അപ്പപ്പോളുള്ള വിവരങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറിവിലേക്കായി സൈബര്‍ കേസിന്റെ ഡയറിക്കുറിപ്പായി ചിത്രകാരന് എഴുതിവക്കുകയാണ് : ഇന്നലെ (5.9.2013) ചിത്രകാരന് കണ്ണൂരില്‍ ബിസിനസ്സ് നടത്തുന്ന ഓഫീസ് റൂമിന്റെ മാസ വാടക വാങ്ങാനായി 70 വയസ്സിലേറെ പ്രായമുള്ള ജന്മി/റൂം ഉടമ ഓഫീസില്‍ വന്നിരുന്നു. അക്കൌണ്ടന്റില്‍ നിന്നും വാടകവാങ്ങി, പോകുന്നതിനു മുന്‍പ് ജന്മിക്ക് ചിത്രകാരനെ കാണണമെന്ന് പറഞ്ഞു. എന്താ കാര്യം എന്നന്വേഷിച്ച് ചിത്രകാരന് ജന്മിയോട് കുശലാന്വേഷണം നടത്തുന്നതിനിടക്കാണ് ജന്മി, അദ്ദേഹത്തെ ചിത്രകാരനെതിരെയുള്ള സൈബര്‍ കേസുമായി ബന്ധപ്പെടുത്തി പോലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചതായറിയിച്ചത്. ആദ്യം പോലീസ് സ്റ്റേഷന് വരെ ഒന്നു ചെല്ലണമെന്നാണ് പോലീസുദ്ധ്യോഗസ്തന്‍ ആവശ്യപ്പെട്ടതത്രേ ! വാര്‍ദ്ധക്യ സഹജമായ അസുകങ്ങളുമായി വീട്ടിലിരിക്കുന്ന തനിക്കതിനാവില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് , ജന്മിയുടെ പൂര്‍ണ്ണമായ തപാല്‍ വിലാസവും, പിതാവിന്റെ പേരും, വിശദാംശങ്ങളുമെല്ലാം പോലീസ് ആവശ്യപ്പെട്ടതുപ്രകാരം പറഞ്ഞുകൊടുക്കേണ്ടിവന്നു. അതായത് , ചിത്രകാരനെതിരെയുള്ള സൈബര്‍ കേസ് കാരണം തനിക്ക് സമന്‍സ് വരാനിടയുണ്ടെന്ന് അറിയിക്കാനാണ് ജന്മി വന്നിരിക്കുന്നത്. ............... ഒരുമാസം മുന്‍പ് 2009 ലെ ചിത്രകാരനെതിരെയുള്ള സൈബര്‍ കേസ് ക്ലോസ് ചെയ്യുന്നതിലേക്ക് ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി അറിയേണ്ടതുണ്ട് എന്ന് പറഞ്ഞ് ചിത്രകാരനെ സി.ഐ.സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ സന്തോഷ് എന്ന പോലീസ് ഉദ്ദ്യോഗസ്തന്‍ ആവശ്യപ്പെട്ടതു പ്രകാരം ചിത്രകാരന്റെ ഓഫീസിന്റെ വാടക കച്ചീട്ടിന്റെ കോപ്പിയും, വാടക അടക്കുന്നതിന്റെ റസീറ്റ് കോപ്പിയും പോലീസിനു നല്‍കിയിരുന്നു. വാടക റസീറ്റിലെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് കഴിഞ്ഞ ആഴ്ച്ചയില്‍ ജന്മിയെ വിളിച്ച് ചോദ്യം ചെയ്തിരിക്കുന്നത്. ...... ഇന്റെര്‍ നെറ്റിലെ ബ്ലോഗ് എന്ന എഴുത്തിടത്തില്‍ അഹിംസാത്മകമായും, മാനവിക സ്നേഹത്തോടും, പുരോഗമനപരമായും ഡയറിക്കുറിപ്പുകളോ ലേഖനമോ കഥയോ കവിതയോ ചിത്രങ്ങളോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ പൌരന്മാരെ ദ്രോഹിക്കണമെന്ന് പോലീസിനോടോ കോടാതിയോടോ ഒരു നിയമവും അനുശാസിക്കുന്നില്ല. .... എങ്കിലും നമ്മുടെ പഴയ രാജഭരണകാലത്തെ “മഹത്തായ” പാരമ്പര്യത്തില്‍ ഇപ്പോഴും വിശ്വസിച്ചു ജീവിക്കുന്ന സൈബര്‍സെല്ലിലെ ജാതിതഴമ്പിന്റെ അസ്ക്യതയുള്ള ഒരു ചെറു വിഭാഗത്തിന് ജാതി മത സംഘടനകള്‍ക്കു വേണ്ടി “കൊട്ടേഷന്‍” എടുത്ത് ജനാധിപത്യ രാജ്യത്തെ പൌരന്മാരെ ഭീകരരായി ചിത്രീകരിച്ചെങ്കിലും കേസ് കെട്ടിചമക്കാനും, ദ്രോഹിക്കാനും കഴിയുന്നു എന്നത് ലജ്ജാകരമായ ജനാധിപത്യ ദുര്യോഗമായേ കാണാനാകു. ..... ചിത്രകാരന് സര്‍ക്കാര്‍ ഉദ്ദ്യോഗസ്തനായിരുന്നെങ്കില്‍ അഡ്വക്കേറ്റ് ഷൈനിന് നേരിട്ട ദുരനുഭവങ്ങള്‍ അനുഭവിക്കേണ്ടി വന്നേനെ. കേരളസമൂഹത്തില്‍ സ്വാതന്ത്യകാലഘട്ടത്തിനു മുന്‍പുണ്ടായിരുന്ന “തുടിച്ചൂകുളി” , “സംബന്ധം” തുടങ്ങിയ സവര്‍ണ്ണ സാമൂഹ്യ ജീര്‍ണ്ണാചാരങ്ങളെക്കുറിച്ചുള്ള ചെറിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കാം അറിയിപ്പ് “വിചിത്രകേരളം” എന്ന ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചതിനായിരുന്നല്ലോ ആലപ്പുഴ ജില്ലയിലെ തുറവൂരിലെ അഡ്വക്കേറ്റ് ഷൈനിനെ അന്നത്തെ എന്‍ എസ്.എസ്. ജനറല്‍ സെക്രട്ടറിയായിരുന്ന നാരായണ പണിക്കരുടെ പരാതി പ്രകാരം തിരുവനന്തപുരത്തെ സൈബര്‍ സെല്‍ “നഗ്നമായ കൊട്ടേഷന്‍” സംഘത്തെപ്പോലെ കെട്ടിച്ചമച്ച കള്ളക്കഥയിലൂടെ ഭീകരമുദ്രകുത്തി പത്രസമ്മേളനത്തില്‍ “സൈബര്‍ ഭീകരനായി” പ്രദര്‍ശിപ്പിച്ച്, പത്രങ്ങളില്‍ വാര്‍ത്തവരുത്തി, വീട്ടിലും, നാട്ടിലും, സമൂഹത്തിലൊന്നടങ്കവും നാണം കെടുത്തി പീഢിപ്പിച്ചത്. 50000 രൂപയായിരുന്നു ജാമ്യത്തിനായി കെട്ടിവക്കേണ്ടി വന്നത്. കൂടതെ, ആഴ്ച്ചയില്‍ രണ്ടു പ്രാവശ്യം കൊച്ചിയില്‍ നിന്നും തിരുവനന്തപുരം സൈബര്‍സെല്ല് ആസ്ഥാനത്തെത്തി ഒപ്പുവക്കണമെന്ന വ്യവസ്ഥയും ! അറിയപ്പെടുന്ന പണ്ഢിത ശ്രേഷ്ഠനായിരുന്ന കാണീപ്പയ്യുര്‍ ശങ്കരന് നമ്പൂതിരിപ്പാടിന്റെ “നായന്മാരുടെ പൂര്‍വ്വ ചരിത്രം” എന്ന രണ്ടു വാല്യങ്ങളുള്ള സാമൂഹ്യ ചരിത്ര പുസ്തകം വായിച്ച് പഴയകാലത്തെ നാട്ടു നടപ്പുകളേക്കുറിച്ചറിഞ്ഞ് അതിശയിച്ച ഒരാള്‍ എഴുതിയ ചെറിയൊരു കുറിപ്പിന്റെ പേരിലാണ് ഈ ദ്രോഹങ്ങളത്രയും എന്നോര്‍ക്കണം. പ്രഫസര്‍ ഇളം കുളം കുഞ്ഞന്‍ പിള്ളയുമായുണ്ടായ ചരിത്രപരമായ തര്‍ക്കത്തിന്റെ ഭാഗമായി രചിക്കപ്പെട്ട കാണിപ്പയ്യൂരിന്റെ “നായന്മാരുടെ പൂര്‍വ്വ ചരിത്രം” എന്ന പുസ്തകത്തിന്റെ രണ്ടു വാള്യങ്ങളും കുന്നംകുളത്തുള്ള പംഞ്ചാഗം പുസ്തകശാലയില്‍ ഇപ്പോഴും ലഭ്യമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയിരിക്കെയാണ് എന്‍.