പ്രിയ ബ്ലോഗര്‍മാരെ,
ഈ വരുന്ന ഞായറാഴ്ച്ച (01-05-2011)എന്റോസള്‍ഫാന്‍ ദുരന്തഭൂമിയായ കാസര്‍ഗോട്ടെ ഗ്രാമങ്ങളിളേക്ക് ബ്ലോഗര്‍മാരുടേ ഒരു യാത്ര ബ്ലോഗ് അക്കാദമി സംഘടീപ്പിക്കുകയാണ്. പത്രമാധ്യമങ്ങളിലൂടേ എന്റോസല്‍ഫാന്‍ ദുരന്തത്തിന്റെ ചിത്രം നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും, അതിലുപരി നേരിട്ടുള്ള അനുഭവമായി മാനവികതയെ നടുക്കുന്ന ഈ ഭീകരതയെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഉദ്ദേശിക്കുന്നത്. മെയ് 1 ന് രാവിലെ 10 മണിക്ക് കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഒത്തുകൂടിയതിനു ശേഷം ദുരന്തബാധിത പ്രദേശങ്ങളായ ഗ്രാമങ്ങളിലേക്ക് (ഏതാണ്ട് 35 കി.മി.ദൂരെ)വാടകക്കെടുത്ത വാഹനങ്ങളില്‍ യാത്ര തിരിക്കാം.ബ്ലോഗര്‍മാരായ നമുക്ക് ഈ പ്രശ്നത്തില്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് ആലോചിക്കാനും, പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ആരെങ്കിലും മുന്നിട്ടിറങ്ങണമെന്നത് പ്രധാനപ്പെട്ട കാര്യമായതിനാലാണ് ബ്ലോഗ് ശില്‍പ്പശാല എന്ന ഉദ്ദേശം മാത്രം ലക്ഷ്യവച്ച കേരള ബ്ലോഗ് അക്കാദമി ഈ യാത്ര സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ ബ്ലോഗര്‍മാര്‍ക്കും ഈ ഉദ്ദ്യമത്തില്‍ കൂട്ടുചേരാവുന്നതാണ്. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്കു പോകുന്ന 6347 നമ്പര്‍ മംഗലാപുരം എക്സ്പ്രസ്സ് ട്രൈനിന് രാവിലെ 10 മണിക്ക് കാസര്‍ഗോഡ് എത്തിച്ചേരുന്നതായിരിക്കും സൌകര്യം. സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാം. വൈകീട്ട് 4 മണിക്ക് തിരിച്ചു പോരാനാകുമെന്നും കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9249401004.
24 comments:
പ്രിയ ബ്ലോഗര്‍മാരെ,
ഈ വരുന്ന ഞായറാഴ്ച്ച (01-05-2011)എന്റോസള്‍ഫാന്‍ ദുരന്തഭൂമിയായ കാസര്‍ഗോട്ടെ ഗ്രാമങ്ങളിളേക്ക് ബ്ലോഗര്‍മാരുടേ ഒരു യാത്ര ബ്ലോഗ് അക്കാദമി സംഘടീപ്പിക്കുകയാണ്. പത്രമാധ്യമങ്ങളിലൂടേ എന്റോസല്‍ഫാന്‍ ദുരന്തത്തിന്റെ ചിത്രം നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും, അതിലുപരി നേരിട്ടുള്ള അനുഭവമായി മാനവികതയെ നടുക്കുന്ന ഈ ഭീകരതയെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഉദ്ദേശിക്കുന്നത്.
വളരെ നല്ലൊരു ഉദ്യമം. ഇതിനു പിന്നിലുള്ളവര്‍ക്കും , പങ്കെടുക്കാന്‍ പോകുന്നവര്‍ക്കും അഭിനന്ദനങള്‍ . വാക്കുകളേക്കാള്‍ പ്രവര്‍ത്തികള്‍ക്കാണ് കൂടുതല്‍ സ്വാന്തനമേകാനാവുക .ആഗ്രഹമുണ്ട് , അതിലെ ഒരു ഭാഗമാവാന്‍ ,പക്ഷെ യൂണിവേഴ്സിറ്റി എക്സാം ഉള്ളതുകാരണം പങ്കെടുക്കാന്‍ കഴിയില്ല . എന്റെ എല്ലാ വിധ ആശംസകളും .
നല്ല ഉദ്യമം. പോകുന്നത് ഒന്നൂടെ തമ്മില്‍ ചര്‍ച്ച ചെയ്ത് ഒരു സമയബന്ധിത പരിപാടികളോടെ അയാള്‍ ഉത്തമം ആയിരിക്കും. എല്ലാ വിധ ഭാവുകങ്ങളും ഗള്‍ഫില്‍ നിന്നും നേരുന്നു.
