Monday, 15 June 2009
ബൂലോക സംഗമത്തില്‍ പങ്കെടുക്കുക !!!
ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പേര് രഗിസ്റ്റെര് ചെയ്യാന്‍ നമുക്കു സുപരിചിതരായ സംഘാടകരുടെ ഫോണ്‍ നംബറുകൂടി അവിടെ നല്കിയിരിക്കുന്നു.
1. ഹരീഷ് - 9447302370 (e-mail : pdhareesh@gmail.com)
2. ഇക്കാസ് - 9895771855
3. ലതികാ സുഭാഷ് (ലതി) - 9446534990
4. അനില്‍@ബ്ലോഗ് - 9447168296
ഒരോ ബ്ലോഗും ഒറ്റക്കൊറ്റക്കുള്ള വ്യക്തിഗതമായ സ്വതന്ത്ര സാമ്രാജ്യങ്ങളാണ്. അവ പരസ്പ്പരം ബന്ധപ്പെട്ട് ബ്ലോഗ് സമൂഹമാകുന്നത് ഇത്തരം കൂട്ടായ്മകളിലൂടെയാണെന്നതിനാല് ചേറായി മീറ്റിന് ബൂലോകത്തിന്റെ വികാസ ചരിത്രത്തില്‍ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ ജൂലായ് 26 ന് നടത്തപ്പെടുന്ന മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാര് !!!
ഈ ആശയം മുന്നോട്ടുവച്ച ആദ്യാക്ഷരി അപ്പുവിനും,യുയേയി ബ്ലോഗ് സംഗമസംഘാടകര്ക്കും, തൊടുപുഴബ്ലോഗ് മീറ്റിലൂടെ ബ്ലോഗിന്റെ ആതിഥ്യമര്യാദക്ക് മാതൃകാപരമായി വേദിയൊരുക്കിയ ഹരീഷിനും സുഹൃത്തുക്കള്‍ക്കും
കേരള ബ്ലോഗ് അക്കാദമിയുടെ അഭിനന്ദനങ്ങള്‍.
28 comments:
- Blog Academy said...
-
ഈ ആശയം മുന്നോട്ടുവച്ച ആദ്യാക്ഷരി അപ്പുവിനും,യുയേയി ബ്ലോഗ് സംഗമസംഘാടകര്ക്കും, തൊടുപുഴബ്ലോഗ് മീറ്റിലൂടെ ബ്ലോഗിന്റെ ആതിഥ്യമര്യാദക്ക് മാതൃകാപരമായി വേദിയൊരുക്കിയ ഹരീഷിനും സുഹൃത്തുക്കള്‍ക്കും
കേരള ബ്ലോഗ് അക്കാദമിയുടെ അഭിനന്ദനങ്ങള്‍. - 15 June 2009 at 07:03
- അനില്‍@ബ്ലോഗ് // anil said...
-
അക്കാഡമിയുടെ പ്രോത്സാഹനത്തിനു നന്ദി.
അക്കാഡമിയുടെ പേരില്‍ ഹരീഷിന്റെ പോസ്റ്റില്‍ വന്ന ഈ കമന്റ് വ്യാജമായിരുന്നെന്ന് അക്കാഡമിയുടെ കമന്റ് കണ്ടാണ് തിരിച്ചറിഞ്ഞത്.
വ്യാജ പ്രൊഫൈല്‍ നിര്‍മ്മിക്കുക എന്ന ക്രിമിനല്‍ കുറ്റം ബൂലോകത്തൊരു തുടര്‍ക്കഥയാവുകയാണിപ്പോള്‍ . ഇതിനെതിരെ ഒന്നും ചെയ്യാനില്ലെ? - 15 June 2009 at 09:31
- അബ്ദുല്‍ അലി said...
-
അക്കാദമിക്കാരന്റെ തലയെടുപ്പും, ആനയും അംബാരിയും ഇല്ലാതെ തന്നെ ഒട്ടനവധി ബ്ലോഗ് മീറ്റുകൾ ബൂലോകത്ത് നടന്നിട്ടുണ്ട്, നടക്കുന്നുണ്ട്.
എട്ടുകാലി മമ്മുഞ്ഞിന്റെ സ്വഭാവം വിട്ട്, കേരളകരയിലാണ് ജീവിക്കുന്നത് എന്ന് ആക്കാദമിക്കാരൻ ഓർത്താൽ നന്ന്.
ബ്ലോഗ് മീറ്റ് വിജയിപ്പിക്കാൻ ആക്കാദമിക്കാരന്റെ ഔധാര്യം വേണ്ട.
