Monday, 16 April 2012

കെ.വി ഷൈനു വിട..

ബ്ലോഗറും പ്രക്ഷേപകനും മാദ്ധ്യമപ്രവർത്തകനുമായ കെ.വി.ഷൈൻ (41) വിടവാങ്ങി.ചേർത്തലക്കടുത്ത തുറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ 15നു രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സൈബർലോകത്ത് “വിചിത്രകേരളം”എന്ന വ്യത്യസ്തമായ ബ്ലോഗിലൂടെ തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയ ഷൈൻ ,‘നായർ സമുദായത്തെ ആക്ഷേപിക്കുന്ന രചനകൾ പോസ്റ്റു ചെയ്തു ‘എന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായിരുന്ന പി.കെ.നാരായണപണിക്കരുടെ പരാതിയിൽ 2010 മെയിൽ അറസ്റ്റ് ചെയ്യപ്പെടുകയും പൊലീസിനാൽ വേട്ടയാടപ്പെടുകയും ചെയ്തു. അറസ്റ്റിനെ തുടർന്ന് സർക്കാർ, ടെക്നിക്കൽ സ്കൂളിൽ എൽ.ഡി.ക്ലർക്കായിരുന്ന അദ്ദേഹത്തെ സസ്പെന്റ് ചെയ്തു.അടുത്തിടെയാണു തിരികെ ജോലിയിൽ പ്രവേശിച്ചത്.കോടതി ഉത്തരവിന്റെ ബലത്തിൽ ബ്ലോഗിന്റെ പാസ്വേഡ് കൈക്കലാക്കിയ പൊലീസ് വിചിത്രകേരളം ഡിലീറ്റ് ചെയ്തതിനെ തുടർന്നാകാം അത് നെറ്റിൽ നിന്ന് അപ്രത്യക്ഷമായി.സൈബർ നിയമം നെറ്റിൽ ഭീകരത വിതക്കുന്നതിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു ഷൈൻ നേരിട്ട പീഡനം.അകാലത്തിലുള്ള അദ്ദേഹത്തിന്റെ മരണം ഈ പശ്ചാത്തലത്തിൽ ഏറെ നൊമ്പരപ്പെടുത്തുന്നു. സൌമ്യ മധുരമായ സാന്നിദ്ധ്യമായിരുന്നു ഷൈൻ.കേരളത്തിലെ ആദ്യ എഫ്.എം.നിലയമായ കൊച്ചി എഫ്.എമ്മിലെ ആദ്യകാല അനൌൺസർമാരിലൊരാളായാണു ഷൈൻ മാദ്ധ്യമലോകത്തേക്ക് പ്രവേശിക്കുന്നത്.1994 ഡിസംബർ മുതൽ ഈ ലേഖകനു ഷൈനെ അടുത്തറിയാം. 2001 വരെ ഒപ്പം പ്രവർത്തിച്ചു.ദീർഘകാലം കൊച്ചി നിലയത്തിൽ പ്രക്ഷേപകനായി കരുത്തുതെളിയിച്ച ഷൈൻ പിന്നെ കൈരളി ചാനലിന്റെ ആദ്യത്തെ വാർത്താവതാരകനായി ചരിത്രമെഴുതി.അടുത്തിടെയാണു സൈബർലോകത്ത് എത്തുന്നത്. സക്രിയമായ കർമ്മമണ്ഡലങ്ങൾ ബാക്കിയാക്കി പൊടുന്നനെ അദ്ദേഹം പിൻ വാങ്ങിയിരിക്കുന്നു.പക്ഷേ, മലയാള ബ്ലോഗിന്റെ ചരിത്രത്തിൽ കെ.വി.ഷൈനും “വിചിത്രകേരളം” ബ്ലോഗും വിസ്മൃതിയിലാണ്ടു പോകുകയില്ല. അദ്ദേഹത്തിന്റെ ധന്യമായ സ്മരണകൾക്ക് മുന്നിൽ നമുക്ക് പ്രണമിക്കാം. ചിത്രകാരനും നിസ്സഹായനും ഉൾപ്പെടെയുള്ള ബ്ലോഗ്സുഹൃത്തുക്കൾ ഇന്ന് അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ പങ്കുചേർന്നു.

26 comments:

c.v.thankappan said...

ആദരാഞ്ജലികള്‍

kadathanadan:കടത്തനാടൻ said...

ആദരാഞ്ജലികള്‍

Anonymous said...

പുള്ളിക്ക് കലശലായ നായര്‍ വിരോധം ഉണ്ടായിരുന്നു പല ലേഖനങ്ങളും നായന്മാരെ അടച്ച്ചാക്ഷേപിക്കുന്നതും ആയിരുന്നു അത് കൊണ്ടാണ് നാരായണ പണിക്കാരെ പോലെ സമദൂരം പുലര്‍ത്തിയിരുന്ന (അധികം പ്രതികരിക്കാത്ത) ആള്‍ പോലും പോലീസില്‍ പരാതിപ്പെടെണ്ടി വന്നത് , ഇനി ആ ജനുസ്സില്‍ വരുന്നത് മുത്തപ്പന്‍ ആണ് , അഭിപ്രായ സ്വാതന്ത്ര്യം വിഷ വിസര്‍ജനം ആയിക്കൂടാ

പട്ടേപ്പാടം റാംജി said...

ആദരാഞ്ജലികള്‍.

chithrakaran:ചിത്രകാരന്‍ said...

ഷൈനിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് ഏറണാകുളത്തുനിന്നും സുദേഷ്, നിസ്സഹായന്‍, പ്രഭാകരന്‍, മാഹിന്‍ തുടങ്ങിയ ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ രാവിലെത്തന്നെ തുറവൂരിലെത്തിച്ചേര്‍ന്നിരുന്നു. സംസ്ക്കാര ചടങ്ങുകളിലും അവര്‍ പങ്കെടുത്തു. ഏതാണ്ട് ഒരു മാസം മുന്‍പ് ഷൈനിനും, ഷൈനിന്റെ സുഹൃത്ത് സുവീഷിനുമൊപ്പം തൃശൂര്‍-കൊടുങ്ങല്ലൂര്‍ യാത്ര നടത്തിയതിന്റെ ഹൃദ്യാനുഭവം സജീവമായി നില്‍ക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഈ വിയോഗവാര്‍ത്ത. ബ്ലോഗിലൂടെ ലഭിച്ച ആത്മാര്‍ത്ഥതയേറിയ സുഹൃത്തായിരുന്നു ഷൈന്‍. പ്രഫസര്‍ ജയപ്രകാശ്, പ്രഫസര്‍ വിജയകുമാര്‍, സുദേഷ് , വിഷ്ണു ചേകവര്‍, സുവീഷ് തുടങ്ങിയ നന്മനിറഞ്ഞ മനുഷ്യസ്നേഹികളോട് ചിത്രകാരന്‍ സംസാരിക്കാനും, പരിചയപ്പെടാനും ഇടവന്നിട്ടുള്ളത് ഷൈനിന്റെ സ്നേഹപൂര്‍ണ്ണമായ ഇടപെടലുകളായിരുന്നു. നെറ്റില്‍ ഒരിക്കലും ജനപ്രിയ മുഖം പ്രകടിപ്പിക്കാത്ത ചിത്രകാരനെ കുറച്ചുപേര്‍ക്കു മുന്‍പിലെങ്കിലും നല്ലവനാക്കാന്‍ ഷൈന്‍ ആത്മാര്‍ത്ഥമായി യത്നിച്ചിരുന്നു. ആ നിസ്വാര്‍ത്ഥമായ കരുതലിനോട് വേണ്ടവിധം കൃതജ്ഞത പറഞ്ഞ് കടം വീട്ടാന്‍പോലും അനുവദിക്കാതെ വിടപറഞ്ഞ ഷൈന്‍ ... അടച്ചുവക്കാനാകാത്ത സൌഹൃദ സ്മരണയായി ചിത്രകാരന്റെ മനസ്സില്‍ എന്നുമുണ്ടാകും. സൌമ്യനും മൃദുഭാഷിയുമായ ഷൈനിന്റെ അകാലവിയോഗത്തില്‍ ഏവരോടുമൊപ്പം ചിത്രകാരന്റേയും ആദരാജ്ഞലികള്‍.

