
കണ്ണൂരാന്‍ മാഷ് ബൂലോകത്തേക്ക് പഠിതാക്കളെ ക്ഷണിക്കുന്നു.

ഉഷടീച്ചറും ബ്ലോഗറായി. മട്ടന്നൂര്‍ ശിവപുരം ഹൈസ്കൂളിലെ പ്രധാനാധ്യാപികയായ ഉഷ ടീച്ചര്‍ ബ്ലോഗ് ശില്‍പ്പശാലയില്‍ വച്ച് തന്റെ ആദ്യ മലയാളം ബ്ലോഗായ “ടീച്ചറുടെ ലോകം” തുടങ്ങുന്നു.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി ബ്ലൊഗിന്റെ പ്രസക്തിയെക്കുറിച്ചും,സാധ്യതകളെക്കുറിച്ചും സംസാരിക്കുന്നു.

“ബ്ലോഗിനെ അവഗണിച്ചുകൊണ്ട് എഴുത്തുകാര്‍ക്കും,മാധ്യമങ്ങള്‍ക്കും ഇനി മുന്നോട്ടു പോകാനാകില്ല....“ പ്രശസ്ത എഴുത്തുകാരനായ ഡോ.വത്സലന്‍ വാതുശ്ശേരി ശില്‍പ്പശാലയില്‍ ഭൂലോകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു.

ബൂലോകത്തിന്റെ പടിപ്പുര വാതില്‍ക്കല്‍ കണ്ണൂരാന്‍ പഠിതാക്കളെ അഭിസംബോധന ചെയ്യുന്നു.

ബൂലോകത്തെ യുവ കവി മനോജ് കാട്ടാമ്പള്ളി സംസാരിക്കുന്നു.

ബൂലോകത്തെ മറ്റൊരു യുവകവിയായ നാസര്‍ കൂടളി ക്ലാസ്സെടുക്കുന്നു.

ശില്‍പ്പശാലക്ക് നേരിട്ടു ആശംസ നേരാനായി കോഴിക്കോടുനിന്ന് എത്തിച്ചേര്‍ന്ന ഏറനാടന്‍ ബ്ലോഗാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്നു.

ശില്‍പ്പ ശാലയില്‍ വച്ച് ആദ്യത്തെ ബ്ലോഗ് തുടങ്ങിയപ്പോഴുള്ള സന്തോഷം...!!!! ബ്ലോഗാര്‍ത്ഥി കെ.പ്രദീപ് കുമാര്‍(കാഞ്ഞങ്ങാട് നെഹ്രുകോളേജ് ഫിസിക്സ് വിഭാഗത്തിലെ അദ്ധ്യാപകന്‍) സ്വന്തം ബ്ലോഗിനകത്താണ്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്നും വന്ന് ശില്‍പ്പശാലയുടെ പ്രാധാന്യം സാക്ഷ്യപ്പെടുത്തിയ ബ്ലോഗര്‍ ആദിത്യ നാഥ്.

ശില്‍പ്പശാലയില്‍ പങ്കെടുത്ത അനോണി ബ്ലോഗര്‍മാരെ ഒപ്പിയെടുക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ഏറനാടന്റെ ക്യാമറക്കണ്ണുകള്‍.

No comments:
Post a Comment