ഈ സാധനങ്ങളെയൊക്കെ ഇങ്ങനെ വിളിക്കാമോ എന്ന് ചിത്രകാരനറിയില്ല.
നെറ്റിലെ സാങ്കേതിക ജ്ഞാനത്തിന്റെ കുറവു കാരണം ചിത്രകാരന് പരിമിതമായ കമ്മ്യൂണിറ്റികളില്‍ മാത്രമേ എത്തിപ്പെടാനായിട്ടുള്ളു.
എന്നാല്‍, അതൊരു അയോഗ്യതയും വൈകല്യവുമായാണ് കാണുന്നതും.കാരണം,മലയാളം കമ്മ്യൂണിറ്റികള്‍ നമ്മുടെ നെറ്റിലെ ബോധമണ്ഡലത്തിന്റെ വ്യാസം വികസിപ്പിക്കുന്ന ഘടകങ്ങളാണ്. ഇയ്യിടെ ചിത്രകാരന് മലയാളികളുടെ കമ്മ്യൂണിറ്റികളായ “കൂട്ടം”,കന്മദം
തുടങ്ങിയവയില്‍ അംഗമായിരുന്നു. അതുകൂടാതെ, ട്വിറ്റര്‍,ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലും പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുകയുണ്ടായി. പരസ്പ്പരം അറിയാനും പങ്കുവക്കാനും കൊതിക്കുന്ന നല്ല ആശയങ്ങളുള്ള ധാരാളം പേര് ഈ കമ്മ്യൂണിറ്റികളിലെല്ലാമുണ്ട്. അതാതു കമ്മ്യൂണിറ്റികളുടെ പരിമിതികളും സാദ്ധ്യതകളും മനസ്സിലാക്കി ഇന്റെര്‍നെറ്റ് എന്ന മാധ്യമത്തിലെ മലയാളി സാന്നിദ്ധ്യം കൂടുതല്‍ വ്യാപിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒറ്റപ്പെട്ടും,സ്വയം പര്യാപ്തമായും നില്ക്കുന്ന ഈ കമ്മ്യൂണിറ്റികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് റോഡുകളും,പാലങ്ങളും,കപ്പല്‍ ചാലുകളും,വിമാനത്താവളങ്ങളും,വിക്ഷേപണ തറകളും നിര്‍മ്മിക്കാന്‍ നെറ്റ് ജീവികളായ നല്ലവരായ മലയാളികള്‍ മുന്നോട്ടു വരണമെന്ന് ചിത്രകാരന് അഭ്യര്‍ഥിക്കുന്നു.
ചിത്രകാരന്റെ ശ്രദ്ധയില്‍പ്പെട്ട ഏതാനും കമ്മ്യൂണിറ്റികളുടെ വിലാസം താഴെ ലിങ്കായി നല്കുന്നു.
അവയില്‍ അംഗമായി കൂടുതല്‍ വായിക്കപ്പെടുന്നതിനും,ആശയവിനിമയം നടത്തുന്നതിനും,പരിചയം വ്യാപിപ്പിക്കുന്നതിനും ബൂലോകത്തെ ബ്ലോഗര്‍മാര്‍ ശ്രദ്ധവക്കുക.മലയാളി ലോകത്തിന്റെ എവിടെയാണെങ്കിലും,മലയാളത്തില്‍ ആരു ശബ്ദിക്കുന്നതും
മലയാളിയുടെ പൊതുരാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ,സാഹോദര്യത്തോടെ എല്ലാ മലയാളി കമ്മ്യൂണിറ്റികളേയും
നമുക്ക് സമാഹരിക്കാം.
1) കന്മദം മലയാളം ബ്ലോഗ് കമ്മ്യൂണിറ്റി(നമ്മുടെ ബൂലോകത്ത് ഇല്ലാത്ത പല സൌകര്യങ്ങളും ഈ കമ്യൂണിറ്റിയിലുണ്ട്.)
2) കൂട്ടം മലയാളം ബ്ലോഗ് കമ്മ്യൂണിറ്റി (ബ്ലോഗിനു പുറമേ ഫേസ്ബുക്കുപോലുള്ള പല സൌകര്യങ്ങളും ഇതിലുണ്ട്.)