വളരെ നല്ല തീരുമാനം. പെട്ടന്ന് ആയതിനാല്‍ എത്തിച്ചേരാന്‍ കഴിയില്ല. എല്ലാവിധ ആശംസകളും.
നല്ല ഉദ്യമം. എല്ലാ വിധ ഭാവുകങ്ങളും നിന്നും നേരുന്നു.
അനീഷ് പുത്തലത്ത്
ദുബായ്
നല്ല ഉദ്യമം. വരാനാവില്ലല്ലോ എന്ന ഖേദം.
അതിക്രൂരമായ ഭരണകൂടവിനോദത്തിന്റെ,
അഹന്തയുടേയും ധിക്കാരത്തിന്റേയും പണപ്രതാപ രാഷ്ട്രീയ സ്വാധീനങ്ങളുടേയും,
പ്രലോഭന കൗശലങ്ങളുടെ പൂർത്തീകരണമായി മാറിയ ആ ദുരന്തഭൂമിയിലേക്ക്
ജനകീയചെറുത്തുനിൽപ്പിന്റെ,
ഈ കെട്ടകാലം കോലംകെടുത്തിയ ദുരന്തഭൂമിയിലേക്ക്
എങ്ങിനെപോകാതിരിക്കും
ഈ യാത്രയിൽ ഒരു തീർത്ഥാടകനായി ഞാനുണ്ട്.
കണ്ണുനീരോടെ ആത്മാർത്ഥമായി ഒന്നു മാപ്പിരക്കാൻ എനിക്ക് വന്നേ പറ്റു...
ഞാനും വരുന്നു ...ചിത്രകാരന്‍ പറഞ്ഞ പോലെ പത്രമാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ വേറെ ഒരറിവും എനിക്കില്ല..എന്നെ ഒക്കെ കൂട്ടുമായിരിക്കും അല്ലെ ?..
വളരെ നല്ലൊരു ചുവടുവെപ്പ് തന്നെയാണിത്. ബ്ലോഗര്‍മാരുടെ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കാന്‍ ഇത്തരത്തില്‍ ഉള്ള ശ്രമങ്ങള്‍ സഹായകമാകും. സ്റോക്ക്ഹോമില്‍ വച്ച് എന്റൊസള്‍ഫാന് വേണ്ടി വാദിച്ച നമ്മുടെ മാതൃരാജ്യം വരെ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ നാണം കേട്ടു. ഈ നാണക്കേട് എന്റൊസള്‍ഫാനെതിരെ ശബ്ദമുയര്‍ത്തിയ ഓരോ ഭാരതീയനും അഭിമാനിക്കാനുള്ള വകയാണ് നല്‍കുന്നത്.. ബ്ലോഗര്‍മാരുടെ ഈ ഉദ്യമത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു..
ഫൈസു മദീന,
തീര്‍ച്ചയായും വരിക.
u r doing a wonderful activity..!
All the best..!
Let us know what we can do in this regards to support victims and get their land and water back..,
Faizal Konotty ( From Riyadh)
oru endo salfaan touristthinu vakayund alle.....paavangalkku enthenkilum sahaayam kazhiyumebnkil cheyyuka...
എൻഡോസൾഫാൻ നിരോധനം ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണു.നമുക്ക് ഇതിൽ കാര്യമായിട്ടൊന്നും ചെയ്യാൻ കഴിയാത്തതിൽ വേദന തോന്നുന്നു.സാമ്പത്തികമായി നമുക്ക് ചെറിയ സഹായം ചെയ്യാം.അത് എങ്ങനെ എന്ന് അറിയിക്കുക. ഞായറാഴ്ച എത്താൻ അസൌകര്യമുണ്ടു.
അവിടുത്തെ പരിസ്ഥിതി- സാമൂഹ്യപ്രവർത്തകരുമായി ആലോചിച്ച് ഏതു തരത്തിലുള്ള സഹായമാണ് അവിടുത്തെ അടിയന്തര സാഹചര്യം ആവശ്യപ്പെടുന്നത് എന്ന് അന്യേഷിക്കുക അതിന്ന് ശേഷം അക്കാര്യത്തിൽ നമുക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ചർച്ചചെയ്ത് തീരുമാനമെടുത്ത് പ്രയോഗത്തിൽ വരുത്തുന്നതായിരിക്കും ഗുണകരമെന്ന് തോനുന്നു
yaathra sambandhichu kooduthal vivarangal panku vekkooooo. Train samayam ?