എസ്.എസ്സിന്റെ വംശീയ -വര്‍ഗ്ഗീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി സൈബര്‍ സെല്ലിലെ ചില ജാതിതഴമ്പുള്ള ജനധിപത്യകാലത്തെ ജനസേവകരായിരിക്കേണ്ട പൊതുജനത്തിന്റെ പണം കൊണ്ടു ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്ദ്യോഗസ്തര്‍ തങ്ങളുടെ ജാതിക്കൂര്‍ സംരക്ഷിക്കാനായി ഷൈനിനെ തന്റെ ജൊലിയില്‍ നിന്നും സസ്പ്പെന്‍ഡ് ചെയ്യിക്കാനും, 2012 ഏപ്രില്‍ 15 ന് ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള മരണം വരെയുള്ള സാഹചര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത്. ..... ഈ റേസിസ്റ്റുകളായ ജാതി തഴമ്പുകാര്‍ തഴമ്പിനെക്കുറിച്ച് കൂടുതല്‍ സംസാരിച്ചാല്‍ തഴമ്പില്ലാത്ത അവര്‍ണ്ണരെക്കൊണ്ടും തങ്ങളുടെ വംശീയ അജണ്ട നടപ്പാക്കുമെന്നതില്‍ സംശയമില്ല. അതായത് , നമ്മുടെ നിയമപാലക സംവിധാനം ആശാസ്യമായ അളവില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടില്ലെന്ന് വലിയൊരു വിപത്തായും, ജനാധിപത്യ അന്തകനായും നിലനില്‍ക്കുന്നുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങളാണ് വളരെ സ്വാഭാവിക ചോദ്യം ചെയ്യലിന്റെയും കേസ് നടപടികളുടേയും ഭാഗമായെന്ന ഭാവേനയുള്ള ചിത്രകാരന്റെ ജന്മിയെ ചോദ്യം ചെയ്യലും, അയാളെ കോടതിയിലേക്ക് വലിച്ചിഴക്കാനുള്ള സാധ്യതയായും തെളിഞ്ഞു വരുന്നത്. ഇത്തരം വിവരങ്ങള്‍ ആര്‍ക്കുണ്ടായലും അത് പൊതുജന ശ്രദ്ധയില്‍ വരുന്നവിധം രേഖപ്പെടുത്തിവക്കുക എന്നതുമാത്രമേ ജനാധിപത്യത്തിന്റെ രക്ഷക്കും, പൌര സ്വാതന്ത്ര്യത്തിന്റെ വളര്‍ച്ചക്കുമായി ചെയ്യാനാകു.
5 comments:
പാവം ജന്മി!
സൈബര്‍ സെല്ലിന്റെ ഒരു ശൌര്യം!
BE VIGILANT. FEUDEL LORDS ARE STILL POWERFUL IN ALL FIELDS
ya feudal lords still badly influence in our society
Sir,please follow this link to get into my blog
http://onlinekeralacafe.blogspot.in
Ente Bloggil Membersnu add Cheyyan Enthu Cheyyanam ?
Athu Pole Oru home Banner Nalkan enthu cheyyanam ?
plz Ans ..
Good Blog. Get details of best painters in Cochin at edial india
Post a Comment