു- അയാളുടെ പ്രചരണ സ്വാതന്ത്ര്യത്തെ മാനിക്കുന്നതോടൊപ്പം അതിനെ വ്യാജ ഐഡി ഉപയോഗിച്ചു നേരിടുന്ന രീതിയെ എതിര്‍ക്കുന്നതോടൊപ്പം നിഷ്പക്ഷത പുലര്‍ത്തേണ്ട ഒരു സംഘടനയുടെ ഔദ്യോഗികമായ ഈ കമെന്റ് പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു- അതല്ല കേരള ബ്ലോഗ് അക്കാഡമിയുടെ ഔദ്യോഗിക നിലപാട് മുസ്ലിം വിരോധമാണെങ്കില്‍ അത് കൂടി അറിയിക്കുമല്ലോ?

സന്തോഷ്‌ പല്ലശ്ശന said...

പ്രതിഷേധിക്കുന്നു

Blog Academy said...

പ്രിയ കാട്ടിപ്പരുത്തി,
ദയവായി വരികള്‍ക്കിടയില്‍ വായിക്കാതിരിക്കുക.
വരികള്‍ക്കിടയില്‍ വായിക്കാന്‍ തുടങ്ങുംബോള്‍
നാം യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്നുപോകുകയും,
ആശയവിനിമയം അവസാനിക്കുകയും,അത് വ്യക്തി വിരോധം തീര്‍ക്കാനുള്ള
വേദിയായി അധപ്പതിക്കുകയും ചെയ്യും.

ഇതിനെ ബ്ലോഗ് അക്കാദമിയുടെ നിലപാടിലെ ശുദ്ധിയെക്കുറിച്ചുള്ള ചര്‍ച്ചയാക്കുന്നത് ഇവിടെ പ്രതിപാദിച്ചിരിക്കുന്ന കുറ്റകൃത്യത്തില്‍ നിന്നും
ശ്രദ്ധ വ്യതിചലിക്കാന്‍ ഇടയാക്കുമെന്നതിനാല്‍
ഈ പോസ്റ്റില്‍ അക്കാര്യം ചര്‍ച്ചചെയ്യാതിരിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.

വ്യാജമായി അന്യരുടെ ഐഡിയില്‍ പോസ്റ്റ് എഴുതുന്നതും,കമന്റെഴുതുന്നതും ആള്‍മാറാട്ടം പോലുള്ള
കുറ്റകൃത്യമാണെന്ന് താങ്കളും വിശ്വസിക്കുന്ന നിലക്ക്
താങ്കളുടെ മൂല്യബോധത്തോട് ബ്ലോഗ് അക്കാദമിയും
പങ്കുചേരുകയും ഇത്തരം പ്രവര്‍ത്തി ആരു ചെയ്താലും
കുറ്റകരമാണെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു.
ജാതിയോ,മതമോ,വിശ്വാസമോ,അവിശ്വാസമോ,
ധനിക ദരിദ്ര ഭേദഭാവമോ ഈ അടിസ്ഥാനപരമായ
മൂല്യബോധത്തെ ബാധിക്കാതിരിക്കാന്‍
എല്ലാ ബ്ലോഗേഴ്സും പ്രതിബദ്ധതയുള്ളവരാകേണ്ടിയിരിക്കുന്നു.

ഇ.എ.ജബ്ബാര്‍ എന്ന ബ്ലോഗറോട് ആശയപരമായി യോജിക്കാതിരിക്കുമ്പോഴും, കാട്ടിപ്പരുത്തിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായ ആശയമായിരുന്നിട്ടുകൂടി
അയാളുടെ ആശയ പ്രചരണ അവകാശത്തിനുവേണ്ടി
വാദിക്കാന്‍ മാന്യതകാണിച്ച താങ്കളുടെ മഹനീയ മാതൃക മറ്റു ബ്ലോഗേഴ്സ്കൂടി മനസ്സിലാക്കട്ടെ എന്നാശിക്കുന്നു. ആ മൂല്യബോധത്തിന്റെ വ്യപനത്തിനുവേണ്ടിയാണ് ഈ പോസ്റ്റ്.

താങ്കളുടെ മനസ്സിലെ നന്മക്കു നന്ദി.

ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന
ഏവര്‍ക്കും ബ്ലോഗിലെ ആശയ വിനിമയ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നന്ദി.

കാട്ടിപ്പരുത്തി said...

കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റും, നമ്മുടെ ബൂലോകത്ത് സ്നേഹ സംവാദം,ഖുറാന്‍ പഠനം,യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ എന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ ബ്ലോഗ് വായിക്കുന്ന ആര്‍ക്കുമറിയാം അദ്ദേഹം ഇസ്ലാമിനെ വിമര്‍ശിക്കാന്‍ ഉണ്ടാക്കിയ ബ്ലോഗുകള്‍ ആണിവയെന്നത്- അതയാളുടെ സ്വാതന്ത്ര്യം- അക്കാര്യങ്ങള്‍ എടുത്തെഴുതി എന്റെ വിശ്വാസം ജീര്‍ണ്ണത നിറഞ്ഞതും അന്ധവിശ്വാസവുമാണെന്നും അതിന്നെതിരെ എഴുതുന്ന ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് അറിവിന്റെതും വെളിച്ചം നിറഞ്ഞതുമാണുമെന്നും പ്രഖ്യാപിക്കാന്‍ ബ്ലോഗ് അക്കാഡമി ആരാണു-?

ജബ്ബാര്‍മാഷിന്റെ എഴുത്തിനെ വിമര്‍ശിക്കാനോ വിശകലനം ചെയാനോ അല്ല ഇവിടെ ഞാന്‍ തുനിയുന്നത്- വ്യാജ ഐ ഡി യെ എതിര്‍ക്കുന്നു എന്ന പേരില്‍ ബ്ലോഗ് അക്കാഡമി നടത്തിയ ഈ പരാമര്‍ശത്തെ സൂചിപ്പിക്കാനാണു-
എന്റെ വിശ്വാസം ചോദ്യം ചെയ്യുമ്പോള്‍ ഞാന്‍ പ്രതികരിക്കില്ലെന്നു കരുതുന്നുവോ- അതും ഒരു സ്വതന്ത്ര ബാനറില്‍

ചിന്തകന്‍ said...

ഒരാളുടെ ഐഡിയില്‍ അപരന്റെ കടന്നുകയറ്റത്തില്‍ പ്രതിഷേധിക്കുന്നതോടപ്പെം കാട്ടിപ്പരുത്തിയുടെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുകയും ചെയ്യുന്നു.

കേരള ബ്ലോഗ് ആക്കാദമിയുടെ അനാവശ്യ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണെമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ക്രിമിനലുകളെ ഒറ്റപ്പെടുത്തുക

ചാണക്യന്‍ said...

കാട്ടിപ്പരുത്തി,

അക്കാഡമിക്ക് മുസ്ലീമിനോടൊ മറ്റ് ജാതി മത രാക്ഷ്ട്രീയ സംഘടനകളോടോ യാതൊരു വിധത്തിലുമുള്ള എതിര്‍പ്പോ പ്രീണനമോ ഇല്ല. ജബ്ബാര്‍ മാഷിന്റെ അഭിപ്രായ സ്വാതന്ത്ര്യ പ്രകടനത്തിനു പിന്തുണ നല്‍കുന്ന അതേ പ്രാധാന്യത്തോടെ തന്നെ താങ്കളുടെ എതിര്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയും അക്കാഡമി മുന്നിലുണ്ടാവും.

അക്കാഡമിയിലെ പോസ്റ്റിലെ വിഷയം വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ജബ്ബാര്‍ മാഷിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് എതിരെയുള്ള പ്രതിഷേധമാണ്. ചര്‍ച്ച വഴി മാറിപ്പോകരുത് എന്ന് ആഗ്രഹമുണ്ട്.

chithrakaran:ചിത്രകാരന്‍ said...

ഏതെങ്കിലും മത വിശ്വാസമോ,ദൈവ വിശ്വാസമോ,
മത വിരുദ്ധതയോ,ദൈവനിഷേധമോ,മറ്റെന്തെങ്കിലും ആശയ സംവാദമോ ഇവിടെ
പ്രസക്തമല്ല.
വ്യാജ ബ്ലോഗുകാര്‍ ചെയ്തത് ശരിയോ തെറ്റോ
എന്നതു മാത്രമാണ് ഇവിടെ വിഷയം.

ആ വിഷയത്തില്‍ നിന്നും വ്യതിചലിപ്പിച്ചുകൊണ്ട്
കുറ്റക്കാരില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുന്നത് കുറ്റക്കാരോടുള്ള അനുഭാവത്തിന്റെ ഗോപ്യപ്രകടനമായേ
കാണാനാകു.
കുറ്റം ചെയ്തവര്‍ക്ക് കൂട്ടു നില്‍ക്കല്‍.
അഥവ കുറ്റം ആവര്‍ത്തിക്കാനുള്ള പ്രോത്സാഹനം !
അതു ന്യായമല്ല,ധര്‍മ്മമല്ല...സുഹൃത്തുക്കളെ.

Shihab Mogral said...

തന്റെ പോസ്റ്റുകളഖിലവും ഇസ്‌ലാം വിമര്‍ശനത്തിനു വേണ്ടി മാത്രം കുറിക്കുന്ന ബ്ലോഗറാണു ജബ്ബാര്‍ മാഷ്. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താത്ത വിധം തന്റെ ആശയങ്ങളെ അതിന്റെ എല്ലാ തീവ്രതയോടെയും അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു തന്നെ ബ്ലോഗിലൂടെ ശക്തമായി എതിര്‍ക്കപ്പെടുന്നുമുണ്ട് എന്നിരിക്കെ ഒരു വ്യാജബ്ലോഗ് സൃഷ്ടിച്ച് കുഴപ്പം സൃഷിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അത് ബാലിശവും അപലപനീയവമാണ്‌. പ്രതിഷേധത്തില്‍ പങ്കു ചേരുന്നു.

കാട്ടിപ്പരുത്തി സൂചിപ്പിച്ച കാര്യവും അവഗണിക്കാനാവില്ല. വരികള്‍ക്കിടയിലെ വായനയെ ഒഴിവാക്കാനും ചര്‍ച്ച വഴി തിരിച്ചു വിടാതിരിക്കാനും ബ്ലോഗ് അക്കാദമി ആവശ്യപ്പെടുമ്പോഴും, പോസ്റ്റില്‍ ധ്വനിക്കുന്ന ഇസ്‌ലാം വിരോധം നിലനില്‍ക്കുന്നുണ്ട്. "ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും, ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗര്‍" എന്ന് ജബ്ബാര്‍ മാഷിനെ പുകഴ്ത്തുമ്പോള്‍ അവിടെ മനപൂര്‍‌വ്വമായാലും അല്ലെങ്കിലും ഇസ്ലാം ജീര്‍ണ്ണിച്ചതാണെന്ന് ധ്വനിക്കുന്നുണ്ട്. ഇസ്‌ലാമിലെ അന്ധവിശ്വാസങ്ങളെ ചൂണ്ടിക്കാണിച്ച് സമുദായത്തിനിടയില്‍ സമുദ്ധാരണം നടത്തുകയല്ലല്ലോ അദ്ദേഹം ചെയ്യുന്നത്. മറിച്ച് ഇസ്‌ലാമിനെ മൊത്തത്തിലാണ്‌ അദ്ദേഹം വിമര്‍ശിക്കുന്നത്. ജീര്‍ണ്ണതയ്ക്കെതിരെ വെളിച്ചം പകരുന്നു എന്ന് ബ്ലോഗ് അക്കാദമി അദ്ദേഹത്തിന്‌ സാക്ഷ്യപത്രം നല്‍കുമ്പോള്‍ പിന്നെ മറ്റെന്താണു വായനക്കാര്‍ മനസ്സിലാക്കേണ്ടത്... ?

തീര്‍ച്ചയായും ബ്ലോഗ് അക്കാദമി മുന്നോട്ടു വെച്ച പ്രതിഷേധത്തില്‍ പങ്കു ചേരുന്നതോടൊപ്പം ഈ അനാവശ്യ പരാമര്‍ശം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു.

ന്യായവും ധര്‍മ്മവും നിലനില്‍‌ക്കട്ടെ !

കേരള ബ്ലോഗ് അക്കാദമി said...

കേരള ബ്ലോഗ് അക്കാദമി എല്ലാ മനുഷ്യരുടെയും പൊതുവേദിയാണ്. അവിടെ ജാതിഭേദം മതദ്വേഷമേതുമില്ല.

ചെറിയപാലം said...

ബ്ലോഗ് അക്കാദമിയുടെ പ്രതിക്ഷേധത്തിൽ പങ്കു ചേരുന്നതിനോടൊപ്പം,.. ഒരു വിശ്വാസ സമൂഹത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ മുഴുവൻ വികലമാക്കി ചിത്രീകരിക്കുന്ന ജബ്ബാർമാഷിനെ വെള്ളപൂശാനുപയോഗിച്ച വരികളിലെ അസഹിഷ്ണുതയിലും പ്രതിക്ഷേധമറിയിക്കുന്നു.

ബ്ലോഗ് അക്കാദമി എല്ലാ മനുഷ്യരുടെയും പൊതുവേദിയെങ്കിൽ, അപക്വമായ പ്രസ്ഥാവനകൾ
മുറിവേൽക്കപ്പെടുന്ന ഒരു വിഭാഗത്തിൽ പെട്ട മനുഷ്യരെ അക്കാദമി മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കുന്നുവോ?

ചിന്തകന്‍ said...

പ്രിയ ചിത്രകാരന്‍

ഒരു കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ. തെറ്റു ചെയ്തവരെ അപലപിക്കുന്നതില്‍ യാതൊരു വിധത്തിലുമുള്ള സങ്കോചമോ അവരോട്എന്തെങ്കിലും തരത്തിലുള്ള സഹാതാപമോ ഇവിടെ പ്രതികരിച്ച വിശ്വാസികള്‍ക്കാര്‍ക്കും ഇല്ലാ എന്നത് യാതൊരു സംശയത്തിന് ഇടയില്ലാത്ത വിധം ഇവിടെ വ്യക്തമാക്കുകയാണ്. അതേ സമയം ജബ്ബാര്‍ മാഷിന് ഇങ്ങനെ ഒരു സുവര്‍ണ്ണാവസരം ഉണ്ടാക്കി കൊടുത്ത വ്യക്തിയോടുള്ള ശക്തമായ പ്രതിഷേധം ഇവിടെ രേഖപെടുത്തുകയും ചെയ്യുന്നു.

ആ വിഷയത്തില്‍ നിന്നും വ്യതിചലിപ്പിച്ചുകൊണ്ട്
കുറ്റക്കാരില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുന്നത് കുറ്റക്കാരോടുള്ള അനുഭാവത്തിന്റെ ഗോപ്യപ്രകടനമായേ
കാണാനാകു.
ചിത്രകാരന്‍ ഇത് പറയുന്നത് ജബ്ബാര്‍ മാഷിന്റെ അതേ ചിന്താഗതിക്കാരന്‍ ആയത് കൊണ്ട് മാത്രമാണ് എന്ന് സൂചിപ്പിക്കട്ടെ. താങ്കളുടെ പ്രസ്താവനകളിലെ അസഹിഷ്ണുത ഇതിന് മുമ്പ് കമന്റുകളില്‍ പ്രകടമായിട്ടുണ്ട്. ഇത്തരം ഒരവസരം ജബ്ബാര്‍ മാഷ് കൊതിക്കുന്നത് പോലെയാണ് ജബ്ബാര്‍ മഷുടെ ബ്ലോഗിലെ കാര്യങ്ങള്‍. അതെന്ത് തന്നെയായാലും അത് അദ്ദേഹത്തിന്റെ ബ്ലോഗിലെ സ്വതന്ത്ര്യമായി വക വെച്ചു കൊടുക്കുന്നു.

ഈ അവസരം മുതലെടുത്ത് കേരള ബ്ലോഗ് അക്കാദമി ഇസ് ലാമത വിശ്വാസികളെ മൊത്തം ഇകഴ്ത്തുന്ന തരത്തില്‍ പോസ്റ്റിട്ടത് തികച്ചും തെറ്റായ കാര്യമാണെന്നതില്‍ സംശയമേ വേണ്ട. എല്ലാ മനുഷ്യര്‍ക്കും അഭിപ്രാ‍യങ്ങളുണ്ട്. ഒരാളുടെ അഭിപ്രയാത്തോട് നം യോജിച്ചില്ലെങ്കിലും, അയാളുടെ അഭിപ്രയത്തോട് നാം അസഹിഷ്ണുതയോടും, പരിഹാസ്യതയോടും സമീപിക്കേണ്ടതില്ല. തന്റെത് മാത്രം ശരി എന്ന് വിശ്വസിച്ചോളൂ.അതിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അപ്പോള്‍ ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി. അപരനും അങ്ങിനെ തന്നെ യാണ് കരുതുന്നതെന്ന്. അപരനില്‍, നമുക്ക് തെറ്റെന്ന് കരുതുന്ന കാര്യം ശരികളായി ആരും അംഗീകരിക്കേണ്ടതില്ല. അതേ സമയം അപരന്റെ അഭിപ്രായങ്ങളോടും വിശ്വാ‍സങ്ങളോട് സഹിഷ്ണുതാ പരമായ ഒരു സംസ്കാരം നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട് എന്ന് കൂടി ഇവിടെ സൂചിപ്പിക്കട്ടെ

എല്ലാവര്‍ക്കും നന്മ മാത്രം ആശംസിച്ച് കൊണ്ട്

സസ്നേഹം
ചിന്തകന്‍

ലൂസിഫര്‍ said...

ഈ ബീമാപള്ളി എഴുതി കൂട്ടിയതൊക്കെ ഹൈന്ദവരെ അപമാനിക്കലാണെന്ന് ആര്‍ക്കും തോന്നാതിരുന്നത്എന്താണാവോ ? ഒരു ചെറിയ സംശയം മാത്രമാണേ ? ഒന്നൂടെ , ഈ ഇസ്ലാമെന്ന സംഭവം വിമര്‍ശനതീതം ആണോ , കട്ടിപ്പരുത്തി സാറേ ?

കാട്ടിപ്പരുത്തി said...

ബ്ലോഗ് അക്കാഡമി- പരാമര്‍‌ശം പിന്‍‍‌വലിക്കാതെയോ എഡിറ്റ് ചെയ്യാതെയോ നിങ്ങളുടെ ഈ ന്യായീകരണമുണ്ടല്ലോ- അത് ഇപ്പൊഴും നിങ്ങള്‍ പറയുന്നിടത്തു നില്‍‌ക്കുന്നു എന്നതിനുള്ള തെളിവല്ലെ- മുസ്ലിങ്ങളെ അക്കാഡമി പിന്തുണക്കണമൊന്നൊന്നും ആവശ്യപ്പെട്ടിട്ടില്ല- ജബ്ബാര്‍ മാഷിന്റെ വിമര്‍‌ശനങ്ങള്‍ക്കു മാന്യമായ രീതിയില്‍ തന്നെ മറുപടി കൊടുക്കാറുണ്ട്- അത് വ്യക്തി വിരോധമായി കാണാറുമില്ല- എല്ലാവരും എന്റെ ചിന്താഗതിക്കാരാവുമെന്നോ ആവണമെന്നോ ഒരു വാശിയുമില്ല- ബ്ലോഗ് അക്കാഡമി ഒരു പ്രശ്നത്തെ ബ്ലോഗര്‍ക്കിടയില്‍ കൊണ്ടു വരുമ്പോള്‍ അതിന്റെ മര്യാദകളിലൂടെ ചെയ്തോളൂ- ഇനി ബ്ലോഗ് അക്കാഡമിയുടെ നിലപാടതാണെങ്കില്‍ ഞങ്ങള്‍ക്കും ആ വീക്ഷണത്തിലൂടെ നോക്കി കണ്ടാല്‍ മതിയല്ലോ- ബ്ലോഗ് അക്കാഡമി ഒന്നു വിമര്‍ശിച്ചാല്‍ പൊളിഞ്ഞു പോകുന്ന ഇസ്ലാമാണെങ്കില്‍ അങ്ങണ്ട് പൊളിഞ്ഞു പോട്ടേന്നേ-


ചിത്രകാരന്‍ - നിങ്ങള്‍ പറയുന്നതെ പ്രസക്തമാവുകയുള്ളൂ എന്നും മറ്റുള്ളവര്‍ പറയുന്നതൊന്നും പ്രസക്തമല്ലെന്നും പറയാന്‍ ബ്ലോഗിലെ പുതിയ തമ്പുരാനൊന്നുമല്ലല്ലോ?

ബീമാപള്ളി / Beemapally said...

ജബ്ബാര്‍ മാഷിനെതിരെയുള്ള ഇത്തരം നീക്കങ്ങള്‍ അപലപനീയം തന്നയാണ്. ഇതിന്റെ പിന്നില്‍ ആരാണെങ്കിലും അതില്‍ നിന്ന് പിന്മാറാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സഹിഷ്ണത കൈകൊണ്ടു കൊണ്ട് യുക്തിപരമായി സംവദിക്കുക. ഇസ്ലാം സത്യമാണെങ്കില്‍ അതിന്റെ പ്രബോധന രീതിയും നേരായ വഴിയിലുടെയകട്ടെ.

കേരള ബ്ലോഗ് അക്കാഡമി മലയാള ബ്ലോഗിന്റെ പൊതു വേദിയാണെങ്കില്‍ മതാന്തതയുടെയും മതനിരാസത്തിന്റെയും പക്ഷം അവര്‍ ചേരേണ്ടതില്ല.

കേരള ബ്ലോഗ് അക്കാഡമിയുടെ പോസ്റ്റിലെ ചില വരികള്‍ അപലപനീയം തന്നയാണ്. ഒരു പക്ഷേ ജബ്ബാര്‍ മാഷിനെ പ്രതിരോധിക്കാന്‍ ചിലര്‍ തിരഞ്ഞെടുത്ത തെറ്റായ വഴിയേക്കാളും വലിയ തെറ്റ്..

കാലം said...

ശ്രീ ജബ്ബാറിന്റെ ബ്ലോഗിലെ "ക്രിമിനനല്‍ വിളായാട്ടം ബോഗ്ലിലും" എന്ന പോസ്റ്റിന് ഞാന്‍ ഒരു കമന്റ് ഇട്ടിരുന്നു. അത് അദ്ദേഹം പ്രസിദ്ധീകരിച്ചില്ല. എന്നാല്‍ അതേരൂപത്തിലുള്ള ഒരു കമന്റ് ഞാന്‍ ഇവിടെയും ഇട്ടിരുന്നു. അതിന്റെ ആദ്യം ഭാഗം ഒഴിവാക്കി കൊണ്ട് ശ്രീ ജബ്ബാര്‍ അത് അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഇവിടെ ഒരു കമന്റായി പ്രസിദ്ധീകരിച്ചിരിക്കൂന്നു. ഇതിലടങ്ങിയ യുക്തിയൊന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു.

ശ്രീ ജബ്ബാറിന്റെ വിമര്‍ശിക്കാനുള്ള അവകാശങ്ങളെ ആരും ചോദ്യം ചെയ്യേണ്ടതില്ല. അദ്ദേഹത്തിന്റെ അതേ ഐഡിയില്‍ ബ്ലോഗുണ്ടാക്കിയ ഒരാളെയും ന്യായീകരിക്കുന്നുമില്ല. മാത്രമല്ല അതി രൂക്ഷമായി തന്നെ അത് ചെയ്ത വ്യക്തിയോട് പ്രതിഷേധവുമുണ്ട്.


പിന്നെ എന്ത് കൊണ്ട് മുകളില്‍ പറഞ്ഞ തരത്തിലുള്ള ഒരു കമന്റിട്ടത് എന്ന് ചോദിച്ചാല്‍, ഇങ്ങനെ ഒരു തെറ്റു ചെയ്യുന്നതിലേക്ക് ആ വ്യക്തിയെ എത്തീച്ചതില്‍ ജബ്ബാറിന് അനല്പമായ പങ്കുണ്ട് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്. ഒരാള്‍ മറ്റൊരാളുടെ വിശ്വാങ്ങളെ അന്റെ വിശ്വാസാദര്‍ശങ്ങളുടെ യുക്തിപയോഗിച്ച് മുറിവേല്‍പിക്കാന്‍ ശ്രമിക്കുമ്പോഴാണല്ലോ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.

വിയോജിപ്പുകളോട് ശ്രീ ജബ്ബാറിന് കടുത്ത അസഹിഷ്ണുതയുണ്ടെന്നതിന്റെ തെളിവാണ് ഞാന്‍ ഇവിടെയെട്ട കമന്റെടുത്ത് മറ്റൊരു രൂപത്തില്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ അവതരിപ്പിച്ച് എന്നത്.

ശ്രീ ജബ്ബാറിന് ഓശാനക്കാരായി ഒരു പാ‍ട് പേരുണ്ട്. ഇസ് ലാമിന്റെ ഗുണങ്ങളോന്നും താങ്കള്‍ പറയുന്നില്ലല്ലോ മാഷേ എന്ന് ചോദിച്ചാല്‍ ശ്രീ ജബ്ബാര്‍ സ്ഥിരമായി പറയുന്ന ഒരുത്തരമുണ്ട്. “അത് പറയാന്‍ ഇവിടെ ഒരുപാട് പേരുണ്ട് എന്നാല്‍ എന്റെ പണി ഇസ്ലാമിനെ വിമര്‍ശിക്കുക എന്നുള്ളത് മാത്രമാണ്”. ലോകത്തരെങ്കിലും ഇങ്ങനെ രീതി സ്വീകരിച്ചാല്‍ അയാളുടെ വിമര്‍ശനം ഗുണകാശാ പരമാണെന്ന് ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ കഴിയുമോ? ശ്രീ ജബ്ബാറിനോടും അദ്ദേഹത്തിന്റെ സപ്പോര്‍ട്ടെഴ്സിനോടും എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ള നിങ്ങള്‍ വിമര്‍ശിച്ചോളൂ. പക്ഷേ അത് പ്രതിപക്ഷ ബഹുമാനത്തോടും മാന്യമായ ഭാഷയിലും ആയിരുന്നാല്‍ വളരെ നല്ലത്. വിശ്വാസികളുടെ ഊഷ്മാവ് അളാക്കാനാണ് നിങ്ങള്‍ സംവദിക്കുന്നതെങ്കില്‍ ചില അവിവേകിളെങ്കിലും നിങ്ങളുടെ വലയില്‍ വീണും പോകുന്നുണ്ട് എന്നത് ഒരു സത്യമാണ്. അവരെ കുറിച്ച് എനിക്ക് പറയാനുള്ളത് അവര്‍ അവരുടെ വിശ്വാത്തെ യഥാവിധി ഉള്‍ക്കൊണ്ടിട്ടില്ലാ എന്നതാണ്.

ബീമാപള്ളി / Beemapally said...
This comment has been removed by the author.
ea jabbar said...
This comment has been removed by the author.
കാലം said...

ശ്രീ ജബ്ബാര്‍
താങ്കള്‍ മോഡറേറ്റ് ചെയ്ത കമന്റിനെ കുറിച്ച് നിഷേധിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

‘നീച വൃത്തി‘യെ ആരും എവിടെയും ന്യായീകരിച്ചിട്ടില്ല ശ്രീ ജബ്ബാര്‍. എന്നാല്‍ ‘നീചവൃത്തി‘യുടെ പ്രേരകത്തെ ഒഴിവാക്കാമായിരുന്നു എന്നാണ് സൂചിപ്പിച്ചത്.

kadathanadan said...