ഞാന്‍ രാവണന്‍ said...

ആദരാഞ്ജലികള്‍ :(

chithrakaran:ചിത്രകാരന്‍ said...

ഗൂഗിള്‍ പ്ലസ്സിലെ അനുശോചനക്കുറിപ്പുകളിലേക്കുള്ള ലിങ്ക്

നിസ്സഹായന്‍ said...

ശ്രീ. കെ. വി. ഷൈനിനെ വിചിത്രകേരളം പോസ്റ്റു വഴിയാണു് പരിചയപ്പെടുന്നത്. രണ്ടമൂന്നു പ്രാവശ്യം കൂടിക്കാണുവാനും സംസാരിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്. ഫോണ്‍ വഴിയും ബന്ധം നിലനിര്‍ത്തിപ്പോരുന്നു. ഹൃദ്യവും സൌമ്യവുമായ പെരുമാറ്റത്തിലൂടെ ആത്മാര്‍ത്ഥമായ സൌഹൃദം സൃഷ്ടിച്ച ആളായിരുന്നു അദ്ദേഹം. ചരിത്രത്തിലും സാമൂഹികശാസ്ത്രത്തിലും അനല്പമായ ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു.

ഭരണകൂടത്തിന്റെ സര്‍വ്വ മേഖലകളിലും അധികാരക്കുത്തകയും നിര്‍ണായക സ്വാധീനവുമുള്ള നായന്മാരെ സംബന്ധിച്ച് അവര്‍ക്കെതിരായ ഏതു ശബ്ദത്തെയും നിഷ് പ്രയാസം ശ്വാസം മുട്ടിക്കുവാന്‍ സാധിക്കുമെന്നു് ഷൈനിന്റെ മേലുണ്ടായ നടപടികള്‍ തെളിയിക്കുന്നു. യഥാര്‍ഥത്തില്‍, നായന്മാരെ സംബന്ധിക്കുന്ന, ചരിത്ര പിന്‍ബലമുള്ള വസ്തുതകള്‍ തെളിവുകള്‍ സഹിതം വെളിപ്പെടുത്തുമെന്ന സൂചന നല്‍കുക മാത്രമാണു് അദ്ദേഹം ചെയ്ത തെറ്റ്. ജാതിമേന്മയെക്കുറിച്ച് നിരന്തരം നിഗളിച്ചുകൊണ്ടിരിക്കുകയും സംവരണമുള്‍പ്പെടെയുള്ള അവശജാതികളുടെ വിമോചനമാര്‍ഗങ്ങളെ പുച്ഛിക്കുയും പരിഹസിക്കുകയും ചെയ്യുന്ന, നായന്മാരുടെ ഈഗോയെ പൊളിച്ചുകാണിക്കുവാന്‍ തയ്യാറായ ഷൈനിനെ ഒരിക്കലും മറക്കാനാവില്ല. കാരണം സ്വന്തം ജാതിവാല്‍ പ്രദര്‍ശിപ്പിക്കുന്ന നായന്മാര്‍ക്കും മറ്റ് സവര്‍ണജാതികള്‍ക്കും ലജ്ജിക്കാനുള്ള അശ്ലീലചരിത്രമേ ഉള്ളൂവെന്നു് അവരെ ഓര്‍മ്മിപ്പിക്കാനും ജാതിവാലുകള്‍ ഉണ്ടാക്കി അവ അന്തസ്സോടെയും അഭിമാനത്തോടെയും പ്രദര്‍ശിപ്പിച്ച് ആത്മവിശ്വാസം ഉണ്ടാക്കാന്‍ തങ്ങള്‍ മാത്രമാണു് അര്‍ഹരെന്നു് അവര്‍ണരെ ബോധ്യപ്പെടുത്താനും ഇത്തരം ഉദ്യമങ്ങള്‍ക്കു് തീര്‍ച്ചയായും കഴിയും. അതു മനസ്സിലാക്കി ആത്മാഭിമാനികളാകട്ടെ അവര്‍ണര്‍. അതിനുള്ള വെളിപ്പെടുത്തലുകള്‍ക്ക് നെറ്റില്‍ തുടക്കം കുറിച്ച ഷൈനിനു് ആദരാഞ്ജലികള്‍ !!!

