Thursday, 30 July 2009

ചേറായി ബ്ലോഗ് മീറ്റ് ... കേരള ബ്ലോഗ് മീറ്റ് 2009 kerala blog meet


2009 ജൂലായ് 26 ന് ഞായറാഴ്ച എറണാകുളത്തെ ചേറായില്‍ ഒത്തുചേര്‍ന്ന ബ്ലോഗര്‍മാരുടെ സംഗമം നമ്മുടെ എളിയ ബ്ലോഗ് ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ഏടായി. പുനര്‍ജന്മ ബന്ധം പോലെ... അപരിചിതത്വത്തിന്റെ മുഖവുരയില്ലാതെ തമ്മില്‍ തിരിച്ചറിഞ്ഞ് സൌഹൃദത്തില്‍ ഒന്നാകുന്ന അപൂര്‍വ്വ അവസരത്തിനാണ് ചേറായി ബ്ലോഗ് മീറ്റ് വേദിയായത്. വിഭാഗീയതകളോ ഭേദഭാവങ്ങളോ ഇല്ലാതെ എകോദര സോദരങ്ങളായി പരസ്പരം മനസ്സിലാക്കാനും ബ്ലോഗിലെ അഭിപ്രായപ്രകടനങ്ങള്‍ ക്രിയാത്മഗതയുടെ
സാമൂഹ്യ സംവേദനശ്രമങ്ങളാണെന്നും, ബ്ലോഗിനു പുറത്ത് നാം സാധാരണ മനുഷ്യരാണെന്നും ഉള്‍ക്കാഴ്ച്ച നല്‍കാനും ഈ ബ്ലോഗ് മീറ്റ് സഹായിച്ചിരിക്കുന്നു. സംശയത്തിന്റേയും, തെറ്റിദ്ധാരണകളുടേയും പുകമറക്കകത്തിരുന്ന് മറ്റുസഹ ബ്ലോഗര്‍മാരെക്കുറിച്ച് സത്യവിരുദ്ധമായ ധാരണകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും ഇത്തരം ബ്ലോഗു മീറ്റുകളില്‍ പങ്കെടുത്തവര്‍ക്കാര്‍ക്കും കഴിയുകയില്ല.ആ ബാലിശമായ ചാപല്യങ്ങളെ പകല്‍ വെളിച്ചത്തില്‍ മനസ്സില്‍ നിന്നും ആട്ടിയോടിക്കാന്‍ ഒരിക്കലെങ്കിലും ഇത്തരം ബ്ലോഗ് മീറ്റുകളില്‍ പങ്കെടുക്കണമെന്ന് ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാത്ത മാന്യ ബ്ലോഗര്‍മാരോട് സ്നേഹത്തിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കട്ടെ.
ചേറായി ബ്ലോഗ് മീറ്റില്‍ പങ്കെടുത്ത എല്ലാ ബ്ലോഗര്‍മാരെയും, അതിന്റെ സംഘാടനത്തിനായി വിയര്‍പ്പൊഴുക്കിയ നന്മ നിറഞ്ഞ സുഹൃത്തുക്കളെയും അഭിനന്ദിക്കാം.
മലയാളം ബ്ലോഗ് വികാസ ചരിത്രത്തില്‍ ഒരു നാഴികകല്ലായി ചെറായി ബ്ലോഗ് മീറ്റ് ഓര്‍മ്മിക്കപ്പെടും തീര്‍ച്ച. ( photo: ഹരീഷിന്റെത് )
ബ്ലോഗ് സംഗമത്തില്‍ പന്കെടുത്തവരുറെ ലിസ്റ്റ് :
1. ജി.മനു
2. ഷെറീഫ് കൊട്ടാരക്കര
3. ജുനൈദ്
4. പകൽകിനാവൻ
5. നന്ദകുമാർ
6. നൊമാദ്
7. മുള്ളൂർക്കാരൻ
8. മുരളീകൃഷ്ണ മാലോത്ത്
9. പ്രിയ
10.സുനിൽ കൃഷ്ണൻ
11.നാസ്
12.തോന്ന്യാസി
13.ചാണക്യൻ
14.വാഴക്കോടൻ
15.ജിപ്പൂസ്
16.ഡി.പ്രദീപ്കുമാർ
17.ബാബുരാജ്
18.അരീക്കോടൻ
19.ഷിജു/the friend
20.പാവപ്പെട്ടവൻ
21.വിനയൻ
22.മണികണ്ഠൻ
23.പിരിക്കുട്ടി
24.ഡോ.ജയൻ ഏവൂർ
25.യാരിദ്
26.എഴുത്തുകാരി
27.പോങ്ങുമ്മൂടൻ
28.ബിന്ദു കെ പി
29.അപ്പൂട്ടൻ
30.മണി
31.കാർട്ടൂണിസ്റ്റ് സജീവ്
32.ഡോക്ടർ
33.വാവ
34.കിച്ചു
35.ബിലാത്തിപട്ടണം
36.നിരക്ഷരൻ
37.രസികൻ
38.ജിഹേഷ്
39.വല്ല്യമ്മായി
40.അപ്പു
41.ചാർവാകൻ
42.അശ്വിൻ
43.ഹാഷ്
44.ഗോപക് യു ആർ
45.മിന്നാമിനുങ്ങ്
46.തറവാടി
47.ഷംസുദ്ദീൻ
48.ഷിജു അലെക്സ്
49.ശരത്
50.കുമാർ നീലകണ്ഠൻ
51.കേരളാ ഫാർമെർ
52.സമാന്തരൻ
53.ഹൻല്ലലത്ത്
54.ശ്രീലാൽ
55.വേദവ്യാസൻ
56.അനിൽ@ബ്ലോഗ്
57.രമണിഗ
58.ധനേഷ്
59.അരുൺ കായംകുളം
60.സൂര്യോദയം
61.അങ്കിൾ
62.നാട്ടുകാരൻ
63.പാവത്താൻ
64.ജോഹർ ജോ
65.സജി അച്ചായൻ
66.സുൽ
67.സെറീന
68.പിപഠിഷു
69.ലതി
70.പഥികൻ
71.ചിത്രകാരൻ
72.ശ്രീ@ശ്രേയസ്സ്
73.വെള്ളായണി വിജയൻ
74.കൊട്ടോട്ടിക്കാരൻ
75.വേണു
76.സിബു സി ജെ
77.ഹരീഷ് thotupuza