ബ്ലോഗ്‌ അക്കാദമിയുടെ സജീവമായ ശ്രദ്ധക്ക്‌-....സ്വാതന്ത്ര്യം,ആത്മസാക്ഷാൽക്കാരം,ധർമ്മം ,ആനന്ദം എന്നിവയിലോരോന്നിന്നും മത,ജാതി,ഗോത്ര,ലിംഗ,ദേശ,വംശ,വ്യക്തിവ്യത്യാസമനുസരിച്ച്‌ ഇഷ്ടാനിഷ്ടങ്ങളുണ്ടാവാം.ഇഷ്ടമുള്ളത്‌ തെരഞ്ഞെടുക്കാൻ വ്യക്തികൾക്കുള്ള അവകാശത്തെ വിട്ടു വീഴ്ച്ചയില്ലാതെ അക്കാദമി ഉയർത്തിപ്പിടിക്കണം,അത്തരമൊരു ഉയർന്ന ജനാധിപത്യ ആവിഷ്കാര സാദ്ധ്യത ബ്ലോഗ്‌ മാധ്യമത്തിനകത്ത്‌ ആശാ വഹമായി ഒളിഞ്ഞു കിടക്കുന്നുണ്ട്‌.അതു പ്രത്യക്ഷമോ,പരോക്ഷമമോ ആയ നിശിത വിമർശ്ശനങ്ങൾക്ക്‌ അതീതമായി എന്തെങ്കിലും നിലനിൽക്കണമെന്നോ ചോദ്യം ചെയ്യാൻ പാടില്ലെന്നോ ഉള്ള നിലപാട്‌ അക്കാദമിക്ക്‌ എടുക്കാൻ കഴിയില്ല.അപ്പോഴും ശാസ്ത്രത്തിന്റെ സീമകൾക്കപ്പുറമാണ് ആത്യന്തിക സത്യം നിലകൊള്ളുന്നതെന്നും മതത്തിന്ന് മാത്രമേ അതു വെളിപ്പെടുത്താനാവൂ എന്ന ശാസ്ത്ര വിരുദ്ധ നില പാടിന്ന് വഴങ്ങാൻ അക്കാഡമിക്ക്‌ കഴിയില്ലല്ലോ.സങ്കുചിത്വംകൊണ്ട്‌ ഇടുങ്ങിപ്പോയ വരകൾപ്പുറം എത്തിനോക്കാനും കടക്കാനും ആർജ്ജവം ഉണ്ടാക്കുന്ന ഊർജ്ജം പകരാൻ അക്കാഡമിക്ക്‌ നിർഭയം കഴിയണം...ആശങ്കവേണ്ട ജനാതിപത്യത്തിന്റെ ബീജങ്ങളിൽ നിന്നും കരുത്തുറ്റ നാമ്പുകൾ മുളപൊട്ടി പൂത്തുലയും.......

അപ്പൂട്ടന്‍ said...

കാട്ടിപ്പരുത്തി പറഞ്ഞതില്‍ കാര്യമില്ലാതില്ല. ഏറെ കഷ്ടപ്പെടാതെ തന്നെ ഇത്തരത്തില്‍ ഒരു വ്യാഖ്യാനം സാധ്യമാണെന്നതിനാല്‍, അത്തരം വാചകം എഴുതിയതിന്റെ പിന്നിലെ ഉദ്ദേശ്യത്തെ സംശയിക്കാതെ തന്നെ പറയട്ടെ, അത് ഒഴിവാക്കുന്നതായിരിക്കും ഉചിതം. എഴുതാപ്പുറം വായിച്ചുവോ ഇല്ലയോ എന്നത് എഴുതിയ വ്യക്തിക്ക് മാത്രമായി തീരുമാനിക്കാനാവില്ലല്ലോ. അത്തരത്തില്‍ ഒരു മുസ്ലിം വിരോധം ഇല്ലെങ്കില്‍ തെറ്റിദ്ധാരണകള്‍ നീക്കാനെങ്കിലും ആ വാചകം ഒഴിവാക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

ബ്ലോഗ്‌ അക്കാദമി നിഷ്പക്ഷമായി നില്ക്കുന്നുണ്ടെന്നു തന്നെയാണ് ഞാന്‍ മനസിലാക്കുന്നത്‌, പക്ഷെ അത് ചോദ്യം ചെയ്യപ്പെടാനുള്ള അവസരം ഉണ്ടാക്കരുതെന്ന് അപേക്ഷിക്കുന്നു. തെറ്റുകള്‍ തിരുത്തി നമുക്ക് മുന്നോട്ടു പോകാം, അതല്ലേ വേണ്ടത്.

കാട്ടിപ്പരുത്തി said...
This comment has been removed by the author.
കാട്ടിപ്പരുത്തി said...

ജബ്ബാര്‍ മാഷ് എന്റെ ഒരു വ്യാജ ഐ‌ഡി ഉണ്ടാക്കിയതിനെ കുറിച്ച് അകാഡമി എന്തു പറയുന്നു-

ഞാന്‍ അതിനെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടിട്ടുന്ണ്ട്-

< a href="http://yukthivaadam.blogspot.com/2009/05/2.html/">
ജബ്ബാര്‍ മാഷും അപരനും ചാണക്യസൂത്രങ്ങളും < /a >

എന്റെ പോസ്റ്റ്-
www.yukthivaadam.blogspot.com

ചാണക്യന്‍ said...

കാട്ടിപ്പരുത്തി,

താങ്കളുടെ ആരോപണത്തില്‍ കഴമ്പുള്ളതായി തോന്നുന്നില്ല..

കാട്ടിപ്പരുത്തി said...

ചാണക്യന്‍-
അക്കാദമിയുടെ ഒരു ചിത്രം കിട്ടുന്നുണ്ട്-
ഹ ഹ ഹ-
ഇനി ഉണ്ടാക്കുന്ന രംഗം ഫോട്ടൊ ചെയ്തോ അല്ലെങ്കില്‍ യുറ്റുബിലാക്കിയോ കാണിച്ച് തരാം-
കഴമ്പിക്കണേ സാറെ

ചാണക്യന്‍ said...

കാട്ടിപ്പരുത്തി ,
സ്വാഗതം നടക്കട്ടെ..സാര്‍...

കാലം said...

കഴമ്പ് സ്വജന പച്ചത്ത് മാത്രമേ കാണൂ കാട്ടിപരുത്തി. ഇവരെ ല്ലാം കൂടി ഒരു ഗ്രൂപാ, ആള്‍ക്കാരെ മൊത്തം യുക്തിവാദികളും നിരീശ്വരന്‍ മാരും ആക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുവാന്നേ ..:)


എന്നിട്ട് മനുഷ്യ പച്ചത്താ ന്ന് ഒരു വാദവും. ദൈവ വിശ്വാസമുള്ളവരാരും മഞ്ചമാരല്ലായിരിക്കും. :(

അനില്‍@ബ്ലോഗ് said...

ജബ്ബാര്‍ മാഷ് കാട്ടിപ്പരുത്തിയുടെ വ്യാജ ഐഡി ഉണ്ടാക്കിയെന്ന് !!

ഭയങ്കര തമാശ തന്നെ.

അപ്പൊള്‍ കാട്ടിപ്പരുത്തിയാണോ ജബ്ബാര്‍ മാഷിന്റ്റെ ഡ്യൂപ്പ്? അല്ലാതെ ഇത്തരം ബാലിശമായ ഒരു ആരോപണം ഉന്നയിക്കുമോ?
ഏത്രയോ വര്‍ഷങ്ങളായി പുസ്തകങ്ങളിലൂടെയും ബ്ലോഗിലൂടെയും ആളുകള്‍ വായിക്കുന്ന ഒരു വ്യക്തിയാണ് ഇ.എ.ജബ്ബാര്‍.അതിനനുസരിച്ച് ഭീഷണികളും ഉണ്ട്. വ്യാജ പ്രൊഫൈല്‍ എന്ന ഇന്റര്‍നെറ്റ് പാര ആദ്യമായിരിക്കും.

ഏതാ‍യാലും കാര്യങ്ങള്‍ നടക്കട്ടെ.

ea jabbar said...
This comment has been removed by the author.
കാട്ടിപ്പരുത്തി said...

അനില്‍-
ചില സത്യങ്ങള്‍ അത്ര സുഖകരമായിരിക്കില്ല- അപ്പൊ പിന്നെ തമാശയാക്കുകയാണു നല്ലത്-

ഈ ഭീഷണിക്കഥകളെല്ലാം ഞാനൊരു സംഭവമാണെന്ന തോന്നലിലുള്ള ഒരു മാനസികവുമാവാമെന്നേ-

കാട്ടിപ്പരുത്തി said...

വളവന്‍-

ea jabbar said...
This comment has been removed by the author.
കാട്ടിപ്പരുത്തി said...

ഏ- യു-എ-ഇ- ഗവര്‍മെന്റ് എന്റെ പോക്കറ്റിലല്ലെ-ഞാന്‍ പറഞ്ഞതെല്ലാം കേള്‍ക്കാന്‍ - നല്ല പീടിപാടാ-

വല്ല തെളിവുമുണ്ടെങ്കില്‍ പറ മാഷെ- ഉരുളാതെ-

കാട്ടിപ്പരുത്തി said...

ബ്ലോഗിട്ടെത് എയുതാനാ - അല്ലാതെ കൊത്തുംകല്ലാടാനല്ല-
അത് മനസ്സിലായിട്ടില്ല-

ചാണക്യന്‍ said...

ജബ്ബാര്‍ മാഷിന്റെ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച ക്രിമിനലുകളെ തിരിച്ചറിയുക....

കാട്ടിപ്പരുത്തി said...

തിരിച്ചറിയണം- ചാണക്യാ- അതാണെനിക്കും വേണ്ടത്-
അതിനിങ്ങനെ മുദ്രാവാക്യം വിളിച്ചാല്‍ കിട്ടുമൊ?

ചാണക്യന്‍ said...

കാട്ടിപ്പരുത്തി,
ജബ്ബാര്‍ മാഷിന്റെ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച ക്രിമിനലിനെ ഏകദേശം തിരിച്ചറിഞ്ഞു...ആ ക്രിമിനലിന്റെ ഫോട്ടോം ചില്ലിട്ട് വക്കണോ യുടൂബിലാക്കണോ എന്നാലോചിക്യാണ്...

കാട്ടിപ്പരുത്തി said...

അത് നിന്റെ മനസ്സമാധാനത്തിനു നല്ലതാണെങ്കില്‍ അങ്ങിനെ ആയിക്കോട്ടെ

കാട്ടിപ്പരുത്തി said...

ഒപ്പം ഒരു പൂവ് ചെവിയിലും വെച്ചോളുട്ടോ

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹി.....

കാട്ടിപ്പരുത്തി said...

സ്വന്തമായ അസ്ഥിത്വത്തെ സംശയമുള്ളവര്‍‌ക്കു വ്യാജനും ഇരുളും മറയുമെല്ലാം വേണ്ടി വന്നേക്കും- അവര്‍‌ക്കു അവനവനെപ്പോലെ മറ്റുള്ളവരെയും തോന്നും- ആ - നാലാളുകളുടെ ജല്‍‌പനമോ തെളിവുകളൊ - ഏതാണു സത്യമെന്നു വായനക്കരില്‍ ചിലരെങ്കിലും മനസ്സിലാക്കുമായിരിക്കും

അപ്പൂട്ടന്‍ said...

ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി രണ്ടു സുഹൃത്തുക്കള്‍ ബഹമുണ്ടാക്കുന്നതു ഖേദകരം തന്നെ.

പരിചിത മുഖങ്ങളെ തന്നെ ഇത്തരം മുന്‍വിധിയോടുകൂടി കാണാതിരുന്നു കൂടെ? ഇത്തരം അനാരോഗ്യകരമായ ചര്‍ച്ചകള്‍ ബ്ലോഗില്‍ വേണോ? നേരിട്ടെതിര്‍ക്കാന്‍ കെല്പില്ലാത്ത ചില തലകളില്‍ ഉദിച്ചതാണ്‌ ഈയൊരു പദ്ധതി. അതിനെ എതിര്‍ക്കുന്പോള്‍ തന്നെ വ്യക്തമായ തെളിവുകള്‍ ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരി എറിയുന്നത് ഇത്തരം ഗൂഢപദ്ധതിയുടെ സൂത്രധാരര്‍ക്ക് കൂടുതല്‍ ശക്തി പകരുകയെ ഉള്ളു.

മുത്തപ്പന്‍muthapan said...

ഭീഷണിയുടെ സ്വരമാണല്ലോ കുറ്റവാളികളുടെ വക്കീലന്മാരായി ഇവിടെ കമന്റെഴുതിയ മാന്യ ബ്ലോഗര്‍മാരില്‍ നിന്നും ഉണ്ടാകുന്നത്.
കുറ്റവാളികളും,വക്കീലന്മാരും ഒന്നുതന്നെയോ
എന്നാണ് ഇപ്പോള്‍ ശങ്കിക്കേണ്ടിവരുന്നത്.

ആദ്യം സമ്മര്‍ദ്ദം,
അതിനു വഴങ്ങുന്നില്ലെന്നുകാണുംബോള്‍
ഭീഷണി !അക്കാദമിയുടെ പടം,യൂട്യൂബ്,മാങ്ങാത്തൊലി.....

ബ്ലോഗ് ഒരു സാംസ്ക്കാരിക മാധ്യമമാണെന്ന് മനസ്സിലാക്കാതെ ഒരു മതത്തിനും അതിന്റെ വിശ്വാസികള്‍ക്കും ചീത്തപ്പേരുണ്ടാക്കന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണല്ലോ ...
കഷ്ടം.

ea jabbar said...
This comment has been removed by the author.
കാട്ടിപ്പരുത്തി said...

ചാണക്യനെന്ന സിനിമ കോഴിക്കൊട്ടെ ബ്ലുഡയമെണ്ടില്‍ കളിക്കുന്ന കാലം - അവര്‍ കുറച്ച് പോസ്റ്റെറുകള്‍ അവിടെയും ഇവിടെയും കോണ്‍ഗ്രസ്സിന്റെയും മാര്‍കിസ്റ്റുപാര്‍ട്ടിയുടെയും പേരില്‍ ഒട്ടിച്ചു വച്ചു - എന്നിട്ടു പിറ്റേന്നു പേപ്പറിലൊരു പരസ്യമിട്ടു- പ്രതിപക്ഷവും ഭരണപക്ഷവും ചാണക്യനെതിര്-ചിലര്‍‌ക്കു ചീപ് പബ്ലിസിറ്റി വേണമായിരിക്കും- അതിനു ചില നെറികേടുകള്‍ ചെയ്യും - ജബ്ബാറങ്ങിനെ ചെയ്തു എന്നു ഞാന്‍ പറയുന്നില്ല- കാരണം എനിക്കറിയില്ല അയാള്‍ തന്നെയാണൊ അയാളുടെ പേരിലുള്ള വ്യാജ ബ്ലോഗ് ഉണ്ടാക്കിയതെന്നു- അറിയാത്തത് പറയാന്‍ എന്റെ മതം എന്നെ അനുവദിക്കുന്നില്ല-

കൂടുതല്‍ വായനക്ക്-

http://yukthivaadam.blogspot.com/2009/05/2.html

കൊണ്ടോട്ടിമൂസ said...

ജബ്ബാര്‍ മാഷെ,
ഈ ഹറാം പിറന്നോന്മാരോട് പോയി പണി നോക്കാന്‍ പറ...ഇവന്റെയൊക്കെ മുഖമൂടി അഴിയുമ്പോള്‍ ഉണ്ടാവുന്ന ഏനക്കേട് കണ്ടില്ലാന്ന് വയ്ക്ക് മാഷെ...

കാട്ടിപ്പരുത്തി said...

നിങ്ങള്‍ ഏതു പേരില്‍ ബ്ലൊഗ് ഉണ്ടാക്കിയാലും എനിക്കെന്താ- ഞാനെന്താ എല്ലാറ്റിനെയും ശരിയാക്കിയെടുക്കുമെന്ന കരാറിലൊന്നുമല്ലല്ലോ-

നിങ്ങള്‍ക്കെതിരെ ഒരു ഗ്രൂപ് ഉണ്ടാക്കാന്‍ നിങ്ങളെന്താ വലിയ ഒരു സംഭവമാണെന്നെനിക്കു തോന്നണ്ടേ- ഇവിടെ അതിനൊന്നുമുള്ള നേരമില്ല മാഷെ- അതിനൊക്കെ വേറെ ആളെ നോക്ക്

കാലം said...

മൂസ സ് ഡാക്ടറെ ആരുടെ എന്ത് അയീന്ന കാര്യ പറേണത് ..ങ്ങള നേതാവിന്റെ മുഖം മൂടി തന്ന്യാ അയിഞ്ഞോണ്ടിരിക്ക്യ്ന്നത്.

ഇസ് ലാമിനെ വിമര്‍ശിക്കാന്‍ ലോകത്ത് വേറാരുല്യത്തോണ്ട് ഇറങ്ങി ത്തിരിച്ചിരിക്ക്യാന്നാണ് ങ്ങള നേതാവ് പറേണത്. ഒരു കമന്റിട്ടിട്ട് മോഡറേറ്റ് ചെയ്തു ന്ന് പറഞ്ഞപ്പോ ആ കമന്റെ ഇട്ടിട്ടില്ലാന്ന് പച്ച നൊണ പറയാന്‍ ങ്ങള നേതാവിന് മാത്രേ അറിയൂട്ടോ. സമ്മയ്ച്ചേക്ക്ണ്.

ഒരു ചീപ്പ് പബ്ലിസിറ്റിക്കുള്ള ഒരു വല്ലാത്ത നാടകം തന്ന്യ ങ്ങളെ ‘യുക്തിവാദി‘ നേതാവോര് കാട്ട് കൂട്ടണത്.

കാട്ടിപരുത്തി വിട്ടേര്. വിവരമില്ലാഞ്ഞിട്ടല്ലേ, സാരല്ല.

Blog Academy said...

ഏതെങ്കിലും ബ്ലോഗര്‍മാരുടെ വ്യക്തിപരമായ വിശ്വാസങ്ങളുടേയോ,അഭിപ്രായങ്ങളുടേയോ ശരിതെറ്റുകള്‍
വാദിച്ച് ജയപരാജയം നിശ്ചയിക്കാനുള്ള വേദിയല്ല ഇതെന്ന് മുന്‍പേസൂചിപ്പിച്ചിരുന്നു.

ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നത് അന്യരുടെ വ്യാജബ്ലോഗുണ്ടാക്കി സ്വന്തം വ്യക്തിത്വത്തെ തന്നെ അപഹസിക്കുന്ന ക്രിമിനലുകളെ ജാതിമത വ്യത്യാസം കൂടാതെ എല്ലാ ബ്ലോഗേഴ്സും തള്ളിപ്പറയേണ്ടതിന്റെ
ആവശ്യകതയെക്കുറിച്ചു മാത്രമാണ്.
മറ്റു വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചചെയ്യുന്നതിലൂടെ അനാവശ്യവും ബാലിശവുമായ വ്യക്തിവിദ്വേഷം വളര്‍ത്താമെന്നല്ലതെ, ക്രിയാത്മക സമീപനമാകില്ല.
കുറ്റവാളികളെ സംരക്ഷിക്കുന്ന തെറ്റായനടപടിയുമാകും.

മാന്യ ബ്ലോഗ് സുഹൃത്തുക്കള്‍ ശ്രദ്ധിക്കുമല്ലോ.
സസ്നേഹം.

കാലം said...

കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റും, നമ്മുടെ ബൂലോകത്ത് സ്നേഹ സംവാദം,ഖുറാന്‍ പഠനം,യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ ഇ.എ.ജബ്ബാര്‍ മാഷെയാണ് ഇത്തവണ മത ഭ്രാന്തന്മാരായ ചില ക്രിമിനലുകള്‍ ആക്രമിക്കാന്‍ കോപ്പുകൂട്ടുന്നത്.

പ്രിയ ബ്ലോഗ് അക്കാദമിക്കാരെ

വ്യാജ ഐഡി ഉണ്ടാക്കിയതിനെ അനുകൂലിച്ച് കമണ്ടിട്ട ആരെയെങ്കിലും നിങ്ങള്‍ക്കിവിടെ കാണിച്ച് തരാന്‍ പറ്റൂമോ? ദയവായി കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കരുത്.

ജബ്ബാര്‍ ജീര്‍ണ്ണിച്ച അന്ധ വിശ്വാങ്ങള്‍ക്കെതിരിലാ പൊരുതുന്നത് എന്ന് നിങ്ങള്‍ക്ക് ഒരു പക്ഷേ തോന്നുന്നുണ്ടാവാം. എന്നാല്‍ അയാള്‍ ഉന്നം വെക്കുന്നത് ഇസ് ലാമിനെയാണെന്ന് അയാള്‍ പലതവണ വ്യക്തമാക്കിയതാണ്.

അയാളില്‍ നിന്ന് പകര്‍ന്ന് കിട്ടുന്ന അറിവ് എന്തൊക്കെയാണെന്ന് ഒന്ന് ചുരുക്കി പറഞ്ഞ് തന്നാല്‍ നന്നാ‍യിരുന്നു.

അനില്‍@ബ്ലോഗ് said...

വ്യാജന്മാരായ ക്രിമിനലുകളെ തള്ളിപ്പറയുന്നതായി ഭാവിക്കുക ,എന്നിട്ട് ചര്‍ച്ച ഹൈജാക്ക് ചെയ്യാനായി പ്രത്യാരോപണവുമായി വരിക. ഇതാരാണ് ചെയ്യുന്നത്?

ഈ ബ്ലോഗ് പോസ്റ്റിന്റെ ഉദ്ദേശത്തെ തുരങ്കം വക്കുന്ന നടപടി ചെയ്യുന്നവര്‍ ഫലത്തില്‍ തെറ്റുചെയ്യുന്നവരെ അനുകൂലിക്കുന്നു.

കാലം said...

അനില്‍ സാറെ

തലയില്‍ അല്പമെങ്കിലും മൂളയുള്ളവര്‍ക്ക് കാര്യം പിടികിട്ടികാണും.

കൂട്ടത്തില്‍ ഒരു കാര്യം കൂടി പുടി കിട്ടി .. എന്ന് തോന്നുന്നു. ഇതാണ് വൈരുദ്ധ്യതിഷ്ടിത ഭൌതിക വാദം.

ഒരേ സമയം സഘര്‍ഷരഹിത ലോകത്തിനു വേണ്ടിയും, മനുഷ്യ സ്നേഹത്തിന് വേണ്ടിയും ഘോര ഘോരം പ്രസംഗിക്കുകയും പ്രവര്‍ത്തിക തലത്തിലത്തില്‍ അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുകഇതിനേതായാലും കേരളാ ബ്ലോഗ് അക്കാദമി എന്ന ആട്ടിന്‍ തോലിന്റെ ആവശ്യമുണ്ടോയിരുന്നോ എന്ന് ഒരൊറ്റ സംശയം മാത്രമേ ബാക്കിയുള്ളൂ.

Faizal Kondotty said...

ജബ്ബാര്‍ മാഷെ ഇസ്ലാം വിരോധവും , അദ്ദേഹത്തിന്റെ പേരില്‍ വ്യാജ ബ്ലോഗ്‌ നിര്‍മിച്ചതും രണ്ടും രണ്ടു കാര്യമാണ് യഥാര്‍ത്ഥത്തില്‍ . രണ്ടും പരിശോധനാ വിധേയമാക്കുന്നതിലും തെറ്റില്ല , പക്ഷെ രണ്ടും രണ്ടായി വേണം എന്ന് മാത്രം ,

ഖേദകരം എന്ന് പറയട്ടെ , മത വാദികള്‍ മാത്രമല്ല രണ്ടും ഒന്നാക്കി കാണുന്നത് ..ഈ പ്രശ്നത്തില്‍ അദ്ദേഹത്തെ പിന്തുണച്ചു എഴുതുന്ന പലരുടെയും വാക്കുകളില്‍ ഇസ്ലാം വിരോധം പ്രകടമാണ് . അവര്‍ എത്ര നല്ല പിള്ള ചമഞ്ഞാലും , ഇസ്ലാം വിരോധം മാത്രമാണ് ആണ് അവരെ പിന്തുണമായി ഓടി എത്താന്‍ പ്രേരിപ്പിക്കുന്ന ഘടകം .

(മുസ്ലിം സുഹൃത്തുക്കളോട് )
ഇത്തരം വൃത്തി കേടുകളെ മത വാദികള്‍ എന്തിനു ന്യായീകരിക്കുന്നു . തിന്മയെ നന്മ കൊണ്ട് നേരിടണം .. ഒരു ജനതയോടുള്ള അമര്‍ഷം അവരോടെ അനീതി ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത് എന്നൊക്കെ പറഞ്ഞ ഒരു വേദ ഗ്രന്ഥത്തിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്ന , അത് പ്രചരിപ്പിക്കാന്‍ നടക്കുന്നവര്‍ തന്നെ ഇത്തരം നീച പ്രവര്‍ത്തിയെ ന്യായീകരിക്കുകയും ചെയ്യുന്നത് നല്ലതാണോ ? തെറ്റുകള്‍ തെറ്റ് തന്നെയാണ് . പ്രത്യേകിച്ച് വ്യാജ വാദം . ഇനിയെങ്കിലും ഇതില്‍ നിന്ന് പിന്തിരിയരുതോ ..? സ്വന്തം ദേഹത്ത് അഴുക്കുകള്‍ വാരിയിട്ട പെണ് കുട്ടിക്ക് നന്മ ചെയ്തു കൊടുത്ത , സ്വന്തം പിതൃവ്യനെ വധിച്ചവരോട് പൂര്‍ണ്ണമായും ക്ഷമിച്ച ,കരുണയുടെയും ,സ്നേഹത്തിന്റെയും വിട്ടു വീഴ്ചയുടെ നിറ കുടമായ പ്രവാചകന്റെ അനുയായികള്‍ എന്ന് പറയാന്‍ എന്ത് അര്‍ഹതയാണ് ഈ വ്യാജ ബ്ലോഗികള്‍ക്ക് ?


കൂട്ടത്തില്‍ ഒരു കാര്യം കൂടി , ജബ്ബാര്‍ മാഷെ ബ്ലോഗില്‍ എതിരഭിപ്രായം പ്രകടിപ്പിക്കാന്‍ നല്ല അവസരം കിട്ടുന്നുണ്ടല്ലോ , അദ്ദേഹം അത് തരികയും ചെയ്യുന്നു .. ഞാന്‍ എന്റെ ബ്ലോഗിനെക്കാളും ഏറ്റവും കൂടുതല്‍ എഴുതിയത് ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ ആണ് , പലതും അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനം തന്നെ .. ഇത്തരം സൌകര്യങ്ങള്‍ അദ്ദേഹം ചെയ്തു തരുന്നു എന്നത് വലിയ കാര്യം തന്നെ .. നല്ല ഗുണത്തെ ആര് ചെയ്താലും അതിനെ മാനിക്കണം അഭിനന്ദിക്കണം ,അവിടുത്തെ കമന്റ്സ് വായിച്ചു പല അമുസ്ലിം സുഹൃത്തുക്കളും ഇസ്ലാമിനെ കുറിച്ചറിയാന്‍ ഖുറാന്‍ ചോദിച്ചും മറ്റും ഏറ്റവും മാന്യമായി ഇമെയില്‍ ചെയ്യുന്നു എന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുതിയിടുണ്ട് ..


പിന്നെ വിമര്ശിക്ക പെടാത്ത ഏതു പ്രത്യയ ശാസ്ത്രമാണ് ഉണ്ടായിടുള്ളത് ? ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ..എന്ന് മനസ്സിലാക്കിയാല്‍ മതി .. ഒന്ന് തുമ്മിയാ തെറിച്ചു പോകുന്ന മൂക്കല്ലല്ലോ നൂറ്റാണ്ടുകള് അതി ജീവിച്ച ദൈവത്തിന്റെ കാരുണ്യത്തെ വിളംബരം ചെയ്യുന്ന ഈ പ്രകൃതി മതം . അതെങ്കിലും മനസ്സിലാക്കുക ..

Shihab Mogral said...

