ബ്ലോഗില്‍ ചിത്രങ്ങളും,അനിമേഷനും,ചലച്ചിത്രങ്ങളും എല്ലാം ചേര്‍ക്കാനുള്ള സൌകര്യമുണ്ടെങ്കിലും കമന്റു ബോക്സുകളില്‍ അത്തരം സൌകര്യം ബ്ലോഗര്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ചില എച്ച് ടി എം എല്‍ കോഡുകളുടെ സഹായത്തോടെ കമന്റുകളില്‍ അത്തരം പൊടിക്കയ്കളെല്ലാം ഉള്‍പ്പെടുത്താമെന്ന് അറിയിച്ചുകൊണ്ട് മാത്തമറ്റിക്സ് ബ്ലോഗില്‍ ഒരു പോസ്റ്റ് കാണുന്നു. താല്‍പ്പര്യവും സാവകാശവുമുള്ളവര്‍ പ്രസ്തുത സൌകര്യം പരിശോധിച്ച് ബ്ലോഗര്‍മാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഉചിതമായിരിക്കും. ബ്ലോഗ് കമന്റുകളിലെ ചിത്രങ്ങള്‍ വളരെ മിതമായി മാത്രം ഉപയോഗിക്കുകയാണെങ്കില്‍ ശാസ്ത്ര-ചരിത്ര സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അനുഗ്രഹമാകാനിടയുണ്ട്. എന്നാല്‍, കമന്റുകള്‍ കൂടെക്കൂടെ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ സൌകര്യവും സമയവുമില്ലാത്തവര്‍ ഈ സൌകര്യം ഏര്‍പ്പെടുത്തിയാല്‍ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.കാരണം, വല്ലവരും നമ്മളുടെ കമന്റ് ബോക്സിലൂടെ വല്ല അശ്ലീല വെബ് ചിത്രമോ,വീഡിയോയോ അപ്പ്ലോഡ് ചെയ്താല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബ്ലോഗ് ഉടമക്കാകുമെന്നതിനാല്‍ ഈ സൌകര്യത്തിലേക്ക് ഏടുത്തു ചാടുന്നതിനു മുന്‍പ് ഏല്ലാ വശങ്ങളും ചിന്തിക്കേണ്ടതാണെന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.ഐടി.നിയമ പ്രകാരം ജാമ്യം ലഭിക്കാത്ത ഗുരുതരകുറ്റകൃത്യമായി അശ്ലീല ചിത്രങ്ങളുടെ പ്രസിദ്ധീകരണം കാരണമാകും.എന്നാല്‍,കമന്റ് ബോക്സില്‍ സ്റ്റാംബ് സൈസിലുള്ള കാര്യമാത്രപ്രസക്തമായ ചിത്രങ്ങള്‍ നന്നായിരിക്കുമെങ്കിലും വലിയ ചിത്രങ്ങള്‍ ഓര്‍ക്കുട്ട് ബസ്സ് എന്നിവയുടെ മുഖച്ഛായയും അസൌകര്യവും ബ്ലോഗിലേക്ക് പടരാന്‍ കാരണമാകുകയും,ബ്ലോഗിന്റെ ഗൌരവവും കാര്യമാത്രപ്രസക്തമായ വായനയുടേ വേഗതയും കുറക്കുമെന്നും തോന്നുന്നു.ഏതായാലും ഇത്തരം പുതിയ സാധ്യതകളെക്കുറിച്ചുള്ള അറിവു നല്‍കുന്ന മാത്സ് ബ്ലോഗിലെ പോസ്റ്റ് അഭിനന്ദനീയമാണ്.മാത്സ് ബ്ലോഗിലെ പ്രസ്തുത പോസ്റ്റിലേക്കുള്ള ലിങ്ക് താഴെ കൊടുക്കുന്നു.ലിങ്കില്‍ ക്ലിക്കി, പോസ്റ്റ് വായിക്കുക.
കമന്റില്‍ ഇപ്പോള്‍ ചിത്രവും ഉള്‍പ്പെടുത്താം