ചേറായി ബ്ലോഗ് മീറ്റ് പോസ്റ്റുകളുടെ ലിങ്കുകള്‍:
1) ഹരീഷ് തൊടുപുഴയുടെ പോസ്റ്റ്: ബ്ലോഗേഴ്സിന്റെ മുഖചിത്രങ്ങള്‍ (ഫോട്ടോ പോസ്റ്റ്)
2) ഹരീഷ് തൊടുപുഴയുടെ പോസ്റ്റ്:ബ്ലോഗ് മീറ്റ് പടങ്ങള്‍
3) അപ്പുവിന്റെ ബ്ലോഗ് മീറ്റ് പടങ്ങള്‍ പിക്കാസയില്‍
4) ശ്രീലാലിന്റെ ബ്ലൊഗ് മീറ്റ് പിക്കാസ പടങ്ങള്‍
5) നന്ദപര്‍വ്വം ബ്ലോഗ് മീറ്റ് വിശേഷം
6) വാഴക്കോടന്റെ കുഞ്ഞീവി കണ്ട ചേറായി മീറ്റ്
7) സജി അച്ചായന്റെ ബ്ലോഗ് മീറ്റ് ചിത്രങ്ങള്‍
8) മണികണ്ഠന്റെ ചേറായി ബ്ലോഗ് മീറ്റ്
9) അപ്പുവിന്റെ അതിരുകളില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്
10) പോങ്ങമ്മൂടന്റെ ചേറായി.. സ്വ ലേ മാര്‍ വിട്ടുപോയ കാര്യങ്ങള്‍
11) ഫാര്‍മര്‍ ചേറായി ബ്ലോഗേഴ്സ് മീറ്റില്‍
12) അനില്‍@ബ്ലോഗിന്റെ സൌഹൃദത്തിന്റെ നറു പുഞ്ചിരികള്‍
13) ഫൈസല്‍ കൊണ്ടോട്ടിക്ക് ചേറായിയില്‍ നഷ്ടമായത്
14) ജുനൈദിന്റെ ചേറായി ജോറായി

15) മുള്ളൂക്കാരന്റെ ചേറായിബ്ലൊഗ്മീറ്റ് പോസ്റ്റുകളുടെ ലിങ്ക് ശേഖരം
16) അരീക്കോടന്റെ മലയാള ഭാഷക്ക് ചേറായി മീറ്റിന്റെ സംഭാവന
17) ചിത്രകാരന്റെ ചേറായി ബ്ലോഗ് മീറ്റ് ചിത്രങ്ങള്‍
18) ബോണ്‍സിന്റെ മീറ്റിനു വൈകി വന്ന ബ്ലോഗര്‍
19) ഹരീഷിന്റെ ചാവേര്‍ മടങ്ങുന്നു
20) കൃഷ്ണനുണ്ണിയുടെ ചേറായി മീറ്റ് ബാക്കി നിര്‍ത്തുന്നത്
21) ഗോപക് യു.ആര്‍. ന്റെ മീറ്റ് അനുഭവം
22) പാവത്താന്റെ ബ്ലോഗ് പൂട്ടല്‍
23) ജൊഹാറിന്റെ മീറ്റ് പോസ്റ്റുകളുടെ ലിങ്ക് ലിസ്റ്റ്
24) ഗോപാലിന്റെ ചേറായി മീറ്റ്
25) എഴുത്തുകാരിയുടെ ടു ചെറായി
26) ഷെരീഫ് കൊട്ടാരക്കരയുടെ ചെറായ് മീറ്റ് ...നന്ദി
27) നാട്ടുകാരന്‍ വിമര്‍ശകരെ അറിയിക്കുന്നു
28) കുഞ്ഞന്‍ മീറ്റ് തുടങ്ങിയതിനെക്കുറിച്ച് പോസ്റ്റ്
29) ഫാര്‍മറുടെ മീറ്റിനു മുന്‍പും ശേഷവും
30) വെള്ളയാണി വിജയന്റെ ചേറായിയില്‍ വിരിഞ്ഞ ബൂലോക സൌഹൃദം
31) കൂതറയുടെ ചേറായി മീറ്റ് പാഠം

11 comments:

Blog Academy said...