ഫൈസലിന്റെ കമന്റിനോട് ചേര്‍ന്ന് നില്‍ക്കുന്നു- "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നില കൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്കു പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക; അതാണ്‌ ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു" എന്ന ഖുര്‍‌ആന്‍ വചനം മനസില്‍ തട്ടി വായിച്ചവര്‍ക്ക് ഇത് സാധിക്കില്ല. അതു കൊണ്ടു തന്നെ യഥാര്‍ത്ഥ വിശ്വാസികള്‍ ഇതില്‍ നിന്നു പിന്തിരിയേണ്ടതാണ്‌.

എന്നാല്‍, ഇങ്ങനെയൊരു തെറ്റിനെതിരെ പ്രതിഷേധിക്കാന്‍ കല്‍‌പ്പിക്കുന്ന ബ്ലോഗ് അക്കാദമിക്ക് സ്വന്തം തെറ്റിനെ, വിശ്വാസത്തിന്റെ ലേബല്‍ ചുമക്കാത്ത "നിഷ്പക്ഷ" കമന്റുകളില്‍ വരെ ചൂണ്ടിക്കാണിച്ചിട്ടും അതിനെ പുനഃപരിശോധിക്കാനോ തിരുത്താനോ സന്മനസില്ലാതെ പോകുന്നത്, പോസ്റ്റു ചെയ്ത മനസില്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള മുന്‍‌വിധിയോ, വിദ്വേഷമോ തന്നെയാണെന്നത് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. അങ്ങനെയൊരു ധാരണയില്‍ പിരിയേണ്ടി വരും നമുക്ക്. പക്ഷേ, ബ്ലോഗ് അക്കാദമിയുടെ ചിത്രം മറ്റൊന്നാവുമെന്നു മാത്രം.

നിഷ്പക്ഷമതികള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാണ്‌.

കാലം said...

പ്രിയ ഫൈസല്‍

തിന്മയെ നന്മ കൊണ്ടാണ് നേരിടേണ്ടതെന്ന കാര്യത്തില്‍ സംശയമേ ഇല്ല. ശ്രീ ജബ്ബാറിന്റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരെ ഒരു നിലക്കും ന്യായീകരിക്കാനാവില്ല തന്നെ. അത് തീര്‍ത്തും തെറ്റായ പ്രവൃത്തിയാണെന്ന് ഇവിടെ പലതവണ വ്യക്തമാക്കിയതാണ്.

എല്ലാത്തിനും ഒരു യോഗ്യതയുടെ വശം കിടപ്പുണ്ട്. ഇതിനോടൊപ്പം അത് കൂടി ബോധ്യപെടുത്തുക എന്നത് മാത്രമേ ഇവിടെ ഉദ്ദേശമുണ്ടായിരുന്നുള്ളൂ.

ശിഹാബിന്റെയും ഫൈസലിന്റെയും കമന്റിനോട് പൂര്‍ണമായും യോജിക്കുന്നു.

കാട്ടിപ്പരുത്തി said...

ജബ്ബാറിന്റെ ബ്ലോഗിലെ അപരനെ കുറിച്ചെന്റെ നിലപാട് ഞാന്‍ ഒരിക്കല്‍ വ്യക്തമാക്കിയതാണു- അതോടൊപ്പം എന്റെ പേരില്‍ അയാളുണ്ടാക്കിയ ഒരു വ്യാജ ഐ‌ഡിയെകുറിച്ച് ഞാന്‍ കൊടുത്ത പോസ്റ്റിനെ കുറിച്ച് അക്കാദമി എന്തു പറയുന്നു- എല്ലാ തെളിവും ഞാന്‍ കൊടുത്തല്ലോ-
ലിങ്ക് ഇതാ

http://yukthivaadam.blogspot.com/2009/05/2.html


അതയാള്‍ ആദ്യം നിഷേധിക്കട്ടെ- എന്റെ പേരില്‍ അയാളൊ അല്ലെങ്കില്‍ അയാളുടെ അറിവില്ലാതെയുമാണ് വ്യാജ ഐ‌ഡി നിര്‍‌മിച്ചതെന്നു ജബ്ബാറെന്താണു വ്യക്തമാക്കാത്തത്-


ഇനി അതിനു ഞാന്‍ പകരം വീട്ടി ഒരു വ്യാജനെ അയാള്‍ക്കെതിരില്‍ ഉണ്ടാക്കി എന്നാണൊ കരുതുന്നത്-

അതിനുള്ള മറുപടി ഇതാണു-

എന്നോടുള്ള ദ്യേഷ്യം തീര്‍ക്കാന്‍ ആരെങ്കിലും എന്റെ വീട്ടിന്റെ മുന്നില്‍ വന്നു തൂറി വച്ചാല്‍ അതിന്നു പകരമായി അയാളുടെ വീട്ടിനു മുന്നില്‍ പോയി അപ്പണി ചെയ്യാന്‍ എന്റെ സംസ്കാരം അനുവദിക്കുന്നില്ല-
( തീട്ടം ഒരു സിമ്പോളിക് ആണെന്നു പഠിപ്പിച്ച ഒ-വി-വിജയനോട് ക്ര്‌തജ്ഞതയോടെ)

ഇനിയും ജബ്ബാര്‍ സഹയാത്രികര്‍ക്കു മനസ്സിലായില്ലെങ്കില്‍ ഒട്ടകപക്ഷിനയത്തിനു മുമ്പില്‍ ഒന്നും പറയാനില്ല-

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

ജീര്ണ്ണിച്ച അന്ധവിശ്വാസങ്ങള്ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ ഇ.എ.ജബ്ബാര് മാഷെയാണ് ഇതാണല്ലോ ബ്ലോഗ് അക്കാദമി ഇവിടെ കുറിച്ചിട്ടത് ..

അക്കാദമി ജബ്ബാര് മാഷുടെ ബ്ലോഗ് വായിച്ചിടുണ്ടോ ? ഏതെങ്കിലും അനാചാരത്തെ അല്ല ജബ്ബാര് മാഷ് അല്ല ജബ്ബാര് മാഷ് വിമര്ശിക്കുന്നത് .. . അദ്ദേഹത്തിന്റെ ഖുറാന് സംവാദം എന്നാ ബ്ലോഗില് തൂങ്ങിയാടുന്ന തലക്കെട്ട് ഇതാണ്

"ഖുര് ആന് ദൈവത്തിന്റെ വെളിപാടല്ല !! "

കേരളത്തിലെ ഏതെങ്കിലും അനാചാരത്തെയല്ല അദ്ദേഹം എതിര്ക്കുന്നത് ആഗോള തലത്തില് തന്നെ ഒരു വേദ ഗ്രന്ഥത്തെ ആക്രമിക്കുകയാണ് .. അദ്ദേഹത്തിന്റെ ബ്ലോഗില് വെണ്ടയ്ക്ക അക്ഷരത്തില് animated ആയി ഇങ്ങിനെ കാണാം

" ലോകജനസംഖ്യയില് ആറിലൊന്നോളം വരുന്ന ഒരു വലിയ ജനസമൂഹത്തെ പുരോഗതിയുടെയും നന്മയുടെയും വഴിയില്നിന്നും മാറ്റി നിര്ത്തുന്നത് `ദൈവം` നല്കിയ ഒരു വേദഗ്രന്ഥമാണെങ്കില് അതിന്റെ ആധികാരികത പരിശോധിക്കപ്പെടേണ്ടതല്ലേ?"

അക്കാദമിക് മനസ്സിലായോ ജബ്ബാര് മാഷെ ഉന്നം എന്താണ് എന്ന് ..അദ്ദേഹം ഇസ്ലാമിലെ ഏതെങ്കിലും അനാചാരത്തെ യല്ല എതിര്ക്കുന്നത് .ഇസ്ലാമിനെയും , അതിന്റെ വേദ ഗ്രന്ഥത്തെയും ആണ് . ഇത്തിരി സംസ്കാരം ഉള്ള ഒരാളും ഒരു മത ഗ്രന്ഥത്തെയും ഇങ്ങിനെ ഇകഴ്ത്തി കാണിക്കില്ല . അപ്പൊ ഇങ്ങിനത്തെ ആളുകളെ യും അവരുടെ ചിന്തകളെയും ഒരുപാട് ഉയര്ത്തി കാണിക്കുക വഴി അക്കാദമി വരികള്ക്കിടയിലല്ല വരികളിലൂടെ തന്നെ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നു എന്നര്‍ത്ഥം .

ഇത് നല്ല പ്രവണതയാണോ എന്ന് അക്കാദമി ചിന്തിക്കുന്നത് നന്ന് .. നാളെ ബൈബിളിനെ ചീത്ത പറയുന്നവനെയും ഭഗവത് ഗീതയെ തെറി വിളിക്കുന്നവനെയും അക്കാദമി ഉയര്ത്തി കൊണ്ട് വരുമോ ? അത്തരം ചെയ്തികള് മാനവിക മാണെന്ന് പറഞ്ഞു ആദര്ശ വല്ക്കരിക്കുമോ ? വേദ ഗ്രന്ഥങ്ങളെ തെറി പറയാനുള്ള സ്വാതന്ത്ര്യം ത്തെ കുറ്റം പറയുന്നില്ല, അത് അവരുടെ സംസ്കാരം , പക്ഷെ അക്കാദമി അതിനു എന്തിനു ഓശാന പഠനം ? അപ്പൊ അക്കാദമി യും സംസ്കാരം തൊട്ടു തീണ്ടാതവരുടെ കയ്യിലാണെന്ന് അര്ത്ഥം.

ജബ്ബാര് മാഷെ ബ്ലോഗില് നിന്ന് ഒന്ന് കൂടെ കേട്ടോളു
"ഒരു ബഹുമതസമൂഹത്തില് ....... ന്യൂനപക്ഷങ്ങള് കുറെക്കൂടി യാഥാര്ത്ഥ്യബോധത്തോടെ പെരുമാറാന് പരിശീലിക്കുകയും വേണം."

ഇത് ഇന്ത്യ യിലെ ഏത് പാര്ട്ടിയുടെ മുദ്രാവാക്യം ആണെന്ന് എല്ലാവര്ക്കും അറിയാം . അത് തന്റെ ബ്ലോഗില് വെണ്ടയ്ക്ക അക്ഷരത്തില് കൊടുക്കുന്ന ജബ്ബാര് മാഷ് ആരുടെ പിണയാളാണെന്ന് എല്ലാവര്ക്കും മനസിലാക്കാം .. പരസ്യമായി ഇത്തരം പ്രീണനം നടത്തുന്ന ഒരാളെ അക്കാദമി പൊക്കി കൊണ്ട് നടക്കുന്നതിന്റെ ഉദ്ദേശം മാത്രം മനസ്സിലായില്ല

അല്ലെങ്കില് ഇനിയെങ്കിലും ഈ വിവാദ പരാമര്‍ശങ്ങള്‍ പിന്‍ വലിക്കരുതോ ?

Blog Academy said...

പ്രിയ സുഹൃത്തുക്കളെ,
വസ്തുതക്ക് വിരുദ്ധമായ എന്തെങ്കിലും പരാമര്‍ശമുണ്ടാകുംബോഴാണ് എഴുതിയതോ പറഞ്ഞതോ ആയ കാര്യങ്ങള്‍ പിന്‍‌വലിക്കേണ്ടി വരിക.
ഇവിടെ ബ്ലോഗ് അക്കാദമി ഈ പ്രശ്നം ബ്ലോഗേഴ്സിന്റെ ശ്രദ്ധയിലേക്ക് അവതരിപ്പിച്ചപ്പോള്‍ അതിന്റെ ഇരയായിത്തീര്‍ന്ന ബ്ലോഗറെ മാന്യമായി പരിചയപ്പെടുത്തിയതാണ് ചില ബ്ലോഗേഴ്സിന് അനിഷ്ടകരമായി തോന്നുന്നത്.

ചില ബ്ലോഗേഴ്സിന് അനിഷ്ടമുണ്ടാക്കുന്നു എന്ന കാരണത്താല്‍ ജബ്ബാര്‍ മാഷ് അര്‍ഹിക്കുന്ന ബഹുമാനം
നല്‍കാതിരിക്കാനാകില്ല. ബ്ലോഗില്‍ മാത്രമല്ല, കേരളത്തിലെ പൊതുസമൂഹത്തിലും ശാസ്ത്രബോധത്തിലൂന്നിയതും,ചരിത്രത്തിന്റെ പിന്‍ബലത്തോടുകൂടിയതുമായ ധാരാളം ലേഖനങ്ങളിലൂടെയും,പുസ്തകങ്ങളിലൂടെയും
നമ്മുടെ ഇരുളടഞ്ഞ സമൂഹത്തിന് സ്വതന്ത്ര ചിന്തയുടെ
വെളിച്ചം നല്‍കുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകനാണ് ജബ്ബാര്‍മാഷ്.

ബ്ലോഗ് അക്കാദമി അദ്ദേഹത്തെ പുകഴ്ത്തി സംസാരിച്ചതുകൊണ്ടൊന്നുമല്ലല്ലോ അദ്ദേഹം ആ സ്ഥാനത്തെത്തിയത്.കുറച്ചുപേരുടെ ഇഷ്ടത്തിനുവേണ്ടി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ചെറുതാക്കി കാണാന്‍ നന്മയുള്ളവര്‍ക്കാര്‍ക്കും കഴിയില്ല.
അദ്ദേഹം ബ്ലോഗില്‍ മാത്രമല്ല എഴുതുന്നത്. അദ്ദേഹം എഴുതിയ ധാരാളം പുസ്തകങ്ങളുണ്ട്.വിവിധ പ്രസിദ്ധികരണങ്ങളില്‍ വന്ന കനപ്പെട്ട ലേഖനങ്ങളുണ്ട്.

മറ്റുബ്ലോഗര്‍മാരുമായി അദ്ദേഹത്തെ തുല്യപ്പെടുത്താനായി ആ വര്‍ക്കുകളെ തള്ളിക്കളയാനാകുമോ ? അത്തരം പശ്ചാത്തലം ആരോപണങ്ങളുന്നയിക്കുന്ന ബ്ലോഗര്‍മാര്‍ക്കുണ്ടെങ്കില്‍
അവരെക്കുറിച്ചും എഴുതുന്നതില്‍ സന്തോഷമല്ലേ തോന്നു.

“കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റും, നമ്മുടെ ബൂലോകത്ത് സ്നേഹ സംവാദം,ഖുറാന്‍ പഠനം,യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ ഇ.എ.ജബ്ബാര്‍ മാഷെയാണ്” എന്ന പരാമര്‍ശം ജബ്ബാര്‍മാഷെക്കുറിച്ചു മാത്രമാണ്. അതില്‍ വസ്തുതാവിരുദ്ധമായ എന്തെങ്കിലും
അബദ്ധം വന്നുപോയിട്ടുണ്ടെങ്കില്‍ ജബ്ബാര്‍ മാഷ് പരാതിപ്പെട്ടാല്‍ തിരുത്തുകൊടുക്കുന്നതുമാണ്. എന്നാല്‍, ഒരു മനുഷ്യനെക്കുറിച്ച് വസ്തുതാപരമായി സത്യമായ കാര്യം പറയുന്നതില്‍ മറ്റുബ്ലോഗേഴ്സിന്റെ വികാരം വ്രണപ്പെടേണ്ടതില്ല.

ഒരു വിശ്വസിയായ ബ്ലോഗറെ പരിചയപ്പെടുത്തുംബോഴും
ബ്ലോഗ് അക്കാദമിക്ക് അവരെ ഇങ്ങനെത്തന്നയേ പരിചയപ്പെടുത്താനാകു. ഒരാള്‍ നല്ലവനെന്നു പറഞ്ഞാല്‍ അയാളുടെ എതിരഭിപ്രായക്കാരൊക്കെ ചീത്തയാണെന്ന മുന്‍‌വിധി ബ്ലോഗ് അക്കാദമിക്കില്ല.

ഏവരോടും സസ്നേഹം.

കാട്ടിപ്പരുത്തി said...

അക്കാദമി പറഞ്ഞതെന്നെ പറഞ്ഞു കൊണ്ടിരിക്കും- അതിനെ മാറ്റാമെന്ന മോഹമൊന്നുമില്ല- തനിനിറം ഒന്നു തുറന്നു കാണിച്ചു എന്നു മാത്രം

കാട്ടിപ്പരുത്തി said...

എന്റെ പേരിലുള്ള വ്യാജ ഐ‌ഡി നിരമാണത്തെ കുറിച്ച് അക്കാദമി മിണ്ടുന്നില്ലല്ലോ- അതിന്റെ സാഹചര്യങ്ങളും വിശദീകരിച്ചു-
എന്തെ അക്കാദമിക്കു പൊള്ളാത്തൂ

കാട്ടിപ്പരുത്തി said...

ബ്ലോഗ് അക്കാദമിക് താത്പര്യമുള്ളവര്‍ തെറ്റു ചെയ്താല്‍ ന്യായീകരിക്കാന്‍ നൂറ് നാക്ക്-

അബ്ദുല്‍ അലി said...

ജബ്ബാറിന്റെ ഫോട്ടോവെച്ച്‌ ബ്ലോഗ്‌ പ്രോഫൈൽ നിർമ്മിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതോടോപ്പം, എന്റെ സംശയങ്ങൾക്ക്‌ ബ്ലോഗ്‌ ആക്കാഡമി ഉത്തരം തരുമോ?.

കേരള ബ്ലോഗ്‌ ആക്കാദമി എന്ന് മുതലാണ്‌ യുക്തിവാദത്തിന്റെ പ്രചരാണായുധമായതെന്ന് വ്യ്ക്തമാക്കണം.

ജബ്ബാറിന്റെ ബ്ലോഗിൽ, അവൻ വിതച്ചത്‌ അവൻ കൊയ്തു. അതിന്‌ മൂട്‌ താങ്ങികളായി ബ്ലോഗ്‌ അക്കാഡമിയെ മാറ്റാമെന്ന് കരുതിയെങ്കിൽ തെറ്റി.

മലയാള ബ്ലോഗിന്റെ ഗതി നിയന്ത്രിക്കുവാൻ മാത്രം അക്കാഡമി വളർന്നോ???

ബ്ലോഗ്‌ അക്കാഡമിയുടെ പ്രവർത്തനത്തിനു പിന്നിലുള്ള ഹിഡൻ അജണ്ട മറനീക്കി പുറത്ത്‌ വരുന്നതിൽ അതിയായ സന്തോഷം.

കേസും കോടതിയും എന്ത്‌കൊണ്ട്‌ ബ്ലോഗ്‌ അക്കാദമി എറ്റെടുക്കുന്നില്ല???

പല ബ്ലോഗിലും, പലപേരിലും അനോനികളായും, സനോനികളായും, വ്യാജപ്രോഫൈലുണ്ടെന്നത്‌ ബ്ലോഗ്‌ അക്കദമി അറിയില്ലെന്ന് വിശ്വസിക്കുവാൻ ഇത്തിരി പ്രയാസം.

ജബ്ബാർ കേസ്‌ നടത്തുകയോ, പ്രതികരിക്കുകയോ ചെയ്തിരുന്നെങ്കിൽ, അത്‌ ആണത്തം. പക്ഷെ മൂട്‌ താങ്ങികളായി ചിലർ, നിശാചരണികളെപോലെ ജബ്ബാറിനെ പിന്തുണക്കുന്നത്‌ എന്തിനാണാവോ?.

ബ്ലോഗ്‌ സ്വതന്ത്രമാധ്യമമാണ്‌. അതിനെ അക്കാദമിയുടെ തൊഴുതിൽകെട്ടുവാൻ ശ്രമിക്കരുത്‌. പ്ലീസ്‌.

കേരള യുക്തിവാദി സംഘം വൈസ്‌ പ്രസിഡന്റ്‌, ബ്ലോഗ്‌ അക്കദമിയുടെ ആരാണ്‌????

ബ്ലോഗ്‌ അക്കാദമി ഉണ്ടാക്കിയെടുത്തതുമുതൽ, ഇന്ന് വരെ, ഒരു പ്രശ്നവും ബ്ലോഗിൽ നടന്നിട്ടില്ലെന്ന് തോന്നുന്നു, ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റുള്ള ഈ ഗർജ്ജനം കേൾക്കുബോൾ.

വ്യജ പ്രോഫൈൽ നിർമ്മിച്ചവരെ, നിയമപരമായി നേരിടുകതന്നെ വേണം. ആദ്യകാലങ്ങളിൽ, മാഷുമായി സംവാദിച്ച, എന്നെ, പല പേരിലും പലരും ഉപദ്രവുച്ചിട്ടുണ്ട്‌. പക്ഷെ, അതിന്‌ ഞാൻ കോടതികയറിയില്ല. എന്റെ വിശ്വാസത്തെ തകിടം മറിക്കുവാൻ, ബ്ലോഗിൽ നാലല്ല, നാൽപ്പത്‌ ജബ്ബാർ വന്നാലും നടക്കില്ല. ചോദ്യങ്ങൾ ചോദിക്കുബോൾ, തെറി അഭിഷേകം നടത്തുന്ന ജബ്ബറിനും കുട്ടുകാർക്കും പിന്തുണയുമായി വന്ന ബ്ലോഗ്‌ അക്കാദമിക്ക്‌ (മലയാള ബ്ലോഗ്‌ അക്കദമി എന്ന് പറയരുത്‌) നന്ദി.

മുസ്ലിം വിരോധം നല്ലതാ, അതിന്‌, സ്വന്തം കാലിൽ നിൽക്കുക. അല്ലാതെ, അക്കാദമിയുടെ പേരിലുള്ള ജൽപ്പനങ്ങളെ, അതെ രീതിയിൽ തന്നെ തിരിച്ചടിക്കുവാൻ കഴിവുള്ള യുവാകൾ ഇന്നുണ്ടെന്ന ബോധം, ബോധംപോയ അക്കാദമിക്കാർക്കുണ്ടായാൽ നന്ന്.

എന്നെ കേസിലുൾപ്പെടുത്തണമെങ്കിൽ അറിയിക്കുക.

അബ്ദുൽ അലി
ജിദ്ധ.

അബ്ദുല്‍ അലി said...
This comment has been removed by the author.
അബ്ദുല്‍ അലി said...

ബ്ലോഗ്‌ അക്കാദമികാരാ,

ജബ്ബാർ എത്‌ അൽക്കുൽത്ത്‌ സംഘത്തിന്റെ പ്രസിഡന്റായാലും തിൽ തെറ്റില്ല. പക്ഷെ പിന്നിടുള്ള വാചകം

നമ്മുടെ ബൂലോകത്ത് സ്നേഹ സംവാദം,ഖുറാന്‍ പഠനം,യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ ഇ.എ.ജബ്ബാര്‍ മാഷെയാണ് ഇത്തവണ മത ഭ്രാന്തന്മാരായ ചില ക്രിമിനലുകള്‍ ആക്രമിക്കാന്‍ കോപ്പുകൂട്ടുന്നത്.
ഇത്‌ ബ്ലോഗ്‌ അക്കാദമി ഒരു മനുഷ്യന്റെ നന്മ പറഞ്ഞതാണോ?.

എങ്കിൽ, ബ്ലോഗ്‌ അക്കാദമിയും യുക്തിവാദികളുടെ പ്രചരണായുധമാണെന്ന് പറയുന്നതിൽ തെറ്റില്ല.

"തേങ്ങ എന്നാൽ ഉരുണ്ടതാണ്‌, അത്‌ ഇങ്ങനെയാണ്‌" എന്ന് പറയരുത്‌ അക്കാദമിക്കാരാ, തേങ്ങ എന്ന് പറഞ്ഞാൽ തന്നെ, അത്‌ എങ്ങിനെയാണെന്ന് ബ്ലോഗർമാർക്കറിയാം.

കാട്ടിപ്പരുത്തി said...

ജബ്ബാറിന്നോട്-
നിങ്ങളൊരദ്ധ്യാപകനല്ലെ- അതിന്റെ ഒരന്തസ്സ് നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചു കൂടെ- എന്റെ പേരില്‍ ഒരു വ്യാജ ഐ‌ഡി ഉണ്ടാക്കി എന്തിനീ കള്ളക്കളി കളിക്കുന്നു-

എന്റെ ഏതു പോസ്റ്റിലാണു നിങ്ങളെ വ്യക്തിപരമായി വിമര്‍‌ശിച്ചത്- എന്റെ ബ്ലോഗുകള്‍ മതം മാത്രമല്ലല്ലോ കൈകാര്യം ചെയ്യുന്നത്- ഇവിടെ നിങ്ങളുടെ യുക്തിവാദി സംഘത്തില്‍ പെട്ടവര്‍ തന്നെ എന്നെ വ്യക്തിപരമായി വിളിക്കാറുണ്ടല്ലോ-

പിന്നെ ഒരു വ്യക്തിവിരോധത്തിലേക്കു ഇതെത്തിച്ചത് എന്തിനാണു-

അറിയാഞ്ഞിട്ട് ചോദിക്കുന്നത് തന്നെയാണു-
നിങ്ങളൊറ്റൊപ്പം സൂരജിന്റെ പോസ്റ്റിലും ഞാന്‍ കമെന്റ് ഇട്ടിരുന്നല്ലൊ- അതങ്ങിനെ കിടക്കുകയും ചെയ്യുന്നു- ഇതെല്ലാം ബ്ലോഗില്‍ സാധാരണയല്ലെ?

ഒന്നു യുക്തി ഉപയോഗിക്കുക

അബ്ദുല്‍ അലി said...

അക്കാദമിക്കാരാ

ജബ്ബാർ ജീർണ്ണിച്ച അന്ധവിശ്വാസങ്ങൾക്കെതിരെ, അറിവിന്റെയും ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്നു എന്ന് പറഞ്ഞാൽ, പെറ്റ തള്ളപോലും പൊറുക്കില്ല.

ജബ്ബാർ കനപ്പെട്ട ലേഖനമെഴുതി എന്ന് അക്കാദമിക്കാരന്‌ തോന്നാനുള്ള, കനത്തിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ?.

ചരിത്രത്തിന്റെ പിൻബലത്തിലുള്ള ലേഖനം??? ബെസ്റ്റ്‌ കണ്ണാ. ബെസ്റ്റ്‌.

ബ്ലോഗ്‌ അക്കാദമി മാപ്പ്‌ പറയണം എന്ന് പറയുന്നില്ല. ബ്ലോഗ്‌ അക്കാദമി പിരിച്ച്‌ വിടണം. അതിനുള്ള നിയമനടപടികളുമായി ഞാൻ മുന്നോട്ട്‌ നിങ്ങും. നീചമായ ലക്ഷ്യങ്ങളുള്ള ഈ സംഘം മലയാള ബ്ലോഗ്‌ എന്ന പേരുപയോഗിക്കുന്നത്‌ തന്നെ അപലപനീയമാണ്‌.

മുത്തപ്പന്‍muthapan said...

കുറ്റവാളികള്‍ സംഘംചേര്‍ന്നതുപോലെ ...
വ്യക്തിപരമായ ഭീഷണികളും,
ശകാരങ്ങളും നന്മയുടെ ലക്ഷണങ്ങളല്ല :)

ഇവരെ ബ്ലോഗേഴ്സ് എന്നു വിളിക്കുന്നതില്‍ അപാകതയുണ്ട്.
ബ്ലോഗിനെ ആക്രമിച്ചു കൈപ്പിടിയിലൊതുക്കാമെന്നു കരുതുന്ന മതഭ്രാന്തന്മാര്‍തന്നെയോ ???

തീ@തീക്കുഴി said...

