ബ്ലോഗില്‍ ചിത്രങ്ങളും,അനിമേഷനും,ചലച്ചിത്രങ്ങളും എല്ലാം ചേര്‍ക്കാനുള്ള സൌകര്യമുണ്ടെങ്കിലും കമന്റു ബോക്സുകളില്‍ അത്തരം സൌകര്യം ബ്ലോഗര്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ചില എച്ച് ടി എം എല്‍ കോഡുകളുടെ സഹായത്തോടെ കമന്റുകളില്‍ അത്തരം പൊടിക്കയ്കളെല്ലാം ഉള്‍പ്പെടുത്താമെന്ന് അറിയിച്ചുകൊണ്ട് മാത്തമറ്റിക്സ് ബ്ലോഗില്‍ ഒരു പോസ്റ്റ് കാണുന്നു. താല്‍പ്പര്യവും സാവകാശവുമുള്ളവര്‍ പ്രസ്തുത സൌകര്യം പരിശോധിച്ച് ബ്ലോഗര്‍മാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഉചിതമായിരിക്കും. ബ്ലോഗ് കമന്റുകളിലെ ചിത്രങ്ങള്‍ വളരെ മിതമായി മാത്രം ഉപയോഗിക്കുകയാണെങ്കില്‍ ശാസ്ത്ര-ചരിത്ര സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അനുഗ്രഹമാകാനിടയുണ്ട്. എന്നാല്‍, കമന്റുകള്‍ കൂടെക്കൂടെ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ സൌകര്യവും സമയവുമില്ലാത്തവര്‍ ഈ സൌകര്യം ഏര്‍പ്പെടുത്തിയാല്‍ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.കാരണം, വല്ലവരും നമ്മളുടെ കമന്റ് ബോക്സിലൂടെ വല്ല അശ്ലീല വെബ് ചിത്രമോ,വീഡിയോയോ അപ്പ്ലോഡ് ചെയ്താല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബ്ലോഗ് ഉടമക്കാകുമെന്നതിനാല്‍ ഈ സൌകര്യത്തിലേക്ക് ഏടുത്തു ചാടുന്നതിനു മുന്‍പ് ഏല്ലാ വശങ്ങളും ചിന്തിക്കേണ്ടതാണെന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.ഐടി.നിയമ പ്രകാരം ജാമ്യം ലഭിക്കാത്ത ഗുരുതരകുറ്റകൃത്യമായി അശ്ലീല ചിത്രങ്ങളുടെ പ്രസിദ്ധീകരണം കാരണമാകും.എന്നാല്‍,കമന്റ് ബോക്സില്‍ സ്റ്റാംബ് സൈസിലുള്ള കാര്യമാത്രപ്രസക്തമായ ചിത്രങ്ങള്‍ നന്നായിരിക്കുമെങ്കിലും വലിയ ചിത്രങ്ങള്‍ ഓര്‍ക്കുട്ട് ബസ്സ് എന്നിവയുടെ മുഖച്ഛായയും അസൌകര്യവും ബ്ലോഗിലേക്ക് പടരാന്‍ കാരണമാകുകയും,ബ്ലോഗിന്റെ ഗൌരവവും കാര്യമാത്രപ്രസക്തമായ വായനയുടേ വേഗതയും കുറക്കുമെന്നും തോന്നുന്നു.ഏതായാലും ഇത്തരം പുതിയ സാധ്യതകളെക്കുറിച്ചുള്ള അറിവു നല്‍കുന്ന മാത്സ് ബ്ലോഗിലെ പോസ്റ്റ് അഭിനന്ദനീയമാണ്.മാത്സ് ബ്ലോഗിലെ പ്രസ്തുത പോസ്റ്റിലേക്കുള്ള ലിങ്ക് താഴെ കൊടുക്കുന്നു.ലിങ്കില്‍ ക്ലിക്കി, പോസ്റ്റ് വായിക്കുക.
കമന്റില്‍ ഇപ്പോള്‍ ചിത്രവും ഉള്‍പ്പെടുത്താം
Saturday, 25 December 2010
Friday, 6 August 2010
കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്
പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.
കൊച്ചി ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്ന ഏല്ലാ ബ്ലോഗര്‍മാര്‍ക്കും, ബ്ലോഗ് വായനക്കാര്‍ക്കും, അതിന്റെ സംഘാടകര്‍ക്കും അഭിനന്ദനങ്ങളും, ആശംസകളുമറിയിക്കാം !!!
ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളും, സംഘാടകരെ നേരിട്ടു ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പറുകളും താഴെക്കൊടുത്ത ലിങ്കില്‍ ക്ലിക്കിയാല്‍ ലഭിക്കും.

ബ്ലോഗ് മീറ്റ്; അറിയിപ്പ്..
Thursday, 29 April 2010
എറണാകുളം ശില്‍പ്പശാല മെയ് മാസം
ബ്ലോഗില്‍ നിരന്തരം പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകേണ്ടതും,നിലവിലുള്ള ബ്ലോഗര്‍മാര്‍ ശില്‍പ്പശാലകളുമായി ബന്ധപ്പെട്ട്
ഒത്തുകൂടേണ്ടതും ബ്ലോഗിന്റെ ക്രിയാത്മകമായ വളര്‍ച്ചയുടെ ഭാഗമായി അവശ്യം നടക്കേണ്ടതായ കാര്യങ്ങളാണ്.
2008-2009 വര്‍ഷങ്ങളിലായി 9 ബ്ലോഗ് ശില്‍പ്പശാലകള്‍ കേരളത്തിന്റെ വിവിധ ജില്ലകളിലായി കേരള ബ്ലോഗ് അക്കാദമിയുടെ
ആഭിമുഖ്യത്തില്‍ മലയാള ബൂലോക വാസികള്‍ക്ക് നടത്താനായിരുന്നു.സംഘാടകരുടെ സമയക്കുറവിനാല്‍ ഇടക്ക് നിര്‍ത്തിവച്ച ബ്ലോഗ് ശില്‍പ്പശാലകള്‍ക്ക് വീണ്ടും ഉണര്‍വ്വേകിക്കൊണ്ട് 2010 മെയ് രണ്ടാം പകുതിയില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ
എറണാകുളത്തുവച്ച് ഒരു ശില്‍പ്പശാല സംഘടിപ്പിക്കപ്പെടുന്നു. ശില്‍പ്പശാലയുടെ തിയ്യതി സ്ഥലം എന്നിവ തീരുമാനിക്കുന്നതിലേക്കായി ഒരു ആലോചന യോഗം മെയ് ഒന്നിനോ രണ്ടിനോ എറണാകുളത്ത് ഉടന്‍ ചേരേണ്ടതുണ്ട്. എറണാകുളത്തും സമീപ പ്രദേശങ്ങളിലുമായുള്ള ബ്ലോഗര്‍മാര്‍ പരസ്പ്പരം ബന്ധപ്പെട്ട് പ്രസ്തുത ആലോചനായോഗം ചേരേണ്ടതും, ശില്‍പ്പശാല ബ്ലോഗര്‍മാരുടെ ഒരു സംഗമവേദികൂടിയായി ഉപയോഗപ്പെടുത്തേണ്ടതുമാണെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരള ബ്ലൊഗ് അക്കാദമിയുടേയും, മലയാളം ബ്ലോഗ് കൌണ്‍സിലിന്റേയും ആഭിമുഖ്യത്തിലാണ് ശില്‍പ്പശാല നടത്തപ്പെടുക.ജൂനിയര്‍/സീനിയര്‍/പ്രശസ്ത/അപ്രശസ്ത....ബ്ലോഗര്‍ തുടങ്ങിയ ഭേദവിചാരങ്ങള്‍ക്കൊന്നും സ്ഥാനം നല്‍കാതെ,ബ്ലോഗ് വായനക്കാര്‍ക്കുകൂടി ഇടം നല്‍കിക്കൊണ്ടുള്ള ഈ ശില്‍പ്പശാല സംഘാടന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തുനടത്താന്‍ തയ്യാറുള്ള എല്ല സുമനസ്സുകളേയും ക്ഷണിച്ചുകൊള്ളുന്നു.കൂടുതല്‍ വിവരങ്ങളും ശില്‍പ്പശാല സംഘാടനത്തിനുള്ള ആലോചന യോഗ വിവരങ്ങളും എറണകുളം ബ്ലോഗ് അക്കാദമിയില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. അവിടേക്കുള്ള ലിങ്ക്:എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം
.......................
20.5.10
........................
അന്നേ ദിവസം നടന്ന യോഗ തീരുമാനപ്രകാരം മെയ് 30 ന് കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.
ബ്ലോഗ് ശിൽപ്പശാലയിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.