നിസ്സഹായന്‍ said...

സുശീലന്‍,

മുത്തപ്പനെയാണോ അടുത്ത നോട്ടം. മുത്തപ്പന്‍ വെളിപ്പെടുത്തുന്നത് ചരിത്ര വസ്തതകളല്ലെന്നു് തെളിയിക്കാന്‍ ചങ്കൂറ്റം കാണിക്കൂ. അങ്ങിനെ ചെയ്തിട്ട് മാനനഷ്ടത്തിനു് കേസുകൊടുക്കൂ.

പിരാന്തന്‍ said...

ആദരാഞ്ജലികള്‍

അനില്‍@ബ്ലോഗ് // anil said...

ആദരാഞ്ജലികൾ.

കാഴ്ചക്കുമപ്പുറം said...

വായതുറക്കുന്നവനെ അതികകാലം വായിപ്പിക്കില്ല;അതു ജീവനെടുത്തു കൊണ്ടാണെങ്കിലും!
ആദരാഞ്ജലികൾ...........

MKERALAM said...

ഷൈന്റെ ആത്മാവിനു നിത്യ ശാന്തി(അങ്ങനെ ഒന്നുണ്ടെങ്കിൽ) നേരുന്നു.

സുശീലൻ, ഇത് ഒരു ബ്ലോഗറുടെ മരണത്തിന്റെ അനുശോചനനായി എഴുതിയിരിക്കുന്ന പോസ്റ്റാണ്. ആ മര്യാദ പാലിക്കുക. ഇനി ഷൈന്റെ കാഴ്ച്ചപ്പാടുകളോടു വിയോഗിക്കുന്നതാണ് താല്പര്യമെങ്കിൽ, സ്വന്തമായി ബ്ലോഗിൽ (അങ്ങനെ ഒന്നുണ്ടെങ്കിൽ) എഴുതുക.

THE REBEL said...

Unexpected demise of a friend who had fire in his thought and love in his heart

keraleeyan said...

ആദരാഞ്ജലികള്‍...

DBA said...

ആദരാഞ്ജലികള്‍...

Muralee Mukundan said...

ആദരാഞ്ജലികള്‍.

Prof T B Vijayakumar said...

Sudden sad most painful demise of my bosom friend..... shine... You are no more ..... still unbelievable.... But still live in our heart.... He is an in and out a humanist.... determined to liberate downtrodden section of our society. He had deep insight, understnding abot our society... Salute to his evergreen memories...

മാണിക്യം said...

ഷൈനിന്റെ അകാലവിയോഗത്തില്‍ അനുശോചിക്കുന്നു... ആദരാഞ്ജലികള്‍.

കുസുമം ആര്‍ പുന്നപ്ര said...

ആദരാഞ്ജലികള്‍.

നിസ്സാരന്‍ said...

മുത്തപ്പന്‍ ചിത്രകാരന്‍ തന്നാ സുസീലാ ..

ThE LonelY TravelleR said...

RIP GREAT BLOGGER

ThE LonelY TravelleR said...
This comment has been removed by the author.
ThE LonelY TravelleR said...

RIP GREAT BLOGGER

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

ഓര്‍മ്മയില്‍ നിറയുന്നൊരിടം....

Rashmi S said...


Head hunters in Bangalore
Placement Consultany in Bangalore
Serviced Apartments in Bangalore
SEO Services in Bangalore
SEO Services in India

Translate