വേണ്ടെന്ന് കരുതി മിണ്ടാതിരുന്നാല്‍ ഇവന്മാര്‍ ആളുകളിക്കുകയാണോ. മിറ്റത്ത് തൂറി ഇപ്പോള്‍ തലയില്‍ കയറി തൂറാനുള്ള ശ്രമാണോടെ കാട്ടിപ്പരുത്തി?
തന്തയില്ലയ്മ കാണിച്ചിട്ട് വേദാന്തമോതുന്നോ മതഭ്രാന്തന്മാര്‍!!
അപലപിക്കുന്നു അപലപിക്കുന്നു എന്ന കുണ്ണത്താളം അടിച്ചിട്ട് പിന്നേം പോക്രിത്തരം പറയുകയാണ്, അവന്റെ വ്യാജ അഐഡി ജബാര്‍ ഉണ്ടാക്കിയെന്ന്?
ഒന്നു പോടെ.
ഇവിടെ കിടന്ന് ആളായിക്കോ, നിന്നോട് ഏറ്റു പിടിക്കാന്‍ ബോധമുള്ളവര്‍ വരില്ല. പക്ഷെ നീയടക്കമുള്ള ഇസ്ലാമിസ്റ്റുകളുടെ തനിനിറം മറുമൊഴിയടക്കമുള്ള വഴികളിലൂടെ ആയിരക്കണക്കിന് ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്നു എന്ന് മറക്കണ്ട.
പണ്ട് നിന്റെ ഒരു സുഹൃത്ത് ഒരു വനിതാ ബ്ലോഗറെ “മൈ..” എന്ന് വിളിച്ചതിന്റെ കഥകളൊന്നും ആരും മറന്നിട്ടില്ല. ഇതാണ് ഖുറാന്‍ സംരക്ഷകരുടെ നിലവാരം !!
ജബ്ബാര്‍ പറയുന്നത് ശരിയല്ലെന്നും ഖുറാന്‍ പടച്ചോന്‍ നേരിട്ട് പടച്ചതാണെന്നും ഡസന്‍ കണക്കിനു മലയാളം ബ്ലോഗുകള്‍ തന്നെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ, എന്നാല്ലും ഒരു ജബ്ബാര്‍ വിമര്‍ശിച്ചാല്‍ താഴെ പോകുന്നതാണ് നിന്റെ പൊത്തകമെങ്കില്‍ പോട്ടടെ.
നീ വെറെ വല്ല പണീം നോക്ക്, കേസും കൊടുക്കാന്‍ പോവാ‍ണന്നല്ലെ പറഞ്ഞത്? സമയം കളയാതെ പോയി വല്ല വക്കീലിനെയും കാ‍ണാന്‍ നോക്ക്. പു...ന്നാര മോനെ.

അബ്ദുല്‍ അലി said...

തീ...കുഴി, (ബെസ്റ്റ് പേര്)
ഖുര്‍‌ആനോ ജബ്ബറോ അല്ല ഇവിടുത്തെ പ്രശ്നം, ബ്ലോഗ് ആക്കാദമി എന്ന പേരില്‍ യുക്തിവാദികള്‍ സംഘംചേരുന്നതിലെ ഔചിത്യത്തെയാണ് ...മോനെ ഞാന്‍ ചോദ്യം ചെയ്തത്.

പല പേരിലും പല രൂപത്തിലും നിങ്ങള്‍ക്കവതരിക്കേണ്ടിവരുന്ന ഗതികേടില്‍ ദുഖമുണ്‍ദ്. തനിനിറം അറിയാവുന്നവര്‍ക്ക് ചാണക്യ സുത്രങ്ങള്‍ മനസ്സിലാവും.

തീ@തീക്കുഴി said...

അണ്ണാ,അലിമോനെ,
കേരള സര്‍വ്വകലാശാല പോലെയോ കണ്ണൂര്‍ സര്‍വ്വകലാശാലയോ പോലെയുള്ള ഒന്നല്ല ബ്ലോഗ് അക്കാഡമി.ചിലവ്യക്തികള്‍ നടത്തുന്ന രജിസ്റ്റേഡ് അല്ലാത്ത ഒരു കൂട്ടായ്മയാണത്. ജബ്ബാര്‍ അതിലെ ഒരു അംഗമാണ്, അഥവാ അല്ലെങ്കില്‍ പോലും ബ്ലോഗ്ഗിംഗിന്റെ അടിസ്ഥാന മര്യാദകള്‍ തകര്‍ക്കപ്പെടുന്നിടത്ത് അക്കാഡമി അഭിപ്രായം പറയും. ബ്ലോഗ്ഗ് അക്കാഡമി ഇതാ ഖുറാനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് ഒരു പോസ്റ്റുകൂടി ഇടുക , അത്രയേ അണ്ണനു ചെയ്യാനാവൂ.ഈ ബഹളംകൊണ്ടൊന്നും ചെയ്ത ചെറ്റത്തരം ഇല്ലാതാവുന്നില്ല, ശരിയാണെന്ന് അയാള്‍ക്ക് ബോദ്ധ്യമില്ലാഞ്ഞതതിനാലാണല്ലോ ആദ്യം ഫോട്ടോ കീറി ഇടുകയും പിന്നീട് മാറ്റുകയും ഒക്കെ ചെയ്തത. അതും പോരാഞ്ഞ് ജബ്ബാറാണ് വ്യാജ ഐഡി ഉണ്ടാക്കുന്നവന്‍ എന്ന് പറഞ്ഞ് കൌണ്ടര്‍ വാദം വക്കുക, ചില നാട്ടിന്‍പുറത്തൊക്കെ തല്ലുനടന്നാലെന്നതു പൊലെ.
ഷെയിം ഷെയിം..

Shihab Mogral said...

ബ്ലോഗ് അക്കാദമി എഴുതിയതു പ്രകാരം സ്നേഹസം‌വാദം, ഖുറാന്‍ പഠനം, യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെയാണ്‌ ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജബ്ബാര്‍ മാഷ് പടപൊരുതി വെളിച്ചം നല്‍കുന്നത്. ഈ മൂന്നു ബ്ലോഗുകളിലൂടെയും ജബ്ബാര്‍ മാഷ് ചെയ്യുന്നത് ഇസ്‌ലാം വിമര്‍ശനം മാത്രമാണ്‌. അതു വഴി ഇസ്‌ലാം ജീര്ണ്ണിച്ച അന്ധവിശ്വാസങ്ങളാണ്‌. അതിനെതിരെ സംസാരിക്കുന്നത് മാനവികമായ വെളിച്ചം പകരലുമാണ്‌. ഇത്രയും വ്യക്തമാണെന്നാണ്‌ ഇതുവരെയുല്ല കമന്റുകളില്‍ ഞങ്ങളൊക്കെ പറഞ്ഞത്.

എഴുത്തില്‍ നിന്ന് അങ്ങനെയല്ലാതെ മനസിലാക്കാനാവില്ല എന്ന ബോധ്യത്തില്‍ നിന്നാണ്‌ ജബ്ബാര്‍ മാഷിന്റെ ബ്ലോഗിന്‌ പുറത്തുള്ള സേവനങ്ങളിലേക്ക് ബ്ലോഗ് അക്കാദമി നമ്മെ ക്ഷണിക്കുന്നതും സാമൂഹികമായ ഇടപെടലുകളിലേക്ക് ജബ്ബാര്‍ മാഷിനെ വ്യാപരിപ്പിക്കുന്നതും. അപ്പോഴും പോസ്റ്റിലെ ഇസ്‌ലാം വിരുദ്ധ കാഴ്ച്ചപ്പാട് അപ്പടി നില നില്‍ക്കുന്നു.

"ചില ബ്ലോഗേര്‍സിന്‌ അനിഷ്ടമുണ്ടാകുന്നു" എന്ന് ബ്ലോഗ് അക്കാദമി ലഘൂകരിച്ചത്, ഒരു വിശ്വാസസംഹിതയെ മൊത്തം ഇകഴ്ത്തിപ്പറഞ്ഞതിനെയാണ്‌. വിഷയം ബ്ലോഗേര്‍സിന്റെ അനിഷ്ടം മാത്രമല്ല എന്ന് ബ്ലോഗ് അക്കാദമിക്ക് ഉള്‍ക്കൊള്ളാനാവാഞ്ഞിട്ടാണോ..

ജബ്ബാര്‍ മാഷ് എന്ന വ്യക്തിക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കാന്‍ കാണിക്കുന്ന ഉല്‍സാഹം എന്തേ ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിം സമൂഹത്തെക്കുറിച്ചും തോന്നിയില്ല.

ചുരുക്കിപ്പറഞ്ഞാല്‍ ബ്ലോഗ് അക്കാദമി ഇതൊക്കെത്തന്നെയാണെന്നാണ്‌ എന്നാണ്‌ പിന്നെയും പറഞ്ഞു കൊണ്ടിരിക്കുന്നത്.

മതേതരത്തവും മതനിരാസവും ഒന്നാവില്ലല്ലോ..

ബ്ലോഗ് അക്കാദമിയുടെ വിശദീകരണത്തിന്‌ നന്ദി.

അബ്ദുല്‍ അലി said...

അക്കാദമിക്കാരാ

ജബ്ബാർ ജീർണ്ണിച്ച അന്ധവിശ്വാസങ്ങൾക്കെതിരെ, അറിവിന്റെയും ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്നു എന്ന് പറഞ്ഞാൽ, പെറ്റ തള്ളപോലും പൊറുക്കില്ല.

ജബ്ബാർ കനപ്പെട്ട ലേഖനമെഴുതി എന്ന് അക്കാദമിക്കാരന്‌ തോന്നാനുള്ള, കനത്തിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ?.

ചരിത്രത്തിന്റെ പിൻബലത്തിലുള്ള ലേഖനം??? ബെസ്റ്റ്‌ കണ്ണാ. ബെസ്റ്റ്‌.

ബ്ലോഗ്‌ അക്കാദമി മാപ്പ്‌ പറയണം എന്ന് പറയുന്നില്ല. ബ്ലോഗ്‌ അക്കാദമി പിരിച്ച്‌ വിടണം. അതിനുള്ള നിയമനടപടികളുമായി ഞാൻ മുന്നോട്ട്‌ നിങ്ങും. നീചമായ ലക്ഷ്യങ്ങളുള്ള ഈ സംഘം മലയാള ബ്ലോഗ്‌ എന്ന പേരുപയോഗിക്കുന്നത്‌ തന്നെ അപലപനീയമാണ്‌.

അണ്ണാണ്ണാ തീ..കുഴി
ബ്ലോഗ്‌ അക്കാദമി ഒരു ചുക്കുമല്ലെന്ന് പണ്ടെ അവർ തെളിയിച്ചതാ.

ബ്ലോഗിന്റെ അടിസ്ഥാന മര്യാദകൾ തകർക്കുന്നിടം.

അണ്ണൻ ബ്ലോഗിൽ പുതുസല്ലല്ലോ,

ഇതിനുമുൻപും ഈ സാധനം തകർന്നിട്ടുണ്ട്‌. അത്‌ പക്ഷെ, നീയടക്കമുള്ളവർ ഉറങ്ങുകയായിരുന്നു. ഇന്ന്, ജബ്ബാറിനെ ആരോ ഞോണ്ടി എന്ന് പറഞ്ഞ്‌ കരയുബോൾ, അതിനു പിന്നാലെയുള്ള ഈ ഓട്ടം, അത്‌ മനസിലാക്കുവാൻ യുക്തി മാത്രം മതിയണ്ണ.

ബ്ലോഗ്‌ അക്കാദമിക്ക്‌ ഈ ഗതികേട്‌ വരുമെന്ന് പണ്ടെ പ്രതീക്ഷിച്ചതാ അണ്ണാ, ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയില്ലെടെ.

തീ@തീക്കുഴി said...

ബ്ലോഗ്ഗ് അക്കാഡമിക്ക് എന്തോന്ന് സംഭവിക്കാനാടെ?
ഒരു കോപ്പും വരാനില്ല.
അക്കാഡമിക്കട നടത്തിയിട്ട് വേണ്ട ഇവിടെ ആര്‍ക്കും കഞ്ഞികുടിക്കാന്‍.
ഇങ്ങനെ ഒരു കമന്റു സപ്പോര്‍ട്ടും അക്കാഡമിക്കാവശ്യമില്ലാത്തതാണ്, പക്ഷെ നിന്റെ ഒക്കെ മൊട കണ്ട് ചുമ്മാതിരിക്കാന്‍ പറ്റിണില്ല മോ.നെ.

കാലം said...

അക്കാദമിക്കാരൊക്കെ പേര് മാറ്റി ഇറങ്ങിയിരിക്കുകയാണല്ലോ. ദയവായി ‘കേരള‘ ബ്ലോഗ് അക്കാദമി എന്നത് ‘വര്‍ഗ്ഗീയ‘ ബ്ലോഗ് അക്കാദമി എന്നാക്കി മാറ്റുന്നതാ നല്ലത്

എതിരഭിപ്രയങ്ങളെ എന്തൊരു സഹിഷ്ണുതയോടെയാണിവര്‍ സ്വീകരിക്കുന്നത്. മാന്യമായഭാഷയില്‍ അനാവശ്യ പ്രയോഗങ്ങളെ നീക്കാന്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂ. അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം കിട്ടി. മത ബ്രാന്തന്മാര്‍ എന്ന പട്ടം.

യഥാര്‍ഥ വര്‍ഗീയ ബ്രാന്തന്‍മാരുടെ ആട്ടിന്‍ തോല്‍ പൊളിഞ്ഞു വീഴുന്നത് കാണാനേതായാലും നല്ല ശന്തമുണ്ട്.

തീ@തീക്കുഴി said...

വിട്ടേരെടെ കാലം.
കുറേ നേരമായി നിങ്ങള് നെഗളിക്കുന്നു,ഇനി ഇച്ചിരി ഞാനും ഒന്ന് അര്‍മാദിക്കട്ടെ.
മോഡറേറ്റര്‍ന്മാര്‍ ഉണ്ടെങ്കില്‍ ഇടവെടട്ടെ അല്ലെങ്കില്‍ നിന്നെയൊക്കെ കവച്ചു വക്കും ഞാന്‍ ചെറ്റത്തരത്തില്‍.

അബ്ദുല്‍ അലി said...

തീ..ക്കുഴി
ആര്‍മ്മദിക്കുവനാണ് അണ്ണന്‍ ഇവിടെം വന്നതെന്ന് പറ.

ബ്ലോഗ് അക്കാദമി ഒരു ചുക്കുമല്ലെന്ന് അതിന്റെ തുടക്കത്തിലെ പ്രവര്‍ത്തനം തെളിയിച്ചതാ അണ്ണാ.

ചിലര്‍ക്കോക്കെ സ്റ്റേജേല്‍ കയറാനുള്ള ഒരുപകരണം മാത്രം. പിഴിയാന്‍ മറ്റുചിലരും.
അണ്ണനും ഒലത്തിയിരുന്നല്ലോ കുറച്ച്, മതിയായോ അണ്ണാ.

തീ@തീക്കുഴി said...

പിന്നല്ലാതെ .
ഇതു ഞങ്ങടെ തറവാട്ട് വഹ സ്വത്താ.
പോയിനെടേ എല്ലാരും.

അബ്ദുല്‍ അലി said...

അണ്ണോ,
ചിലരുടെ തറവാടാക്കാന്‍ നോക്കുന്നു എന്ന് പറയണ്ണ.

അണ്ണന്‍ മറഞിരുന്ന് പറഞാലും പിന്നാലെ ആളുവരും, ഇവനെ ഞങള്‍ അറിയില്ലെന്ന് പറഞ്.
അത് പറയിപ്പിക്കരുത് അണ്ണ. അണ്ണന്‍ പറയരുത്

തീ@തീക്കുഴി said...

നമ്മളെ അറിയാനിടയില്ല മച്ചാ.
ഇങ്ങനെ കലിപ്പുകാണുന്നെടത്ത് ചുമ്മാ കേറുവാണെ.
ഇന്നു ജൂണ്‍ രണ്ട് ബൂലോക കലിപ്പ് ദിനമായി പ്രഖ്യാപിക്കുന്നു.
എല്ലെരേം വിളി.

അബ്ദുല്‍ അലി said...

ഇത് പോലെ കലിപ്പ് തീര്‍ക്കാന്‍ ബ്ലോഗില്‍ കയറിയതാ ജബ്ബാറും. ഇപ്പോ എന്തായി.

ഇങ്ങനെ പലതും അണ്ണന്‍ പ്രഖ്യാപ്പിച്ചിട്ടുണ്‍ദല്ലോ പണ്‍ദ്, എന്തോരു എന്തോ?

തീ@തീക്കുഴി said...

ജബ്ബാറിന് എന്തെര് വരാന്?
അങ്ങേര്‍ ഇപ്പോഴും ജീവനോടെ നടക്കണത് ഇവിടൊക്കെ തന്നല്ലോ.

നിങ്ങളഞ്ചാറുപേര് ഇവിടെ നെലവിളിക്കണെന്ന് വച്ച് വല്ലതും നടക്കുമോ മച്ചാ?

Shihab Mogral said...

സ്വന്തം പറമ്പിലെ അഴുക്കുകള്‍ തുടച്ചു മാറ്റാതെ മറ്റുള്ളവരുടെ പറമ്പുകള്‍ നന്നാക്കാനിറങ്ങിയാല്‍ എങ്ങനെയിരിക്കും..

തടയാന്‍ സാധിക്കുമായിരുന്നിട്ടും ഇവിടെ തുടര്‍ന്നു കൊണ്ടിരിക്കുന്ന തികച്ചും അനാവശ്യമായ വാചാടോപങ്ങളും ആക്ഷേപങ്ങളും തെറിവിളികളും വരെ തടയുവാന്‍ ബ്ലോഗ് അക്കാദമി മുതിരുന്നില്ല.

"ഇതു ഞങ്ങടെ തറവാട്ട് വഹ സ്വത്താ.
പോയിനെടേ എല്ലാരും." എന്ന തീക്കുഴിയുടെ കമന്റിനു പോലും ഒരെതിര്‍പ്പും ബ്ലോഗ് അക്കാദമിയില്‍ നിന്ന് കാണുന്നില്ല.

പിന്നെ ആരെ നന്നാക്കാനാണു ബ്ലോഗ് അക്കാദമി തുനിഞ്ഞിറങ്ങിയത് ?

തീ@തീക്കുഴി said...

ശിഹാബെ,
ഇതൊരു ഓപ്പണ്‍ കമന്റ്റ് ബോക്സല്ലെ? അതുകൊണ്ടാണല്ല് കാട്ടിപ്പരുത്തി ഇവിടെ വന്നിട്ട പോക്രിത്തരങ്ങളെല്ലാം ഇവിടെത്തന്നെ കിടക്കുന്നത്.
തീക്കുഴിയുടെ കമന്റു ഇവിടത്തന്നെ കിടക്കട്ട്.
മാന്യതയെങ്കില്‍ മാന്യമായ പ്രതികരണം .
അല്ലെങ്കില്‍ തെറിവിളി, അതാ‍ണ് നമ്മുടെ പോളിസി.
ഇപ്പ പോണ് ,ഇവിടൊക്കെ തന്നെ കാണും

തീ@തീക്കുഴി said...

സമയം ഏഴുമണി കഴിഞ്ഞല്ലോ പടച്ചോനെ.
ഇബിടെ ആരീം കാണിണില്ലല്ലാ !

അപ്പൂട്ടന്‍ said...

ഒരിക്കല്‍ക്കൂടി ഇവിടെ എഴുതേണ്ടിവരും എന്ന് കരുതിയതല്ല, ഇനി ഇതിനു ശേഷം എഴുതാന്‍ ഉദ്ദേശിക്കുന്നുമില്ല.

ഇതെന്റെ വ്യക്തിപരമായ ഒരു അഭിപ്രായം മാത്രമാണ്. നിരവധി കമന്റുകളുടെ (അങ്ങിനെ വിളിക്കാമോ എന്നറിയില്ല) ബഹളത്തിനിടയില്‍ ഇത് മുങ്ങിപ്പോകുമോ എന്നെനിക്കറിയില്ല. എന്നാലും ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും ഇത് കാണുമെന്നും ചിന്തിക്കുമെന്നും വിശ്വസിക്കുന്നു.

ബ്ലോഗ്‌ അക്കാദമി എന്ന പേരില്‍ ഒരു പരാമര്‍ശം നടത്തുന്പോള്‍ അത് ഒരു വ്യക്തി പറയുന്നത് പോലെ അല്ല. അതിനാല്‍ തന്നെ വ്യക്തിപരമായ അഭിപ്രായങ്ങളേക്കാള്‍ ഒരു കൂട്ടായ്മയുടെ വികസനത്തിന്‌ വേണ്ട ചിന്തകളാണ് ബ്ലോഗ്‌ അക്കാദമിയില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ നിലപാടുകളുടെ ശരിതെറ്റുകള്‍ അല്ല മറിച്ച് അതിന്റെ പൊതുസ്വീകാര്യത ആണ് നാം ലക്ഷ്യമാക്കേണ്ടത്. എല്ലാവരെയും തൃപ്തിപ്പെടുത്തുക അസാധ്യമായെക്കാം, പക്ഷെ ഭൂരിപക്ഷത്തിനും പരാതികളില്ലാതെ കൊണ്ടുപോകേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു സമൂഹത്തിലും നാം ശ്രമിക്കുന്നത് അത്തരത്തില്‍ ഒരു cordial environment അല്ലെ.

ഇവിടെ പല സുഹൃത്തുക്കളും ഒരു പരാമര്‍ശത്തിനെതിരെ സംസാരിക്കുകയുണ്ടായി. ആ പരാമര്‍ശം ശരിയോ തെറ്റോ എന്നത് വായിക്കുന്ന ആളുടെ ചിന്താഗതി അനുസരിച്ചിരിക്കും. പക്ഷെ തെറ്റെന്നു ഒരു വിഭാഗമെങ്കിലും ചിന്തിക്കുന്ന സാഹചര്യത്തില്‍ അത്തരമൊരു പരാമര്‍ശം ഒഴിവാക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. നേരത്തെ പറഞ്ഞത് പോലെ നിലപാടുകളുടെ ശരിതെറ്റുകള്‍ അല്ല ഇവിടെ നമുക്കാവശ്യം, മറിച്ച് നാം പറയാനുദ്ദേശിക്കുന്ന പ്രശ്നത്തില്‍ (അത് ഈ പരാമര്‍ശത്തില്‍ നിന്നും എത്രയോ അകലെയാണ് താനും) ഒരു സ്വീകാര്യതയാണ്. ഈ ഒരു പരാമര്‍ശം കൊണ്ടുതന്നെ ഇവിടം ചേരിതിരിവിനു ഇടയാക്കിയെങ്കില്‍ അത്തരമൊരു നിലപാട് (അതെത്ര ശരിയാണെങ്കില്‍ പോലും) അനാവശ്യമാണ്, എന്റെ കാഴ്ചപ്പാടില്‍.

ഈ വാചകം ഒഴിവാക്കുകയോ re-phrase ചെയ്യുകയോ ചെയ്തത് കൊണ്ടു ജബ്ബാര്‍ മാഷിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വില കുറയുകയുമില്ല. അദ്ദേഹത്തെ അറിയുന്നവര്‍, അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ വായിച്ചിട്ടുള്ളവര്‍, അദ്ദേഹത്തെ മനസിലാക്കുന്നുണ്ട്‌, എതിര്‍ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഇത്തരമൊരു പരാമര്‍ശം, ചേരിതിരിഞ്ഞുള്ള ഗ്വാ ഗ്വാ വിളികള്‍ക്ക് ആധാരമായി എന്നൊരു കാരണത്താല്‍ മാത്രം, ആവശ്യമുള്ളതായി തോന്നിയില്ല. ഇനി ഇത് തെറിവിളിയുടെ നിലവാരത്തിലേക്ക് താഴ്ന്നാല്‍ ആര്‍ക്കും തന്നെ തടുക്കാനാവില്ല, അത്തരം ഒരു സാഹചര്യം ആവശ്യമോ?

ദയവായി എല്ലാവര്‍ക്കും നന്മയ്ക്കുതകുന്ന, കുറഞ്ഞത് അസ്വാരസ്യങ്ങളൊഴിവാക്കനുതകുന്ന, തുടര്‍നടപടികള്‍ എടുക്കുക. ഇതൊരു വൈകാരികപ്രശ്നമായി കാണരുതെന്നുകൂടി അപേക്ഷിക്കുന്നു.
Let better sense prevail

കാട്ടിപ്പരുത്തി said...

അപ്പുട്ടന്‍-
ഇവിടെ രണ്ടു പ്രശ്നങ്ങളുണ്ട്-
1- അക്കാദമി മുസ്ലിം സമൂഹത്തെ ജീര്‍ണ്ണിച്കതായും അന്ധവിശ്വാസങ്ങള്‍ നിറഞ്ഞ സന്മൂഹമായും കാണുന്നു- ഇത് ജബ്ബാറിന്നു കാണാന്‍ അവകാശമുണ്ട്- കാരണം അയാളുടെ നിലപാടെന്താണെന്നു വ്യക്തമാക്കിയതാണു- പൊതു വേദി എന്നു പറയുകയും പക്ഷം ചേരുകയും ചെയ്യുന്ന അക്കാദമിയെ തുറന്നു കാണിക്കണമെന്ന എന്റെ ഉദ്ദ്യേശം വിജയിച്ചിരിക്കുന്നു-
2-ജബ്ബാറിന്റെ പ്രശനം വ്യാജ ഐ-ഡി ഉണ്ടാക്കപ്പെട്ടു എന്നതാണെങ്കില്‍ ആ വ്ര്‌ത്തികെട്ട പണി അയാള്‍ തന്നെ ചെയ്തതിന്റെ തെളിവുകള്‍ ഞാന്‍ നിരത്തി- അവിടെ അക്കാദമി കുറ്റകരമായ മൌനം അവലംഭിക്കുന്നു-
മൌനവും ചിലപ്പോള്‍ കുറ്റകരമാണു-

കാട്ടിപ്പരുത്തി said...

തെറി പരാജിതന്റെ ആയുധമാണു- സി-ജെ തോമസ്-
പരാജിതനും ഒരായുധമുണ്ടാവുന്നതില്‍ എനിക്കെതിര്‍പ്പില്ല

കാട്ടിപ്പരുത്തി said...

ബ്ലോഗ് അക്കാദനിയുടെ സ്വഭാവം പത്രപ്രവര്‍ത്തക യുണിയനെ പോലെ ആകണം - ദേശാഭിമാനി ലേഖകനും വീക്ഷണം ലേഖകനും അടികിട്ടിയാല്‍ പ്രതിഷേധിക്കണം- അല്ലാതെ ദേശാഭിമാനി ലേഖകനു അടി കിട്ടുമ്പോള്‍ സാമൂഹികതിന്മക്കെതിരെയും മുതലാളിത്ത കാപാലിക സമൂഹത്തിന്റെ കൊള്ളരുതായ്മക്കെതിരെയും പടപൊരുതുന്ന ദേശാഭിമാനിയുടെ ലേഖകനെ എന്ന വിശേഷണം നല്‍കരുത്- അത് ദേശാഭിമാനിക്കെഴുതാം- അതിനെ പത്ര സമൂഹം ചോദ്യം ചെയ്യും- അതാണു ഞാന്‍ ചെയ്തത്-
ഖുര്‍‌ആനിനെതിരെ വിമര്‍‌ശിക്കരുത് എന്ന് ആരും പറഞ്ഞിട്ടില്ല- ബ്ലോഗ് അക്കാദമിയുടെ ചിലവിലാകണ്ട് എന്നേ പറഞ്ഞുള്ളു- അത് ബ്ലോഗ് അക്കാദമി ഗീതയെ വിമര്‍‌ശിക്കുന്നവരെ വെള്ളപൂശിയാലും എന്റെ നിലപാടതാണു-

അപ്പൂട്ടന്‍ said...

കാട്ടിപ്പരുത്തി,
ഇവിടെ ഒരു പക്ഷം ചേരാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. അനാവശ്യമായ ഒരു വാഗ്വാദം ഒഴിവാക്കുക മാത്രമാണ് എന്റെ മനസിലുള്ളത്. ഈ പോസ്റ്റിന്റെ ഉദ്ദേശ്യത്തില്‍ നിന്നും നാമെല്ലാവരും വളരെയധികം വ്യതിചലിച്ച ഈ സമയത്ത് ആ ഉദ്ദേശ്യത്തിലേക്കു ശ്രദ്ധ തിരിച്ചു കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയതിനാലാണ് ഞാന്‍ മുകളിലുള്ള കമന്റ് ഇട്ടത്.