Sunday, 28 March 2010
ബ്ലോഗ് തുടങ്ങുക.. ശില്‍പ്പശാല
നമുക്കറിയാം,കുറച്ചെങ്കിലും കംബ്യൂട്ടര്‍ സാക്ഷരതയുള്ളവര്‍ക്ക് ബ്ലോഗ് തുടങ്ങാന്‍ ആരുടേയും സഹായം ആവശ്യമില്ലെന്ന്.ഒരു ഈ മെയില്‍ അക്കൌണ്ട് തുടങ്ങുന്നതുപോലെ ലളിതമാണ് ബ്ലോഗ് ആരംഭിക്കുന്നത്.
പ്രശ്നം ആരംഭിക്കുന്നത്,നാം തുടങ്ങിയ ബ്ലോഗ് ആരും ശ്രദ്ധിക്കുന്നില്ലെന്ന് അറിയുംബോഴാണ്.
മാത്രമല്ല, അധികം പേരും ഒറ്റക്ക് ബ്ലോഗ് തുടങ്ങുബോള്‍ നമ്മുടെ മാതൃഭാഷയായ മലയാളത്തിലല്ല, ഇംഗ്ലീഷിലാണ് ബ്ലോഗ് ക്രിയേറ്റ് ചെയ്യുക. അതുകൊണ്ടുതന്നെ മലയാളികളായ ബ്ലോഗ് വായനക്കാരുടേയും എഴുത്തുകാരുടേയും ശ്രദ്ധയില്‍ പെടാതെ പുതിയ ബ്ലോഗര്‍ ഒറ്റപ്പെട്ടു നില്‍ക്കുകയോ, മനസ്സുമടുത്ത് ബ്ലോഗ് എന്ന പരിപാടി തന്നെ നിര്‍ത്തിപ്പോകുകയോ ചെയ്തേക്കാം. കുറച്ചു പേര്‍ ഇങ്ങനെ ഒറ്റപ്പെട്ടു നില്‍ക്കുകയോ,ബ്ലോഗ് മതിയാക്കുകയോ ചെയ്തതുകൊണ്ട് നമുക്കാര്‍ക്കും നഷ്ടമൊന്നുമില്ല. എങ്കിലും ബ്ലോഗ് എഴുതാനും വായിക്കാനും തയ്യാറായി വരുന്ന മലയാളിക്ക് മലയാള ബൂലോകത്തിന്റെ പൊതുവേദിയില്‍ എത്തിപ്പെടാനാകാതെവരുന്നത് അമ്മക്ക് സ്വന്തം മക്കളെ കൈവിട്ടുപോകുന്നതുപോലെ ... മലയാള ഭാഷക്കും സമൂഹത്തിനും ഒരു നഷ്ടം തന്നെയാണ്.
ഒരു ബ്ലോഗ് അക്കൌണ്ട് തുടങ്ങിയതുകൊണ്ടുമാത്രം നമ്മളാരും ബ്ലോഗറാകുന്നില്ല.ബ്ലോഗില്‍ നിരന്തരം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് ജനശ്രദ്ധ നമ്മുടെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാനാകുന്നില്ലെങ്കില്‍ ബ്ലോഗ് എഴുത്ത് വൃഥാവ്യായാമമായിത്തീര്‍ന്നേക്കാം. നമ്മുടെ പോസ്റ്റ് ജനശ്രദ്ധക്ക് പാത്രമാകാന്‍ അത്രയും കഴിവുറ്റ പ്രതിഭയാകണമെന്നൊന്നുമില്ല. നമ്മുടെ ഭാഷക്കും പ്രതിപാദ്യത്തിനുമനുസരിച്ച് വായനക്കാരന്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നുണ്ട് എന്നതിനാല്‍ പാണ്ഡിത്യം കൂടിയതിനും കുറഞ്ഞതിനും അതിന്റേതായ വായനക്കാരുണ്ട്.
ശ്രദ്ധിക്കാനുള്ളത് നമ്മുടെ പുതിയതായി തുടങ്ങിയ ബ്ലോഗ് ബ്ലോഗര്‍മാരുടെ പൊതു വായനാസ്ഥലങ്ങളില്‍ ലിസ്റ്റ് ചെയ്യാനുള്ള സെറ്റിങ്ങുകള്‍ നാം ചെയ്തിട്ടുണ്ടോ എന്നതാണ്.
