Sunday 22 March 2009

പുതിയ ബ്ലോഗേഴ്സിന്റെ ശ്രദ്ധക്ക്

പുതുതായി ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും, പുതുതായി ബ്ലോഗ് തുടങ്ങിയവരുടേയും സൌകര്യത്തിനായി കേരള ബ്ലോഗ് അക്കാദമിയുടെ ഈ ബ്ലോഗില്‍ സംശയനിവാരണത്തിനും,
പെട്ടെന്ന് പ്രാഥമിക സെറ്റിങ്ങുകള്‍ ശരിയാക്കുന്നതിനും അവശ്യം വേണ്ട വിവരങ്ങള്‍ നല്‍കുന്ന
ലിങ്കുകള്‍ മുകളില്‍ ഇംഗ്ലീഷില്‍ തന്നെ കൊടുത്തിട്ടുണ്ട്. പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് അവ ഓരോന്നായി ക്ലിക്കുചെയ്ത് ബ്ലോഗിങ്ങിലെ അപരിചിതത്വം ദൂരീകരിക്കാവുന്നതാണ്.

മലയാളം ബ്ലോഗുകളുടെ നിര്‍മ്മിതിയില്‍ അനുഭവപ്പെടാവുന്ന എല്ലാ തരം സംശയങ്ങളെയും പരിഹരിക്കുന്ന തരത്തില്‍ വിശദമായ കുറിപ്പുകള്‍ വിവിധ തലക്കെട്ടുകളോടും,സ്ക്രീന്‍ഷോട്ടുകളോടും കൂടി
ആദ്യാക്ഷരി ബ്ലോഗില്‍ അപ്പു എന്ന ബ്ലോഗര്‍ നല്‍കിയിട്ടുണ്ട്. പുതിയതായി ബ്ലോഗ് ആരംഭിക്കുന്നവര്‍
തീര്‍ച്ചയായും ആദ്യാക്ഷരി ബ്ലോഗ് ഉപയോഗപ്പെടുത്തുക.(താഴെക്കൊടുത്ത ആദ്യാക്ഷരി ബാനറില്‍ ഞെക്കുക)
 Blog Helpline
കൂടാതെ, ബ്ലോഗിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും, നിങ്ങളുടെ ബ്ലോഗിനെ സൌകര്യപ്രദവും മനോഹരവുമാക്കുന്നതിലേക്കുള്ള ധാരാളം അറിവുകള്‍ പ്ങ്കുവച്ചുകൊണ്ട് മുള്ളൂക്കാരന്‍ എന്ന ബ്ലോഗര്‍
ഇന്ദ്രധനുസ്സ് എന്നൊരു ബ്ലോഗും മലയാളം ബ്ലോഗേഴ്സിന്റെ സൌകര്യത്തിനായി ഒരുക്കിയിട്ടുണ്ട്.
ബ്ലോഗില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാര്‍ ഇന്ദ്രധനുസ് ഉപയോഗപ്പെടുത്തുമല്ലോ.(താഴെക്കൊടുത്ത ഇന്ദ്രധനുസ് ബാനറില്‍ ഞെക്കുക)


Indradhanuss
Malayalam Blog Tips&Trics
കേവലം മനുഷ്യസ്നേഹത്തിന്റെ പേരില്‍ നല്‍കിയിരിക്കുന്ന ഈ അറിവുകള്‍
ഉപയോഗപ്പെടുത്തി മലയാളം ബ്ലോഗിങ്ങ് മലയാളികളുടെ വിവേചന രഹിതമായ സ്വതന്ത്രമാധ്യമമായി വളര്‍ത്തുന്നതില്‍ ഒരോ മലയാളിയും തങ്ങളുടെ പങ്കു വഹിക്കണമെന്ന് സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.