ഈ പോസ്റ്റ്‌ ഇട്ട വ്യക്തി താങ്കള്‍ വായിച്ച രീതി ഉദ്ദേശിച്ചിട്ടുണ്ടെന്നു എനിക്ക് തോന്നുന്നില്ല. (അതിനെന്ത് തെളിവുണ്ട് എന്ന് ചോദിക്കരുതേ ദയവായി) താങ്കളുടെ വ്യാഖ്യാനത്തില്‍ തെറ്റുണ്ടെന്നു ഞാന്‍ പറയുന്നില്ല, അങ്ങിനെയും വായിക്കാം. അത് ഞാന്‍ മുന്‍പേ പറഞ്ഞതുമാണ്.

ചിലപ്പോഴെങ്കിലും എഴുതിയ വ്യക്തിക്ക് അത്തരത്തില്‍ ഒരു വായന സംഭവ്യമല്ലാതെ വരും, കാരണം ആ ഒരു ചിന്ത അദ്ദേഹത്തിന്റെ മനസ്സില്‍ പോലും ഉണ്ടാകണമെന്നില്ല. അത് പക്ഷെ വായനക്കാരനും എഴുതിയ രീതിയില്‍ തന്നെ ചിന്തിയ്ക്കണം എന്ന് പറയാനും സാധിക്കില്ല.

എന്നിരുന്നാലും ഈ ഒരു വാചകത്തില്‍ "പക്ഷം ചേരല്‍" എന്നത് ഇത്തിരി കടന്നുപോയോ എന്നൊരു സംശയം. നേരത്തെ പറഞ്ഞതുപോലെ ഞാന്‍ ഉദ്ദേശിച്ചതല്ല മറ്റൊരാള് വായിച്ചതെങ്കില്‍ (ചിലപ്പോഴെങ്കിലും) ഞാന്‍ എഴുതിയതില്‍ തെറ്റു കാണാന്‍ എനിക്ക് സാധിക്കാതെ പോകും. (പോസ്റ്റ്‌ ചെയ്തതിന്റെ പിറ്റേന്നു താങ്കള്‍ ഇത് പറയുന്നത് വരെ -താങ്കള്‍ അപ്പോഴാവാം ഈ പോസ്റ്റ്‌ സന്ദര്‍ശിച്ചത്- ഇവിടെ പ്രതികരിച്ച മുസ്ലിം സുഹൃത്തുക്കള്‍ പോലും ഇത് കണ്ടിട്ടില്ലെന്നത് ഓര്‍ക്കുമല്ലോ). ബ്ലോഗ്‌ അക്കാദമിയ്ക്കും പറ്റിയതു ഇതാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ അത് വളര്‍ന്നു ഇപ്പോള്‍ വ്യക്തമായ ചേരിതിരിവുകള്‍ വരെ എത്തിനില്‍ക്കുന്ന ഖേദകരമായ ഒരു അവസ്ഥയാണു ഉണ്ടായിരിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ ആണ് ഞാന്‍ പറഞ്ഞത് നിലപാടിന്റെ ശരിതെറ്റുകളോ ഉദ്ദേശ്യവും എഴുതാപ്പുറം വായനയുമടക്കമുള്ള മറ്റു കാര്യങ്ങളോ മാത്രം കാണാതെ ഒരു വാഗ്വാദം ഒഴിവാക്കുന്ന രീതിയില്‍ ഈ പ്രശ്നത്തെ പരിഹരിക്കണമെന്ന്. അതിനു എല്ലാ വിഭാഗവും സ്വന്തം കടുത്ത നിലപാടില്‍ നിന്നും ഇറങ്ങിവരേണ്ടിയിരിക്കുന്നു. വാക്കുകളും ധാരണകളും തിരുത്തിയാല്‍ മാത്രമേ അത് സാധിക്കൂ.

ജബ്ബാര്‍ മാഷുമായുള്ള താങ്കളുടെ പ്രശ്നം വ്യക്തികള്‍ തമ്മില്‍ തീര്‍ക്കേണ്ടതാണ്. പരസ്പരം ധാരണകള്‍ മാറ്റാന്‍ ശ്രമം നടത്തേണ്ടതു അതിന്റെ തന്നെ കക്ഷികളാണ്. അതിനു ബ്ലോഗ്‌ അക്കാദമിയ്ക്കും എന്തെങ്കിലും ചെയ്യാനാവുമെന്ന് തോന്നുന്നില്ല.

കാട്ടിപ്പരുത്തി said...

അപ്പൂട്ടന്‍-
നിങ്ങളുടെ നിലപാട് വ്യക്തമാണ്- അത് വളരെ മാന്യവുമാണ്-
ബ്ലോഗ് അക്കാദമിയുടെ ഭാഗത്തു നിന്നുണ്ടായത് അവര്‍ തിരുത്തിയിരുന്നുവെങ്കില്‍ അതൊരബദ്ധമെന്നേ ഞാനും കരുതിയിരുന്നുള്ളു- എന്റെ ബ്ലോഗിലെ പോസ്റ്റ് ഡിലീറ്റും ചെയ്തിരുന്നു-
ഞാനുള്‍പ്പെടുന്ന സമൂഹത്തിലെ അരാള്‍ തെറ്റു ചെയ്യുമ്പോള്‍ അതിനെ പിന്തുണക്കുന്നതാണു വര്‍‌ഗ്ഗീയത എന്നു ഞാന്‍ കരുതുന്നത്-അത് മത വിശ്വാസികള്‍ ചെയ്താലും യുക്തിവാദികള്‍ ചെയ്താലും വര്‍ഗ്ഗീയതയാണു-

കേരളത്തിലെ പൊതുസമൂഹത്തിലും ശാസ്ത്രബോധത്തിലൂന്നിയതും,ചരിത്രത്തിന്റെ പിന്‍ബലത്തോടുകൂടിയതുമായ ധാരാളം ലേഖനങ്ങളിലൂടെയും,പുസ്തകങ്ങളിലൂടെയും
നമ്മുടെ ഇരുളടഞ്ഞ സമൂഹത്തിന് സ്വതന്ത്ര ചിന്തയുടെ
വെളിച്ചം നല്‍കുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകനാണ് ജബ്ബാര്‍മാഷ്.-


ജബ്ബാര്‍ ശാസ്ത്രം പറഞ്ഞാല്‍ അബദ്ധം തുടങ്ങുമെന്നാണു എനിക്കയാളെ കുറിച്ചുള്ള വായന-

അതെന്റെ പക്ഷം -

രണ്ടുമെല്ലാതെ മധ്യത്തില്‍ നില്‍ക്കാന്‍ അക്കാദമിക്കു കഴിയുന്നില്ല-

ഇനി ഏതാ ഈ അക്കാദമി- സ്വയം ഒരക്കാദമി ആയതല്ലാതെ?

Faizal Kondotty said...

ജബ്ബാര്‍ മാഷെ ഉദ്ദേശം ഒന്ന് കൂടി മനസ്സിലാവാന്‍ അക്കാദമി ഇവിടെ ക്ലിക്ക് ചെയ്യുക

സാമാന്യ മര്യാദയോ , ഔചിത്യ ബോധമോ ഇല്ലാത്തവരെ ഇല്ലാത്ത ഇത്തരം ആളുകള്‍ക്ക് , അവര്‍ക്കില്ലാത്ത ഗുണം ഉണ്ടെന്നു വരുത്താന്‍ വേണ്ടി യാണോ ഈ അക്കാദമി ?

അബ്ദുല്‍ അലി said...

ഫൈസൽ,
ജബ്ബാറിന്റെ തനിനിറം, അയാളുടെ രണ്ടോ മൂന്നോ പോസ്റ്റുകൾക്ക്‌ ശേഷം ഞാൻ വ്യക്ത്മായി പറഞ്ഞതാണ്‌. പിന്നെയും ചില സന്ദർഭങ്ങളിൽ അയാളോട്‌ വാദിച്ചിട്ടുണ്ട്‌. ഞാൻ അയാളെ കൊല്ലാൻ ആളെ കൂട്ടൂന്നു എന്ന് മുറവിളിച്ച്‌കൊണ്ട്‌ ഒരിക്കൽ ബ്ലോഗ്‌ മുഴുവൻ ഓടി നടന്നു. ജബ്ബാറിന്റെ പ്രതികരണം തികച്ചും മാന്യമാണ്‌. എന്നാൽ അതിനു പിന്നാലെ അനോനിയായി വന്ന് രോഷം തീർക്കുന്ന, തെറി വിളിക്കുന്ന ഇയാളെ ഞാൻ കയ്യോടെ പിടിച്ചിട്ടുണ്ട്‌. പക്ഷെ അത്‌ ബ്ലോഗിന്റെ സ്വതന്ത്രമായി ഞാൻ കാണുന്നത്‌കൊണ്ട്‌ പബ്ലിക്കാക്കിയില്ല. അന്ന് നിർത്തിയതാണ്‌ ഇയാളുമായുള്ള സംവാദം.

ചോദ്യങ്ങൾക്കുത്തരം മുട്ടുബോൾ, പുതിയ പോസ്റ്റിറക്കുന്ന ജബ്ബാറിന്റെ കഴിവിനെ പ്രശംസിക്കാതെ വയ്യ. ഇസ്ലാമെന്ന അബന്ധ ജടിലമായ, ആദിവാസികളുടെ മതത്തിലേക്ക്‌ വെളിച്ചം വീശുന്ന ജബ്ബാറീനെ എതിർക്കാൻ തൽക്കാലം, മലയാള ബ്ലോഗിലെ കഴുകന്മാർ വരില്ല. കാരണം ശവംതീനികളായ ഇവർ, തന്ത്രപരമായി തീർത്ത വലയിലാണ്‌ മലയാള ബ്ലോഗ്‌.

അക്കാദമിയുടെ പ്രവർത്തനവും അതിന്റെ ആദ്യകാല പ്രതികരണവും ഇന്നും ബ്ലോഗിലുണ്ട്‌. അവരിൽനിന്നും ഇതിൽ കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുന്നത്‌ വിഡ്ഡിത്ത്വമാണ്‌.

കമല സുരയ്യയുടെ മതം മാറ്റം കൊണ്ട്‌ ഇസ്ലാമിന്‌ ഗുണമുണ്ടായി എന്ന് പറയുന്ന ജബ്ബാർ, അത്‌കൊണ്ട്‌ അവർ ഉദ്ദേശിച്ച ഗുണം അവർക്കുണ്ടായില്ല എന്നും പറയുന്നു. എന്താണാവോ അവർ ഉദേശിച്ചതെന്ന് മാത്രം ജബ്ബാർ പറയുന്നില്ല.

വാക്കുകൾ തിരിച്ചും മറിച്ചും ഉപയോഗിക്കുവാൻ വളരെ സമർത്ഥനായ ഇയാളോട്‌ സംവാദിക്കുന്നവർ സൂക്ഷിക്കുക. അത്മസംയമനം കൈമോശംവരാതെ.

ധീരനായി പ്രതികരിക്കുക.

നന്മകൾ നേർന്ന്‌കൊണ്ട്‌

ആബ്ദുൽ ആലി - കരിപ്പുർ
ജിദ്ധ

അഫ്‌സൽ.എം .എൻ said...

വേണ്ടെന്ന് കരുതി മിണ്ടാതിരുന്നാല്‍ ഇവന്മാര്‍ ആളുകളിക്കുകയാണോ....................................................
ഇവിടെ കിടന്ന് ആളായിക്കോ, നിന്നോട് ഏറ്റു പിടിക്കാന്‍ ബോധമുള്ളവര്‍ വരില്ല.


തീ@തീക്കുഴി മാഷിന്‌,
"വേണ്ടാ വേണ്ടാ എന്നു കരുതി മിണ്ടാതിരുന്നിട്ടും ഇവന്മാർ ആളുകളിക്കുന്നു",
അതെന്താ സാറേ അങ്ങനെ വേണ്ടാ വേണ്ടാ എന്നു കരുതി മിണ്ടാതിരുന്നേ?
ഈപ്പൊ പ്രതികരിച്ച പോലെ വളരെ ശക്തമായി തന്നെ പ്രതികരിക്കണ്ടേ .
പ്രതികരിച്ചു കഴിഞ്ഞാൽ പിന്നെ ഒരിടത്തും നിക്കരുത്‌ കേട്ടൊ വേറെ ഏതെങ്കിലും ബ്ലോഗിലേക്ക്‌
പോകണം .ഇസ്ലാമിസ്റ്റുകളുടെ ബ്ലോഗാണെങ്കിൽ അത്രക്ക്‌ എളുപ്പം അല്ലേ..? id യും ഇല്ല profile
ഉം ഇല്ല ... .

തീ@തീക്കുഴി said...

ഡേയ് ഡേയ്,
എന്തോന്നെടെ ഇത്?
കുറച്ചു ദിവസമായല്ലോ ഇവിടെ കയറി അലക്കുന്നു, അക്കാഡമി ഏതാണ് ഒണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്ന്. പറഞ്ഞു കഴിഞ്ഞെങ്കില്‍ സ്ഥലം വിട്. കാട്ടിപ്പരുത്തി ദേ പിന്നേം വന്ന പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കുന്നു. മഹനെ കാട്ടീ, ഇതൊരു തരം ന്യൂറോസിസാണു പുള്ളേ, എത്രയും പെട്ടന്ന്‍ ഒരു സൈക്യാട്രിസ്റ്റിനെ കാണ്.

തീ@തീക്കുഴി said...

കരിപ്പൂരിലെ ജിദ്ദയില്‍ നിന്നും വന്ന അലി,
ജബാര്‍ മാഷിനെ മലയാളികള്‍ കാണാന്‍ തുടങ്ങീട്ട് ഒരുപാട് കൊല്ലങ്ങളായി.അങ്ങേര്‍ എന്ത് ചെയ്യുന്നു എന്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നെല്ലാം തലച്ചോര്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് മനസ്സിലാകും. നിങ്ങളെപ്പോലെ കണ്ണും പൂട്ടി രോഷ പ്രകടനം നടത്തുന്നവര്‍ വിചാരിച്ചാല്‍ ജബാറിന്റെ കാഴ്ചപ്പാട് മാറ്റാനോ, ജബ്ബാറിനെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാട് മാറ്റാനോ സാദ്ധ്യമല്ല. എന്തിന് പിന്നിവിടെ കിടന്നു സമയം കളയുന്നു. അയാളുടെ ബ്ലോഗിലോട്ട് ചെന്ന് അവിടെ തര്‍ക്കിക്ക്. അക്കാഡമി പൂട്ടിക്കാമെന്ന ധാരണയിലാണ് ഇവിടെ കിടന്നു തിരിയുന്നതെങ്കില്‍ വെറുതെയാ.
ഇവിടുത്തെ ചന്ദനക്കുടം കഴിഞ്ഞപ്പാ, ഇനി അടുത്ത പറമ്പ് പിടി.

അബ്ദുല്‍ അലി said...

എടെ ത്‌..കുഴി
തലച്ചോർ തീരെ ഇല്ലെന്ന് മനസിലായെടെയ്‌.
അങ്ങേർ എന്ത്‌ ചെയുന്നൂന്ന് ഇയാള്‌ കാണുന്നതിന്‌ മുൻപെ കണാൻ തുടങ്ങിയിട്ടുണ്ട്‌. അത്‌ വിട്ട്‌ പിടി അണ്ണാ.
ചന്ദനകുടം കഴിഞ്ഞെങ്കിലും ഇയാള്‌ പോവല്ലെ, ഇനിയും കുഴിവേണം.

ബ്ലോഗ്‌ അക്കാദമി ഇയാളുടെ തറവാട്‌ സ്വത്തല്ലല്ലോ അണ്ണാ. ആണെലും അത്‌ പൂട്ടിക്കാൻ ഞാൻ ഇറങ്ങിതിരിച്ചിരിക്കുവാ, തീ..കുഴിക്ക്‌ കുഴിവലുതാക്കി എന്നെ തടയാനാവുമെങ്കിൽ നോക്കെടെ... ചെല്ല്..

കരിപ്പുരിലെ ജിദ്ധ, ഡേയ്‌, സൈക്യാട്രിസ്റ്റിൻ എന്തെരെലും അസുഖം വരും അണ്ണാ, അതോണ്ട്‌, അവൈറ്റ്‌ പോവല്ല്‌. ഇത്‌ എവിടെയും എടുക്കാത്ത കേസാടെയ്‌. വ്ഹങ്ങല വാങ്ങീര്‌ അണ്ണാ.

ഏന്തോരോ പുതിയ ഐഡികള്‌ ദവസോം വരണ്‌ അണ്ണാ, എന്തോരു പാടാണല്ലെ അണ്ണാ.

തീ@തീക്കുഴി said...

അലിമാനെ,
ജ്ജ് പോയില്ലെ?
അക്കാഡമി കുയിച്ചിടാന്‍ കുജ്ജും കുത്തി ഇബടന്നെ കുത്തിര്‍ന്നാട്ടോ.
ഇപ്പം നടക്കും.
അതിനു പോയി ഊ..ക്കോ മോനെ.

അബ്ദുല്‍ അലി said...

തീ..കുജെ,
അയ്ന് ഞമ്മള് കുജി കുഴ്ചിക്ക്‌ണ് മോനെ. അത് ഞമ്മള് തന്നെ മൂ‍ടും.

ഇജി പോകല്ലെ ബലലെ, ഇവടെങ്ങനെ കൊരച്ചി നടക്കാന്‍ ഒരു സാധനം നിന്നോട്ടെ.

അനില്‍@ബ്ലോഗ് said...

ഞാന്‍ കമന്റുകള്‍ അണ്‍സബ്സ്ക്രൈബ് ചെയ്യാന്‍ വന്നതാണ്.

നല്ല മേളമാണല്ലോ.
ഒരു കാര്യം ചെയ്യൂ, രണ്ടു പേരും ജബ്ബാര്‍ മാഷും കാട്ടിപ്പരുത്തിയും കേരള സൈബര്‍ സെല്ലിന് ഓരോ പരാതി അയക്ക്. അവര്‍ നോക്കട്ടെ കാര്യങ്ങള്‍, കാട്ടിപ്പരുത്തി വിദേശത്താണെങ്കില്‍ മെയിലയച്ചാല്‍ മതിയല്ലോ.
എന്തിനാ ഇങ്ങനെ തല്ലുകൂടി സ്പേസ് കളയുന്നത്?

അഫ്‌സൽ.എം .എൻ said...

തീ@തീക്കുഴി മാഷിന്‌,
എന്തിനീ തീക്കളികൾ. ഇതൊന്നവസാനിപ്പിച്ചു കൂടെ താങ്കൾക്ക്‌ എന്തെങ്കില്ലും അഭിപ്രായം രേഖപ്പെടുത്താനുണ്ടെങ്കിൽ
അതൽപ്പം നേരായരീതിയിലായിക്കൊടെ.എന്തിനീ വളഞ്ഞ വഴികൾ.ഒരു വ്യാജ പ്രോഫൈൽ നിർമിക്കുക അതിന്‌ തീക്കുഴി എന്നൊക്കെ പേരിടുക.എന്തായാലും കള്ളി വെളിച്ചത്തായി തീ ഇനി സ്ഥലം വിടാൻ നോക്കിക്കോ

അഫ്‌സൽ.എം .എൻ said...

പ്രിയ കട്ടിപ്പരുത്തി,
ഈ തർക്കം കുറച്ചു ദിവസങ്ങൾക്ക്‌ മുൻപ്‌ ആണ്‌ ഞാൻ കാണുന്നത്‌,എന്റെ അഭിപ്രായം പറയട്ടെ

ജബ്ബാർ മാഷ്‌ ഒരു വ്യാജ പ്രോഫൈൽ നിർമിക്കും എന്നൊന്നും ഞാൻ കരുതുന്നില്ല.പക്ഷെ തീ ക്കുഴിയിൽ എന്തോ ഒരു കള്ളി ഉൺടെന്ന്‌ എനിക്ക്‌ തോന്നുന്നു.ജബ്ബാർ മാഷ്കെതിരെ ആരോപണമുണ്ടാകുമ്പോൾ തീ ക്കുഴി കേറി ഇടപെടുന്നു
വൈകം മുഹ്‌ ബഷീരിന്റെ ഒരു കഥയുണ്ട്‌ പേഴ്സു മോഷ്ടിച്ച
മനസ്സാക്ഷിയുള്ള കള്ളന്റെ കഥ.അതു പോലെ തോന്നുന്നു ഇത്‌
തെറ്റു ചെയ്തയാൾ രക്ഷകനായ പോലെ.

അഫ്‌സൽ.എം .എൻ said...

പ്രിയ ബ്ലോഗ്‌ അക്കാദമി,

ജബ്ബാർ മാഷ്കെതിരെ വ്യാജ പ്രോഫൈൽ നിർമിച്ചവർ ചെയ്തത്‌ വലിയ ഒരു തെറ്റ്‌ തന്നെയാണ്‌.
പക്ഷേ ആ തെറ്റ്‌ ചൂണ്ടിക്കാട്ടാൻ ജബ്ബാർ മാഷ്‌ എഴുതുന്ന വിഷയം എന്തിനെ ലക്ഷ്യം വെച്ചുള്ളതാണോ അവിടേക്ക്‌ നോക്കി ശരം തോടുക്കാൻ പാടില്ലായിരുന്നു.
ജബ്ബാർ മാഷ്‌ ബ്ലോഗെഴുതുന്നത്‌
ഇസ്ലാമിനെതിരെയാണ്‌,ഒരു മതത്തെ തന്നെ തുടർച്ചയായി അവഹേളീക്കുക അല്ലെങ്കിൽ അതിന്‌ വേണ്ടി മാത്രം ബ്ലോഗ്‌ എഴുതുക ഇതു ബ്ലോഗിങ്ങിൽ പാടുള്ളതാണോ.അക്കാദമി ഒരു പഷെ അറിയാതെ പോയതായിരിക്കാം ഗ്ഗൂഗിൾ തങ്ങളുടെ ബ്ലോഗ്ഗേഴ്സിനു മുന്നിൽ വെക്കുന്ന Blogger Content Policy.താഴെ കൊടുക്കുന്നു

HATEFUL CONTENT: Users may not publish material that promotes hate toward groups based on race or ethnic origin, religion, disability, gender, age, veteran status, and sexual orientation/gender identity.

കാട്ടിപ്പരുത്തി said...

അഫ്സല്‍-

ജബ്ബാര്‍ മാഷ് ഇസ്ലാമിനെ വിമര്‍‌ശിക്കുന്നതിനെ ചോദ്യം ചെയ്യുന്നില്ല- എല്ലാവര്‍‌ക്കും പ്രചരണാവകാശമുണ്ടല്ലോ-
ഇവിടെ പ്രശ്നം അക്കാദമി അയാളെ വെള്ള പൂശുന്നതാണ്- വിഷയത്തില്‍ നിന്നു മാറിപ്പോകാതെ കമെന്റിടാന്‍ ശ്രദ്ധിക്കുമല്ലോ-

മാത്രമല്ല അയാല്‍ എന്റെ വ്യാജ ഐ-ഡി ഉണ്ടാക്കിയതിന്റെ തെളിവ് ഇവിടെ നോക്കുക-
http://yukthivaadam.blogspot.com/2009_05_01_archive.html

ഇതില്‍ സംശയത്തിന്റെ പ്രശ്നമേ വരുന്നില്ല- ഒന്നികില്‍ അയാള്‍- അല്ലെങ്കില്‍ അയാളുടെ അറിവോടെ മറ്റൊരാള്‍- തെറ്റിന്നു കൂട്ടു നില്‍ക്കുന്നതും കുറ്റക്ര്‌ത്യമാണു-

കാട്ടിപ്പരുത്തി said...

അനിലെ-
ഞാന്‍ നിയമപരമായി പരാതിപ്പെടും എന്നെവിടെയും പ്രസ്ഥാവിച്ചിട്ടില്ല- പൊതു ജനങ്ങളുടെ മുന്പിലാണെന്റെ പരാതി-

തീ@തീക്കുഴി said...

കാട്ടിപ്പരുത്തി & മറ്റുള്ള ഇസ്ലാമിസ്റ്റുകള്‍,
കുറേ ദിവസമാ‍യല്ലോ ഇവിടെ നിരങ്ങുന്നു. അക്കാഡമിയെ മര്യാദ പഠിപ്പിക്കാനായിരിക്കും. പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കാന്‍ നാണമില്ലേടോ?
ഇവിടുത്തെ കച്ചൊടം കഴിഞ്ഞടെ, ഇനി സ്ഥലം വിട്.
കാക്കക്കൂട്ടത്തില്‍ കല്ലെറിഞ്ഞാലെന്ന പോലെന്ന് കേട്ടിട്ടേ ഉള്ളൂ, ഇത് അതിലും കഷ്ടമായല്ലോ.ഇത് കാക്കക്കൂട്ടമല്ല, കാക്കാന്‍ കൂട്ടമാണ്.
നിങ്ങള്‍ നിര്‍ത്തിപ്പോയെങ്കില്‍ എനിക്കും പോവാമാരുന്നു.
അതല്ല ഇനി വേണെല്‍ എന്റെ പിന്നാലെ കൂടിക്കോ.
നമുക്ക് മറ്റു പോസ്റ്റുകളില്‍ കാണാം.

തീ@തീക്കുഴി said...

തള്ളേ , അഫ്സലിന്റെ കമന്റ് ഇപ്പഴാ കണ്ടത് .
നീ പുലിയാണ് കേട്ടാ, വെറും പുലിയല്ല, ഒരു സിംഹം ,കണ്ടുപിടിച്ചു കളഞ്ഞല്ലോ മകാ.
ഒന്നു പോടെ, പോടെ..

ചെറിയപാലം said...

“തീ...@തീ..ക്കുഴി”
ഇയാളെ വായിക്കുമ്പോഴാണ് പേർ അന്വർത്ഥമാക്കുന്നതെന്തെന്ന് മനസ്സിലാവുന്നത്!!

ഇത്തരക്കാരെ പ്രമോട്ട് ചെയ്യാനും കൂടിയാണോ ബ്ലോഗ് അക്കാദമി..!!

ea jabbar said...

പ്രിയപ്പെട്ട സുഹൃത്തുക്കളേ!
എന്റെ പേരില്‍ നടക്കുന്ന ഈ സുഖകരമല്ലാത്ത ചര്‍ച്ച വല്ലാതെ നീണ്ടു പോകുന്നതില്‍ എനിക്കുള്ള ഖേദം അറിയിക്കുന്നു. ഈ ചര്‍ച്ചയില്‍ ഞാന്‍ ഇടപെട്ടതു കൂടുതല്‍ വഷളാക്കാനേ ഉപകരിച്ചുള്ളു എന്നു ഞാന്‍ തിരിച്ചറിയുന്നു. എന്റെ കമന്റുകള്‍ ഞാന്‍ പിന്‍ വലിക്കുന്നു. ആ കമന്റുകള്‍ പലരെയും വേദനിപ്പിച്ചതായി അറിഞ്ഞതില്‍ എനിക്കു ഖേദമുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
കാട്ടിപ്പരുത്തി യുക്തിവാദം എന്ന പേരില്‍ ബ്ലോഗ് തുടങ്ങിയത് ബോധപൂര്‍വ്വം എന്നെ അവഹേളിക്കാനായിരിക്കുമെന്ന ധാരണയില്‍ നിന്നാണ് അദ്ദേഹത്തിന്റെ പേര്‍ പരാമര്‍ശിക്കപ്പെട്ടത്. ആ പരാതി ഞാന്‍ പിന്‍ വലിക്കുന്നു.
എന്റെ ഫോട്ടൊ ഉപയോഗിച്ചുകൊണ്ട് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രന്മിച്ചപ്പോള്‍ ഉണ്ടായ വികാരമാണ് എന്റെ പരാതിക്കു കാരണം. ആ ഫോട്ടോയും പേരും ഇപ്പോള്‍ മാറ്റിയതായി കാണുന്നതിനാല്‍ അതേകുറിച്ചുള്ള പരാതിയും ഞാന്‍ പിന്‍ വലിക്കുന്നു. ബ്ലോഗില്‍ വ്യക്തി സൌഹൃദങ്ങള്‍ തകരാതെ നിലനില്‍ക്കണമെന്നാ‍ണു ഞാനും ആഗ്രഹിക്കുന്നത്.
ബ്ലോഗ് അക്കാദമിയുമായി എനിക്ക് കാര്യമായ ബന്ധമൊന്നുമില്ല. രണ്ടു ശില്‍പ്പശാലയില്‍ പങ്കെടുത്തതു മാത്രമേയുള്ളു. മലപ്പുറത്തെ ശിപ്പശാലയുടെ സംഘാടനപ്രവര്‍ത്തനങ്ങളില്‍നിന്നും ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. എന്റെ സാന്നിധ്യം കൊണ്ട് മറ്റുള്ളവര്‍ക്ക് മുഷിപ്പുണ്ടാകരുത് എന്ന ചിന്തയായിരുന്നു എനിക്ക്. ഇവിടെ എന്റെ പേരില്‍ അക്കാഡമിക്കുമേല്‍ ആരോപണം വരുന്നതിലും ദുഖമുണ്ട്. എന്നെക്കുറിച്ചുള്ള ആ വിവാദ പരാമര്‍ശങ്ങള്‍ പോസ്റ്റില്‍ നിന്നും നീക്കം ചെയ്യാന്‍ അക്കാദമി പ്രവര്‍ത്തകര്‍ സന്മനസ്സു കാണിക്കുന്നതാവും നല്ലതെന്നു തോന്നുന്നു.

ea jabbar said...

