Thursday, 17 March 2011

തിരൂര്‍ തുഞ്ചന്‍ പറമ്പ് ബ്ലോഗ്‌മീറ്റില്‍ പങ്കെടുക്കുക

Refresh Memory
ബ്ലോഗുകളും,ഫേസ്‌ബുക്ക്,ട്വിറ്റര്‍,ബസ്സ്... തുടങ്ങിയ ഇന്റെര്‍നെറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളും സമൂഹത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം നേടിക്കൊണ്ടിരിക്കുകയാണല്ലോ. ഈ സൈബര്‍ മാധ്യമം സമൂഹത്തിന്റെ അഭിപ്രായ രൂപീകരണത്തില്‍ മറ്റൊരു മാധ്യമത്തിനും കഴിയാത്ത വിധം ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും വേദിയായി മാറിക്കൊണ്ടിരിക്കുന്നു. ഇന്റെര്‍നെറ്റ് സാക്ഷരത വോട്ടവകാശം പോലെ ജനങ്ങളുടെ പ്രധാന ആവശ്യമായിക്കൊണ്ടിരിക്കുകയാണ്. പരിഷ്കൃത സമൂഹത്തിന്റെ ദൈനംദിന പ്രവര്‍ത്തികളെല്ലാം ഇന്റെര്‍നെറ്റുമായി ബന്ധപ്പെട്ട് നിവര്‍ത്തിക്കേണ്ടതായി വന്നുതുടങ്ങിയിരിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ നെറ്റ് ഉപയോക്താക്കള്‍, അവര്‍ ബ്ലോഗര്‍മാരായാലും മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോക്താക്കളോ വെറും ഈ മെയില്‍ മാത്രം ഉപയോഗിക്കുന്നവരായാലും ഇടക്ക് ഒത്തുകൂടേണ്ടതും , ഈ മാധ്യമത്തിന്റെ വികസനത്തിനു വേണ്ടിയും പ്രചാരത്തിനു വേണ്ടിയും പരസ്പ്പരം സഹകരിക്കേണ്ടതും സമൂഹത്തിന്റെ ജനാധിപത്യപരമായ വികാസത്തിനും പുരോഗതിക്കും അവശ്യമായിരിക്കുന്നു. 2011 ഏപ്രില്‍ 17 ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ കുറച്ചു ബ്ലോഗര്‍മാരുടെ ആത്മാര്‍ത്ഥമായ ശ്രമഫലമായി ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കപ്പെടുകയാണ്. ഇതുവരെ സംഘടിപ്പിക്കപ്പെട്ട ബ്ലോഗ് മീറ്റുകളില്‍ നിന്നും വ്യത്യസ്തമായി ബ്ലോഗുകളുടെ വളര്‍ച്ചയെ രേഖപ്പെടുത്തുന്നതും പരിചയപ്പെടുത്തുന്നതുമായ ഒരു സ്മരണികയും, പുസ്തക പ്രകാശനങ്ങളും, ചിത്രപ്രദര്‍ശനവുമെല്ലാം ബ്ലോഗ് മീറ്റില്‍ ഉള്‍പ്പെടുത്തിയതായറിയുന്നു.

കേരളത്തില്‍ ബ്ലോഗുകളുടെ ചരിത്രത്തില്‍ പ്രധാന ചുവടുവയ്പ്പായി കണക്കാക്കാവുന്ന തിരൂര്‍ തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ ബ്ലോഗര്‍മാരും മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോക്ത്താക്കളും ആവതും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തിരൂര്‍ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും സംഘാടകരെ നേരില്‍ ബന്ധപ്പെടുക.

കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പറുകള്‍:

1. കൊട്ടോട്ടിക്കാരന്‍ 9288000088 (kottotty@gmail.com)
2. നന്ദു 9995635557 (nandu.blogger@gmail.com)
3. ഡോ. ആര്‍ കെ തിരൂര്‍ 9447408387 (drratheeshkumar@gmail.com)
4. തോന്ന്യാസി 9447891614
ഇതുമായി ബന്ധപ്പെട്ട ബ്ലോഗ് പോസ്റ്റുകളിലേക്കുള്ള ലിങ്കുകള്‍ താഴെ കൊടുക്കുന്നു:

1)തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്

2)...കഥയ മമ കഥയ മമ കഥകളതിസാദരം.-ഡോ.ആര്‍.കെ.തിരൂര്‍

3)മീറ്റ്: സ്ഥലവും തീയതിയും തീരുമാനിച്ചു.-കൊട്ടോട്ടിക്കാരന്‍

4)തിരൂര്‍ തുഞ്ചന്‍‌പറമ്പിലെ ചില പടംസ്-കൊട്ടോട്ടിക്കാരന്‍


5)മലബാറില്‍ ഒരു ബ്ലോഗേഴ്‌സ് മീറ്റ് - ആലോചനാപോസ്റ്റ്-കൊട്ടോട്ടിക്കാരന്‍

6)തിരൂര്‍ തുഞ്ചന്‍ പറമ്പ്- ബ്ലോഗ് മീറ്റ് ആലോചന-ബ്ലോഗ് അക്കാദമി

7)ബ്ളോഗ് സുവനീർ 'തുഞ്ചൻ മീറ്റ് 2011'


2 comments:

Blog Academy said...

തിരൂര്‍ തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റ് 2011 ഏപ്രില്‍ 17 ന് സംഘടിപ്പിക്കപ്പെടുകയാണ്. ഇനി ഏതാണ്ട് ഒരു മാസമേ ഉള്ളു.പ്രമുഖ ബ്ലോഗര്‍മാരുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന തുഞ്ചന്‍ പറമ്പ് ബ്ലോഗ്മീറ്റ് ബ്ലോഗ് എഴുത്തുകാരും,വായനക്കാരും ഉപയോഗപ്പെടുത്തുക.മീറ്റില്‍ പ്രമുഖരായ നൂറോളം ബ്ലോഗര്‍മാര്‍ പങ്കെടുക്കുന്നുണ്ട്.
മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നെറ്റ് ഉപയോക്താക്കള്‍ സംഘാടകരുമായി ഉടന്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുക.

പ്രവീ നായർ said...

http://praveenair.blogspot.in/

Translate