നമ്മുടെ ബ്ലോഗിലെ പോസ്റ്റുകളില്‍ എഴുതുന്ന കമന്റുകള്‍ കമന്റ് ഗ്രൂപ്പുകളിലെ വായന സ്ഥലങ്ങളിലേക്ക് അയക്കാനുള്ള സെറ്റിങ്ങുകളും ചെയ്യേണ്ടതുണ്ട്. അതുപോലെ നമ്മുടെ പുതിയ ബ്ലോഗ് സെര്‍ച്ച് എഞ്ചിനുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ഗൂഗിളില്‍ ആഡ് യു.ആര്‍.എല്‍ കൊടുക്കണം.ബ്ലോഗ് തുടങ്ങാനും എഴുതാനും ഇതിന്റെയൊന്നും ആവശ്യമില്ലെങ്കിലും,ബ്ലോഗ് കൂടുതല്‍ പ്രചാരം നേടാന്‍ ഇങ്ങനെ കുറച്ചു ചെറിയ ജോലികള്‍ ചെയ്യണം.പലതും സാവധാനത്തില്‍ പഠിച്ച് ചെയ്യാവുന്നതേയുള്ളു.
ഇങ്ങനെയുള്ള നിരവധി ചെറിയ കാര്യങ്ങള്‍ ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് നേരിട്ട് പറഞ്ഞുകൊടുക്കുന്നതിനായി ബ്ലൊഗ് അക്കാദമി 2008ല്‍ മലയാളം ബ്ലോഗ് ശില്‍പ്പശാല എന്ന ആശയം നടപ്പിലാക്കുകയുണ്ടായി.2008മാര്‍ച്ച്നും 2009 ജൂണിനുമിടയില്‍ കേരളത്തിലെ വിവിധ പട്ടണങ്ങളിലായി ഒന്‍പതൊളം ബ്ലോഗ് ശില്‍പ്പശാലകള്‍ ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തുകയുണ്ടായി.സൌജന്യമായി കുറച്ച് ബ്ലോഗര്‍മാര്‍ സ്വമേധയാ നല്‍കിവന്ന ഈ സേവനം സമയക്കുറവിനാല്‍ ഒരു വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ബ്ലോഗ് ശില്‍പ്പശാലകള്‍ നല്ല മാധ്യമ ശ്രദ്ധലഭിച്ച ബ്ലൊഗ് പ്രചരണ പരിപാടിയായിരുന്നു.അതുകൊണ്ടുതന്നെ ബൂലോകത്തിന്റെ വികസനത്തിനും,മലയാളികളുടെ ഏറ്റവും വലിയ പ്രതികരണ വേദിയും, മാധ്യമവുമെന്ന നിലയിലുമുള്ള വളര്‍ച്ചക്കും ബ്ലോഗ് ശില്‍പ്പശാലകള്‍ക്ക് ഇനിയും പ്രസക്തിയുണ്ട്. സ്കൂളുകള്‍,കോളേജുകള്‍,ക്ലബ്ബുകള്‍,വായനശാലകള്‍,സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ബ്ലൊഗ് ശില്‍പ്പശാലകള്‍ നടത്തപ്പെടേണ്ടതുണ്ട്. നിലവിലുള്ള ബ്ലോഗര്‍മാരുടെ കൂട്ടായ്മകള്‍ രൂപപ്പെടുന്നതിനും നിലവിലുള്ള ബ്ലോഗര്‍മാരുടെ അനുഭവങ്ങള്‍ പുതിയ ബ്ലോഗര്‍മാരിലേക്ക് പകര്‍ന്നുകൊടുക്കുന്നതിനും ബ്ലോഗ് ശില്‍പ്പശാലകള്‍ വേദിയാകുന്നുണ്ട് എന്നതിനാല്‍ ബ്ലോഗ് ശില്‍പ്പശാലകള്‍ക്ക് പ്രാധാന്യമുണ്ട്. ഈ വസ്തുത പരിഗണിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ബ്ലോഗ് ശില്‍പ്പശാലകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ താല്‍പ്പര്യമുള്ള ബ്ലോഗ് പ്രേമികളും ബ്ലോഗര്‍മാരും മുന്നോട്ടുവരിക. കേരള ബ്ലോഗ് അക്കാദമി നിങ്ങള്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തയ്യാറായി നില്‍ക്കുന്നു.
താല്‍പ്പര്യമുള്ളവര്‍ താഴെക്കൊടുത്ത വിലാസങ്ങളില്‍ ഫോണ്‍ നംബര്‍ സഹിതം മെയിലയച്ചാല്‍ മതിയാകും.
blogacademy@gmail.com,
sajipsla@gmail.com,
mullookkaaran@gmail.com,
edacheridasan@gmail.com,
dpradeepkumar@gmail.com,
maheshbkrishna@gmail.com,
chithrakaran@gmail.com

Subscribe to:
Posts (Atom)