3)വാക്ക് മലയാളം ബ്ലോഗ് കമ്മ്യൂണിറ്റി
4)സ്നേഹക്കൂട് മലയാളം കമ്മ്യൂണിറ്റി
5) ട്വിറ്റര്‍ (തരൂരിന്റെ ശുദ്ധഗതി ട്വിറ്റുകള്‍ കാരണം ശ്രദ്ധേയമായ മീഡിയ)
6) ഫേസ്ബുക്ക് (വളരെ രസകരമായും,സൌകര്യപ്രദമായും വിവരങ്ങള്‍ പങ്കുവെക്കാവുന്ന സൌഹൃദ വേദി)
7) മലയാളം വിക്കിപ്പീഡിയ (സ്വതന്ത്ര മലയാളം വിജ്ഞാനകോശം.നിങ്ങള്‍ക്കും ഇവിടെ ലേഖനങ്ങളെഴുതാം)
8) ഓര്‍ക്കുട്ട്
..........................................
കമ്മ്യൂണിറ്റികള്‍ കൂടാതെ, ചില പോര്‍ട്ടലുകളുടെ വിലാസങ്ങള്‍ കൂടി താഴെ കൊടുക്കുന്നു.
9) കേരള വാച്ച് (ഒരു മലയാളം ന്യൂസ് പൊര്ട്ടലാണ്. നല്ല ലേഖനങ്ങളുണ്ട്. )
10) സ്കൂപ്പ് ഐ (ജേണലിസ്റ്റുകളുടെ ഒരു ന്യൂസ് പോര്‍ട്ടല്‍)
11) മലയാളം സ്ക്രാപ്പ് ഡോട്ട് കോം ( മലയാളത്തില്‍ ആശംസാകാര്‍ഡുകള്‍ അയക്കാന്‍ സഹായിക്കുന്ന സൈറ്റ്)
12) മലയാളം വെബ് ദുനിയ
13) മലയാളം യാഹു
14) ദാറ്റ്സ് മലയാളം
15) ചിന്ത - തര്‍ജ്ജനി മാസിക
16) കണിക്കൊന്ന
വല്ലതും ഇതില്‍ കൂട്ടിച്ചേര്‍ക്കാന്‍ പറ്റുന്നതുണ്ടെങ്കില്‍ കമന്റ്റായി ലിങ്കു നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
10 comments:
suhrutthe oru websaitt koodi undu
cherkkumallo .... pls
ഈ സൈറ്റില്‍ ജോയിന്‍ ചെയ്യൂ ... നിങ്ങളുടെ സൃഷ്ട്ടികള്‍ ഇവിടെയും പോസ്റ്റ് ചെയ്യൂ .
www.snehakood.ning.com
suhrutthe oru websaitt koodi undu
cherkkumallo .... pls
ഈ സൈറ്റില്‍ ജോയിന്‍ ചെയ്യൂ ... നിങ്ങളുടെ സൃഷ്ട്ടികള്‍ ഇവിടെയും പോസ്റ്റ് ചെയ്യൂ .
www.snehakood.ning.com
പ്രിയ സിജാര്‍ വടകര,
സ്നേഹക്കൂട് ഇവിടെ ലിസ്റ്റ് ചെയ്യാന്‍ ലിങ്കുനല്കിയതിനു നന്ദി രേഖപ്പെടുത്തുന്നു. ചേര്‍ത്തിട്ടുണ്ട്.
സസ്നേഹം.
ഈ സൈറ്റില്‍ ജോയിന്‍ ചെയ്യൂ ... നിങ്ങളുടെ സൃഷ്ട്ടികള്‍ ഇവിടെയും പോസ്റ്റ് ചെയ്യൂ
www.vallivattom.ning.com
ഈ സൈറ്റില്‍ ജോയിന്‍ ചെയ്യൂ ... നിങ്ങളുടെ സൃഷ്ട്ടികള്‍ ഇവിടെയും പോസ്റ്റ് ചെയ്യൂ
www.vallivattom.ning.com
mykasaragod.com
mykasaragod.com
www.jebinkjoseph.co.cc
www.thisiskerala.co.cc
my blogs name.............
http://adeebsalah.blogspot.in
http://adeebsalah.blogspot.in
Post a Comment