അതുപോലെത്തന്നെ വളരെ പ്രധാനപ്പെട്ടതാണ് നമ്മള്‍ ബ്ലോഗില്‍ ഒരു സൃഷ്ടി പ്രസിദ്ധീകരിച്ചാല്‍ അതിനെക്കുറിച്ചുള്ള അറിയിപ്പ് ലിസ്റ്റ് ചെയ്യുന്ന അഗ്രഗേറ്ററുകള്‍.മുകളില്‍ കുറെ അഗ്രഗേറ്ററുകളുടേയും ലിങ്ക് കൊടുത്തിട്ടുണ്ട്.ആ ലിങ്കുകളിലേതിലെങ്കിലും ഞെക്കിയാല്‍ മലയാളം ബ്ലോഗേഴ്സ് പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് പോസ്റ്റുകളുടെ ലിസ്റ്റ് ലഭിക്കുന്നതും, അവിടെ നിന്നും നമുക്ക് താല്‍പ്പര്യമുള്ള പോസ്റ്റുകളുടെ തലക്കെട്ടില്‍ ഞെക്കി ആ പോസ്റ്റുകള്‍ വായിക്കാവുന്നതുമാണ്. ഈ ലിസ്റ്റുകളാണ് ബ്ലോഗര്‍മാരെ ബന്ധിപ്പിക്കുന്ന പ്രധാന വഴികളിലൊന്ന് എന്നതിനാല്‍
അഗ്രഗേറ്ററുകളുടെ ലിങ്കുകള്‍ ബുക്ക് മാര്‍ക്ക് ചെയ്തുവക്കുന്നത് നന്നായിരിക്കും. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ഞെക്കിയാല്‍ വിവിധ അഗ്രഗേറ്ററുകളില്‍ എത്താം.

1) ഗൂഗിള്‍ മലയാളം ബ്ലോഗ് സെര്‍ച്ച് (അഗ്രഗേറ്റര്‍)
2) ചിന്ത മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
3) പുഴ മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
4) തനിമലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
5) കേരള ഇന്‍സൈഡ് അഗ്രഗേറ്റര്‍
6) ബ്ലോഗ്കുട്ട് അഗ്രഗേറ്റര്‍....

പുതുതായി ബ്ലോഗ് ചെയ്യുന്നവര്‍ക്ക് താഴെക്കാണുന്ന നോട്ടീസ് ഞെക്കി വലുതാക്കിയതിനുശേഷം വായിക്കുകയോ,
പ്രിന്റെടുക്കുകയോ ചെയ്യാം.
കേരള ബ്ലോഗ് അക്കാദമിയുടെ മുകളില്‍ കൊടുത്ത ലിങ്ക്ബാനര്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ താഴെക്കൊടുത്ത സ്ക്രോളിങ്ങ് വിന്‍ഡോയിലെ htmlകോഡ് കോപ്പിചെയ്ത് നിങ്ങളുടെ ബ്ലോഗ് ലേ-ഔട്ടില്‍ ചേര്‍ക്കുക.


ബ്ലോഗ് അക്കാദമിയുടെ നഷ്ടപ്പെട്ട പേജ് ലേ-ഔട്ടിന്റെ ഗൂഗിള്‍ കാഷ് മെമ്മറി ഇവിടെ ലിങ്കില്‍ ക്ലിക്കിയാല്‍ ലഭിക്കും. അനോണികളെ ക്ഷമിക്കുക.

3 comments:

kadathanadan:കടത്തനാടൻ said...

വടകര ബ്ലോഗ്‌ ശിൽപ്പ ശാല വടകര മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ മെയ്‌ 3ന` ഉച്ചക്ക്‌ കൃത്യം 1മണിക്ക്‌ ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 9495317992

ഷാജു അത്താണിക്കല്‍ said...

എന്റെ ബ്ലോഗ്ഗ് ഇതില്‍ ചേര്‍ക്കുമോ?

Sundaresan poovathoor said...

ഇൻഡീക് കീ ബോർഡ് പോലെ കമ്പ്യൂട്ടറിൽ സുഗമമായി മലയളം ടൈപ്പ് ചെയ്യാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ഏതാണ്ട്. എങനെ
ഫ്രീയായി download ചെയ്യം..?

Translate