Thursday, 29 April 2010

എറണാകുളം ശില്‍പ്പശാല മെയ് മാസം

ബ്ലോഗില്‍ നിരന്തരം പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകേണ്ടതും,നിലവിലുള്ള ബ്ലോഗര്‍മാര്‍ ശില്‍പ്പശാലകളുമായി ബന്ധപ്പെട്ട്
ഒത്തുകൂടേണ്ടതും ബ്ലോഗിന്റെ ക്രിയാത്മകമായ വളര്‍ച്ചയുടെ ഭാഗമായി അവശ്യം നടക്കേണ്ടതായ കാര്യങ്ങളാണ്.
2008-2009 വര്‍ഷങ്ങളിലായി 9 ബ്ലോഗ് ശില്‍പ്പശാലകള്‍ കേരളത്തിന്റെ വിവിധ ജില്ലകളിലായി കേരള ബ്ലോഗ് അക്കാദമിയുടെ
ആഭിമുഖ്യത്തില്‍ മലയാള ബൂലോക വാസികള്‍ക്ക് നടത്താനായിരുന്നു.സംഘാടകരുടെ സമയക്കുറവിനാല്‍ ഇടക്ക് നിര്‍ത്തിവച്ച ബ്ലോഗ് ശില്‍പ്പശാലകള്‍ക്ക് വീണ്ടും ഉണര്‍വ്വേകിക്കൊണ്ട് 2010 മെയ് രണ്ടാം പകുതിയില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ
എറണാകുളത്തുവച്ച് ഒരു ശില്‍പ്പശാല സംഘടിപ്പിക്കപ്പെടുന്നു. ശില്‍പ്പശാലയുടെ തിയ്യതി സ്ഥലം എന്നിവ തീരുമാനിക്കുന്നതിലേക്കായി ഒരു ആലോചന യോഗം മെയ് ഒന്നിനോ രണ്ടിനോ എറണാകുളത്ത് ഉടന്‍ ചേരേണ്ടതുണ്ട്. എറണാകുളത്തും സമീപ പ്രദേശങ്ങളിലുമായുള്ള ബ്ലോഗര്‍മാര്‍ പരസ്പ്പരം ബന്ധപ്പെട്ട് പ്രസ്തുത ആലോചനായോഗം ചേരേണ്ടതും, ശില്‍പ്പശാല ബ്ലോഗര്‍മാരുടെ ഒരു സംഗമവേദികൂടിയായി ഉപയോഗപ്പെടുത്തേണ്ടതുമാണെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരള ബ്ലൊഗ് അക്കാദമിയുടേയും, മലയാളം ബ്ലോഗ് കൌണ്‍സിലിന്റേയും ആഭിമുഖ്യത്തിലാണ് ശില്‍പ്പശാല നടത്തപ്പെടുക.ജൂനിയര്‍/സീനിയര്‍/പ്രശസ്ത/അപ്രശസ്ത....ബ്ലോഗര്‍ തുടങ്ങിയ ഭേദവിചാരങ്ങള്‍ക്കൊന്നും സ്ഥാനം നല്‍കാതെ,ബ്ലോഗ് വായനക്കാര്‍ക്കുകൂടി ഇടം നല്‍കിക്കൊണ്ടുള്ള ഈ ശില്‍പ്പശാല സംഘാടന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തുനടത്താന്‍ തയ്യാറുള്ള എല്ല സുമനസ്സുകളേയും ക്ഷണിച്ചുകൊള്ളുന്നു.കൂടുതല്‍ വിവരങ്ങളും ശില്‍പ്പശാല സംഘാടനത്തിനുള്ള ആലോചന യോഗ വിവരങ്ങളും എറണകുളം ബ്ലോഗ് അക്കാദമിയില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. അവിടേക്കുള്ള ലിങ്ക്:എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം
.......................

20.5.10
........................
അന്നേ ദിവസം നടന്ന യോഗ തീരുമാനപ്രകാരം മെയ് 30 ന് കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.

ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.

Translate