Deember 8 / 2012
വാർധക്യത്തിന്റെ ആധികാരികത
വാർധക്യത്തിന് മഹത്തായ ആധികാരികതയുണ്ട്,
ഈ ആധികാരികത യുവത്വത്തിന്റെ ആഹ്ളാദങ്ങളെക്കാൾ അമൂല്യമാണ് (മാർക്കസ് ടുല്ലിയസ് സിസീറൗ - റോമൻ ചിന്തകൻ)
വയസ്സാവുമ്പോൾ ആശ്വസിക്കാൻ ഇതുപോലെ നിരവധി വചനങ്ങളുണ്ട്, വഴിക്കു വഴിയെ പറയാം.
ഞാൻ വായിച്ചുവരികയാണ്!
.............
‘ഹാർപർ ബുക്ക് ഓഫ് ക്വട്ടേഷൻസ്’ കോപ്പി ഒന്നു വങ്ങിവെക്കുന്നത് നന്ന്; എന്തു രസമാണെന്നൊ വായിക്കാൻ!
December 14 / 2012
ഇന്നലെ -
വെയിൽ ചായാൻ തുടങ്ങിയ നേരം ഞാൻ എഴുത്തുകാരിയെ കാണാൻ പോയി. പള്ളിയിലെ കാവല്ക്കാരൻ പറഞ്ഞു. ‘അതാ തടി രണ്ടായി പിരിയുന്ന മഹാഗണി മരത്തിന്റെ കീഴെ.’
ഞാൻ ചോദിച്ചു, ‘എന്തെങ്കിലും അടയാളം?’.
കാവല്ക്കാരൻ പറഞ്ഞു, ‘ഇല്ല, ഇവിടേ എല്ലാവരും ഒരുപോലെ, സ്ത്രീയും പുരുഷനും പാവപ്പെട്ടവനും പണക്കാരനും വ്യത്യാസമില്ല’.
ആ ഇടത്തിന് മുൻപ് കണ്ട ഇടങ്ങളുമായി ഒരു സാമ്യവുമില്ലായിരുന്നു. പത്തിരുപത് വലിയ മരങ്ങൾ തണൽ വിരിച്ചു നിന്ന അവിടെ നിന്ന് നോക്കുമ്പോൾ വടക്കുപടിഞ്ഞാറായി ശൈത്യത്തിന്റെ ലാഞ്ഛനയേതുമില്ലാതെ ആകാശത്തിന്റെ ഒരു ഭാഗം തെളിഞ്ഞുനിന്നിരുന്നു.
അവരുടെ ‘ശൈത്യകാലം’ എന്ന കവിതയിലെ വരികൾ മനസ്സിൽ തൊട്ടുനിന്നു. ‘അതിന് പുതുമഴയുടെയും
ചെടികളുടെ ഇളംകൂമ്പുകളുടെയും
മണമായിരുന്നു.
അതിന്റെ വാത്സല്യത്തിന്
ഭൂമി വേരുകളെ തേടിപ്പിടിക്കുന്നതിലെ
ഊഷ്മളതയായിരുന്നു.
എന്റെ ആത്മാവും എവിടെയെങ്കിലും
വേരുകൾ പടർത്തേണ്ടിയിരിക്കുന്നു.
അങ്ങനെ ശൈത്യസന്ധ്യകളിൽ
വിറങ്ങലിപ്പിക്കുന്ന കാറ്റ്
ജനല്ക്കണ്ണാടികളിൽ അടക്കിച്ചിരിക്കുമ്പോൾ
ഞാൻ അയാളുടെ ശരീരത്തെ നിർല്ലജ്ജം കാമിച്ചു’ (വിന്റർ - സമ്മർ ഇൻ കല്ക്കത്ത.)
ഞാൻ പുറത്തുകടന്നു;
എസ്.വി.വേണുഗോപൻ നായരുടെ ‘രാജകുമാരിയുടെ പ്രതിമ’ എന്ന കഥയിലെ വരികൾ ഓർമ്മിച്ച്.
ശബ്ദമുണ്ടാക്കരുത്, രാജകുമാരി ഉറങ്ങുകയാണ്.

'സത്യം' - അതെന്താണ്? സംവിധായകൻ മൊഹ്സീൻ മഖ്മല്ബഫ് പറയുന്നു.“ഞങ്ങളുടെ മഹാനായ പേഴ്സ്യൻ കവി റൂമി എഴുതിയിട്ടുണ്ട്, ‘സത്യം ദൈവത്തിന്റെ കയ്യിലെ കണ്ണാടിയായിരുന്നു. അതൊരിക്കൽ ഭൂമിയിൽ വീണുടഞ്ഞ് ചിതറിയ നാൾ ഓരോരുത്തരും കഷണങ്ങൾ എടുത്തു നോക്കി സ്വയം വിശ്വസിച്ചു തുടങ്ങി, തങ്ങളുടെതാണ് സമ്പൂർണസത്യമെന്ന് ' !
കൊച്ചി അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കാൻ
മഖ്മല്ബഫ് സംവിധായകകുടുംബം കൊച്ചിയിലെത്തി. (Picture taken during an interview by me)

1 comment:
ആശംസകൾ
Post a Comment