അക്കാദമിക്കെതിരെയുള്ള എന്റെ പ്രതിഷേധം ഇവിടെ ഞാൻ രേഖപ്പെടുത്തുന്നു. നിശ്പക്ഷമായി ചിന്തിക്കുവാനും, തെറ്റ് തിരുത്തുവാനും അക്കാദമി തയ്യാറാവുന്ന വരെ, എന്റെ പ്രതിഷേധം തുടരും. - 15 June 2009 at 22:45
- ചാണക്യന് said...
-
അബ്ദുല്‍ അലി ,
അക്കാദമി നിഷ്പക്ഷമായി തന്നെയാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും....പിന്നീട് തിരുത്താം എന്ന ഉദ്ദേശത്തോടുള്ള തെറ്റുകള്‍ ചെയ്തിട്ടുമില്ല...
ഭീഷണിക്കും താക്കീതിനും വഴങ്ങണമെന്നുള്ള അബ്ദുള്‍ അലിയുടെ ആഗ്രഹം സഫലമാക്കിത്തരാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു...
അബ്ദുള്‍ അലി ശക്തമായി തന്നെ പ്രതിഷേധിച്ചോളൂ...പ്രതിഷേധിക്കാനുള്ള താങ്കളുടെ അവകാശത്തെ അക്കാദമി സഹിഷ്ണതയോടെ തന്നെ കാണുന്നു... - 15 June 2009 at 23:11
- ചാണക്യന് said...
-
സുഹൃത്തുക്കളെ,
അബ്ദുള്‍ അലിയുടെ കമന്റും ഈ പോസ്റ്റും തമ്മില്‍ യാതൊരു ബന്ധവുമില്ല...
പോസ്റ്റിന്റെ വിഷയവുമായി ബന്ധമില്ലാത്ത കമന്റിട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്...
ചെറായി മീറ്റിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റാണിത്.... - 15 June 2009 at 23:15
- അബ്ദുല്‍ അലി said...
-
ചാണക്യൻ അക്കാദമിയുടെ ആരാണ്???
- 15 June 2009 at 23:25
- അബ്ദുല്‍ അലി said...
-
ചാണക്യൻ,
എന്റെ പ്രതിഷേധിക്കുവാനുള്ള അവകാശത്തെ നിഷേധിക്കുവാൻ നിങ്ങൾക്കാവില്ല. കാരണം, ബ്ലോഗ് ഗൂഗിളിന്റെ സേവനമാണ്. ബ്ലോഗ് അക്കാദമിയുടെ അല്ല.
ഒരിക്കലും തെറ്റ് തിരുത്തില്ല എന്ന ആക്കദമിയുടെ നിലപാട് അഭിനന്ദമർഹിക്കുന്നു.
എന്റെ ഭീഷണിക്ക് അക്കാദമി വഴങ്ങണമെന്ന് ഞാൻ പറഞ്ഞോ?. അങ്ങനെ ഒരു ഭീഷണി എവിടെയാണ്?.
താക്കിത് തന്നത് ശരിയാണ്, ഒരു സമൂഹത്തെ മുഴുവൻ കരിവാരിത്തേക്കുവാനുള്ള, അക്കാദമിയുടെ വെപ്രാളം കാണുബോൾ, ശരിയല്ലാത്ത നിലപാടിനെതിരെ താക്കിതിന്റെ സ്വരമുയർത്തി എന്നത് ശരി.
പ്രതിഷേധിക്കുവാനുള്ള എന്റെ അവകാശം, അക്കാദമിയുടെ ഔദാര്യമല്ലെന്ന് വിനയപൂർവ്വം ഓർമ്മപ്പെടുത്തുന്നു. അതിനിയും തുടരും. - 15 June 2009 at 23:34
- kadathanadan:കടത്തനാടൻ said...
-
അബ്ദുൽ അലി അവകാശപ്പെടുന്നതിൽ എല്ലാം അല്ലെങ്കിലും ചിലതെക്കെ തന്നെ ചാണക്യനും അക്കാദമിക്കും കൂടി അവകാശപ്പെട്ടവുന്നതു മാണല്ലോ...
- 15 June 2009 at 23:52
- kadathanadan:കടത്തനാടൻ said...
-
അബ്ദുൽ അലി അവകാശപ്പെടുന്നതിൽ എല്ലാം അല്ലെങ്കിലും ചിലതെക്കെ തന്നെ ചാണക്യനും അക്കാദമിക്കും കൂടി അവകാശപ്പെടാവുന്നതു മാണല്ലോ...