ഈ വിഷയത്തില്‍ ഞാന്‍ ഇട്ട പോസ്റ്റുകളും ഡിലീറ്റ് ചെയ്തു...

Faizal Kondotty said...

അല്ല, ഇത് ഒറിജിനല്‍ ജബ്ബാര്‍ മാഷ് തന്നെ പറഞ്ഞതാണോ ? അതോ അപരനോ ..?

ഏതായാലും മഞ്ഞു ഉരുകുന്നതിന്റെ ലക്ഷണം കാണുന്നതില്‍ സന്തോഷം .

ജബ്ബാര്‍ മാഷ് ആവശ്യപ്പെട്ടാല്‍ പിന്‍ വലിക്കാം എന്ന് അക്കാദമി മുമ്പ് പറഞ്ഞ പോലെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു . ഇനിയെങ്കിലും ഇത്തരം പക്ഷപാതിത്വ പരാമര്‍ശങ്ങള്‍ അക്കാദമിയില്‍ നിന്ന് ഉണ്ടാവില്ലെന്ന് കരുതുന്നു .

ജബ്ബാര്‍ മാഷോട് വ്യക്തിപരമായി വിദ്വേഷം ഉണ്ടാവേണ്ട കാര്യം ഇല്ല എന്നും ഇവിടെ അറിയിക്കട്ടെ , നമ്മളൊക്കെ ഈ ഭൂമിയില്‍ എത്രെന്നു വച്ചിട്ടാ ..? ഒരു ശ്വാസ തടസാം വന്ന തീര്‍ന്നില്ലേ എല്ലാം.. പിന്നെന്തു ഗ്വ ഗ്വ വിളി ?

കാട്ടിപ്പരുത്തി said...

എന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജ ഐഡിയെക്കുറിച്ച് ഒന്നും മിണ്ടാതെ കമെന്റുകള്‍ പിന്‍വലിക്കുന്നതില്‍ കാര്യമില്ല. എന്നോട് വ്യക്തിപരമായി നടത്തിയ എല്ലാ പരാമറ്ശങ്ങളും എനിക്കു ഒരു പ്രശ്നവുമില്ല. പക്ഷേ, വ്യാജ ഐഡി നിര്‍മ്മാണം മൊത്തം ബ്ലോഗ് സമൂഹത്തോട് ചെയ്ത ഒരു തെറ്റാണ്. ഒരു ഖേദപ്രകടനവുമില്ലാതെ ഒഴിഞ്ഞു പോകുന്നത് പശ്ചാത്താപമായി അംഗീകരിക്കാന്‍ കഴിയുന്നില്ല.

തീ@തീക്കുഴി said...

എടാ മക്കുണേശാ കാട്ടിപ്പരുത്തി,
നീ ആടിനെ പട്ടിയാക്കുകയാണോ?
നിന്റെ വ്യാജ ഐഡി ഉണ്ടാക്കിയെങ്കി കേസുകൊടുക്കാനാരോ പറഞ്ഞില്ലെ, അതുപോലെ ചെയ്യ്.
ജബ്ബാര്‍ മാന്യമായി കാര്യുങ്ങള്‍ പറഞ്ഞിട്ടും നീ കലിപ്പീരുണ്ടാക്കുകയാണോ?
പോയി പണി നോക്കടാ.
നിന്റെ വ്യാജ ഐഡി ഉണ്ടാക്കിയിട്ട് ആര്‍ക്കെന്തു നേട്ടമാടെ? സ്വയം പുകഴ്ത്താനായി ഇത്തരം തറവേലകള്‍ കാണിക്കാതെ സ്ഥലം വിടടെ.

കാലം said...

ജബ്ബാര്‍ മാഷിന്റെ വലിയ മനസ്സിന് നന്ദി!

എന്തായാലും ബ്ലോഗ് അക്കാദമിയുടെ വര്‍ഗ്ഗീയ ചായ്‌വ് നില നില്‍ക്കുക തന്നെ ചെയ്യും. കാരണം; പറയാതെ തന്നെ ഈ ബ്ലോഗ് വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവും.

വ്യാജ ഐഡി ശ്രീ ജബ്ബാറിന്റെ പേരിലായാലൂം കാട്ടിപരുത്തിയുടെ പേരിലായാലും ഒരു പോലെ കാണാന്‍ ബ്ലോഗ് അക്കാദമിക്ക് കഴിയേണ്ടതായിരുന്നു.

മറ്റൊന്ന് ബ്ലോഗ് അക്കാദമി അവരുടെ പ്രയോഗങ്ങള്‍ സ്വന്തം നിലക്ക് പിന്‍ വലിക്കാതെ മറ്റൊരു നാടകം രചിക്കാന്‍ ശ്രമിക്കുകയാരുന്നു. ആ നാടകം ഏതായാലും ഇവിടെ അരങ്ങേറി കഴിഞ്ഞിരിക്കുന്നു.

ഇനി നാടകത്തിന്റെ അവസാന ഭാഗം കാണാനായി കാത്തിരിക്കുന്നു. :)

അനില്‍@ബ്ലോഗ് said...

അപര ബ്ലോഗില്‍ കണ്ടത്.

snehasamvadam എന്ന മാസികയുടെ പേരിൽ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഒരു യ്യുക്തിവാദി ബ്ലോഗ് തുടങ്ങിയിട്ടുണ്ട് . ഇ.എ ജബ്ബാർ എന്ന മുസ്ലിം നാമമുള്ള പ്രോഫയൽ വെച്ച് ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉണ്ടാക്കിയതാണ്‌ ആ ബ്ലോഗ്.


അപ്പോള്‍ അതാണ് മുട്ടുന്യായം. ഇന്റര്‍നെറ്റില്‍ അങ്ങിനെയാണെങ്കില്‍ കേസിനേ നേരം കാണൂ. നമുക്ക് ഏറ്റവും പരിചിതമായ ചിന്ത.കോം ദേശാഭിമാനിയുടെ ചിന്തയാണെന്ന് ഇവിടെ വരുന്നതിനു മുമ്പ് ഞാന്‍ ധരിച്ചിരുന്നത്.
കേരള ഗവ ഒന്നു നോക്കിക്കെ.

മാതൃഭൂമി.കോം

കേരളാ ടൂറിസം

ഇഷ്ടം പോലെ കാണാം,ഇതൊക്കെ എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.

ഏതായാലും ജബ്ബാര്‍ മാഷ് പരാതി പോസ്റ്റ് ഡിലീറ്റ് ചെയ്തു. നന്നായി, അതോണ്ട് തര്‍ക്കം അവസാനിക്കുമെങ്കില്‍ നല്ലത്.

അബ്ദുല്‍ അലി said...

ജബ്ബാർ മാഷിന്റെ വിശാലമനസ്കതക്ക്‌ നന്ദി. കാലം സൂചിപ്പിച്ച പോലെ, അക്കാദമിയുടെ ചായ്‌വ്‌ ബ്ലോഗിൽ നിലനിൽക്കും. അത്‌ ഇനി അക്കാദമിക്കാർ വന്ന് മയ്ക്കാൻ ശ്രമിച്ചാലും നടക്കില്ല. ഇവിടെ പല ഭാഷയിൽ മുസ്ലിം സഹോദരന്മരോട്‌ സഭ്യമല്ലാത്ത ഭാഷയിൽ പ്രതികരിച്ചത്‌ അക്കാദമിക്കാരല്ലെന്ന് മാത്രം പറയരുത്‌. അല്ലായിരുന്നെങ്കിൽ, അത്‌ തടയുവാനും, അക്കാദമിയുടെ വിശദീകരണം നൽകുവാനും അവർ ശ്രമിക്കുമായിരുന്നു.

തെറ്റിധരിപ്പിക്കുന്ന തരത്തിൽ ഐഡിയുണ്ടാക്കുക എന്നത്‌ തെറ്റാണെന്ന്, സ്നേഹപൂർവ്വം എല്ലാവരെയും ഓർമ്മപ്പെടുത്തുന്നു. അത്‌ ബ്ലോഗ്‌ നൽകുന്ന സ്വതന്ത്രമാണെന്ന് തിരിച്ചറിഞ്ഞ്‌കൊണ്ട്‌ തന്നെ.

ആശയങ്ങളെ, ആശയങ്ങളുമായി സംവാദിക്കുക. വ്യാജ ഐഡികൾ ആദ്യം നിർമ്മിച്ചതാരാണെന്ന് തേടിപോകുബോൾ, കുപ്പത്തൊട്ടിയിൽനിന്ന് പലതും ചിറക്‌വിടർത്തി പറന്നുയരും. ബ്ലോഗിന്റെ സ്വതന്ത്രതെ മാനിക്കുന്നതോടോപ്പം, ചിലരെ വേദനിപ്പിക്കുവാൻ ഇത്തരം പ്രവർത്തികൾ ഇടയാക്കുമെന്നും ഓർമ്മിപ്പിക്കുന്നു.

നാടകത്തിന്റെ അവസാനഭാഗത്തിന്‌ വേണ്ടി കാത്തിരിക്കുന്നു.

Shihab Mogral said...

ജബ്ബാര്‍ മാഷിന്റെ സന്മനസിനു നന്ദി പ്രകടിപ്പിക്കുന്നതോടൊപ്പം, എല്ലാ കാര്യങ്ങളിലും ഇങ്ങനെ വിശാലമായ കാഴ്ച്ചപ്പാടുണ്ടാവട്ടെയെന്നാശം‌സിക്കുന്നു. പ്രകൃതിയില്‍ നിങ്ങളും നാമുമനുഭവിക്കുന്ന സൗജന്യങ്ങള്‍ തന്നെയല്ലേ നമ്മുടെ അഹങ്കാരം.. അവയ്ക്കുള്ള നന്ദി മാത്രമാണ്‌ ജീവിതം ആവശ്യപ്പെടുന്നത്.. അതുകൊണ്ട് തന്നെ അഹങ്കാരം വെടിഞ്ഞ് പച്ച മനുഷ്യരാവാം; ബ്ലോഗ് അക്കാദമിക്കും.

ബായെന്‍ said...

ജബ്ബാറ്മാഷെ ; താങ്കളുടെ മഹാമനസ്കതയ്ക്കു മുന്നില്‍ നമിക്കുന്നു. ഇപ്പോഴാണ് ഇതു കാണുന്നത്. ബൂലോകത്ത് പലപ്പോഴായി താങ്കളെ ഔചിത്യബോധമില്ലാതെ പരാമര്‍ശിക്കുന്നതായി കണ്ടു വേദനിച്ചിട്ടുണ്ട്. താങ്കള്‍ ഒറ്റപ്പെട്ടു എന്ന തോന്നലുണ്ടാവരുത്. ഞാന്‍ കൂടെയുണ്ട്. എന്നും.
സ്നേഹപൂര്‍വ്വം
ഇബ്‌റഹീം ബയാന്‍.

ഷിഹാബ് മൊഗ്രാല്‍ : “പ്രകൃതിയില്‍ നാം അനുഭവിക്കുന്ന സൌജന്യങ്ങളില്‍“അഹങ്കരിക്കാതെ പ്രകൃതിയോട് നന്ദികാണിക്കുക.

ea jabbar said...

വ്യക്തിപരമായ വിമർശനങ്ങളും വിവാദങ്ങളും തുടരുന്നതിൽ താൽ‌പ്പര്യമില്ലാത്തതുകൊണ്ടാൺ എന്റെ പരാതികളും കമന്റുകളും പോസ്റ്റുകളും പിൻ വൽച്ചത്. അതിനു ശേഷവും ചിലർ അടിസ്ഥാന രഹിതവും വളരെ നീചവുമയ അരോപണങ്ങൾ തുടരുന്നതയി കാണുന്നു.
മറ്റുള്ളവരുടെ വ്യാജ ഐ ഡിയും ബ്ലോഗും ഉണ്ടാക്കിയുള്ള കളി മാന്യതയുള്ളവർക്കു ചേർന്നതല്ല. എന്റെ അറിവോടെയും സമ്മതത്തോടെയും ആരും അന്യരുടെ വ്യാജ ഐ ഡി ഉണ്ടാക്കിയിട്ടില്ല.

റഫീക്ക്‌ ചാലിയം said...

അല്ല, ബ്ലോഗ്‌ അക്കാദമി ഇനിയും വിവാദ പരാമര്‍ശങ്ങള്‍ പിന്‍ വലിച്ചില്ലേ ..? കഷ്ടം ..! അപ്പൊ ബ്ലോഗ്‌ അക്കാദമി ഉം ചില പ്രത്യേക താല്പര്യങ്ങള്‍ക്കായി ഉണ്ടാകിയതാനല്ലേ ..? എത്രയും പെട്ടെന്ന് ബ്ലോഗ്‌ അക്കാദമി പിരിച്ചു വിടുന്നതാ നല്ലത് ...ഏതായാലും ബ്ലോഗ്‌ അക്കാദമിയുടെ പക്ഷപാതിത്യം ബൂലോഗത്തില്‍ ഇവിടെ അടക്കം പല സ്ഥലത്തും ചര്ച്ചയായിടുണ്ട് ..

തീ@തീക്കുഴി said...

പിന്നെ അവിടെ ചര്‍ച്ച ചെയ്ത് ഇപ്പോ പുളുത്തും.
ഒന്നു പോടെ.

അഫ്‌സൽ.എം .എൻ said...

ശ്രീ കാട്ടിപ്പരുത്തിക്കെതിരെ വ്യാജ ബ്ലോഗും പ്രോഫിലും നിർമിച്ചവർക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു ,അപലപിക്കുന്നു

മാരീചന്‍ said...

തീ@തീക്കുഴിയോട് യോജിക്കുന്നു

അബ്ദുല്‍ അലി said...

മാരീച്ചനും തി..കുഴിയും ഇപ്പോ ഒലത്തും.

ഇനിയും നപുംസകങ്ങൾ വരാനുണ്ടല്ലോ, കണ്ടില്ലല്ലോ.

കാലം said...

പ്രിയ അബ്ദുല്‍ അലീ

ക്ഷമ കൈവെടിയാതിരിക്കൂ.തീര്‍ച്ചയായും മരീചന് യോജിക്കാനോ വിയോജിക്കാനോ ഉള്ള സ്വതന്ത്ര്യമുണ്ട് .

‘ഇന്നല്ലാഹ-മഅ-സ്സാബിരീന്‍‘

അബ്ദുല്‍ അലി said...

കാലം,

നന്ദി,

ക്ഷമയോടെ മുസ്ലിം സമൂഹം കാത്തിരിക്കുന്നത്‌, പരാജയത്തിന്റെ ലക്ഷണമായികണരുത്‌.

വാദിയിൽനിന്നും പ്രതിയിലേക്ക്‌ ഇത്തരക്കാരെ എത്തിക്കുവാൻ, അൽപ്പം അക്ഷമ കാണിച്ചെപറ്റൂ.

പ്രതികരിച്ചില്ലെങ്കിൽ, അത്‌ ഭീരുത്വമായി കണ്ട്‌, നാളെ, ഇവർ പലതും ചെയ്യും. യുവരക്തത്തെ ത്രസിപ്പിക്കുന്ന, ദ്വയർത്ഥമുള്ള വാക്കുകൾ, അനവസരത്തിൽ പ്രയോഗിക്കുവാൻ, അവസരവാദികളായ ഇവർ വളരെ മിടുക്കരാണ്‌.

എന്തെങ്കിലും ചോദ്യം ഇവരോട്‌ ചോദിച്ചാൽ, ഉടനെ, അടുത്ത പോസ്റ്റ്‌. നബി, ആയിഷയെ 9-ആം വയസ്സിൽ വിവാഹം ചെയ്തു.

ഇത്‌ മൂന്നോ നാലോ പ്രവശ്യം, ആ കിണപ്പന്റെ ബ്ലോഗിൽ ചെർച്ച ചെയ്തതാണ്‌. ദെ, ഇപ്പോ വിണ്ടും കിടക്കുന്നു. നബി, സൈദിന്റെ ഭാര്യയെ വിവാഹം ചെയ്തു.

പ്രതിഷേധത്തിൽനിന്നും പ്രതിരോധത്തിലേക്കുള്ള യാത്രയിൽ കവചം എന്നും നബിക്കെതിരെയുള്ള ആരോപണങ്ങളാണ്‌.

വിശ്വാസികൾ ക്ഷമിക്കുക. അവിവേകമാണെങ്കിൽ പെറുക്കുക.

കാലം said...

അബ്ദുല്‍ അലീ

ജബ്ബാര്‍ മാഷ് ഓറിയന്റ്ലിസ്റ്റുകളെയും പണ്ട് ഇടമുറുക് എഴുതിയതിന്റെയും അപ്പടി കോപി പേസ്റ്റടിച്ച് കേരള ബ്ലോഗ് അക്കാദമിക്കാര്‍ക്കും ഓശാനക്കാര്‍ക്കും “ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരാന്‍ വേണ്ടി” ഒരു പാട് ബുദ്ധിമുട്ടി കൊണ്ട് പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകളാണതൊക്കെ. അത് ഇടക്കിടക്ക് പോസ്റ്റാക്കിയില്ലെങ്കില്‍ അറിവിന്റെയും ചിന്തയുടെയും വെളിച്ചം നഷ്ടപ്പെട്ട് നഷ്ട്പെട്ട് ഞമ്മടെ അക്കാദമിക്കാര് ജീര്‍ണ്ണിച്ച് ജീര്‍ണ്ണിച്ച് ... ഇല്ലാതായി പോകും.

ആര്‍ക്കെങ്കിലും കൊറച്ച് അറിവിന്റെയും ചിന്തയുടെ വെളിച്ചം കിട്ടിക്കേട്ടെ എന്റെ അബ്ദുല്‍ അലീ എന്തിനാ ങ്ങനെ പ്രക്ഷറ് കൂട്ടണത്.

Blog Academy said...

അന്യരുടെ അഭിപ്രായത്തെ മാനിക്കുകയാണ് ഒരു ബ്ലോഗറുടെ മിനിമം യോഗ്യത.
അതില്ലാത്തവര്‍ക്കും ബ്ലോഗെഴുതാമെങ്കിലും അവരെ ബ്ലോഗര്‍മാരായി കണക്കാക്കാന്‍ ബ്ലോഗ് അക്കാദമിക്കു കഴിയില്ല.ബ്ലോഗിനു പുറത്തുനിന്നുമുള്ള താല്‍പ്പര്യ ഗ്രൂപ്പുകളുടെ അക്രമികൂട്ടമായെ അത്തരക്കാരെ കാണാനാകു.അത്തരക്കാര്‍ ക്ഷമിക്കുക. ബ്ലോഗ് അക്കാദമിയുടെ വേദികളില്‍ മിനിമം മാന്യത ഇല്ലാത്തവരെ തുല്യതയോടെ കാണാനാകില്ല.

ഈ പോസ്റ്റില്‍ ക്രിമിനല്‍ ഗ്രൂപ്പിന്റെ മോണോആക്റ്റ് പരിപാടിക്കായി കമന്റ് ബോക്സ് തുറന്നു വച്ചിരുന്നു.കാരണം, ഇവിടെ വിഷയം ബ്ലോഗ് നേരിടുന്ന വ്യാജന്മാരുടെ രംഗപ്രവേശമായിരുന്നു.അതുകൊണ്ടുതന്നെ വ്യാജന്മാരേയും,ക്രിമിനല്‍ മനസ്സുകളേയും ഈ പോസ്റ്റില്‍ നിന്നും ഒഴിവാക്കുന്നത് അപൂര്‍ണ്ണതയാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുള്ളതുകൊണ്ടാണ് ആ നിലപാടെടുത്തത്.

എന്നാല്‍, ഈ സൌമനസ്യം മനസ്സിലാകാത്ത ബ്ലോഗിനു പുറത്തുനിന്നുള്ള താല്‍പ്പര്യഗ്രൂപ്പ് തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിനായി ആ സൌകര്യം ദുരുപയോഗപ്പെടുത്തുക മാത്രമേ ചെയ്യു എന്ന് ഇവിടെ തെളിവു നല്‍കിക്കഴിഞ്ഞു.ബ്ലോഗര്‍മാരെ തെറ്റിദ്ധരിപ്പിക്കുക,തങ്ങള്‍ക്കെതിരെ ചോദ്യമുയര്‍ത്തുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുക എന്നീ തന്ത്രങ്ങള്‍ നിര്‍ലജ്ജം പ്രയോഗിക്കുന്ന ഈ ഗ്രൂപ്പിന്റെ മനസ്സിലിരുപ്പ് വെളിവാക്കുന്നതാണ് ഇവര്‍ ഇവിടെ എഴുതിയിരിക്കുന്ന പല പ്രോഫൈലുകളിലൂടെയുള്ള മോണോ ആക്റ്റ് സംവാദം !

മോണൊ ആക്റ്റ് തല്‍ക്കാലം നിയന്ത്രിക്കുന്നതിനായി
കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നു.


ക്രിമിനല്‍ ഗ്രൂപ്പ് ബ്ലൊഗ്ഗ് അക്കാദമിയെയും വേണമെങ്കില്‍ വ്യാജ ബ്ലോഗിലൂടെ അപകീര്‍ത്തിപ്പെടുത്തും എന്ന് സൂചന നല്‍കാനായി നിര്‍മ്മിച്ച കേരള ബ്ലോഗ് അക്കാദമിയുടെ വ്യാജ പ്രൊഫൈല്‍ ഐഡി ഉപയോഗിച്ച് മുകളില്‍ ഒരു കമന്റ് എഴുതിയത് താഴെ കോപ്പി ചെയ്ത് വക്കുന്നു.
.................................
Blogger കേരള ബ്ലോഗ് അക്കാദമി said...

കേരള ബ്ലോഗ് അക്കാദമി എല്ലാ മനുഷ്യരുടെയും പൊതുവേദിയാണ്. അവിടെ ജാതിഭേദം മതദ്വേഷമേതുമില്ല.

30 May 2009 07:45
..................................

Areekkodan | അരീക്കോടന്‍ said...

വളരെക്കാലത്തിന്‌ ശേഷമാണ്‌ ഞാന്‍ ബൂലോകത്ത്‌ മുഴുസമയം ഇരുന്നത്‌.കേരള ബ്ലോഗ്‌ അക്കാദമിയില്‍ ഇതുവരെ അംഗമല്ലായിരുന്നെങ്കിലും ഇന്നലെ ക്ഷണം കിട്ടിയ പ്രകാരം അംഗമായി കഴിഞ്ഞപ്പോഴാണ്‌ ഈ മുഴുനീള സംവാദം കണ്ടത്‌.
വ്യക്തിപരമായി ബൂലോകത്തെ എല്ലാ ബ്ലോഗര്‍മാരെയും ബഹുമാനിക്കുന്നു. ജബ്ബാര്‍ മാഷുടേയും കാട്ടിപ്പരുത്തിയുടേയും വ്യാജപ്രൊഫെയില്‍ ഉണ്ടാക്കിയത്‌ ഒരു പോലെ അപലപനീയമാണ്‌.അതില്‍ ഒരാളെ മാത്രം അക്കാദമി കണ്ടത്‌ എങ്ങനെ എന്ന് മനസ്സിലായില്ല.വിശ്വാസിയായ എനിക്കും ജബ്ബാര്‍ മാഷുടെ പല പോസ്റ്റുകളും രുചികരമായി തോന്നിയിട്ടില്ല.മുസ്ലിം സമുദായത്തെ ആക്ഷേപ്പിക്കുന്ന അദ്ദേഹത്തെ ബ്ലോഗ്‌ അക്കാദമി പരിചയപ്പെടുത്തിയ വാക്കുകള്‍ ശരിയായില്ല.ഇതിന്റെ പേരില്‍ അക്കാദമിക്കൊപ്പം അതിലെ അംഗങ്ങളും കൂടി തെറികേള്‍ക്കാന്‍ ഇട വരരുത്‌ എന്നതിനാലും ജബ്ബാര്‍ മാസ്റ്റര്‍ തന്നെ വിശാലമനസ്കതയോടേ കാര്യങ്ങള്‍ പറഞ്ഞതിനാലും അക്കാദമി നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം.അക്കാദമിയുടെ വക്കാലത്ത്‌ ഏറ്റെടുത്തപോലെ ചിലര്‍ വിളിക്കുന്ന തെറികള്‍ അക്കാദമിക്ക്‌ ദോഷമേ ചെയ്യൂ.

അനില്‍@ബ്ലോഗ് said...

അരീക്കോടന്‍ മാഷെ,
അക്കാഡമി അത്രക്ക് പാതകം ചെയ്തിട്ടുണ്ടോ?

കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റും, നമ്മുടെ ബൂലോകത്ത് സ്നേഹ സംവാദം,ഖുറാന്‍ പഠനം,യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ ഇ.എ.ജബ്ബാര്‍ മാഷെയാണ് ഇത്തവണ മത ഭ്രാന്തന്മാരായ ചില ക്രിമിനലുകള്‍ ആക്രമിക്കാന്‍ കോപ്പുകൂട്ടുന്നത്.


ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ആളെന്നല്ലേ പറഞ്ഞിട്ടുള്ളൂ?
അതില്‍ ഇസ്ലാം മൊത്തം അന്ധ വിശ്വാസമാണെന്ന് പറഞ്ഞിട്ടില്ല. തലയില്‍ കോഴിപ്പൂടയുണ്ടോ എന്ന തപ്പിനോക്കുന്നത് എന്തിനാണ്?

കാപ്പിപ്പരുത്തിയുടെ വ്യാജ പ്രൊഫൈല്‍ നിര്‍മ്മാണാരോപണമൊക്കെ ഈ പ്രശ്നങ്ങള്‍ വന്ന ശേഷം ഉയര്‍ന്ന ആരോപണമാണ്.ജബ്ബാര്‍ മാഷിന്റെ വ്യാജ പ്രൊഫൈല്‍ കണ്ടു പിടിക്കപ്പെട്ടപ്പോഴാണ് അക്കാഡമി ഈ പോസ്റ്റിടുന്നത്. അതിനു ശേഷമാണ് കാട്ടിപ്പരുത്തിയുടെ വ്യാജ പ്രൊഫൈല്‍ കഥയൊക്കെ പൊക്കിയെടുത്ത് വരുന്നത്, തെറ്റിനെ കൌണ്ടര്‍ ചെയ്യാന്‍ വേണ്ടി.