Eppol ethum ??
Eppol thirichu porum ?
chilavu..etc.......
തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്കു പോകുന്ന 6347 നമ്പര്‍ മംഗലാപുരം എക്സ്പ്രസ്സ് ട്രൈനിന് (മെയ് 1ന്) രാവിലെ 10 മണിക്ക് കാസര്‍ഗോഡ് എത്തിച്ചേരുന്നതായിരിക്കും സൌകര്യം. സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാം. വൈകീട്ട് 4 മണിക്ക് തിരിച്ചു പോരാനാകുമെന്നും കരുതുന്നു.കാസര്‍ഗോഡു പട്ടണത്തില്‍ നിന്നും ഏതാണ്ടു 35 കി.മി.ദൂരെയാണു എന്റോസള്‍ഫാന്‍ ദുരിതബാധിത പ്രദേശം.അവിടെക്ക് പ്രൈവറ്റ് വാഹനം വാടകക്കെടുത്ത് പോകേണ്ടിവരും.സ്വന്തം യാത്രയുടെ ചിലവുകള്‍ അവരവര്‍ തന്നെ വഹിക്കുക എന്നല്ലാതെ മറ്റു ചിലവുകളൊന്നുമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പോസ്റ്റില്‍ കൊടുത്തിരിക്കുന്ന നംബറിലേക്കു വിളിക്കാം. അപ്പോള്‍ രാവിലെ 10 മണിക്ക് കാസര്‍ഗോഡ് റയില്‍വേ സ്റ്റേഷനില്‍ കാണാം.
രാവിലെ 10 മണിക്ക് കാസര്‍ഗോഡ് റെയില്‍ വേ സ്റ്റേഷനില്‍ എത്തിയതിനു ശേഷം അവിടെനിന്നും പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള “ഒപ്പു മരച്ചുവട്ടില്‍” ബ്ലോഗര്‍മാര്‍ ഒത്തുകൂടി അവിടെനിന്നും ഗ്രാമങ്ങളിലേക്ക് യാത്ര ആരംഭിക്കാം. സ്ഥലത്തെ സാമൂഹ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ടിട്ടുണ്ട്.യാത്രക്കുള്ള വാഹനവും ഏര്‍പ്പാടു ചെയ്തിട്ടുണ്ട്.
വളരെ നല്ല തീരുമാനം. പെട്ടന്ന് ആയതിനാല്‍ എത്തിച്ചേരാന്‍ കഴിയില്ല.
വളരെ നല്ല പരിപാടി.
എല്ലാ ഭാവുകങ്ങളും നേരുന്നു.
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട പുതിയ ഫോട്ടോ പോസ്റ്റ് ലിങ്ക് :
“ഒപ്പുമരവും” ബ്ലോഗര്‍മാരും
വിഷയവുമായി ബന്ധമില്ലാത്ത ഒരു കമന്റ് ഇവിടെ ഇടുന്നതില്‍ ക്ഷമിക്കുക.
ഷമീറിനെ സഹായിക്കുക.
ഈ സാഹചര്യത്തിൽ കഴിയുന്നത്ര സഹായം ചെയ്യാൻ ശേഷിയും സന്മനസ്സുമുള്ള ബ്ലോഗർമാരെയും ഈയാവശ്യത്തിന് ആശ്രയിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്.
സാമ്പത്തികമായി സഹായം എത്രചെറുതാണെങ്കിലും ചെയ്യാൻ കഴിയുന്നവർ താഴെ പറയുന്ന വിലാസത്തിൽ അയച്ചുതന്നാൽ അത് ഷമീറിന്റെ കുടുംബത്തിന് എത്തിക്കുന്നവരാണ്. കമ്മിറ്റിയുടെ പേരിൽ ഇതുവരെ അക്കൗണ്ട് തുടങ്ങാത്ത സാഹചര്യത്തിൽ വിദേശത്തും മറ്റുമുള്ള സുഹൃത്തുക്കൾ സഹായിക്കാൻ തയ്യാറുണ്ടെങ്കിൽ കലാസമിതിയുടെ അക്കൗണ്ട് വിവരം അറിയിക്കുന്നതാണ്.
പണം അയയ്ക്കുന്നവർ ദയവായി ഒരു മെയിൽ അയയ്ക്കുവാൻ താല്പര്യപ്പെടുന്നു.
Secretary,
Ponnempadam Kalasamithi,
Karad Paramba P O
Farook College Via,
Malappuram Dist- 673 632
Kerala.
suseelkumarp@gmail.com
Post a Comment