- 15 June 2009 at 23:54
- അബ്ദുല്‍ അലി said...
-
കടത്തനാടൻ,
ചാണക്യനും, അക്കാദമിയും രണ്ടും രണ്ടാണ്.
ഒരു ബ്ലോഗർ എന്ന നിലയിൽ, ചാണക്യന് എല്ലാ അവകാശവും എന്നെ പോലെ തന്നെയുണ്ട്.
പക്ഷെ, അക്കാദമി, ഒരു സംഘടന എന്ന നിലയിൽ, ഏതാനും ചിലരുടെ സ്വാർത്ഥതൽപ്പര്യങ്ങളും, ഹിഡൻ അജണ്ടയും നടപ്പിലാക്കുവാൻ ശ്രമിക്കുന്നത് അംഗീകരിക്കുവാനാവില്ല. ഒരു വ്യക്തിക്കുള്ള സ്വാതന്ത്രം, അഖിലലോക മലയാള ബ്ലോഗിനെ പുഷ്ടിപ്പെടുത്തുവാൻ വെള്ളവും വെളിച്ചവും നൽക്കുന്നു എന്ന് പറയുന്ന ഒരു സംഘടനക്കില്ല. പരിമിതികളുണ്ട്. അതാണ് ഞാൻ സൂചിപ്പിച്ചത്. - 15 June 2009 at 23:59
- kadathanadan:കടത്തനാടൻ said...
-
ആ പരിമിധി ശരിയും തെറ്റും കണ്ടെത്തുന്നതിലും തിരുത്തിന്നതിലും ഉണ്ടാവുമെന്ന് കാണുന്നതിലെ തടസ്സം എവിടെയാണ്.
- 16 June 2009 at 00:08
- Blog Academy said...
-
ഈ പോസ്റ്റുമായി ബന്ധപ്പെടാത്ത വിഷയം ഉന്നയിച്ച് ബ്ലോഗ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തിയ അബ്ദുള്‍ അലി എന്ന കമന്റ് എഴുത്തുകാരനോട് സഹിഷ്ണുതയും,മാന്യതയുമുള്ള നല്ലൊരു ബ്ലോഗറാകാന്‍ അഭ്യര്‍ത്ഥിക്കുന്നു !
അന്യരുടെ അഭിപ്രായത്തെ മാനിക്കുകയാണ് ഒരു ബ്ലോഗറുടെ മിനിമം യോഗ്യത.
അതില്ലാത്തവര്‍ക്കും ബ്ലോഗെഴുതാമെങ്കിലും അവരെ ബ്ലോഗര്‍മാരായി കണക്കാക്കാന്‍ ബ്ലോഗ് അക്കാദമിക്കു കഴിയില്ല.ബ്ലോഗിനു പുറത്തുനിന്നുമുള്ള താല്‍പ്പര്യ ഗ്രൂപ്പുകളുടെ അക്രമികൂട്ടമായെ അത്തരക്കാരെ കാണാനാകു.അത്തരക്കാര്‍ ക്ഷമിക്കുക. ബ്ലോഗ് അക്കാദമിയുടെ വേദികളില്‍ മിനിമം മാന്യത ഇല്ലാത്തവരെ തുല്യതയോടെ കാണാനാകില്ല.
കഴിഞ്ഞ പോസ്റ്റില്‍ ക്രിമിനല്‍ ഗ്രൂപ്പിന്റെ മോണോആക്റ്റ് പരിപാടിക്കായി കമന്റ് ബോക്സ് തുറന്നു വച്ചിരുന്നു.കാരണം, അവിടെ വിഷയം ബ്ലോഗ് നേരിടുന്ന വ്യാജന്മാരുടെ രംഗപ്രവേശമായിരുന്നു.അതുകൊണ്ടുതന്നെ വ്യാജന്മാരേയും,ക്രിമിനല്‍ മനസ്സുകളേയും ആ പോസ്റ്റില്‍ നിന്നും ഒഴിവാക്കുന്നത് അപൂര്ണ്ണതയാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുള്ളതുകൊണ്ടാണ് ആ നിലപാടെടുത്തത്.