മാഷ് ആദ്യം മുതല്‍ വിഷയങ്ങള്‍ ഫോളോ ചെയ്യാത്തതിന്റെ പ്രശ്നമാണ്. വികാരം മാത്രം മുന്‍ നിര്‍ത്തി തെറ്റു ചെയ്തവരെ പ്രൊത്സാഹിപ്പിക്കരുതെന്ന ഒരു റിക്വസ്റ്റ് മാത്രമേ എനിക്കുള്ളൂ.

അഞ്ചല്‍ക്കാരന്‍ said...

ഇ.എ. ജബ്ബാര്‍ എന്ന ബ്ലോഗര്‍ക്കെതിരേ നടന്ന ഹീനമായ ചെയ്തികളെ അര്‍ഹിയ്ക്കുന്ന വിധത്തില്‍ അപലപിയ്ക്കുന്നു.

പക്ഷേ ചിലത് പറയാതിരിയ്ക്കാനും കഴിയുന്നില്ല. മുഖ്യധാരാ മാധ്യമ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന ഒരാള്‍ മലയാളം ബ്ലോഗെഴുത്തെന്നാല്‍ ഇരുട്ടത്ത് കൂവലും അശ്ലീലം പങ്കുവെയ്ക്കലുമാണെന്ന് ഒരു പ്രമുഖ വാരികയില്‍ എഴുതിയപ്പോള്‍ ബൂലോഗത്തുണ്ടായ പ്രതിഷേധത്തിനു മുഖം തിരിച്ചു നിന്നത് മറക്കാറായിട്ടുണ്ടോ? ബ്ലോഗ് അക്കാഡമിയുടെ ആ നിലപാട് അന്നും ചോദ്യം ചെയ്യപ്പെട്ടിരുന്നു. അതിനു മറുപടിയായി അന്ന് ബ്ലോഗ് അക്കാഡമിയില്‍ സജീവമായിരുന്ന ഒരാള്‍ പറഞ്ഞത് “...അന്യവിഷയങ്ങളെ പ്രോത്സാഹിപ്പിക്കില്ല...” എന്നായിരുന്നു.

പോസ്റ്റുകള്‍ പിന്നെയും ബൂലോഗത്ത് വന്നു പൊയ്ക്കൊണ്ടേയിരുന്നു. ബ്ലോഗ് അക്കാഡമി അതിന്റെ ധര്‍മ്മങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടുമിരുന്നു. അങ്ങിനെയിരിയ്ക്കേ “കേരള്‍സ്.ഡോട് കോം” ഇഷ്വ്യൂ വന്നു. ബൂലോഗത്തെ ഒരു വനിതാ ബ്ലോഗറേ ഹീനമായ ഭാഷയില്‍ അധിഷേപിച്ചു കൊണ്ട് കേരള്‍സ് സംഘാടകര്‍ ബ്ലോഗുകളും വെബ് സൈറ്റുകളും വരെയുണ്ടാക്കി. അവിടേയും ബ്ലോഗ് അക്കാദമിയെ കണ്ടതേയില്ല. ന്യായം പഴയതു തന്നെ “....അന്യ വിഷയങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കപ്പെടില്ല...”

ശരി ഇതു രണ്ടും അന്യവിഷയങ്ങള്‍ ആയിരുന്നു. സമ്മതിയ്ക്കുന്നു. പിന്നെ ഒരു ബ്ലോഗര്‍ക്കെതിരേ തിരുവനന്തപുരത്ത് ബ്ലോഗെഴുത്തിന്റെ പേരില്‍ ക്രിമിനല്‍ കേസ് വന്നു. അപ്പോള്‍ ബ്ലോഗ് അക്കാദമി പ്രതികരിച്ചു. ശക്തമായി തന്നെ. അവിടെ “....വിഷയം അന്യമായില്ല...” ഇപ്പോള്‍ ദേണ്ടെ ജബ്ബാര്‍ മാഷിന്റെ കാര്യത്തിലും അന്യമാകാത്ത വിഷയവുമായി ബ്ലോഗ് അക്കാദമി പ്രതികരിച്ചിരിയ്ക്കുന്നു.

എവിടെയാണ് ഇരട്ടത്താപ്പ്? എന്താണ് യഥാര്‍ത്ഥത്തില്‍ ബ്ലോഗ് അക്കാദമി ലക്ഷ്യം വയ്ക്കുന്നത്? ഇഷ്ടക്കാരുടേയും സ്വജനപക്ഷത്തിന്റേയും പ്രശ്നങ്ങള്‍ അന്യമാകാതിരിയ്ക്കുകയും സ്വജനപക്ഷമോ ഇഷ്ടക്കാരോ അല്ലെങ്കില്‍ വിഷയം അന്യമാവുകയും ചെയ്യുന്നത് ഒരു പൊതുവേദിയ്ക്ക് ഒട്ടും തന്നെ ഗുണകരമാവുകയില്ല.

ജബ്ബാര്‍ മാഷിനെതിരേ ഉണ്ടായ നടപടികളില്‍ പ്രതിഷേധിയ്ക്കുന്നതോടൊപ്പം ബ്ലോഗ് അക്കാദമിയുടെ ഇരട്ടത്താപ്പിലും പ്രതിഷേധിയ്ക്കുന്നു.

അനില്‍@ബ്ലോഗ് said...

അഞ്ചല്‍ക്കാരന്‍ പറഞ്ഞത് ശരിയായ കാര്യങ്ങളാണെങ്കില്‍ ആ ഒരു വശം ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്,
സമാന വിഷയങ്ങളില്‍ വ്യത്യസ്ഥനിലപാടുകള്‍ എടുത്തു എങ്കില്‍. എനിക്ക് പിടിയില്ലാത്ത വിഷയങ്ങളാണ് ആദ്യം സൂചിപ്പിച്ച രണ്ടും.

ജബ്ബാര്‍ മാഷ് ഇസ്ലാം വിമര്‍ശകനായതിനാല്‍ അദ്ദേഹത്തിനെ അക്കാഡമി അനുകൂലിക്കാന്‍ പാടില്ല എന്ന വാദത്തെ മാത്രമാണ് ഞാന്‍ എതിര്‍ക്കുന്നത്.

chithrakaran:ചിത്രകാരന്‍ said...

അഞ്ചല്‍ക്കാരന്‍ പറയുന്ന കാര്യത്തില്‍ ന്യായമുണ്ടെന്ന്
പ്രത്യക്ഷത്തില്‍ തോന്നാം. നമ്മള്‍ കാര്യങ്ങളെ
വിലയിരുത്തുന്നത് പലപ്പോഴും ഭൂമിയിലെ അതേ സാഹചര്യമാണ് ബ്ലോഗിലും എന്ന മാനദണ്ഡമുപയോഗിച്ചാണ്.

ബ്ലോഗ് അക്കാദമി വിര്‍ച്ച്വലായി രൂപികരിച്ച ഭാരവാഹികള്‍ പോലുമില്ലാത്ത, ഒരു സംഘടനയെന്നുപ്പോലും വിശേഷിപ്പിക്കാനാകാത്ത
ഒരു താല്‍ക്കാലിക കൂട്ടായ്മയാണ്. അല്ലെങ്കില്‍ വെറുമൊരു ആശയമാണ്. അതിനെ ആകെ ഒന്നിപ്പിക്കുന്ന ഘടകം മലയാളം ബ്ലോഗ്
പ്രചരിപ്പിക്കുക എന്ന
ഏവര്‍ക്കും സ്വീകാര്യമായ ഒരു ലക്ഷ്യത്തിന്റെ ശുദ്ധി മാത്രമായിരുന്നു.
ഒരു വര്‍ഷത്തിനിടക്ക് കേരളത്തിന്റെ തെക്കുമുതല്‍ വടക്കുവരെ വിവിധ പട്ടണങ്ങളിലായി 9 ബ്ലോഗ് ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുകയും,ബ്ലോഗിനെക്കുറിച്ച്
സമൂഹത്തില്‍ ചര്‍ച്ച സജീവമാക്കുന്നതിനായി അത്രയും പത്ര സമ്മേളനങ്ങളിലൂടേയും, മറ്റു പ്രചരണ മാധ്യമങ്ങാളിലൂടെയും പരിശ്രമിക്കുകയും ചെയ്തിരുന്നു.
എവിടെ നിന്നെങ്കിലും,കൂലിയോ പ്രോത്സാഹനമോ,അംഗീകാരമോ ലഭിക്കാനായല്ല
ബ്ലോഗ് അക്കാദമി എന്ന പ്രചരണ ആശയവുമായി
കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്.
സമൂഹത്തിന് നന്മചെയ്യുംബോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി തന്നെ ഞങ്ങള്‍ക്ക് ധാരാളമായിരുന്നു.

എന്നാല്‍, ഇങ്ങനെയൊക്കെ ചെയ്യുന്ന ബ്ലോഗ് അക്കാദമി ബ്ലോഗിലെ മറ്റു പ്രശ്നങ്ങള്‍ക്കും പരിഹാരം കാണേണ്ടതല്ലേ എന്ന് അഞ്ചല്‍ക്കാരനു ചോദിക്കാം.
ഏതാണ്ട് മാസത്തില്‍ ഓരോ ബ്ലോഗ് ശില്‍പ്പശാല സംഘടിപ്പിച്ച് സ്വന്തം ജോലിയില്‍ നിന്നും,
ഉത്തരവാദിത്വങ്ങളില്‍ നിന്നും കുറ്റകരമായ ഉദാസീനത പ്രകടിപ്പിച്ച് അകന്നു നില്‍ക്കുന്നതിന്റെ
നഷ്ടം നമ്മുടെ ആത്മ സുഖത്തിന്റെ പേരില്‍ എഴുതിത്തള്ളാം. എന്നാല്‍ ഇതൊന്നുമറിയാതെ,
ഒരു പോസ്റ്റെഴുതിയോ,കമന്റെഴുതിയോ അക്കാദമി ചെയ്യാത്ത കാര്യങ്ങള്‍ കണ്ടുപിടിക്കുന്നവരുടെ
സുഖത്തിനായും അക്കാദമി എന്ന ആശയത്തിനു ജീവന്‍ നല്‍കാന്‍ വേണ്ടി അദ്ധ്വാനിക്കുന്നവര്‍ ബലിയാടാകേണ്ടതുണ്ടോ അഞ്ചല്‍ ?

സാമൂഹ്യ നന്മക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
പ്രതിഫലേച്ഛയില്ലാതെ നടത്തുംബോള്‍
അവര്‍ അതുകൂടി ചെയ്യേണ്ടതായിരുന്നു,ഇതുകൂടി ചെയ്യേണ്ടതായിരുന്നു എന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? നമ്മള്‍ അത്രക്ക് മല മറിച്ചിട്ടൊന്നുമില്ല കെട്ടോ :) !
ദിവസങ്ങളോളം ചിലപ്പോള്‍ നമുക്ക് നെറ്റില്‍ കയറാന്‍ കഴിഞ്ഞില്ലെന്നു വരും. ബ്ലോഗ് അക്കാദമി പ്രവര്‍ത്തകര്‍ ആരും തന്നെ കംബ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍പോലുമല്ല.

നാട്ടില്‍ കുടുംബകാര്യങ്ങളും, സ്വന്തം ജോലിക്കാര്യങ്ങളും,നോക്കി വല്ലാപ്പോഴും ബ്ലോഗില്‍ ഓടിയെത്തി ഈ പുതിയ മാധ്യമത്തിലൂടെ സമൂഹത്തിനായി എന്തെങ്കിലും ചെയ്യാനാകുമോ എന്ന്
പരിശ്രമിക്കുന്നതിനിടക്ക് നിങ്ങള്‍ അതു ചെയ്യേണ്ടതല്ലേ,ഇതുചെയ്യേണ്ടതല്ലേ എന്നു കേള്‍ക്കുംബോള്‍ സമയത്തിനനുസരിച്ച് ചിലപ്പോള്‍ ചെയ്തെന്നുവരും,ചിലപ്പോള്‍ തല്‍ക്കാലം അത്തരം അജണ്ടകള്‍ ഞങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് പറഞ്ഞ് സ്വന്തം കര്‍മ്മ മണ്ഢലത്തിലേക്ക് തിരിച്ചുപോകും.
അതൊരു ക്രൂരകൃത്യമാകുമോ അഞ്ചല്‍ ?
കൃത്യ വിലോപമാകുമോ ?
അനീതി... സ്വജന പക്ഷപാതം ..?

ചാരിറ്റി അങ്ങനെയല്ലെ ചെയ്യാന്‍പറ്റു ?
മാത്രമല്ല, ബ്ലോഗ് അക്കാദമിയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമേ ഇതൊക്കെ ചെയ്യാവു എന്ന നിലപാടും ശരിയല്ലല്ലോ.
അവരവര്‍ക്കു ചെയ്യാന്‍ കഴിയുന്ന ചാരിറ്റി ചെയ്യുക.
അത്രേ പ്രായോഗികമായുള്ളു.

സമയവും,സന്ദര്‍ഭവും സൌകര്യവുമുള്ളപ്പോള്‍
മാത്രം പൊതു കാര്യങ്ങള്‍ ചെയ്യുന്നു.ചെയ്ത കാര്യങ്ങളെക്കുറിച്ച് ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍ ഭാവിയില്‍ കുറച്ചുകൂടി ഭംഗിയായി ആ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാനാകും എന്ന ഗുണമുണ്ട്.
എന്നാല്‍ മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച്
ജോലിചെയ്യുന്നതിനെ ചാരിറ്റി എന്നു പറയാനാകില്ലല്ലോ:)

താങ്കളുടെ കണക്കില്‍ എവിടെയാണു
പിഴവു വന്നത് എന്നു നോക്കുക.

chithrakaran:ചിത്രകാരന്‍ said...

ഈ പോസ്റ്റിലെ പ്രശ്നം ബ്ലോഗില്‍ മറ്റുള്ള സഹ ബ്ലോഗര്‍മാരുടെ വ്യാജ പ്രോഫൈല്‍ ഉണ്ടാക്കുന്ന ക്രിമിനല്‍ മനസ്സുകളുടെ സാന്നിദ്ധ്യമാണ്.
അതു ചര്‍ച്ചചെയ്ത് അവര്‍ക്കെതിരെ മറ്റു ബ്ലോഗര്‍മാരുടെ
പ്രതിഷേധം പ്രകടിപ്പിച്ച് അവരെ നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യം മാത്രം സാധിക്കേണ്ട ഈ പോസ്റ്റില്‍ മത ഭ്രാന്തന്മാരായ ഒരു ഗ്രൂപ്പ് സംഘടിതമായി നല്ലപിള്ള ചമഞ്ഞെത്തി
അവരുടെ വിഴുപ്പലക്കാന്‍ ശ്രമിക്കുകയാണു ചെയ്തത്.
പല പ്രാവശ്യം അവരോട് ഇവിടത്തെ വിഷയം അതല്ലെന്ന് സൂചിപ്പിച്ചിട്ടും വൈരാഖ്യബുദ്ധിയോടെ
അവര്‍ ജബ്ബാര്‍ മാഷ്ക്കെതിരായുള്ള വിഴുപ്പലക്കാനുള്ള വേദിയാക്കുകയും, ബ്ലോഗ് അക്കാദമിയുടെ തന്നെ വ്യാജ ബ്ലോഗുണ്ടാക്കി ബ്ലോഗ് അക്കാദമി എന്നപേരില്‍ ഈ പോസ്റ്റില്‍ കമന്റെഴുതി ക്രിമിനലുകള്‍ തങ്ങള്‍തന്നെയാണെന്ന് തെളിവു നല്‍കുകയാണു ചെയ്തത്.

ഇവരെ അവഗണിച്ചു തുടങ്ങിയപ്പോള്‍ ഇവര്‍ തന്നെ ബ്ലോഗ് അക്കാദമിയെ അനുകൂലിച്ചും, എതിര്‍ത്തും അവര്‍ക്കാവശ്യമായ അഭിപ്രായങ്ങള്‍ക്ക് പ്രാമുഖ്യം നേടാന്‍ ശ്രമിച്ചു.ഇതുമായി ബന്ധമില്ലാത്ത പുതിയൊരു പോസ്റ്റിട്ടപ്പോള്‍ അവിടേയും വസ്തുതകളുമായി ബന്ധമില്ലാത്ത പരിദേവനവും,ആവര്‍ത്തന ഭീഷണികളുമായി തേരോട്ടം നടത്താനാരംഭിച്ചപ്പോള്‍ മാത്രമാണ് മോഡറേഷന്‍ ഏര്‍പ്പെടുത്തിയത്.

ഇനി ഇവരുടെ പ്രതിഷേധത്തിന് പാത്രീഭവിച്ച ബ്ലോഗ് അക്കാദമിയുടെ കമന്റിനെക്കുറിച്ച്...

അതില്‍ ഏതെങ്കിലും മതത്തെക്കുറിച്ചോ,മത ഗ്രന്ഥ്ത്തെക്കുറിച്ചോ,പ്രവാചകനെക്കുറിച്ചോ,ദൈവത്തെക്കുറിച്ചോ,
പരാമര്‍ശങ്ങ്ലൊന്നുമില്ല.
ഒരു മനുഷ്യനെക്കുറിച്ച് നല്ല രണ്ടു വാക്കു പറയുന്നത്
എങ്ങിനെയാണ് അയാളുടെ എതിരാളികളാണെന്നു പറയുന്നവരെക്കുറിച്ചുള്ള ദുഷിപ്പാകുന്നത് ?
ഇത്രക്ക് ബാലിശമായി, നെഗറ്റീവായി ചിന്തിക്കുന്നവരോട് എങ്ങിനെയാണ് ആശയവിനിമയം
നടത്തുക? സയന്‍സ് ഉപയോഗിച്ച് ഇന്റെര്‍ നെറ്റിലും ബ്ലോഗിലും നീന്തിക്കളിക്കാം... പക്ഷേ,
സയന്‍സിനെ പുകഴ്ത്തിപ്പറഞ്ഞാല്‍ വിശ്വാസിക്ക്
കുറുക്കെളക്കം തുടങ്ങുന്നത് എന്തുകൊണ്ടാണ് ???!!!

ചിത്രകാരന്‍ സെക്കുലറായി ചിന്തിക്കുന്ന ആളാണ്.
എല്ലാ മതസ്ഥരേയും മനുഷ്യരായി കണ്ട് പെരുമാറുന്നു.
മത ഭ്രാന്തുകാരണം ബോധം നഷ്ടപ്പെടാത്ത ഭൂരിഭാഗം മത വിശ്വാസികളും അങ്ങനെത്തന്നെയാണ് ഈ സമൂഹത്തില്‍ സഹവര്‍ത്തിക്കുന്നത്.
ആ നന്മ നിറഞ്ഞ മത വിശ്വാസികളുടെ നന്മ കാരണമാണ് നമ്മള്‍ മത നികുതി നല്‍കാതെ ഇന്ത്യയില്‍ അന്തസ്സോടെ ജീവിക്കുന്നത്.

ഇനി വളരെ ന്യൂനപക്ഷമായ മത ഭ്രാന്തന്മാരെ പ്രീണിപ്പിച്ച് പ്രീണിപ്പിച്ച്
മത നികുതി കൊടുക്കേണ്ടി വരുന്ന അഫ്ഗാനിസ്ഥാനോ പാക്കിസ്ഥാനോ ആക്കേണ്ടതുണ്ടോ മറ്റു രാജ്യങ്ങളും,ജനങ്ങളും ?

മത ഭ്രാന്തന്മാര്‍ മത ഭ്രാന്തന്മാര്‍ തന്നെ.
അവരെ ബ്ലോഗ് ചിത്രകാരന് ആദരിക്കാനാകില്ല.
ഇത് ചിത്രകാരന്റെ നിലപാട്.
ബ്ലോഗ് അക്കാദമിയുടെ നിലപാട് ബ്ലോഗ് അക്കാദമി പറയും. ബ്ലോഗ് അക്കാദമി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ അവരും പറയും. ആരും ആരുടേയും അഭിപ്രായങ്ങളെ നിയന്ത്രിക്കുന്നില്ല...മത ഭ്രാന്തന്മാരുടേതൊഴിച്ച്.

സി. കെ. ബാബു said...

E. A. Jabbar എന്ന ബ്ലോഗറുടെ പേരിൽ ഒരു വ്യാജ ഐഡിയും ബ്ലോഗും ഉണ്ടാക്കി പ്രൊഫൈൽ ചിത്രത്തിന്റെ സ്ഥാനത്തു് അദ്ദേഹത്തിന്റെ ഒരു കീറിയ ഫോട്ടോയും പിടിപ്പിച്ചു് ആരോ കാണിച്ച ചെറ്റത്തരം വഴിയാണു് ഇങ്ങനെയൊരു പ്രശ്നം ഉണ്ടായതുതന്നെ. E. A. Jabbar-നെതിരെ നീചമായ ഭാഷയിലുള്ള തെറിയഭിഷേകം ആ ബ്ലോഗിൽ ഇപ്പോഴും തുടരുന്നുമുണ്ടു്. ഇപ്പറയുന്ന E. A. Jabbar ബ്ലോഗ്‌ അക്കാഡമിയിലെ ഒരംഗമാണു്. അക്കാഡമിയുടെ ബ്ലോഗിലെ സൈഡ്‌ ബാറിൽ ആർക്കും അതു് കാണാവുന്നതുമാണു്. അതിനാൽ ഈ പ്രശ്നത്തിൽ അക്കാഡമി അദ്ദേഹത്തിനു് പിൻതുണ നൽകിയെങ്കിൽ അതു് തികച്ചും സ്വാഭാവികമായ ഒരു കാര്യം മാത്രമേ ആവൂ.

ഈ പോസ്റ്റിൽ വ്യാജ ഐഡി നിർമ്മിച്ചതിനെ ആരെങ്കിലും കമന്റുകളിലൂടെ ന്യായീകരിച്ചതായി കണ്ടില്ല. അക്കാഡമിയെ പെരുമാറ്റച്ചട്ടം പഠിപ്പിക്കാൻ ശ്രമിക്കുന്നവരുടെ പ്രധാന പ്രശ്നം ജബ്ബാർ മാഷിനെ പുകഴ്ത്തിയതും അതിനുപയോഗിച്ച വാക്കുകളുമാണു്. "കേരളയുക്തിവാദിസംഘം സംസ്ഥാന വൈസ്‌പ്രസിഡന്റും, നമ്മുടെ ബൂലോകത്തു് സ്നേഹസംവാദം, ഖുർആൻ പഠനം, യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ ജീർണ്ണിച്ച അന്ധവിശ്വാസങ്ങൾക്കെതിരെ അറിവിന്റേയും ചിന്തയുടെയും മാനവികമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ ഇ. എ. ജബ്ബാർ മാഷ്‌" - ഇതാണു് ബ്ലോഗ്‌ അക്കാഡമി ജബ്ബാർ മാഷിനെ പുകഴ്ത്തുക എന്ന മഹാപരാധം ചെയ്യാനായി ഉപയോഗിച്ച വാക്കുകൾ! ജബ്ബാർ മാഷ്‌ ചെയ്യുന്നതും മറ്റൊന്നുമല്ലെന്നു് വ്യക്തമായി അറിയാവുന്ന ബൂലോകത്തിലെ ബഹുഭൂരിപക്ഷം ആളുകൾ അതിൽ ഏതെങ്കിലും വിധത്തിലുള്ള ഒരു അപാകത കാണുമെന്നു് തോന്നുന്നില്ല. അതിന്റെ ചെറിയതെങ്കിലും വ്യക്തമായ തെളിവാണു് ഈ പോസ്റ്റിൽ മുസ്ലീമുകൾ അടക്കമുള്ള പലരും ഇട്ട കമന്റുകൾ. ആ വാചകം നീക്കം ചെയ്യണം എന്നുപറഞ്ഞു് വിരലിലെണ്ണാവുന്ന ഏതാനും ചിലർ മാത്രമാണു് തന്നെയും പിന്നെയും കമന്റുകളിട്ടു് തമ്മിൽത്തമ്മിൽ 'ടേബിൾ ടെന്നീസ്‌' കളിച്ചതു്. അവസാനം കമന്റ്‌ മോഡറേഷൻ ഏർപ്പെടുത്തുകയല്ലാതെ മറ്റു് പോംവഴിയില്ലാത്ത അവസ്ഥയിൽ അക്കാഡമി എത്തിച്ചേരുകയായിരുന്നു. ഇക്കൂട്ടർ ഏതു് ലായത്തിൽ നിന്നും വരുന്നു എന്നതു് കൂടുതൽ അന്വേഷണമൊന്നും നടത്താതെതന്നെ ആർക്കും മനസ്സിലാവുന്ന കാര്യമാണു്. ബ്ലോഗ്‌ അക്കാഡമിയിലെ ഒരംഗത്തെ പ്രശംസിക്കാൻ അക്കാഡമി ഏതു് വാക്കുകൾ ഉപയോഗിക്കണം എന്നു് തീട്ടൂരം ഇറക്കാനുള്ള അവകാശം അക്കാഡമി ആർക്കെങ്കിലും തീറെഴുതി കൊടുത്തിട്ടുണ്ടോ?

ഏതോ ഒരു കമന്റിൽ "മൊത്തം ബ്ലോഗുകാരെ പ്രതിനിധാനം ചെയ്യുന്ന കേരളാ ബ്ലോഗ്‌ അക്കാഡമി" എന്നൊരു പ്രയോഗം കണ്ടു. അതാണു് ഏറ്റവും വലിയ തെറ്റു്! കേരളാ ബ്ലോഗ്‌ അക്കാഡമി എന്നതു് മൊത്തം ബ്ലോഗുകാരെ പ്രതിനിധാനം ചെയ്യുന്ന ഒരു സ്ഥാപനമോ, സംഘടനയോ, പാർട്ടിയോ ഒന്നുമല്ല. എന്റെ അറിവിൽ പെട്ടിടത്തോളം അതു് ബ്ലോഗിംഗിന്റെ വിവിധ വശങ്ങൾ കഴിവുള്ളിടത്തോളം ജനങ്ങളിൽ എത്തിക്കുക എന്ന നല്ല ഉദ്ദേശത്തോടുകൂടി രൂപീകരിക്കപ്പെട്ട ഒരു കൂട്ടായ്മയാണു്. ഈ ഒരു ലക്ഷ്യത്തിനു് അതീതമായ ഏതെങ്കിലും സ്ഥാപിത താൽപര്യങ്ങൾ നേടണമെന്നോ, സംരക്ഷിക്കണമെന്നോ ഉള്ളവർ പൊതുനന്മയുടെ പേരിലെങ്കിലും അതിലേക്കു് കടന്നുവരാതിരിക്കുകയാണു് ചെയ്യേണ്ടതു്. അവർക്കു് അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാക്കി സ്വന്തം കൂട്ടായ്മകളോ സംഘടനകളോ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യത്തെ ആരും തടയുന്നുമില്ല. ബൂലോകത്തിലെ മുഴുവൻ അംഗങ്ങളും കൂടി ഒരു പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയ ഒരു ഭരണകൂടവുമല്ല ബ്ലോഗ്‌ അക്കാഡമി. ശരിയെന്നും, പൊതുനന്മക്കു് പ്രയോജനപ്രദമെന്നും തോന്നുന്ന കാര്യങ്ങൾ നിർദ്ദേശിക്കാമെന്നല്ലാതെ അക്കാഡമി പറയുന്നതു് വേദഗ്രന്ഥത്തിലെ വാക്യങ്ങൾ എന്ന പോലെ എല്ലാവരും രണ്ടുകയ്യും മൊത്തി അംഗീകരിച്ചുകൊള്ളണം എന്നു് ശാഠ്യം പിടിക്കാൻ അക്കാഡമിക്കോ, അക്കാഡമി ഇന്നതു് ചെയ്യണം ഇന്നതു് ചെയ്യരുതു് എന്നു് കൽപിക്കാൻ ഏതെങ്കിലും ഒരു ബ്ലോഗർക്കോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു ഗ്രൂപ്പിനോ യാതൊരു അവകാശമോ അധികാരമോ ഇല്ല. അങ്ങനെ കരുതുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവർക്കു് കേരളാ ബ്ലോഗ്‌ അക്കാഡമി എന്നാൽ എന്തെന്നു് അറിയില്ലെന്നേ കരുതേണ്ടതുള്ളു. ബൂലോകത്തു് സംഭവിക്കുന്ന സകല പ്രശ്നങ്ങളിലും തലയിട്ടുകൊള്ളാമെന്ന 'ഭരണഘടനാപരമായ' ബാദ്ധ്യതയൊന്നും അക്കാഡമി ഏറ്റെടുത്തിട്ടില്ല, ഏറ്റെടുക്കാൻ കഴിയുകയുമില്ല.