പുനര്‍ജന്മ ബന്ധം പോലെ... അപരിചിതത്വത്തിന്റെ മുഖവുരയില്ലാതെ തമ്മില്‍ തിരിച്ചറിഞ്ഞ് സൌഹൃദത്തില്‍ ഒന്നാകുന്ന അപൂര്‍വ്വ അവസരത്തിനാണ് ചേറായി ബ്ലോഗ് മീറ്റ് വേദിയായത്. വിഭാഗീയതകളോ ഭേദഭാവങ്ങളോ ഇല്ലാതെ എകോദര സോദരങ്ങളായി പരസ്പരം മനസ്സിലാക്കാനും ബ്ലോഗിലെ അഭിപ്രായപ്രകടനങ്ങള്‍ ക്രിയാത്മഗതയുടെ
സാമൂഹ്യ സംവേദനശ്രമങ്ങളാണെന്നും, ബ്ലോഗിനു പുറത്ത് നാം സാധാരണ മനുഷ്യരാണെന്നും ഉള്‍ക്കാഴ്ച്ച നല്‍കാനും ഈ ബ്ലോഗ് മീറ്റ് സഹായിച്ചിരിക്കുന്നു.

ചാണക്യന്‍ said...

വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി ഗംഭീര വിജയമായി മാറിയ ചെറായി മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്...

പോസ്റ്റിന് അഭിവാദ്യങ്ങള്‍....

Vellayani Vijayan/വെള്ളായണിവിജയന്‍ said...

പോസ്റ്റ് നന്നായിട്ടുണ്ട്.
ആശംസകള്‍....

അനിൽ@ബ്ലൊഗ് said...

ആശയം സംവാദങ്ങളും വ്യക്തിബന്ധങ്ങളും രണ്ടായിത്തന്നെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കു കൂടിയാണ് ചെറായ് മീറ്റ് വിരല്‍ ചൂണ്ടുന്നത്. മുന്‍ കാലങ്ങളില്‍ വിവിധ രാഷ്ട്രീയ, മത വിഭാഗങ്ങളില്‍ പെട്ട ആളുകള്‍ ഉള്‍പ്പെടുന്നതായിരുന്നു നമ്മുടെ സുഹൃദ് വലയം.ഇന്നാവട്ടെ, ഏവരും അവനവന്റെ കൊച്ചു കൊച്ചു ചിന്തകള്‍ക്ക് ചുറ്റും വട്ടം കറങ്ങുകയാണ്. മരണവീടുകളില്‍ പോലും മറ്റ് വിഭാഗങ്ങളില്‍ പെട്ട ആളുകളെ കാണാനാവാത്ത സ്ഥിതി. അക്ഷരങ്ങളെ സ്നേഹിക്കുന്ന നമുക്കിടയിലെങ്കിലും ഇത്തരം വേലിക്കെട്ടുകളൊഴിവാ‍കാന്‍ ഒരു മീറ്റ് സഹായിക്കുമെങ്കില്‍ അത്രയുമായല്ലോ.

Faizal Kondotty said...

ആശംസകള്‍....

Areekkodan | അരീക്കോടന്‍ said...

ഒരു സംഭവമായി മാറിക്കഴിഞ്ഞ ഈ മീറ്റിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും എങ്ങനെ അഭിനന്ദിക്കണം എന്ന് പിടികിട്ടുന്നില്ല.ഇത്തരം മീറ്റിലൂടെ ബൂലോക സൗഹൃദം ഇനിയും ഗിരിശൃംഗങ്ങള്‍ കീഴടക്കട്ടെ....

Typist | എഴുത്തുകാരി said...

ബൂലോഗസൌഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ മീറ്റുകള്‍ക്കാകുമെങ്കില്‍ അത്രയും നല്ലതല്ലേ?

സജി കറ്റുവട്ടിപ്പണ said...

പങ്കെടുക്കാൻ കഴിഞ്ഞില്ല.എന്നാലും സംഗമം വിജയിച്ചതിൽ സന്തോഷിയ്ക്കുന്നു.

പാവത്താൻ said...

സാങ്കേതികമായി പുരോഗമിക്കുമ്പോഴും സ്നേഹത്തിനും സൌഹൃദത്തിനും മനുഷ്യ നന്മയ്ക്കും വേണ്ടി നില കൊള്ളുന്നവരുടെ കൂട്ടായ്മയായിരുന്നു മീറ്റ്.അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്‍ല ചാരിതാര്‍ഥ്യത്തോടെ...

ജഗ്ഗുദാദ said...

ബെര്‍ളിത്തരങ്ങള്‍ ഹാക്ക് ചെയ്തത് പാകിസ്താന്‍ ഭീകരര്‍?

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !

Translate