ഈ പോസ്റ്റിലെ വിഷയം ചേറായി ബ്ലോഗ് മീറ്റിനോടുള്ള ഐക്യദാര്ഢ്യമായതിനാല് ഒന്നിച്ചു കൂടാനും,മനുഷ്യരാണെന്ന് തിരിച്ചറിയാനും,മര്യാദകള്‍ പാലിക്കാനും കഴിയാത്തവര്‍ക്ക് ഈ പോസ്റ്റില്‍ കമന്റെഴുതാനുള്ള യോഗ്യത ഇല്ലെന്ന് അറിയിച്ചുകൊള്ളുന്നു.മാന്യമല്ലാത്ത കമന്റുകള്‍ ഒഴിവാക്കുന്നതിനായി കമന്റ് മോഡറേഷന് ഏര്‍പ്പെടുത്തുന്നു.
സസ്നേഹം:) - 16 June 2009 at 01:08
- ഹരീഷ് തൊടുപുഴ said...
-
വളരെയേറെ നന്ദി കെട്ടോ..
ചെറായി മീറ്റ് വന്‍ വിജയമാക്കുവാന്‍ എല്ലാവരുടെയും നിര്‍ലോഭമായ സാന്നിദ്ധ്യസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.. - 16 June 2009 at 05:52
- ജിജ സുബ്രഹ്മണ്യൻ said...
-
ചെറായി മീറ്റിനു എല്ലാ വിധ ആശംസകളും
- 16 June 2009 at 09:11
- ഡി .പ്രദീപ് കുമാർ said...
-
സംഘാടകരെ അഭിനന്ദിക്കുകയും ഒരു (മുന്‍)കൊച്ചിക്കാരനെന്നനിലയില് വേണ്ടതെല്ലാം ചെയ്യാമെന്നുറപ്പു നല്‍കുകയും ചെയ്യുന്നു.
- 17 June 2009 at 10:16
- Muralee Mukundan , ബിലാത്തിപട്ടണം said...
-
ജൂലായിൽ ലണ്ടനിൽ നിന്നും ഈ മണ്ടൻ നാട്ടിൽ എത്തുന്നുണ്ട്.പറ്റുകയാണെങ്കിൽ ചെറായിസംഗമത്തിൽ പങ്കെടുക്കുകയും,രണ്ടു Magic Tricks അവതരിപ്പിക്കുകയും ചെയ്യാം
നാട്ടിലെ വിലാസം:
മുരളീ മുകുന്ദൻ
ത്രിശ്ശൂർ-680015
ഫോൺ:487 2449027
:487 2429029 - 18 June 2009 at 01:03
- Blog Academy said...
-
ചെറായിയില്‍ എത്തിച്ചേരാനുള്ള വഴിയും ചേറായി കടപ്പുറത്തെക്കുറിച്ചുള്ള സചിത്ര വിവരണവുംഇവിടെനിന്നുംലഭിക്കും.
- 18 June 2009 at 22:10
- Areekkodan | അരീക്കോടന്‍ said...
-
എല്ലാ വിധ ആശംസകളും..
ബൂലോകത്ത് അതിക്രമങ്ങള്‍ ചെറായിയിലും പ്രതിഫലിക്കുമോ എന്ന ആശങ്ക നിലനില്ക്കുന്നു. - 20 June 2009 at 12:05
- അനില്‍@ബ്ലോഗ് // anil said...
-
അരീക്കോടന്‍ മാഷെ,
ചെറായിയില്‍ അങ്ങിനെ ഒന്നും ഉണ്ടാവില്ല.
1. മറഞ്ഞിരുന്നാല്‍ മാത്രമേ അമാന്യമായ പലമുഖങ്ങള്‍ക്കും ജീവന് വക്കൂ.
2.അവിടെ പ്ലാന്‍ ചെയ്തിരിക്കുന്നപോലത്തെ ഒരു സൌഹൃദ സംഗമം അലങ്കോലമാക്കാന്‍ ഒരാളും തയ്യാറാവില്ല. അവിടെ സ്നേഹം മാത്രം.
3.ഇനി ആരെങ്കിലും തയ്യാറായാല്‍ തന്നെ അതിനുള്ള മരുന്ന് കരുതുന്നുണ്ട്.
:) - 20 June 2009 at 20:20
- തറവാടി said...
-
>>അതിനുള്ള മരുന്ന് കരുതുന്നുണ്ട്<<
അനില്‍@ബ്ലൊഗ്, കൊട്ടേഷന്‍ ഏര്‍പ്പാടാക്കീട്ടുണ്ടോ? ;) - 21 June 2009 at 01:31
- ea jabbar said...
-
മീറ്റിന് ആശംസകൾ!