സി. കെ. ബാബു said...

ഒരു ജനാധിപത്യത്തിൽ വിമർശനങ്ങളെ നേരിട്ടുകൊണ്ടു് ജീവിക്കാൻ മനുഷ്യൻ ശീലിക്കണം. തിരിച്ചും വിമർശിക്കുവാനുള്ള സ്വാതന്ത്ര്യമാണു് വിമർശിക്കപ്പെടുന്നവനു് ജനാധിപത്യം നൽകുന്ന ആയുധം. വിമർശനങ്ങളെ ആശയപരമായി നേരിടാൻ കഴിവില്ലാത്തവരാണു് വ്യാജഐഡിയും, അസഭ്യവർഷവും, വ്യക്തിഹത്യയുമൊക്കെ ആയുധമാക്കുന്നതു്. അതുകൊണ്ടുതന്നെയാണു് അവരുടെ നിലപാടുകൾ പഴകിയതും, ജീർണ്ണിച്ചതും, ആധുനികലോകത്തിനു് അനുയോജ്യമല്ലാത്തതും ആണെന്നു് പറയേണ്ടിവരുന്നതും. "പാണന്റെ കല്യാണം പാണൻ തന്നെ തിന്നുന്നു" എന്നു് പറഞ്ഞപോലെ, നാറുന്ന ഭാഷയിൽ തന്നെത്താൻ പോസ്റ്റെഴുതി അതിനേക്കാൾ അളിഞ്ഞഭാഷയിൽ ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും കമന്റുകളിടുന്നവർ ഒരുപക്ഷേ കരുതുന്നുണ്ടാവും എല്ലാ ബൂലോകവാസികളും അതേ നിലവാരം പുലർത്തുന്നവരാണെന്നു്. ആ ധാരണ തെറ്റാണു്. കൈകാര്യം ചെയ്യുന്ന വിഷയത്തെപ്പറ്റി വസ്തുനിഷ്ഠമായി ഒന്നും പറയാനില്ലെങ്കിൽ നിശബ്ദത പാലിക്കുകയാണു് മനുഷ്യൻ ചെയ്യേണ്ടതു്. വ്യക്തികളെ കരി വാരിത്തേച്ചാൽ കുറെ ചന്തപ്പയ്യന്മാരുടെ കയ്യടി വാങ്ങാൻ കഴിഞ്ഞേക്കാം. അതിനു് പെണ്ണെന്നോ, മുലയെന്നോ, ചന്തിയെന്നോ മറ്റോ പേരിട്ടു് ഒരു പോസ്റ്റിട്ടാലും ധാരാളം മതി എന്നതിനു് ബൂലോകം തന്നെ വേണ്ടത്ര തെളിവു് നൽകുന്നുണ്ടു്. ('sex sells' എന്നാണല്ലോ!) തികഞ്ഞ വിശ്വാസി എന്നു് ഭാവിച്ചുകൊണ്ടു് ദൈവത്തേയും വേദഗ്രന്ഥങ്ങളേയും തന്നെത്താൻ വിസർജ്ജിച്ചതു് തന്നെത്താൻ മണത്തുനോക്കുന്ന ഏർപ്പാടിലേക്കു് വലിച്ചിഴക്കുന്നതിലും എത്രയോ ഭേദമായിരിക്കും അതു്.

അതുപോലെ, ജബ്ബാർ മാഷ്‌ മറ്റാരുടെയോ ഐഡി വ്യാജമായി നിർമ്മിച്ചു എന്നൊരു പരാതിയും കമന്റുകളിൽ കാണാനിടയായി. അതു് ശരിയെങ്കിൽ അതു് അപ്പോഴേതന്നെ ബൂലോകരെ ചൂണ്ടിക്കാണിക്കുന്നതായിരുന്നില്ലേ നേരായ മാർഗ്ഗം? അല്ലാതെ അങ്ങേരുടെ വ്യാജഐഡിയും, വ്യാജബ്ലോഗും, കീറിയഫോട്ടോയും, നാറുന്ന ഭാഷയുമായി കുറെ പോസ്റ്റുകൾ ആരെങ്കിലും ഇടുമെന്നും അപ്പോൾ ചൂണ്ടിക്കാണിച്ചാൽ മതിയെന്നും കരുതി കാത്തിരിക്കുന്നതാണോ വിശ്വാസയോഗ്യമായ സാമാന്യരീതി?

ബ്ലോഗ്‌ അക്കാഡമിയെ കുരച്ചുകാണിച്ചു് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവരെ അവഗണിക്കണമെന്നേ എനിക്കു് പറയാനുള്ളു. ഒരു വിഷയത്തെപ്പറ്റി ചർച്ച എന്ന വാക്കിന്റെ ശരിയായ അർത്ഥത്തിലുള്ള ഒരു ചർച്ച ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ശാശ്വതസത്യത്തിന്റെ കാവൽമാലാഖകളായി സ്വയം ചമയുന്ന ആരുമായും സാദ്ധ്യമാവില്ലെന്നു് ഇതിനോടകവും മനസ്സിലായിട്ടില്ലെങ്കിൽ പിന്നെ എനിക്കൊന്നും പറയാനില്ല. വെറുതെ പരസ്പരം കുരച്ചു് ആത്മസംതൃപ്തി അടയുന്ന മാനസികാവസ്ഥയിലേക്കു് താഴാൻ ചിന്താശാഷിയുള്ള ആർക്കും കഴിയുമെന്നും തോന്നുന്നില്ല - ഒന്നോ രണ്ടോ അബദ്ധങ്ങൾ ഏതു് പോലീസിനും പറ്റാമെങ്കിലും! ഒരെതിരഭിപ്രായം പറഞ്ഞാൽ വ്രണപ്പെടുന്ന ആദർശങ്ങളും വിശ്വാസങ്ങളുമൊക്കെ വ്രണപ്പെടുക മാത്രമല്ല, ചീഞ്ഞളിഞ്ഞു് ഇല്ലാതാവുകതന്നെ വേണം. അങ്ങനെ മാത്രമേ ഒരു സമൂഹത്തിനു് മുന്നോട്ടു് പോകാൻ കഴിയൂ. ഭാഗ്യത്തിനു്, നമ്മൾ ഒരു ജനാധിപത്യരാജ്യത്തിലാണു് ജീവിക്കുന്നതു്. ഇവനൊക്കെ വിഭാവനം ചെയ്യുന്ന ലോകത്തിലായിരുന്നു മനുഷ്യരുടെ ജീവിതമെങ്കിൽ മറ്റു് ചിന്താരീതികൾ പുലർത്തുന്നവരുടെയും എതിരഭിപ്രായം പറയുന്നവരുടെയുമൊക്കെ സ്ഥിതി എന്തായിരുന്നേനെ എന്നു് ചിന്തിച്ചാൽ മതി.

അനില്‍@ബ്ലോഗ് said...

ഇപ്പോള്‍ കണ്‍ഫ്യൂഷന്‍ മാറി എന്നു തന്നെ പറയാം.

ശരിയെന്ന് തോന്നുന്നതും ഭൂരിപക്ഷത്തെ ബോധ്യപ്പെടുത്താനാവുന്ന ഏതൊന്നും ചെയ്യുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.

ചിത്രകാരനെതിരായ കേസെന്നത് മലയാളം ബ്ലോഗിംങിന്റെ തന്നെ ഭാവിയുമായി ബന്ധപ്പെട്ടൊരു കേസായതിനാല്‍ അതിനു വേണ്ടുന്ന് പിന്തുണ (എന്നാലാവുന്നത്)ചെയ്യാന്‍ സന്നദ്ധതമാണെന്ന് മുമ്പ് തന്നെ ഞാന്‍ അറിയിച്ചതാണ്. അന്നു അക്കാഡമിയിലെ അംഗമായിരുന്നില്ല ഞാന്‍.
സമാനമായൊരു സംഭവമാണ് ജബ്ബാര്‍ മാഷിന്റെതും എന്നുതന്നെ താരതമ്യം ചെയ്യാനാവും. അദ്ദേഹമുയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് അതേ വേദിയുപയോഗിച്ച് പ്രതിരോധിക്കുക എന്നതാണ് ജനാധിപത്യ മര്യാദ. അതു കിട്ടിയില്ലെന്ന് മാത്രമല്ല ഒറ്റപ്പെടുത്തി ആക്രമിക്കുക എന്ന രീതിയിലേക്ക് കാര്യങ്ങളെത്തി നില്‍ക്കുന്നു. വ്യാജ ബ്ലോഗ് ഇപ്പോഴും അവീടെ തന്നെ ഉണ്ട്, തങ്ങളുടെ സംസ്കാരം വിളിച്ചു പറഞ്ഞുകൊണ്ട്. നിച്ച് ഓഫ് ട്രൂത്തിന്റെ ഒരു വീഡൊയോയും ഇട്ടിട്ടുണ്ട്. അതെന്തോ ആവട്ടെ, അക്കാഡമിയുടെ നിലപാടില്‍ തെറ്റില്ലെന്ന് ബോദ്ധ്യപ്പെടുകയാണ്.

മറ്റൊരു പോസ്റ്റില്‍ എന്റെ സുഹൃത്തായ വഹാബ് പറഞ്ഞൊരു കമന്റ് പക്ഷെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. അതിവിടെ കോപ്പി ചെയ്യുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.

ചില കമന്റുകള് പരിശോധിച്ചാല്, ഇതൊരുതരം കൂട്ടത്തല്ലായ മട്ടുണ്ട്.
വിഷയം തൊടാതെ കാടടച്ചു വെടിവെക്കുകയാണ് ചിലര്.
സത്യത്തില് എന്താണ് സംഭവിച്ചത്?

1) ഇ.എ. ജബ്ബാര് മാഷ് ഇസ്്ലാം മതത്തെ വിമര്ശിച്ചുകൊണ്ട് തന്റെ ബ്ലോഗെഴുത്ത് തുടരുന്നു.

2) അതിനെതിരെ ചിലര്, അദ്ദേഹത്തിന്റെ വ്യാജ പ്രൊഫൈല് സൃഷ്ടിച്ച് ക്രിമിനല് പ്രവര്ത്തനം നടത്തുന്നു. ഇത് തെറ്റാണെന്നതില് സംശയമേ ഇല്ല. മാഷിന് അദ്ദേഹത്തിന്റെ ആശയപ്രചരണത്തിന് സ്വാതന്ത്ര്യമുണ്ട്.

3)കേരള ബ്ലോഗ് അക്കാദമി ഇതില് പ്രതിഷേധിച്ച് പോസ്റ്റിടുന്നു.

4) ബ്ലോഗ് അക്കാദമി പക്ഷം ചേരുന്നുവെന്നും ഇല്ലെന്നും വാദങ്ങളുയരുന്നു.

ബ്ലോഗ് അക്കാദമിയുടെ വിവാദ പരാമര്ശം ഇതാണ്:-
"കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റും, നമ്മുടെ ബൂലോകത്ത് സ്നേഹസംവാദം, ഖുറാന് പഠനം, യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ ജീര്ണ്ണിച്ച അന്ധവിശ്വാസങ്ങള്ക്കെതിരെ അറിവിന്റെയും ചിന്തയുടെയും മാനവികമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ ഇ.എ. ജബ്ബാര് മാഷെയാണ് ഇത്തവണ മതഭ്രാന്തന്മാരായ ചില ക്രിമിനലുകള് ആക്രമിക്കാന് കോപ്പുകൂട്ടുന്നത്"

അക്കാദമി ഇതിലൂടെ പറയുന്നത് ഈ രണ്ട് വസ്തുതകള് കൂടിയാണ്:-
-ജബ്ബാര് മാഷുടെ എതിര്പക്ഷത്തുള്ളവരുടെ വിശ്വാസം ജീര്ണ്ണിച്ചതാണ്. അത് അന്ധവിശ്വാസമാണ്.
-ജബ്ബാര് മാഷ് അറിവിന്റെയും ചിന്തയുടെയും മാനവികമായ വെളിച്ചം പകരുന്ന ബ്ലോഗറാണ്.

സത്യത്തില് ഇങ്ങനെയൊരു പരാമര്ശം അക്കാദമി നടത്തേണ്ടതുണ്ടോ? അക്കാദമി പൊതുവേദിയല്ലേ?- ഇതാണ് ചോദ്യം.

ജബ്ബാര്മാഷിനെതിരെ വ്യാജപ്രൊഫൈല് സൃഷ്ടാക്കള് നടത്തിയ നീക്കങ്ങള് തെറ്റാണ്. ബ്ലോഗ് അക്കാദമി പക്ഷംചേര്ന്നു പരാമര്ശം നടത്തിയതും തെറ്റാണ്.

യഥാര്ത്ഥത്തില് അക്കാദമി ഇങ്ങനെയായിരുന്നു പറയേണ്ടിയിരുന്നത്:-

"കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റും, നമ്മുടെ ബൂലോകത്ത് സ്നേഹസംവാദം, ഖുറാന് പഠനം, യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ തന്റെ ആശയപ്രചരണം നടത്തുന്നയാളുമായ ഇ.എ. ജബ്ബാര് മാഷെയാണ് ഇത്തവണ മതഭ്രാന്തന്മാരായ ചില ക്രിമിനലുകള് ആക്രമിക്കാന് കോപ്പുകൂട്ടുന്നത്"


ഏതായാലും കഴിഞ്ഞതെല്ലാം കഴിഞ്ഞു. അറിയാതെയോ അറിഞ്ഞോ പറഞ്ഞുപോയ തെറ്റുകളില് പശ്ചാത്തപിച്ച് സൗഹൃദത്തോടെ ബൂലോകത്ത് ഐക്യത്തോടെ മുന്നോട്ടുപോകുവാന് എല്ലാവരോടും ആവശ്യപ്പെടുന്നു.

(ഞാനും ബ്ലോഗ് അക്കാദമി അംഗമാണ്. ആശയങ്ങളില് വ്യത്യസ്തമായിരിക്കെതന്നെ, മലപ്പുറം ബ്ലോഗ് ശില്പ്പശാലയ്ക്കുവേണ്ടി ഞങ്ങളൊക്കെ ചേര്ന്നു പ്രവര്ത്തിച്ചിട്ടുണ്ട്)

ബീമാപള്ളി / Beemapally said...

സ്നേഹപൂര്‍വ്വം ജബ്ബാര്‍ മാഷിനും മലയാളം ബ്ലോഗ്‌ അക്കാദമിയോടും...?

മലയാള ബ്ലോഗ്‌ ലോകത്തിലെ സജീവ സാനിധ്യമായ ജബ്ബാര്‍മാഷിന്റെ ബ്ലോഗുകളിലെ പല പോസ്റ്റുകളും ഇസ്ലാമിനെ തെറ്റായി അവതരിപ്പിക്കുന്നതോ പ്രവാചകന്‍ മുഹമ്മദു നബിയുടെ ജീവിതവും ദൗത്യവും സംബന്ധിച്ച് മനുഷ്യ മനസ്സുകളില്‍ സംശയം ജനിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നവയുമാണ്.

അതേ,വിമര്‍ശിക്കാനുള്ള അങ്ങയുടെ അവകാശത്തെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ. ഇസ്ലാമിനെ കുറിച്ചുള്ള അങ്ങയുടെ പോസ്റ്റുകള്‍ മലയാള ബ്ലോഗ്‌ വായനക്കാര്‍ക്കിടയില്‍ ആ ദൈവീക വ്യവസ്ഥിതിയെ സംബന്ധിച്ച് വലിയ തെറ്റിദ്ധാരണ ഉണ്ടാകുന്നു.

പ്രിയ ജബ്ബാര്‍, ഇസ്ലാമിനെ കുറിച്ചുള്ള അങ്ങയുടെ വീക്ഷണങ്ങള്‍ ആവലാതികള്‍ എല്ലാം ഒരു തുറന്ന വേദിയില്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

അതേ മലയാള മണ്ണില്‍ എവിടെ വെച്ചും ഒരു തുറന്ന സംവാദത്തിനു അങ്ങയെ ഞങ്ങള്‍ ക്ഷണിക്കുന്നു.

പൊതു ജനങ്ങള്‍ക്ക്‌ പ്രവേശനമുള്ള തുറന്ന വേദിയില്‍ ചാനലുകളുടെ സാനിധ്യത്തില്‍ (കേരളക്കര ഈ സംവാദം നേരിട്ട് കാണട്ടെ) ഈ സംവാദം നടക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

സംവാദത്തില്‍ പങ്കെടുക്കേണ്ട പ്രതിനിധികളുടെ എണ്ണം ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നമുക്ക് തീരുമാനിക്കാം.

ഇസ്ലാമിനേയും പ്രവാചകന്‍ മുഹമ്മദ്‌ നബിയേയും കുറിച്ചുള്ള താങ്കളുടെ ഏത് ആരോപണത്തെക്കുറിച്ചും ആ വേദിയില്‍ നമുക്ക് ചര്‍ച്ച ചെയ്യാം. ശരിയും തെറ്റും ആ സ്നേഹ സംവാദം വീക്ഷിക്കുന്ന മലയാളി സമു‌ഹം തീരുമാനിക്കട്ടെ.

മലയാളി സമൂഹത്തിന് സത്യം മനസ്സിലാക്കാനുള്ള അസുലഭ അവസരം, ഇത്തരം ഒരു സംവാദത്തിനു വേദി ഒരുക്കുവാന്‍ മലയാള ബ്ലോഗ്‌ ലോകത്തിലെ ആരു മുന്നോട്ടു വന്നാലും (ബ്ലോഗ്‌ അക്കാദമി ഉള്‍പ്പടെ) ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

മറുപടി പ്രതീക്ഷിച്ചു കൊണ്ട് ..."ബീമാപള്ളി" ബ്ലോഗ്

ഇ-മെയില്‍ വിലാസം beemapallyislam@yahoo.com

ea jabbar said...

ബീമാപ്പള്ളിക്കു മറുപടി

Faizal Kondotty said...

ബീമാപ്പള്ളി ,
ബ്ലോഗുകളിലൂടെ തന്നെ ഇസ്ലാം ഭാഗത്ത് നിന്ന് മറുപടി കൊടുക്കുന്നുണ്ടല്ലോ ( കാട്ടുപരുത്തി , ചിന്തകന്‍ ,തറ മണ്ണില്‍ (പുതിയ ബ്ലോഗ്ഗര്‍ ) , തുടങ്ങി ഒട്ടേറെ പേര്‍ ) . മാത്രമല്ല ചര്‍ച്ചകളില്‍ പലരും മാന്യമായി അഭിപ്രായം പറയുന്നുമുണ്ട് ... , അതെല്ലാം പര്യാപ്തം ആണ് എന്ന് തന്നെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .. ബ്ലോഗിലെ കാര്യങ്ങള്‍ക്ക് തുറന്ന വേദിയിലെ ചര്ച്ചയെക്കാള്‍ ബ്ലോഗില്‍ തന്നെയുള്ള മറു പടി ആണ് വേണ്ടത് .. ജബ്ബാര്‍ മാഷുടെ അടക്കം ബ്ലോഗുകളിലെ നമ്മുടെ കമന്റ്സ് കണ്ടിട്ട് ഇസ്ലാമിനെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് വിവിധ മതസ്ഥരില്‍ നിന്ന് എനിക്ക് ഇമെയില്‍ ലഭിക്കാറുള്ള പശ്ചാത്തലത്തില്‍ ആണ് ഈ പറയുന്നത് .

ഇനി ഒരു പൊതു പ്രഭാഷകന്‍ എന്ന നിലയില്‍ ജബ്ബാര്‍ മാഷുമായി സംവാദം പുറത്തു വെച്ച് നടത്തണമെങ്കില്‍ ആവാം എന്ന് മാത്രം , എന്നാലും ബ്ലോഗിലെ കാര്യങ്ങള്‍ ബ്ലോഗില്‍ വച്ച് തന്നെ തീര്‍ക്കണം എന്നാണ് എന്റെ പക്ഷം .. ധാരാളം പുതിയ ബ്ലോഗര്‍മാര്‍ വരുന്ന സാഹചര്യത്തില്‍ വിശേഷിച്ചും .! വൈകി വരുന്നവര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാം, ഖണ്ഡിച്ചു പോസ്റ്റ്‌ ഇടാം തുടങ്ങി ബ്ലോഗ്ഗിന്റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കുമ്പോള്‍ പ്രത്യേകിച്ചും !

പ്രിയ ജബ്ബാര്‍ മാഷെ ,
ഒരു വ്യക്തിയെ ഒറ്റപ്പെടുത്തണം , ഇല്ലാതാക്കണം എന്നും മറ്റും ഞങ്ങള്‍ക്ക് ഇല്ലായിരുന്നു . അങ്ങിനെ ഒരു തെറ്റിദ്ധാരണ വന്നിട്ടുണ്ടെങ്കില്‍ ഇവിടെ തിരുത്തട്ടെ , താങ്കളുടെ പോസ്റ്റുകളില്‍ ക്ഷമാപൂര്‍വ്വം 200 ഓളം കമന്റ്സ് ഞാന്‍ ഉണ്ടായത് ഓര്‍ക്കുമല്ലോ .. താങ്കളുടെ അപരനെ ശക്തിയായി എതിര്‍ത്ത പലരില്‍ ഒരാള്‍ കൂടിയാണ് ഞാന്‍ . അപരന്റെ ഒരു കമന്റ്സും എന്റെ ബ്ലോഗില്‍ ഞാന്‍ അനുവദിച്ചിട്ടില്ല , എല്ലാം അപ്പപ്പോള്‍ താക്കീതോട് കൂടി തന്നെ ഡിലീറ്റ് ചെയ്തു .

അകാദമി വിവാദത്തില്‍ , അകാദമി മറ്റുള്ളവരുടെ ആവലാതികള്‍ കൂടി പരിഗണിക്കണം എന്നെ ഞാന്‍ ആവശ്യപ്പെട്ടുള്ളൂ .. .താങ്കള്‍ തന്നെ ആ വിവാദം ഒഴിവാക്കാന്‍ ആഗ്രഹിച്ചു പരാമര്‍ശങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടതാണ് . അപ്പോള്‍ തന്നെ മഞ്ഞുരുകട്ടെ എന്ന് പറഞ്ഞു ഞാന്‍ അവിടെ കമന്റ്‌ ഇട്ടിരുന്നു . എന്തോ പിന്നീട് കാര്യങ്ങള്‍ കൈ വിട്ട പോലെയായി .. ഏതായാലും അതിന്റെ പേരില്‍ എന്തെങ്കിലും പരാമര്‍ശങ്ങള്‍ വന്നു പോയിട്ടുണ്ടെങ്കില്‍ ഞാന്‍ അതൊക്കെ പിന്‍ വലിക്കുന്നു .. എന്റെ ബ്ലോഗില്‍ അകാദമിക്ക് എതിരെ ഇട്ട പോസ്റ്റ്‌ ( അപരനാടകാന്ത്യം അപഹാസ്യം )ഞാന്‍ ഡിലീറ്റ് ചെയ്തിരിക്കുന്നു . ഒരു സംഘം ഉണ്ടായി വരാന്‍ ഒരു പാട് ബുദ്ധിമുട്ട് ഉണ്ട് .. പക്ഷെ ഇല്ലാതാക്കാന്‍ നിമിഷങ്ങള്‍ മതി . നല്ല കൂട്ടായ്മകള്‍ എന്നും ബൂലോഗത്ത്‌ നിലനിക്കട്ടെ .. പിഴവുകള്‍ വന്നാല്‍ അത് തിരുത്തി മുന്നോട്ട് പോകുക .. ആശംസകള്‍ ! തെറ്റിധാരണകള്‍ കഴിവതും നല്ല രീതിയില്‍ തിരുത്തുക .അകാദമി എല്ലാവരുടെയും ശബ്ദം ആയി മാറട്ടെ . നീരസങ്ങളുടെ മഞ്ഞുരുകി ഐക്യത്തിന്റെ അരുവികള്‍ ഒഴുകട്ടെ.... ഈഗോ ആരെയും മാരകമായി ബാധിക്കാതിരിക്കട്ടെ ..

പ്രിയ ജബ്ബാര്‍ മാഷ് ,
വീണ്ടും പറയട്ടെ ,താങ്കളെ ബൂലോഗത്ത്‌ ഒറ്റപ്പെടുത്തണം എന്നോ , മറ്റോ ഒരിക്കലും ഇല്ലായിരുന്നു . അങ്ങിനെ ഒരു ധ്വനി അറിയാതെ പോലും വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക . വ്യക്തി ഹത്യകളെ നിരുത്സാഹ പ്പെടുത്തേണ്ടത് തന്നെയാണ് . പകരം ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കട്ടെ... ബൂലോഗത്ത്‌ സമാധാനവും ശാന്തിയും സ്നേഹവും വിളയാടട്ടെ . അതിനു വേണ്ടി ഒന്നാമതായി ഞാന്‍ ഉണ്ടാകണം എന്ന അതിയായ ആഗ്രഹം എനിക്കുണ്ട് .

സുഹൃത്തുക്കളെ , ,കോടതിയില്‍ ഒരു കേസ് എടുത്താലല്ലേ അതിനു വേണ്ടി വാദിക്കാന്‍ കഴിയുക , അപ്പോള്‍ മാത്രമല്ലേ നമ്മുടെ ആര്ഗുമെന്റ്സ് പ്രസന്റ് ചെയ്യാന്‍ കഴിയൂ , ജബ്ബാര്‍ മാഷ് ഇസ്ലാമിനെ ലൈവ് ആയി ചര്‍ച്ചകളില്‍ നിര്‍ത്തുന്നത് തീര്‍ച്ചയായും ആളുകളെ ഖുറാനും മറ്റും വായിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് എന്നാണ് എനിക്ക് മനസ്സിലായത്‌ . ഒരു പക്ഷെ ജബ്ബാര്‍ മാഷ് നിര്‍വഹിക്കുന്ന ചരിത്രപരമായ ദൌത്യം അതായിരിക്കാം .. ആളുകള്‍ അവനവനു യുക്തം പോലെ ചേരുന്നത് സ്വീകരിക്കട്ടെ , അത് നല്ലതാവട്ടെ , നല്ലത് അല്ലാത്തതുമാവട്ടെ , ഓരോരുത്തരുടെയും തീരുമാനം ആത്യന്തികമായി അവനവനെ തന്നെയാണ് ബാധിക്കുന്നത്
നന്ദി എല്ലാവര്ക്കും ...

ഓ.ദോ
എങ്ങിനെ എല്ലാം വിയോജിക്കാം എന്ന് ഗവേഷണം നടത്തുന്നത് മാറ്റി വെച്ച് ഏതൊക്കെ മേഖലകളില്‍ യോജിച്ചു മുന്നോട്ട് പോകാം എന്നാവട്ടെ നാം എല്ലാം ചിന്തിക്കേണ്ടത് . പൊതു വേദികള്‍ അല്പം കൂടി സുതാര്യ മാവുകയും ചെയ്യട്ടെ

ae jabbar said...

കാണുക...യു.കലാനന്ദൻ മാസ്റ്ററുടെ സംവാദം

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

' എന്റെ പ്രിയപ്പെട്ട ബ്ലോഗര്‍ സുഹൃത്തുക്കളെ നിര്‍ത്തുകയല്ലെ ഈ മത സംവാദം... '

Translate