ഞാൻ ഇത്തവണ വരുന്നില്ല.
അടുത്തതിനു നോക്കാം.. - 21 June 2009 at 03:29
- Faizal Kondotty said...
-
ആശംസകള്‍ , പുതിയ ആളുകള്‍ക്ക് ബൂലോഗത്ത് വരാന്‍ ഇതൊരു പ്രചോദനം ആകട്ടെ എന്ന് പ്രത്യാശിക്കുന്നു. അകാദമിയുടെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പിന്തുണയുണ്ടാകുമെന്ന് പറഞ്ഞു കൊള്ളട്ടെ , ആശീര്‍വാദങ്ങള്‍ ! മീറ്റിനു വേണ്ടി പ്രയത്നിക്കുന്നവര്‍ക്ക് ... പങ്കെടുക്കുന്നവര്‍ക്കും
സ്നേഹത്തോടെ - 21 June 2009 at 05:20
- അനില്‍@ബ്ലോഗ് // anil said...
-
തറവാടീ,
അതില്‍ കയറിപ്പിടിച്ചോ?
ചെറായി നമ്മുടെ സ്വന്തം സ്ഥലമാ.
:);) - 21 June 2009 at 06:09
- Faizal Kondotty said...
-
ബ്ലോഗില്‍ പല ചര്‍ച്ചകളും എതിര് അഭിപ്രായങ്ങളും വരും .. അതൊക്കെ ഓരോ സന്ദര്‍ഭത്തില്‍ വരുന്നതാണെന്ന് നമുക്കൊക്കെ അറിയാം ....അതൊന്നും ഇല്ലെങ്കില്‍ പിന്നെന്തു ബ്ലോഗ് , എന്ത് സംവാദം..
പക്ഷെ അതൊന്നും ബ്ലോഗ് മീറ്റില്‍ കടന്നു വരില്ല .. കടന്നു വരാനും പാടില്ല .. നമ്മളൊക്കെ ഒരു നാട്ടുകാരും ഒരു ഭാഷ സംസാരിക്കുന്നവരും അല്ലെ .,
ബ്ലോഗ് മീറ്റ് ഒരു വമ്പിച്ച വിജയ മാകട്ടെ എന്ന് ആശംസിക്കുന്നു .. കൂടാതെ ഈ ബ്ലോഗ് മീറ്റ് നമുക്കിടയില്‍ അറിയാതെയെങ്കിലും വന്നിടുള്ള തെറ്റിധാരണകള്‍ മാറാന്‍ ഇട വരുത്തട്ടെ ..
തെറ്റിധാരണകളുടെ മഞ്ഞുരുകി സ്നേഹത്തിന്റെ അരുവികള്‍ ചെറായിയിലൂടെ ഒഴുകട്ടെ
ഓ.ടോ
ഒരു അപേക്ഷയുണ്ട് ..... മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി മീറ്റിലെ പ്രധാന ഭാഗങ്ങള്‍ വീഡിയോ ക്ലിപ്പ് ആയി മീറ്റ് കഴിഞ്ഞു എത്രയും പെട്ടെന്ന് തന്നെ ബ്ലോഗില്‍ ഇടണം .
പുലികളെ എല്ലാവരെയും ഒന്നിച്ചു കാണാനുള്ള അതിയായ ആഗ്രഹത്തോടെ
നന്മകള് നേരുന്നു
ഫൈസല്‍ കൊണ്ടോട്ടി - 21 June 2009 at 10:48
- സെയ്ദ് മുഹമ്മദ് said...
-
ഞാൻ ഈ രംഗത്തെ പുതുമുഖമാണ്.
അക്കാഡമിക്ക് ആശംസകൾ... - 24 June 2009 at 06:37
- മഴക്കിളി said...
-
ആശംസകളോടെ...
- 5 July 2009 at 03:44
- Areekkodan | അരീക്കോടന്‍ said...
-
ചെറായി കടാപ്പുറത്തേക്ക് ഞാനും(ഇന്ഷാ അല്ലാഹ്)
- 10 July 2009 at 10:06
-
-
I also 2 Cherai.It is my neighbor village.
- 12 July 2009 at 21:06
ചെറായിയില്‍ എത്തിച്ചേരാനുള്ള വഴിയും ചേറായി കടപ്പുറത്തെക്കുറിച്ചുള്ള സചിത്ര വിവരണവും (ജോയുടെ വാമൊഴികളും വരമൊഴികളും) ഇവിടെനിന്നുംലഭിക്കും.